
ആഗോള ബിസിനസ് ചരിത്രം ചെറുകിട സംരംഭകരുടെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. ധാരാളം ചെറിയ കമ്പനികള്‍ വന്‍ വിജയം കൊയ്‌ത് ഭീമന്‍ കമ്പനികളായി തീര്‍ന്നിട്ടുണ്ട്. അതുപോലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ബഹുരാഷ്‌ട്ര കമ്പനികളായും മാറിയിട്ടുണ്ട്.
ഇവരുടെയൊക്കെ വിജയകഥകള്‍ നമുക്ക് പ്രചോദനം നല്‍കുന്നു. എന്നാല്‍ എല്ലാറ്റിലുമുപരി എങ്ങനെയാണിവര്‍ ഇതു സാധിച്ചത്? എപ്രകാരം ഒരു ചെറുകിട, ഇടത്തരം സംരംഭത്തിന് ബഹുരാഷ്‌ട്ര കമ്പനിയായി വളരാന്‍ കഴിഞ്ഞൂ? എന്താണ് വിജയത്തിന്റെ രഹസ്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാന്‍ നമുക്കും ആകാംക്ഷയുണ്ടാവും.
ആത്യന്തികമായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ടണ്ട്. എന്താണ് നമ്മുടെ ലക്ഷ്യം? എങ്ങനെയാണ് ലക്ഷ്യത്തിലെത്തുക? തുടങ്ങിയവ. ലളിതമായ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല.
ഏതൊരു ചെറുകിട, ഇടത്തരം സംരംഭത്തിനും ബഹുരാഷ്‌ട്ര കമ്പനിയായി വളരാന്‍ കഴിയും. പക്ഷേ അതിനായി പ്രധാനമായും രണ്ടു കാര്യങ്ങള്‍ ഒഴിവാക്കണം.
സാങ്കേതിക വൈദഗ്‌ദ്ധ്യമെന്ന കെണിയും സങ്കുചിത വീക്ഷണവും. മുന്നോട്ടുള്ള കുതിപ്പിന് ഒരു കാരണവശാലും തടയിടരുത്. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ തുടങ്ങിയേടത്തുതന്നെ നിലയുറപ്പിക്കേണ്ടിവരും.
സാങ്കേതിക വൈദഗ്‌ധ്യം എന്ന കെണി (Technician's trap)
സാങ്കേതിക വൈദഗ്‌ദ്ധ്യം കൊണ്ടുമാത്രം ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാന്‍ കഴിയില്ല. സാങ്കേതിക വിദഗ്‌ധര്‍ ഒരിക്കലും ഒരു നല്ല സംരംഭകനാകണമെന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം അതൊരു തൊഴില്‍ മാത്രമാണ്. മേധാവികളില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഒരു ഉപാധി.
പല സംരംഭങ്ങളുടെയും സ്ഥാപകര്‍ ഇത്തരം സാങ്കേതിക വിദഗ്‌ധരാണ്. ഉദാഹരണത്തിന് സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഐ.റ്റി കമ്പനിയും ബ്യൂട്ടീഷ്യന്‍ ബ്യൂട്ടിപാര്‍ലറും, നല്ല ഒരു പാചകവിദഗ്‌ധന്‍ റെസ്റ്റോറന്റും, അധ്യാപകന്‍ വിദ്യാഭ്യാസ സ്ഥാപനവും, ഡോക്‌റ്റര്‍ നേഴ്‌സിംഗ് ഹോമും സ്ഥാപിക്കുന്നുവെന്നിരിക്കട്ടെ. ഇവരുടെ സാങ്കേതിക വൈദഗ്‌ധ്യം ഒന്നുകൊണ്ടണ്ടുമാത്രം സംരംഭം വിജയിക്കണമെന്നില്ല.
ഒരു സംരംഭം വളര്‍ത്തി വലുതാക്കാനുള്ള ദീര്‍ഘവീക്ഷണം ഇവര്‍ക്ക് ഉണ്ടണ്ടണ്ടാകണമെന്നില്ല എന്നര്‍ത്ഥം. കാരണം ഇവര്‍ സംരംഭം തുടങ്ങിയത് ഒരു തൊഴില്‍ കണ്ടെണ്ടത്തുക എന്ന നിലയില്‍ മാത്രമാണ്.
