വിശ്വനാഥന്‍ ഒടാട്ട്
അണു കുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്നവരാണ് നമ്മളിലധികം പേരും. അണുകുടുംബം സന്തുഷ്‌ട കുടുംബമായി നിലനില്‍ക്കാന്‍ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. ഇത് ഒരു മുന്‍കാഴ്‌ചയോടെ ആസൂത്രണം ചെയ്യുകയും വേണം. ആയുര്‍ദൈര്‍ഘ്യം കൂടി വരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുന്ന ഈ ലോകത്ത് നേരത്തെ തന്നെ പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങേണ്ടതുണ്ട്.
25 വയസില്‍ പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയ ഒരാള്‍ക്ക് 30 വര്‍ഷത്തെ സേവനം കൊണ്ടെത്തിക്കുന്നത് ഏതാണ്ട് റിട്ടയര്‍മെന്റിലാണ്. 55 വയസില്‍ റിട്ടയര്‍ ചെയ്യുന്ന ഒരു വ്യക്തി വീണ്ടും ചുരുങ്ങിയത് 25-30 വര്‍ഷം ജീവിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതായത് ജോലി ചെയ്യുന്ന അത്രതന്നെ കാലയളവ് ജോലിയില്ലാത്ത വിശ്രമകാലം. സ്വാഭാവികമായും വാര്‍ധക്യത്തോടടുക്കുമ്പോള്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും തലപൊക്കും. ഒരു സാമൂഹ്യജീവിയായ നമുക്ക് ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, വാഹനം, മരുന്ന് മുതലായ പലതിനും പണത്തിന്റെ ആവശ്യം ഉണ്ടായിരിക്കും. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ് ഭൂരിഭാഗം പേരും. മാത്രമല്ല, ആശ്രയിച്ചാല്‍ തന്നെ എത്രപേരില്‍നിന്നും
യഥാര്‍ത്ഥമായി സഹായം ലഭിക്കുമെന്ന് ഒരു തീര്‍ച്ചയും ഇല്ല. ഈ സാഹചര്യത്തില്‍ നമുക്കൊന്നേ ചെയ്യാനുള്ളൂ.
ജോലി കിട്ടിയാല്‍ തന്നെ ഒരു ചെറിയ തുക റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കുക. കാലക്രമേണ ഈ ഫണ്ട് വളര്‍ന്ന് വലുതാവുകയും നമുക്ക് റിട്ടയര്‍മെന്റ് സമയത്ത് തുടര്‍ച്ചയായി ഒരു സ്ഥിരവരുമാനം ഉറപ്പ് വരുത്തുകയും ചെയ്യാം.
ഇമ്മീഡിയറ്റ് ആന്വിറ്റിയും ഡെഫര്‍ഡ് ആന്വിറ്റിയും
ഇന്ത്യയില്‍ വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ പെന്‍ഷന്‍/റിട്ടയര്‍മെന്റ് പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുണ്ട്. ഒട്ടേറെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പെന്‍ഷന്‍ പ്ലാനുകളുണ്ട്. രണ്ടുതരം പെന്‍ഷന്‍ പദ്ധതികളാണ് വിപണിയില്‍ ഇന്നുള്ളത്. അതില്‍ ഒന്ന് ഇമ്മീഡിയറ്റ് ആന്വിറ്റിയും രണ്ടാമത് ഡെഫര്‍ഡ് ആന്വിറ്റിയും. ഡെഫര്‍ഡ് ആന്വിറ്റി ട്രഡീഷണല്‍ പ്ലാനായും യുലിപ് ആയും ലഭ്യമാണ്. ഒരു നിശ്ചിത സംഖ്യ അടച്ച് അതിന്റെ ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ ആയി പദ്ധതിയില്‍ ചേര്‍ന്നതിന്റെ അടുത്ത മാസം മുതല്‍ തന്നെ ലഭ്യമാവുന്ന പ്ലാനാണ് ഇമ്മീഡിയറ്റ് ആന്വിറ്റി.
