ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത് വളരെ എളുപ്പമാണെന്ന് ചിന്തിക്കുന്നവരാണ് നമ്മില്‍ പലരും. പോളിസി രേഖകള്‍ ഒന്നു വായിക്കുക പോലും ചെയ്യാതെ ഇന്‍ഷുറന്‍സ് ഏജന്റ് പറയുന്നിടത്തെല്ലാം ഒപ്പിട്ടു നല്‍കുകയാണ് പോളിസിയെടുക്കുമ്പോള്‍ സാധാരണ പതിവ്. പോളിസി ഡോക്യുമെന്റിലെ ഭാഷ മനസിലാകില്ലെന്ന ന്യായമാണ് ഇതിന് ഉപഭോക്താക്കള്‍ പറയുക. എന്നാല്‍ പോളിസി ഏതായാലും ഡോക്യുമെന്റിലെ പല കാര്യങ്ങളും നിര്‍ബന്ധമായും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം.
എന്തൊക്കെ ശ്രദ്ധിക്കണം
ഓരോ കമ്പനിയും പോളിസി പരിധിയില്‍ നിന്നും ചില ഒഴിവാക്കലുകള്‍ നടത്തിയിട്ടുണ്ടാകും (അസുഖങ്ങളും അതിനോട് ബന്ധപ്പെട്ട ചെലവുകളും). ഈ പട്ടികയെക്കുറിച്ച് നിങ്ങള്‍ക്ക് ശരിയായ ധാരണ വേണം. ചില പോളിസികള്‍ ചില അസുഖങ്ങള്‍ക്ക് ആദ്യ വര്‍ഷത്തില്‍ പരിരക്ഷ നല്‍കാറില്ല. ഗര്‍ഭസംബന്ധവും ദന്തസംബന്ധവുമായ ചികില്‍സകള്‍ക്കുള്ള ക്ലെയിം മിക്ക പോളിസികളും പ്രോല്‍സാഹിപ്പിക്കാറുമില്ല. രോഗനിര്‍ണയ പരിശോധനകള്‍, പേസ്‌മേക്കറുകള്‍ വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള ചെലവുകള്‍ എന്നിവ സാധാരണ പോളിസി പരിധിയില്‍ വരില്ല. അതേസമയം ഇന്‍ഷുര്‍ ചെയ്‌ത വ്യക്തി സര്‍ജറിക്ക് വിധേയമാകാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വൈദ്യപരിശോധന, മരുന്നുകള്‍ എന്നിവയ്‌ക്കായുള്ള ചെലവുകള്‍ ക്ലെയിം ചെയ്‌താല്‍ തിരിച്ചുകിട്ടുന്നതാണ്. ആശുപത്രിയില്‍ അഡ്‌മിറ്റാകുന്നതിന് മുമ്പുള്ള 30 ദിവസത്തെയും ആശുപത്രി വിട്ടതിനു ശേഷമുള്ള 60 ദിവസത്തെയും ചികില്‍സാ ചെലവുകള്‍ക്കുള്ള ക്ലെയിം മിക്കവാറും പോളിസികളും അംഗീകരിക്കുന്നുണ്ട്. പോളിസിയെടുക്കുന്നതിന് മുമ്പുള്ള രോഗങ്ങളുടെ ചികില്‍സാ ചെലവുകള്‍ തിരിച്ചുകിട്ടാന്‍ കാലതാമസമെടുക്കും എന്നും അറിയുക. ആദ്യ വര്‍ഷങ്ങളില്‍ തന്നെ ക്ലെയിം നേടിയെന്ന കാരണം പറഞ്ഞ് പോളിസി പുതുക്കല്‍ അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ലെന്ന് ഐ.ആര്‍.ഡി.എ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയെ പറ്റിക്കുകയോ മറ്റ് അധാര്‍മിക കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്‌താല്‍ മാത്രമേ പോളിസി പുതുക്കുന്നത് തടയാന്‍ കമ്പനികള്‍ക്ക് അവകാശമുള്ളൂ. പുതുക്കലിനെ സംബന്ധിച്ചും ഏതൊക്കെ സാഹചര്യങ്ങളില്‍ പ്രീമിയം കൂട്ടും എന്നതിനെ സംബന്ധിച്ചുമെല്ലാമുള്ള വിശദ വിവരങ്ങള്‍ പോളിസി പ്രോസ്‌പെക്‌റ്റസില്‍ ഉണ്ടാകും. ഇത് ശ്രദ്ധയോടെ വായിച്ചതിനു ശേഷം മാത്രം പോളിസി തെരഞ്ഞെടുക്കുക. അപകടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതോ അല്ലെങ്കില്‍ ലോണെടുക്കുന്നതിന് സെക്യൂരിറ്റിയാക്കാനോ പറ്റുന്നതാണ് എല്ലാ പോളിസികളും എന്ന് ചില ഏജന്റുമാര്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് എല്ലാ പോളിസികള്‍ക്കും ബാധകമല്ലെന്ന് ഉപഭോക്താവ് തിരിച്ചറിയേണ്ടതുണ്ട്.
പരിമിതികള്‍
നിങ്ങളുടെ പോളിസി പരിരക്ഷ നല്‍കാത്ത രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പോലെ പ്രധാനമാണ് ചികില്‍സാ ചെലവുകള്‍ക്ക് എത്രമാത്രം പണം ചെലവഴിക്കാം എന്ന് മനസിലാക്കുന്നതും. മിക്ക പോളിസികളും ആശുപത്രിയിലെ റൂം വാടകയ്‌ക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ചാര്‍ജുകള്‍ക്കുമെല്ലാം പരിധികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഇത് കൃത്യമായി മനസിലാക്കുക.
ക്ലെയിം ആവശ്യത്തിന് മാത്രം
തക്കതായ കാരണമുള്ളതും ആവശ്യമുള്ളതുമായ ചെലവുകള്‍ മാത്രമേ ക്ലെയിം ചെയ്‌താല്‍ ലഭിക്കൂവെന്ന് പോളിസി രേഖയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. സാധാരണ നിലയ്‌ക്ക് 40,000 രൂപ ചെലവ് വരുന്ന ചികില്‍സക്ക് നിങ്ങള്‍ക്ക് 50,000 രൂപ ചെലവു വന്നെന്നിരിക്കട്ടെ. നിങ്ങള്‍ 50,000 രൂപയും ക്ലെയിം ചെയ്യും. എന്നാല്‍ 40,000 രൂപയുടെ ക്ലെയിമേ അനുവദിക്കൂ. നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ വിവരം നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരിക്കണം. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ആയി 15 ദിവസത്തിനകം ക്ലെയിമിന് ആവശ്യമായ ചികില്‍സയുടെ എല്ലാ രേഖകളും ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കണം.
റൈഡറുകളില്‍ പെടാത്തവ
മൗണ്ടനിയറിംഗ് വേട്ടയാടല്‍, മോട്ടോര്‍ റെയ്‌സിംഗ് തുടങ്ങിയ വിനോദങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും മറ്റും അപകട റൈഡറുകള്‍ ബാധകമാകാറില്ല. ഇത്തരം വിനോദങ്ങള്‍ മൂലം സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ല.

No comments:
Post a Comment