
ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാക്കാന്‍ മല്‍സരിക്കുന്നതിനിടയില്‍ പറ്റിപ്പോകുന്ന വീഴ്‌ചകളുടെ പേരിലാണ് പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി യുലിപുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിറഞ്ഞുനിന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐ.ആര്‍.ഡി.എയുടെ ഇടപെടലിന് ശേഷം യുലിപുകളില്‍ സമൂല പരിഷ്‌കാരങ്ങളാണ് ഉടലെടുത്തത്. ഇപ്പോഴിതാ ഇന്‍ഷുറന്‍സ് മേഖലയില്‍ സമൂലമാറ്റത്തിന്റെ കാറ്റ് വീശുന്നു. ഈ മാറ്റങ്ങള്‍ അതിന്റെ `ഫുള്‍ സ്‌പീഡില്‍' നടപ്പാവുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വരാന്‍ പോകുന്നത് സുവര്‍ണ്ണകാലഘട്ടമാണെന്നാണ് ഈ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ച ഇന്‍ഷുറന്‍സിനെ നിക്ഷേപവുമായി കൂട്ടിക്കുഴയ്‌ക്കണോ എന്നത് സംബന്ധിച്ചാണ്. ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രാഥമിക ലക്ഷ്യം പരിരക്ഷയായിരിക്കണമെന്ന നിലപാടിനാണ് മുന്‍തൂക്കം. ഓണ്‍ലൈന്‍ പോളിസികളുടെ ജനപ്രീതി വര്‍ധിച്ചത് ഇന്‍ണ്ട ഷുറന്‍സ് മേഖലയില്‍ സംഭവിച്ച മറ്റൊരു പ്രധാന മാറ്റമാണ്. പോളിസി ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു മാറ്റമായിരുന്നു ഇത്.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍
ഇന്‍ഷുറന്‍സ് മേഖലയില്‍ ഉടനടി വരാന്‍ പോകുന്ന പ്രധാന മാറ്റം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ലിസ്റ്റിംഗ് സംബന്ധിച്ചാണ്. കഴിഞ്ഞ ഒക്‌റ്റോബറിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഐ.പി.ഒക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) സെബിയുടെ അംഗീകാരം ലഭിച്ചത്. ഇതനുസരിച്ച് പത്ത് വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്കാണ് ഐ.പി.ഒ നടത്താന്‍ കഴിയുക. ഐ.പി.ഒ സംബന്ധിച്ച ഐ.ആര്‍.ഡി.എ മാനദണ്‌ഡങ്ങള്‍ ഫെബ്രുവരിയോടെ പുറത്ത് വരുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സിയുടെ ലിസ്റ്റിംഗ് നടക്കാനിടയുണ്ട് എന്നതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഐ.പി.ഒ ഇന്ത്യന്‍ നിക്ഷേപ ലോകം പൊതുവില്‍ ഉറ്റുനോക്കുന്ന ഒന്നാണ്. ഒപ്പം ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനത്തിലും എക്കൗണ്ടിംഗിലും സുതാര്യത വരുമെന്നതിനാല്‍ നീക്കം നല്ലതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പോളിസി ഉടമകളെ സംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്നത് നല്ലതാണ് കാരണം വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മറികടക്കാന്‍ ഇതുമൂലം സാധിക്കും.
മൂല്യനിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഐ.പി.ഒ സംബന്ധിച്ച നയരൂപീകരണത്തിന് പ്രധാന തടസം. ഇത് പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് ഐ.ആര്‍.ണ്ടഡി.എ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ്, നോണ്‍ ലൈഫ് കമ്പനികളുടെ ലിസ്റ്റിംഗായിരിക്കും ഇന്‍ഷുറന്‍സ് മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു പ്രധാനമാറ്റം. ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് പ്രത്യേകിച്ചും.
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിച്ചേക്കും
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം കൂടുതലായി നടക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെ സജീവ ചര്‍ച്ചയായിരുന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റോയല്‍ സുന്ദരം കമ്പനികളുടെ ലയനം മൂല്യനിര്‍ണയത്തിലാണ് ഉടക്കി നില്‍ക്കുന്നത്. ഭാവിയില്‍ ഇത്തരം ലയനങ്ങള്‍ കൂടുതലായി നടക്കുമെന്ന് തന്നെയാണ് വിപണി വിദഗ്‌ധരുടെ വിലയിരുത്തല്‍. വിപണി പിടിക്കാനുള്ള മല്‍സരത്തില്‍ പ്രീമിയത്തില്‍ ഇളവ് ചെയ്‌തത് ഫലത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസ് വന്‍തോതില്‍ ഇടിയുന്നതിനാണ് കാരണമായത്. ഈ സാഹചര്യത്തില്‍ ബസിനസില്‍ പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗ്ഗമായും പല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും ലയനത്തെ കണക്കാക്കാനിടയുണ്ടെന്നാണ് സൂചനകള്‍. മാറുന്ന സാഹചര്യത്തില്‍ കര്‍ശനമായ ചെലവ് നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുക, മികച്ച സേവനം നല്‍കുക, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുക എന്നിവയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യേണ്ടതെന്ന് ഇന്‍ഷുറന്‍സ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയിലുള്ള നാല് ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്ന് ഒന്നോ, രണ്ടോ കമ്പനികളാകുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നെങ്കിലും ഇതിനുള്ള സാധ്യത തീരെ വിരളമാണെന്നാണ് സൂചന. സ്വകാര്യ മേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ അപേക്ഷിച്ച് അല്‍പ്പം ഭേദമാണ് ഇവയുടെ സ്ഥിതി. പോളിസി ഉടമകളെ ലയനങ്ങള്‍ കാര്യമായി ബാധിക്കാനിടയില്ല. എന്നാല്‍ നിലവിലെ പോളിസികള്‍ നിര്‍ബന്ധിതമായി സറണ്ടര്‍ ചെയ്യിച്ച് പുതിയ പോളിസികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം കമ്പനികള്‍ കൈക്കൊള്ളാന്‍ ഇടയുണ്ടെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.
ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി വ്യാപകമാകും
രാജ്യത്ത് ടെലികോം മേഖലയില്‍ നടപ്പാക്കിയ നമ്പര്‍ പോര്‍ട്ടബിലിറ്റി മാതൃകയില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നടപ്പാക്കും. ഒരാള്‍ എടുത്തിരിക്കുന്ന പോ ളിസിയുടെ മാനദണ്‌ഡങ്ങള്‍ക്ക് തുല്യമായ മാനദണ്‌ഡങ്ങളുള്ള മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക് മാറാനുള്ള സൗകര്യത്തിനാണ് പോര്‍ട്ടബിലിറ്റി എന്ന് പറയുന്നത്. നിലവില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലാണ് `പോര്‍ട്ടബിലിറ്റി ഓപ്‌ഷനുള്ളതത്. അധികം വൈകാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലും ഈ സംവിധാനം നടപ്പാക്കും. ഇത് നിലവില്‍ വന്നാല്‍ ബോണസുകള്‍, നിലവിലെ അസുഖങ്ങള്‍ക്കുള്ള പരിരക്ഷ എന്നിവ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു കമ്പനിയുടെ പോളി സിയിലേക്ക് മാറാവുന്നതാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍ പോലുള്ള കാതലായ നയം മാറ്റങ്ങള്‍ക്കും കാതോര്‍ക്കുകയാണ് ഇന്‍ഷുറന്‍സ് രംഗം.
No comments:
Post a Comment