
ക്ലബ് സോഡ
കേരളത്തില്‍ അനുദിനം വിപണി വളര്‍ന്നുകൊണ്ടിരിക്കുന്ന ഉല്‍പ്പന്നമാണ് ക്ലബ് സോഡ. മുമ്പ് ഈ ഉല്‍പ്പന്നം സാധാരണക്കാരുടെ ദാഹശമിനിയായിട്ടാണ് ഉപയോഗിച്ചിരുന്നത്. മദ്യ ഉപഭോഗം അതിവേഗം ഉയരുന്ന കേരളത്തില്‍ സോഡയുടെ വിപണി വളരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പെറ്റ് ബോട്ടില്‍ സോഡ
സ്വന്തമായോ വാടകയ്‌ക്കോ 1000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സംഘടിപ്പിക്കുക. വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക. വാഹനങ്ങ
ള്‍ക്ക് വന്നുപോകാന്‍ സൗകര്യമുള്ളതായിരിക്കണം തെരഞ്ഞെടുക്കുന്ന സ്ഥലം
മുതല്‍ മുടക്ക്: ഒരു മണിക്കൂറില്‍ ഒന്നര ലിറ്ററിന്റെ 500 ബോട്ടില്‍ സോഡ നിര്‍മിക്കാന്‍ എട്ട് ലക്ഷം രൂപയുടെ മെഷിനറി ആവശ്യം വരും. കൂടാതെ അഞ്ച് തൊഴിലാളികള്‍. ഒരു ബോട്ടിലിന്റെ ഉല്‍പ്പാദന ചെലവ് ഏകദേശം 10 രൂപ വരും. വിപണിയില്‍ ഇതിന് ശരാശരി
30 രൂപ ലഭിക്കും. കൂടാതെ അതേ പ്ലാന്റില്‍ ശീതളപാനീയങ്ങളും നിര്‍മിക്കാന്‍ സാധിക്കും.
വിപണിയുടെ അവസ്ഥ: നിലവില്‍ ബഹുരാഷ്‌ട്ര കമ്പനികളാണ് ഈ രംഗത്ത് അധികമുള്ളത്. പെട്ടിക്കടയിലും ബേക്കറിയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബാറുകളിലും മാത്രമല്ല, സ്വന്തമായി റെഫ്രിജറേറ്റര്‍ ഉപയോഗിക്കുന്ന വീടുകളിലും സോഡയുടെ ഉപഭോഗം വര്‍ധിച്ചുവരുകയാണ്. കുറച്ചു കൂടി കൂടുതല്‍ മുതല്‍ മുടക്ക് നടത്തിയാല്‍ ഈ പ്ലാന്റില്‍ തന്നെ ലൈം, മെറിന്റ, ഓറഞ്ച്, ജീരകം തുടങ്ങി 60ല്‍പ്പരം ഫ്‌ളേവറുകളില്‍ സോഫ്‌റ്റ് ഡ്രിങ്ക്‌സും ഉല്‍പ്പാദിപ്പിക്കാം. ഇത്രയും മുതല്‍ മുടക്ക് ഇല്ലാത്തവര്‍ക്ക് പോലും കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്നതാണ്
ഓട്ടോമാറ്റിക് കാര്‍ബണേറ്റ് സോഡാ മെയ്‌ക്കിംഗ് യൂണിറ്റ്: വാടകക്കോ, സ്വന്തമായോ 900 സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും നാല് വനിതാ ജീവനക്കാരുമുണ്ടെങ്കില്‍ മണിക്കൂറിന് 500 ബോട്ടില്‍ ഉല്‍പ്പാദിപ്പിക്കാവുന്ന യൂണിറ്റ് തുടങ്ങാം. ഇതിന് 1,30,000 രൂപയുടെ മെഷിനറിയേ ആവശ്യമുള്ളൂ.
ഒരു ഗ്ലാസ് ബോട്ടില്‍ സോഡ നിര്‍മിക്കാന്‍ ചെലവ് ഒരു രൂപയ്‌ക്ക് താഴെ മാത്രം. ഈ സംവിധാനത്തിന്റെ കൂടെ ഏകദേശം 25,000 രൂപ കൂടി മുതല്‍ മുടക്കാനുണ്ടെങ്കില്‍ നിങ്ങള്‍ക്കും ജീരകം, ലൈം, ഓറഞ്ച് തുടങ്ങിയ 60ഓളം ഫ്‌ളേവറുകളില്‍ സോഫ്‌റ്റ് ഡ്രിങ്ക്‌സ് നിര്‍മിക്കാം.
പേപ്പര്‍ വാഴയില
കേരളത്തില്‍ കാര്യമായി നിര്‍മാതാക്കള്‍ ഇല്ലാത്തതും എത്ര നിര്‍മിച്ചാലും വിറ്റഴിക്കാന്‍ പറ്റുന്നതുമായ ഉല്‍പ്പന്നമാണ് പേപ്പര്‍ ഇല.
എങ്ങനെ തുടങ്ങാം: സ്വന്തമായോ, വാടകക്കോ 1000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സംഘടിപ്പിക്കുക. വാഹനങ്ങള്‍ക്ക് വന്നുപോകാന്‍ സൗകര്യം ഉണ്ടായിരിക്കണം.
മെഷിനറിയും അസംസ്‌കൃത വസ്‌തുക്കളും: ഇതിനാവശ്യമായ മെറ്റീരിയലുകള്‍ കേരളത്തില്‍ ലഭ്യമാണ്. മണിക്കൂറില്‍ 3000 പീസ് ഉന്നത ഗുണമേന്മയുള്ള പേപ്പര്‍ വാഴയില നിര്‍മിക്കുന്നതിന് 7.5 ലക്ഷം രൂപയുടെ മെഷിനറികള്‍ ആവശ്യമാണ്. രണ്ട് ഓപ്പറേറ്റര്‍മാരും രണ്ട് ഹെല്‍പ്പറും ഉണ്ടെങ്കില്‍ വിജയകരമായ ഒരു യൂണിറ്റ് മുന്നോട്ടു കൊണ്ടുപോകാം.
വിപണി: വിപണിയില്‍ കാര്യമായ മല്‍സരം ഇല്ല. ശിവകാശി, ചെന്നൈ എന്നിവിടങ്ങളില്‍ നിര്‍മിച്ച് കേരളത്തിലെത്തുന്ന പേപ്പര്‍ വാഴയില ഇവിടത്തെ വിപണിയുടെ ഒരു ശതമാനം പോലുമാകുന്നില്ല.
മുന്നിലുള്ളത് വന്‍ അവസരം: റെസ്റ്റൊറന്റുകള്‍, വിവാഹ സദ്യ, വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകള്‍ എല്ലാം തന്നെ പേപ്പര്‍ വാഴയിലയ്‌ക്ക് വലിയ വിപണിയാണ് സൃഷ്‌ടിക്കുന്നത്. കേരളത്തില്‍ 50 ലക്ഷത്തിലധികം ഊണുകള്‍ ഒരുദിവസം ചെലവാകുന്നുണ്ട്. പുതുതായി ഈ രംഗത്ത് വരുന്നവര്‍ക്ക് മുമ്പില്‍ തുറക്കുന്ന വന്‍ അവസരവും ഇതുതന്നെയാണ്.
No comments:
Post a Comment