ബിസിനസിനെപ്പറ്റി സമഗ്രമായ ഒരു ദര്‍ശനം ഇവര്‍ക്കില്ല.
ഇത്തരം കെണിയില്‍ നിന്നും പുറത്തുകടക്കാനുള്ള മാര്‍ഗം ബിസിനസിന്റെ വളര്‍ച്ചയ്‌ക്കായി നിതാന്ത പരിശ്രമത്തിലേര്‍പ്പെടുക മാത്രമാണ്.
ഇതാണ് മിടുക്കന്മാരായ സംരംഭകര്‍ ചെയ്‌തുകൊണ്ടണ്ടിരിക്കുന്നത്. അവര്‍ക്ക് അറിയാത്ത മേഖലകളില്‍ ജോലിക്കായി വിദഗ്‌ധരുടെ സേവനം തേടുന്നു. അവര്‍ കമ്പനി സ്ഥാപിക്കുന്നത് ക്ഷിപ്രനേട്ടം മാത്രം ലക്ഷ്യം വെച്ചല്ല, മറിച്ച് സമഗ്രമായ ഒരു ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്. അതുകൊണ്ടണ്ടുതന്നെ അവരുടെ ബിസിനസിന്റെ അടിത്തറയും വ്യത്യസ്‌തമായിരിക്കും.
സങ്കുചിത വീക്ഷണം
ഇത് മുന്‍പുപറഞ്ഞ കെണിയുെട ഒരു തുടര്‍ച്ചയാണ്. സംരംഭത്തോടുള്ള ഒരു ഇടുങ്ങിയ സമീപനമാണിത് (Tunnel vision).
പ്രദേശികമായി പ്രവര്‍ത്തിക്കുമ്പോഴും ആഗോളമായി ചിന്തിക്കുക എന്ന കാഴ്‌ചപ്പാടാണ് വെച്ചു പുലര്‍ത്തേണ്ടത്. എന്നാല്‍ എത്ര സംരംഭകരാണ് ഇത്തരത്തില്‍ ഒരു ആഗോള വീക്ഷണം വെച്ചു പുലര്‍ത്തുന്നത്? ബഹുഭൂരിപക്ഷവും പെട്ടെന്നുള്ള ബിസിനസ് വളര്‍ച്ചയ്‌ക്കായി പരിമിതമായ ബ്ലൂപ്രിന്റുകള്‍ തയാറാക്കും. ലക്ഷ്യം കൈവരിക്കുന്നതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച നിലയ്‌ക്കുകയും ചെയ്യും. എന്തുകൊണ്ടണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആഗോള തലത്തില്‍ തങ്ങളെ കാത്തിരിക്കുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഇപ്രകാരം ഇല്ലാതാക്കുന്നത്.
നമ്മള്‍ ഒരു കെട്ടിടം പണിയുമ്പോള്‍ ഒറ്റ നിലയുള്ള ഒന്നിനായി ബ്ലൂപ്രിന്റ് തയാറാക്കുന്നുവെന്നിരിക്കട്ടെ. അതു നിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നീട് അതിനുമുകളില്‍ 99 നിലകളും കൂടി പണിയേണ്ടണ്ട ആവശ്യം വന്നാല്‍ അതു സാധ്യമാവണമെന്നില്ല. കാരണം ആദ്യം കെട്ടിയ അടിത്തറ ദുര്‍ബലമായിരിക്കും. നിങ്ങള്‍ ഒരു നില മാത്രമാണ് ആദ്യം പ്ലാന്‍ ചെയ്‌തത് എന്നോര്‍ക്കുക.
ഇവിടെയാണ് ദീര്‍ഘവീക്ഷണത്തിന്റെ പ്രസക്തി. 100 നിലകളുള്ള ഒരു കെട്ടിടം ഭാവിയില്‍ പണിയാന്‍ കഴിയും എന്ന കാഴ്‌ചപ്പാട് നിങ്ങള്‍ക്കുണ്ടണ്ടായിരുന്നെങ്കില്‍ അതിനനുസരിച്ച് അടിത്തതറ ശക്തമാക്കുമായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ ബിസിനസ് വളര്‍ത്തി വലുതാക്കിക്കഴിയുമ്പോള്‍ ഓഹരി വിറ്റ് പണം സമാഹരിക്കാനും കഴിയും.
