Wednesday, 22 June 2011

പേപ്പര്‍ കവറിലും തുടങ്ങാം സംരംഭം


പ്ലാസ്റ്റിക്‌ നിരോധനം ശക്തിപ്പെടുമ്പോള്‍ കൂടുതല്‍ സാധ്യതയുള്ള ഒരു സംരംഭമാണ്‌ പേപ്പര്‍ കവറും, കാരിബാഗും. ജൂവലേഴ്‌സ്‌, സ്റ്റാര്‍ ഹോട്ടലുകള്‍, ഫാബ്രിക്‌ ഷോപ്പുകള്‍, ഗിഫ്‌റ്റ്‌ ഷോപ്പുകള്‍, ബേക്കറികള്‍, ഐസ്‌ക്രീം ഷോപ്പുകള്‍, വന്‍ റീറ്റെയ്‌ല്‍ ചെയ്‌നുകള്‍, മള്‍ട്ടിനാഷണല്‍ ഫേമുകള്‍, പ്രത്യേക സാഹചര്യങ്ങളില്‍ വ്യക്തികള്‍ എന്നിവരെല്ലാം ഇതിന്റെ ആവശ്യക്കാരാണ്‌. കേരളമാകമാനം മാര്‍ക്കറ്റ്‌ ഉണ്ട്‌. എങ്കിലും 25 കിലോമീറ്ററിനുള്ളില്‍ സാധ്യത കൂടുതലാണ്‌.

ഒറ്റ ഷിഫ്‌റ്റില്‍ ഒരു വര്‍ഷം ആറ്‌ ലക്ഷം പേപ്പര്‍ കവറുകള്‍ നിര്‍മിക്കാം. ആവശ്യാനുസരണം ഷിഫ്‌റ്റിന്റെ എണ്ണം കൂട്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാം. പ്രധാന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ക്രാഫ്‌റ്റ്‌ പേപ്പര്‍, മഷി, പശ എന്നിവയാണ.്‌ മലിനീകരണമില്ലാത്തതുകൊണ്ട്‌ ലൈസന്‍സ്‌ നേടാന്‍ എളുപ്പമാണ്‌.

ചെറിയ രീതിയിലുള്ള ഒരു യൂണിറ്റ്‌ ആരംഭിക്കാന്‍ സ്ഥലവും കെട്ടിടവും കൂടാതെ ഏഴ്‌ ലക്ഷം രൂപ മതിയാകും. അഞ്ച്‌ പേര്‍ക്ക്‌ നേരിട്ട്‌ ജോലി നല്‍കാം. വൈദ്യുതി ആറ്‌ കെവിഎ കണക്‌റ്റഡ്‌ ലോഡും 5 കെവിഎ കോണ്‍ട്രാക്‌റ്റ്‌ ഡിമാന്റും കണക്കാക്കാം.

മെഷിനറിയും ഉപകരണങ്ങളും
1. ഓട്ടോമാറ്റിക്‌ പേപ്പര്‍ ബാഗ്‌ മേക്കിംഗ്‌ മെഷിന്‍
2. സ്‌ട്രെസ്‌ പ്രസ്‌
3. സ്‌ട്രെസ്‌ ഗ്രൈന്‍ഡര്‍
4. റോള്‍സ്‌ സ്ലിറ്റര്‍

പദ്ധതി വിവരങ്ങള്‍
ഓപ്‌റ്റിമം യൂട്ടിലൈസേഷന്‍ (% കപ്പാസിറ്റി) 50 %
വിറ്റുവരവ്‌ (ലക്ഷത്തില്‍) ഒന്നാം വര്‍ഷം 22.46
ലാഭം ലക്ഷത്തില്‍
(പലിശ, തേയ്‌മാനം നികുതിക്കുമുമ്പ്‌) ഒന്നാം വര്‍ഷം 3.10
അസ്സല്‍ ലാഭം (net profit) 2.50
ഒന്നാം വര്‍ഷം (ലക്ഷത്തില്‍)
സാമ്പത്തിക സൂചിക
പേ പാക്ക്‌ പീരീഡ്‌ (വര്‍ഷത്തില്‍) 1.75
ഡെബ്‌റ്റ്‌ സര്‍വീസ്‌ കവറേജ്‌ റേഷ്യോ (ആവറേജ്‌) 4.50
ബ്രേക്ക്‌ ഈവന്‍ പോയ്‌ന്റ്‌ (%) മൂന്നാം വര്‍ഷത്തില്‍ 36%
ബ്രേക്ക്‌ ഈവന്‍ സെയ്‌ല്‍സ്‌
(ലക്ഷത്തില്‍) മൂന്നാം വര്‍ഷം 16.17
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ (%) (ആവറേജ്‌) 58%

No comments:

Post a Comment