
കൈയില്‍ ഭാരമേറിയ ലാപ്പ്‌ടോപ്പും ചുമന്നുകൊണ്ട് നടക്കുക അത്ര എളുപ്പമല്ലെന്ന് അനുഭവസ്ഥര്‍ക്കറിയാം. എന്നാല്‍ ലാപ്പ്‌ടോപ്പുകളുടെ ഈ പ്രശ്‌നം മുതലെടുക്കാന്‍ നെറ്റ്‌ബുക്കുകള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്. വിവിധ കമ്പനികളുടെ വൈവിധ്യമാര്‍ന്ന നെറ്റ്‌ബുക്ക് മോഡലുകള്‍ എല്ലാ വിഭാഗത്തിലും പെട്ടവരുടെ മനം കവരുകയാണ്. ലാപ്പ്‌ടോപ്പിനെക്കാള്‍ വലുപ്പക്കുറവും ഭാരക്കുറവുമുള്ള നെറ്റ്‌ബുക്കുകള്‍ അനുഗ്രഹമാകുന്നത് സ്ഥിരം യാത്രചെയ്യുന്നവര്‍ക്കാണ്. ചെറിയൊരു ബാഗില്‍ കൊണ്ടുനടക്കാം. അടുത്തിരിക്കുന്നവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാതെ ബസിലോ ട്രെയ്‌നിലോ ഇരുന്നുവരെ ജോലി ചെയ്യാം. ലാപ്പ്‌ടോപ്പിനെ അപേക്ഷിച്ച് വിലയും വളരെ കുറവ്... ഇതൊക്കെയാണ് ടെക്‌നോളജി പ്രേമികള്‍ നെറ്റ്‌ബുക്കുകള്‍ ആകര്‍ഷണീയതയില്‍ മയങ്ങാന്‍ കാരണവും.
നല്ലൊരു ലാപ്പ്‌ടോപ്പിന്റെ വില 40,000ത്തിന് മുകളിലേക്ക് പോകുമ്പോള്‍ നെറ്റ്‌ബുക്കുകളുടെ ഏകദേശ വില 15,000ത്തിനും 20,000ത്തിനും ഇടയിലാണ്. എന്നാല്‍ സോണി പോലുള്ള കമ്പനികളുടേതിന് വില ഉയരും.
നിങ്ങള്‍ക്കിത് ആവശ്യമോ?
വീട്ടില്‍ ഒരു കംപ്യൂട്ടര്‍ ഉണ്ടെന്നിരിക്കട്ടെ. പുതുതായി ഒരു ലാപ്പ്‌ടോപ്പിന്റെ ആവശ്യമുണ്ടെങ്കില്‍ നെറ്റ്‌ബുക്കാകും നിങ്ങള്‍ക്ക് യോജിച്ചത്. സി.ഡി ഡ്രൈവ് ഇതിനില്ലാത്ത പോരായ്‌മ വീട്ടിലെ കംപ്യൂട്ടര്‍ നികത്തിക്കൊള്ളുമല്ലോ. യു.എസ്.ബി ഡ്രൈവുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത് സി.ഡി ഡ്രൈവിന്റെ അപര്യാപ്‌ത വലിയൊരു പോരായ്‌മയായി പറയാനുമാകില്ല.
നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയ്‌ക്ക് സഹായകരമാകാന്‍, കോണ്‍ഫറന്‍സുകളില്‍ പ്രസന്റേഷനായി, ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഒക്കെയാണ് സാധാരണയായി ലാപ്പ്‌ടോപ്പുകള്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഇതിന് വലിയ ലാപ്പ്‌ടോപ്പും ചുമന്നുകൊണ്ട് നടക്കേണ്ട ആവശ്യമില്ലാത്തതാണ് നെറ്റ്‌ബുക്കുകളെ പ്രിയങ്കരമാക്കുന്നത്. സാധാരണ ലാപ്പ്‌ടോപ്പുകളുടെ ഭാരം രണ്ടര കിലോയ്‌ക്ക് മുകളില്‍ വരുമ്പോള്‍ ഇതിന്റെ ഏകദേശഭാരം ഒരു കിലോ മാത്രമാണ്.
3-4 മണിക്കൂര്‍ മാത്രം ബാക്കപ്പ് കിട്ടുന്ന ലാപ്പ്‌ടോപ്പുകളെ മറന്നേക്കൂ. എട്ട് മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയുന്ന നെറ്റ്‌ബുക്കുകള്‍ സദാ യാത്ര ചെയ്യേണ്ടിവരുന്ന ബിസിനസുകാര്‍ക്കും എക്‌സിക്യൂട്ടിവുകള്‍ക്കും മികച്ച പങ്കാളി തന്നെ. ഇതുകൊണ്ടൊക്കെത്തന്നെയാണ് കംപാനിയന്‍ ഡിവൈസ് എന്ന ഓമനപ്പേരു കൂടി നെറ്റ്‌ബുക്കുകള്‍ക്കുള്ളത്.
കരുത്തോടെ പോരാളികള്‍
എച്ച്.പി, ഡെല്‍, ഏസര്‍, അസ്യൂസ്, ലെനോവ, എച്ച്.സി.എല്‍, സാംസംഗ് എന്നിവയെല്ലാം നെറ്റ്‌ബുക്കുകള്‍ വിപണിയിലിറക്കുന്നുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡെല്‍ മിനി10, ഏസര്‍ ആപ്‌സയര്‍ ഡി260, എച്ച്.പി മിനി 210 തുടങ്ങിയ ഒട്ടേറെ മോഡലുകള്‍ അരങ്ങത്തുണ്ട്.
ആഗോളവ്യാപകമായി നെറ്റ്‌ബുക്ക് വിപണി ഈ വര്‍ഷം 30 ശതമാനത്തിന് മുകളില്‍ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വില എന്ന ഘടകം ഏറെ സ്വാധീനിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വരും നാളുകള്‍ നെറ്റ്‌ബുക്കുകള്‍ക്ക് കൊയ്‌ത്ത് കാലമാകാന്‍ തന്നെയാണ് സാധ്യത.
കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ നെറ്റ്‌ബുക്ക് വിപണി 2.3 മില്യണിന്റേതായിരുന്നു. ഇത്തവണ അത് മൂന്ന് മില്യണ്‍ കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ (2010 ജനുവരി മുതല്‍ മാര്‍ച്ച് വരെ) വിറ്റഴിഞ്ഞത് 97,000 നെറ്റ്‌ബുക്കുകളായിരുന്നു. അവസാനപാദത്തില്‍ വില്‍പ്പനയില്‍ ഇവ മികച്ച വളര്‍ച്ച കാഴ്‌ചവെക്കുമെന്നാണ് പ്രതീക്ഷ.
എന്താണ് നെറ്റ്‌ബുക്കുകള്‍
ലാപ്പ്‌ടോപ്പിന്റെ അനുജനെന്ന് വിളിക്കാം. ലാപ്പ്‌ടോപ്പിനെക്കാള്‍ വലുപ്പക്കുറവാണ് പ്രധാന പ്രത്യേകത. വിലയും ലാപ്പ്‌ടോപ്പിന്റെ പകുതിയോളം മാത്രം. ലാപ്പ്‌ടോപ്പിനെ അപേക്ഷിച്ച് ബാറ്ററി ബാക്കപ്പ് ഏറെ നേരം കിട്ടുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. സാധാരണ കംപ്യൂട്ടര്‍ ഉപയോഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനുമൊക്കെയാണ് സാധാരണ ഇവയുടെ ഉപയോഗം. സി.
No comments:
Post a Comment