നിങ്ങളുടെ സംരംഭത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിശദമായി വിലയിരുത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയണം.
SMEയെ MNCയാക്കി മാറ്റാന്‍ ചില മാര്‍ഗങ്ങള്‍
l ലക്ഷ്യം എന്തൊക്കെയാണെന്നറിയുക
നിങ്ങള്‍ തുടങ്ങുന്ന സംരംഭത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ലക്ഷ്യമാണ് ഏതൊരു ബിസിനസിന്റെയും ആത്മാവ്. എന്തിനാണ് നിങ്ങള്‍ സംരംഭം തുടങ്ങിയത്?
എന്താണ് നിങ്ങളെ ഇതിനായി നയിക്കുന്നത്? നിങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് എന്തായിരിക്കണം? നിങ്ങളുടെ ജീവനക്കാരില്‍ താല്‍പ്പര്യമുണര്‍ത്തുന്ന ഘടകങ്ങളേതൊക്കെ? എന്താണ് നിങ്ങളുടെ ബിസിനസിന്റെ കേന്ദ്രബിന്ദു അഥവാ DNA? നിങ്ങളുടെ തനതായ കൈയ്യൊപ്പ് ബിസിനസില്‍ ഉണ്ടോ? അഥവാ ഇത്തരമൊരു ബിസിനസിനുതന്നെ പ്രസക്തിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം.
ഒരു സംരംഭത്തിന്റെ DNA എന്നു പറയുന്നത് കോര്‍പ്പറേറ്റ് മൂല്യബോധവും കോര്‍പ്പറേറ്റ് തത്വങ്ങളും തനതായ സ്ഥാനവും കൂടിചേര്‍ന്നതാണ്.
കമ്പനിയുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്നതില്‍ മൂല്യങ്ങള്‍ക്കു പ്രധാന പങ്കുണ്ട്. ഒരു സ്ഥാപനം വളരുന്നതും വിജയകരമായി ബിസിനസ് നടത്തുന്നതും വിപണിയില്‍ സ്ഥാനം നേടുന്നതും അവര്‍ വിശ്വസിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന മൂല്യങ്ങളിലൂടെയാണ്. എല്ലാ ബഹുരാഷ്‌ട്ര കമ്പനികള്‍ക്കും അവരുടേതായ മൂല്യവ്യവസ്ഥകളുണ്ട്. ഇതുമായി ഒത്തുപോകുന്ന ഉപഭോക്താക്കള്‍ ഇത്തരം കമ്പനികളുമായി ബിസിനസ് നടത്തുന്നു. സമാനമായി ചിന്തിക്കുന്നവര്‍ ഇത്തരം കമ്പനികളില്‍ ജീവനക്കാരാകുവാനും ആഗ്രഹിക്കുന്നു.
ഒരു ചെറുകിട സംരംഭം രാജ്യാന്തര വളര്‍ച്ച നേടാന്‍ പ്രാഥമികമായും വേണ്ടത് ബഹുരാഷ്‌ട്രകമ്പനിയെ (MNC) മാതൃകയാക്കുകയാണ്. അവരുടെ കോര്‍പ്പറേറ്റ് മൂല്യ വ്യവസ്ഥകള്‍ സ്വന്തം സംരംഭത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കണം.
ഉന്നതമായ കോര്‍പ്പറേറ്റ് മൂല്യബോധം ഒരു തത്വശാസ്‌ത്രമോ അഥവാ മാര്‍ഗനിര്‍ദേശങ്ങളായോ പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉപഭോക്താക്കളുമായും സഹകാരികളുമായും ഓഹരി ഉടമകളുമായുള്ള ഇടപാടുകളിലും ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. കമ്പനിയുടെ തനതായ വ്യക്തിത്വത്തെയാണ് കോര്‍പ്പറേറ്റ് മൂല്യബോധം അനാവരണം ചെയ്യുന്നത്.
