Tuesday, 21 June 2011

ഫ്‌ളെക്‌സ്‌ പ്രിന്റ്‌ചെയ്യാം, വിജയിക്കാം


ചോദ്യം: ഞാന്‍ കംപ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. എനിക്ക്‌ സ്വന്തമായി ഒരു ബിസിനസ്‌ ചെയ്യണമെന്നാണ്‌ ആഗ്രഹം. എന്റെ മേഖലയു മായി ബന്ധമുള്ളതും ഭാവന ഉപയോഗപ്പെടു ത്താവുന്നതും വന്‍ സാധ്യതയുള്ളതു മായ ബിസിനസ്‌ മേഖല ഏതാണ്‌?
ദീപു, എറണാകുളം
ചോദ്യം: ഞാന്‍ ടെക്‌സ്റ്റൈയ്‌ല്‍സ്‌ മേഖലയില്‍ ബിസിനസ്‌ ചെയ്യുന്ന ആളാണ്‌. ഇതില്‍ നിന്ന്‌ മാറി കേരള ത്തില്‍ വളര്‍ച്ചയുള്ളതും എനിക്ക്‌ ചെയ്യാന്‍ പറ്റുന്നതു മായ ഒരു ബിസിനസിനെ പരിചയപ്പെടുത്താമോ?
നവാസ്‌, കോഴിക്കോട്‌
രണ്ടു ചോദ്യങ്ങള്‍ക്കുമായി ഒരു ഉത്തരം അല്ലെങ്കില്‍ ഒരു ബിസിനസ്‌ അവസരത്തെ പരിചയപ്പെടുത്താം.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ നിങ്ങള്‍ യാത്ര ചെയ്‌താല്‍ കേരളത്തിലെ വ്യാപാര സ്ഥാപനത്തേക്കാള്‍ അധികം ഫ്‌ളെക്‌സ്‌ ബോര്‍ഡുകളായിരിക്കും നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. കേരളത്തില്‍ അതിവേഗം വളരുന്ന ഒരു പ്രിന്റിംഗ്‌ മീഡിയ ഏതെന്ന്‌ ചോദിച്ചാല്‍ സംശയിക്കേണ്ട. അത്‌ ഫ്‌ളെക്‌സ്‌ പ്രിന്റിംഗ്‌ തന്നെ. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കര്‍ശന നിര്‍ദേശം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണമുഖത്ത്‌ ഫ്‌ളക്‌സ്‌ പ്രിന്റ്‌ കാണില്ലെങ്കിലും മറ്റ്‌ മേഖലകളിലെ ഉപയോഗത്തിന്‌ നിയന്ത്രണം വന്നിട്ടില്ല.
എങ്ങനെ തുടങ്ങാം
ആദ്യം 20/10 അടിയില്‍ സ്ഥലം സംഘടിപ്പിക്കുക. നഗരത്തിന്റെ കണ്ണായ സ്ഥലത്ത്‌ തന്നെ വേണമെന്നില്ല. നഗരത്തില്‍ നിന്ന്‌ കുറച്ച്‌ മാറിയോ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലോ, മൂന്നാം നിലയിലോ ആവാം. ഉപഭോക്താവിന്‌  വന്ന്‌ പോകാന്‍ സൗകര്യം മതി. ഇലക്‌ട്രിക്‌ വര്‍ക്ക്‌,
പ്രിന്റിംഗ്‌ മെഷീന്‍, യു.പി.എസ്‌, ബാറ്ററി, രണ്ടോ മൂന്നോ കംപ്യൂട്ടര്‍, ഒരു ഒന്നര ടണ്ണിന്റെ എ.സി, 50,000 രൂപയുടെ അസംസ്‌കൃത വസ്‌തുക്കള്‍ അടക്കം (കേരളത്തില്‍ തന്നെ ഇവ ലഭിക്കുന്നുണ്ട്‌) ഏകദേശം ഒമ്പത്‌ ലക്ഷം രൂപയുടെ മുതല്‍ മുടക്ക്‌.
ആവശ്യമായ ജോലിക്കാര്‍
ഡിസൈനിംഗ്‌ പഠിച്ചിട്ടുള്ള രണ്ട്‌ പേര്‍. കംപ്യൂട്ടറില്‍ മിനിമം പരിചയമുള്ള ഒരു പ്രിന്ററും ഒരു ഹെല്‍പ്പറും. ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ കൂടെ രണ്ട്‌ ദിവസം പ്രവര്‍ത്തിക്കുന്നത്‌ നോക്കി നിന്നാല്‍ തന്നെ ഏതൊരാള്‍ക്കും പഠിക്കാവുന്നതേയുള്ളു ഈ ജോലി.
വിപണിയുടെ സാഹചര്യം
ഇന്നത്തെ നിലയില്‍ ഒരു ഫ്‌ളെക്‌സ്‌ അടിക്കാന്‍ കൊടുത്താല്‍ പലപ്പോഴും പറഞ്ഞ സമയത്ത്‌ ലഭിക്കുന്നില്ല എന്നതാണ്‌ ഉപഭോക്താവ്‌ നേരിടുന്ന പ്രശ്‌നം. ഗുണമേന്മയുള്ള പ്രിന്റ്‌ കൃത്യ സമയത്ത്‌ നല്‍കാന്‍ സഹായിച്ചാല്‍ കേരളത്തില്‍ ഏത്‌ സ്ഥലത്ത്‌ തുടങ്ങിയാലും ഉപഭോക്താവ്‌ തേടി വരും. കാരണം അടിക്കുന്ന ഫ്‌ളെക്‌സ്‌ നിശ്ചയിച്ച പ്രോഗ്രാമിനായിരിക്കും. അതും അതിന്റെ അവസാന സമയത്താണ്‌ പ്രിന്റിംഗിന്‌ ലഭിക്കുന്നത്‌. എത്രയും പെട്ടെന്ന്‌ സാധനം ലഭിക്കുക എന്നതാണ്‌ പ്രധാനം.
വരാന്‍ പോവുന്നത്‌ വന്‍ അവസരം
ചരമ അറിയിപ്പു മുതല്‍ വ്യാപാരസ്ഥാപനങ്ങളുടെ സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ സെയ്‌ല്‍, ഹര്‍ത്താല്‍ വരെയുള്ള കാര്യങ്ങള്‍ ഫ്‌ളെക്‌സില്‍ തെളിയുന്ന കാലമാണിത്‌. അതുകൊണ്ട്‌ 365 ദിവസവും വിപണിയുള്ള മേഖല കൂടിയാണിത്‌.
പ്രവാസി മലയാളികളില്‍ നവ സംരംഭകരെ സൃഷ്‌ടിക്കുന്നതിന്‌ പരിശീലനം നല്‍കുന്ന, മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്‌ ലൈഫ്‌ ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ആണ്‌ ലേഖകന്‍.ഫോണ്‍: 9947262823,
ഇ മെയ്‌ല്‍ abdul.latheefglb@gmail.com

No comments:

Post a Comment