താഴെ പറയുന്ന വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന രീതി ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
n Annuity guaranteed for certain period
ഒരു നിശ്ചിത കാലത്തേക്ക് മാത്രം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
n Annuity with return of purchase price
ഇന്‍ഷുര്‍ ചെയ്‌ത വ്യക്തിയുടെ കാലശേഷം ആന്വിറ്റിയുടെ പര്‍ച്ചേസ് പ്രൈസ് നോമിനിക്ക് ലഭിക്കും.
n Annuity payable for life
ഒരു നിശ്ചിത തുക എല്ലാ വര്‍ഷവും നല്‍കുന്ന പെന്‍ഷന്‍
n Increasing annuity
എല്ലാ വര്‍ഷവും ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ കൂടുതലായി ലഭിക്കുന്ന പദ്ധതി
n Joint life last survivor annuity
ഭാര്യയോ ഭര്‍ത്താവോ ആരാണോ അവകാശി, അവര്‍ക്ക് പെന്‍ഷന്റെ 50 ശതമാനം/100 ശതമാനം ലഭിക്കുന്നു
ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായത് ഡെഫര്‍ഡ് ആന്വിറ്റിയാണ്. ഇത്തരം പദ്ധതികളില്‍ ഒരു നിശ്ചിത വര്‍ഷം വരെ ആന്വിറ്റിക്ക് വേണ്ടിയുള്ള പര്‍ച്ചേസ് പ്രൈസ് സ്വരൂപിക്കാനുള്ള പ്രക്രിയയാണ് നടക്കുന്നത്. അതിനുശേഷം മുകളില്‍ പറഞ്ഞ പ്രകാരം ഏത് രീതിയിലാണ് പെന്‍ഷന്‍ വേണ്ടതെന്ന് ഉപഭോക്താവിന് തെരഞ്ഞെടുക്കാം. വിപണിയിലെ
ഒന്നാമനായ എല്‍.ഐ.സിയുടെ പെന്‍ഷന്‍ പ്ലസ് പദ്ധതി അത്തരത്തിലൊന്നാണ്.
പെന്‍ഷന്‍ പ്ലസ് പോളിസിയുടെ സവിശേഷതകള്‍
l 18 വയസു മുതല്‍ 75 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം
l ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. തന്മൂലം വൈദ്യ പരിശോധന ആവശ്യമില്ല
l പ്രീമിയം ഒറ്റ തവണയായോ തവണകളായോ അടയ്‌ക്കാം
l 10 വര്‍ഷത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ തുടങ്ങാം
l പോളിസി കാലാവധിയില്‍ ആറ് ശതമാനം വരെ ഗാരന്റീഡ് റിട്ടേണ്‍ (മുഴുവന്‍ പ്രീമിയത്തിനും) നല്‍കുന്നു
l പെന്‍ഷന്‍ ഫണ്ട് വര്‍ധിപ്പിക്കുന്നത് എപ്പോള്‍ വേണമെങ്കിലും ടോപ് അപ് ചെയ്യാന്‍ സൗകര്യം
l അഞ്ച് വര്‍ഷത്തിനുശേഷം സറണ്ടര്‍ ചെയ്യാന്‍ സൗകര്യം
l പോളിസി കാലാവധിയിലും സറണ്ടര്‍ ചെയ്യുന്ന അവസരത്തിലും ഫണ്ട് വാല്യുവിന്റെ മൂന്നിലൊന്ന് കമ്യൂട്ട് ചെയ്‌ത്
വാങ്ങാനും ബാക്കി തുകയ്‌ക്ക് പെന്‍ഷന്‍ വാങ്ങാനും സൗകര്യമുണ്ട്.
l ഒറ്റത്തവണ പ്രീമിയം: 30000 രൂപ മുതല്‍ (ഉയര്‍ന്ന പരിധി ഇല്ല)
l റെഗുലര്‍ പ്രീമിയം: വാര്‍ഷിക പ്രീമിയം 15000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ
l പെന്‍ഷന്‍ ആരംഭിക്കുമ്പോള്‍ മിനിമം പ്രായം 40 വയസെങ്കിലും ആയിരിക്കണം. അതിന്റെ
പരമാവധി പ്രായം 85 വയസ് ആണ്.(എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌റ്ററാണ് ലേഖകന്‍)

No comments:
Post a Comment