ഒരു കോര്‍പ്പറേറ്റ് സിറ്റിസണ്‍ എന്ന നിലയിലും തൊഴില്‍ ദാതാവ് എന്ന നിലയിലും സമൂഹത്തില്‍ സ്ഥാനം നിര്‍ണയിക്കുന്നത് ഇത്തരം മൂല്യബോധമാണ്.
ഇന്‍ഫോസിസിന്റെ മുദ്രാവാക്യം തന്നെ ``ബൗദ്ധിക അടിത്തറയില്‍ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന കമ്പനി'' എന്നാണ്. ഇന്റഫോസിസിന്റെ എന്‍.ആര്‍ നാരായണമൂര്‍ത്തി മൂല്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. ``ഞങ്ങള്‍ ഒരിക്കലും കമ്പനിയുടെ വലുപ്പത്തെയോ ആദായത്തെയോ ലാഭത്തെയോ കുറിച്ചായിരുന്നില്ല സ്വപ്‌നങ്ങള്‍ കണ്ടത്. ഞങ്ങള്‍ക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു.അത് സര്‍വരാലും ആദരിക്കപ്പെടുന്ന ഒരു സ്ഥാപനം പടുത്തുയര്‍ത്തുക എന്നതായിരുന്നു. തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ ശക്തമായ മൂല്യാടിത്തറയില്‍ തനതായും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ചു.''
ഇന്‍ഫോസിസിനെ ഒരു ബഹുരാഷ്‌ട്ര കമ്പനിയാക്കി വളര്‍ത്താനുള്ള വഴിതുറന്നിട്ടത് ശക്തമായ മൂല്യബോധമാണ്.
l സ്വീകരിക്കാവുന്ന നടപടികള്‍
ആദ്യമായി വേണ്ടത് ഒരു മൂല്യവ്യവസ്ഥ സൃഷ്‌ടിക്കുക എന്നതാണ്. നിങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിപണനരീതികളും, ജീവനക്കാരോടും ഉപഭോക്താക്കളോടുമുള്ള സമീപനങ്ങളിലുമെല്ലാം പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുക.
നിക്ഷേപകരെയും പങ്കാളികളെയും മറ്റ് ബിസിനസ് സഹകാരികളെയും ആകര്‍ഷിക്കത്തക്ക രീതിയിലായിരിക്കണം നിങ്ങള്‍ സ്വീകരിക്കുന്ന മൂല്യ വ്യവസ്ഥ.
എഴുതി തയാറാക്കിയ മൂല്യവ്യവസ്ഥക്കനുസരിച്ച് മുന്‍പോട്ടു പോകാനും സാധിക്കണം. ഇപ്രകാരം ചെയ്‌താല്‍ നിങ്ങളുടെ സ്ഥാപനവും ബിസിനസും നാള്‍ക്കുനാള്‍ വളരുകയും പുതിയ ബന്ധങ്ങളും പാര്‍ട്‌ണര്‍ഷിപ്പുകളും ഉണ്ടാവുകയും ചെയ്യും.
വന്‍കിട കമ്പനികള്‍ ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും മുതിരുമ്പോള്‍ ചെറുകിടക്കാര്‍ക്ക് വിദേശ കമ്പനികളുമായി സഹകരണം തേടാം.
പാര്‍ട്‌ണര്‍ഷിപ്പ് ഉണ്ടാക്കിയെടുക്കുകയാണ് SME ക്ക് MNCയാകാനുള്ള അടുത്ത മാര്‍ഗം.
l സംയുക്തസംരംഭങ്ങള്‍ വളര്‍ത്തുക
ബിസിനസ് വളര്‍ത്തി വലുതാക്കിയെടുക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ആഗോള രംഗത്തെ വിജയം ഉറപ്പാക്കുക എന്നതാണ്.
രാജ്യാന്തര തലത്തില്‍ വളരണമെങ്കില്‍ പുതിയ പാര്‍ട്‌ണര്‍ഷിപ്പുകള്‍ തേടണം. അതു ചിലപ്പോള്‍ മാര്‍ക്കറ്റിംഗിലോ, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിലോ (R&D) വിതരണത്തിലോ ഏതുമേഖലയിലുമാവാം. പാര്‍ട്‌ണര്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്നത് തങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത മേഖലകളില്‍ മറ്റു കമ്പനികളുടെ സഹായത്തോടെ നേട്ടം കൈവരിക്കാനായിരിക്കണം.
ചില കമ്പനികള്‍ സാങ്കേതികമായും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയിലും സേവനത്തിലും മികവു കാട്ടുമെങ്കിലും ശരിയായ വിപണന തന്ത്രത്തില്‍ പിന്നിലായിരിക്കും. മറ്റുചിലവ ഉല്‍പ്പാദനത്തിലും വിതരണത്തിലും മുന്നിലാണെങ്കിലും ഉല്‍പ്പന്നങ്ങളുടെ ഡിസൈനിംഗിലും മറ്റും വളരെ പുറകിലായിരിക്കും.
ചിലര്‍ സെയ്‌ല്‍സിലും മാര്‍ക്കറ്റിംഗിലും മികവുകാട്ടുമെങ്കിലും വളര്‍ച്ചയില്‍ പിന്നിലായിരിക്കും. ഏതേതു മേഖലകളില്‍ പോരായ്‌മയുണ്ടെന്നു തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുതകുന്ന രീതിയിലായിരിക്കണം പാര്‍ട്‌ണര്‍ഷിപ്പിന് തയാറാവേണ്ടത്. ഇന്ന് പല വിദേശ കമ്പനികളും ഇന്ത്യയിലെ ചെറുകിട, ഇടത്തരം കമ്പനികളുമായി തന്ത്രപ്രധാനമായ സഹകരണത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ശരിയായ വിദേശ പങ്കാളിയെ കണ്ടെണ്ടത്തി ഇരുകമ്പനികള്‍ക്കും പ്രയോജനകരമായ രീതിയിലുള്ള പാര്‍ട്‌ണര്‍ഷിപ്പുണ്ടാക്കുകയാണ് വേണ്ടത്.
l നവീകരണം
വലുപ്പച്ചെറുപ്പമന്യേ എല്ലാ കമ്പനികളും കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ചും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ സദാ സന്നദ്ധമായിരിക്കണം. കമ്പനിയുടെ നിലനില്‍പ്പിനുവേണ്ട അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള നിരന്തരമായ നവീകരണ പ്രക്രിയ. ഇന്നു നിങ്ങള്‍ മാറ്റത്തിനു തയാറാകാന്‍ വിമുഖത കാട്ടുന്നുവെങ്കില്‍ അഥവാ പരാജയപ്പെടുന്നുവെങ്കില്‍ നാളെ നിങ്ങള്‍ക്ക് ദുഖിക്കേണ്ടിവരും.
കമ്പനിയുടെ നവീകരണ പ്രക്രിയ എന്നുപറയുമ്പോള്‍ പരമ്പരാഗത രീതികളില്‍ നിന്ന് തികച്ചും നൂതനവും കാലികവുമായ രീതികളിലേക്കുള്ള ചുവടുവെപ്പാണ്. ഉപഭോക്താവിന്റെ മനസറിഞ്ഞുകൊണ്ടുള്ള മാറ്റമായിരിക്കണമത്. നിങ്ങളുടെ കോര്‍പ്പറേറ്റ് സത്ത (DNA) യുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗം തന്നെയാണ് നവീകരണം എന്നുപറയുന്നത്. ഉപഭോക്താക്കളും ബിസിനസ് പങ്കാളികളും, നിക്ഷേപകരും, ഓഹരി ഉടമകളും ജീവനക്കാരുമെല്ലാം നവീകരണത്തില്‍ താല്‍പ്പര്യമുള്ളവരാണ്. അവര്‍ നിങ്ങളിലേക്ക് വളരെ വേഗം ആകര്‍ഷിക്കപ്പെടും.
പുത്തന്‍ ആശയങ്ങള്‍ സ്വീകരിക്കാനും ക്രിയാത്മകമായി നടപ്പിലാക്കുവാനും എപ്പോഴും തയാറാവണം. മല്‍സര രംഗത്ത് മുന്നിലെത്താന്‍ ബഹുരാഷ്‌ട്ര കമ്പനികളെ പ്രാപ്‌തരാക്കുന്നത് ഇത്തരം നവീകരണങ്ങളാണ്.
l മല്‍സരിക്കാനുള്ള കഴിവ്
ചെറിയ കമ്പനികള്‍ ഇന്‍ഡസ്‌ട്രിയിലെ ദാവീദുമാരാണ്.
അവര്‍ക്ക് മല്‍സരിക്കേണ്ടതാകട്ടെ വമ്പന്മാരായ ഗോലിയാത്തുമാരോടും. ഈ മല്‍സരത്തില്‍ എങ്ങനെ വിജയിക്കാം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടാവാം. ഏതു ഗോലിയാത്തുമാര്‍ക്കും ദുര്‍ബലമായ ഒരു വശം ഉണ്ടാകും. വന്‍കിട കമ്പനികള്‍ ഏതു മേഖലയിലാണ് മോശം പ്രകടനം കാഴ്‌ചവെക്കുന്നതെന്നു കണ്ടെത്തി ആ രംഗത്ത് ബിസിനസ് നടത്തി വിജയം നേടുകയാണ് വേണ്ടത്.
ചെറുകിട, ഇടത്തരം കമ്പനികള്‍ റിസേര്‍ച്ചിനും ഡെവലപ്‌മെന്റിനും കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും അതുപോലെ വിദേശ കമ്പനികളുമായി സഹകരണത്തിലേര്‍പ്പെടുകയും പുതിയ വിപണികള്‍ കണ്ടെത്തുകയും ഇന്റര്‍നെറ്റ് വഴി ചെലവുകുറഞ്ഞ പരസ്യങ്ങളെ ആശ്രയിക്കുകയും ചെയ്യണം. ഒരു പ്രത്യേക വിപണിയില്‍ നിങ്ങളുടെ സാമര്‍ത്ഥ്യം തെളിയിച്ചുകഴിഞ്ഞാല്‍ ഏതു വിപണിയിലും വിജയിക്കാനുള്ള തന്ത്രങ്ങള്‍ മെനയാം.
l ലോകം കളിത്തട്ടാക്കുക
ഇത് ഇ-മാര്‍ക്കറ്റിംഗിന്റെ (e marketing)കാലമാണ്. ഏത് ഉല്‍പ്പന്നവും ലോകത്തിന്റെ ഏതു ഭാഗത്തും അനായാസം ലഭിക്കും. ഇ-മാര്‍ക്കറ്റിംഗിലൂടെ ഓണ്‍ലൈനായി നിങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് നടത്തി ആഗോള രംഗത്ത് വിജയം കൈവരിക്കാം. ചെറുകിട, ഇടത്തരം സംരംഭകരെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും ഫലവത്തായ വിപണന മാധ്യമമാണ്. ഇ-മാര്‍ക്കറ്റിംഗിനായുള്ള ബിസിനസ് റ്റു ബിസിനസ് (B2B)പോര്‍ട്ടലുകള്‍ ചെറുകിട സംരംഭകര്‍ക്ക് പ്രയോജനപ്രദമാണ്. പുതിയ വിപണി കണ്ടെത്താനും ട്രേഡിംഗ് പാര്‍ട്‌ണറെ തെരഞ്ഞെടുക്കാനും കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ `സോഴ്‌സ്' ചെയ്യുവാനും B2B പോര്‍ട്ടലുകളിലൂടെ കഴിയും.
നിങ്ങള്‍ക്ക് ഒരു ബഹുരാഷ്‌ട്ര കമ്പനിയായി വളരണോ? എങ്കില്‍ മടിച്ചു നില്‍ക്കേണ്ട. ഒരു സംരംഭമെന്ന നിലയില്‍ അവസരങ്ങള്‍ മുതലെടുത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ച് മുന്നേറാം.
(പ്രമുഖ എഴുത്തുകാരനും ബിസിനസ് സ്‌ട്രാറ്റജിസ്റ്റും മോട്ടിവേഷണല്‍സ് സ്‌പീക്കറുമാണ് ലേഖകന്‍)
No comments:
Post a Comment