
ഈ ഡിജിറ്റല്‍ യുഗത്തിലും പേപ്പറിനുള്ള ഡിമാന്‍ഡ് നാള്‍ക്കുനാള്‍
വര്‍ധിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പേപ്പറിനുള്ള ലോക ഡിമാന്‍ഡില്‍ ഇരട്ടി വര്‍ധനയാണ് ഉണ്ടായത്. ഈ ദശാബ്‌ദം പൂര്‍ത്തിയാകുന്നതോടെ വീണ്ടും ഇരട്ടി വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാക്കാരുടെ പ്രതിശീര്‍ഷ പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് ഉപയോഗം അഞ്ച് കിലോ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രതിവര്‍ഷ പേപ്പര്‍ ഡിമാന്‍ഡ് 1.6 ലക്ഷം ടണ്ണാണ്. കേരളത്തിന്റെ സമീപ പട്ടണങ്ങളായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ശിവകാശി, കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ തുടങ്ങിയ വിപണികളും നമുക്ക് ഉപയോഗിക്കം. ക്രാഫ്‌റ്റ് ലൈനര്‍, വെറ്റ് ലൈനര്‍, ഡ്യൂപ്ലെക്‌സ് ബോര്‍ഡ്, ഫയല്‍ ബോര്‍ഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സാധ്യതയുണ്ട്.
ലൊക്കേഷന്‍
എറണാകുളത്ത് പദ്ധതി തുടങ്ങാം
പദ്ധതി ചെലവ് (ലക്ഷം രൂപയില്‍)
1. സ്ഥലം (10 ഏക്കര്‍) : 105.00
2. കെട്ടിടം (3000 സ്‌ക്വയര്‍ മീറ്റര്‍) : 195.00
3. പ്ലാന്റ് & മെഷിനറി : 758.74
4. യൂട്ടിലിറ്റീസ് : 348.00
5. മിസ്‌ലേനിയസ് ഫിക്‌സഡ്
അസറ്റ് : 32.00
6. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ് എക്‌സ്‌പെന്‍സ് : 90.63
7. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 153.88
8. കണ്ടിന്‍ജെന്‍സീസ് : 36.75
9. മറ്റുള്ളവ : 30.00
ആകെ : 1750.00
സാമ്പത്തിക നിര്‍ദേശം
ഇക്വിറ്റി : 875.00
ഡെബിറ്റ് : 875.00
സാമ്പത്തിക സൂചികകള്‍
ഡെറ്റ് ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 30.74 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് : 25.96%
ഐആര്‍ആര്‍ : 15.51
ബ്രേക്ക് ഇവന്‍ പോയ്‌ന്റ് : 54.27%
പദ്ധതി ഒറ്റ നോട്ടത്തില്‍
പദ്ധതി : ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ് പേപ്പര്‍ നിര്‍മാണ യൂണിറ്റ്
പദ്ധതി സ്ഥലം : എറണാകുളം ജില്ല
കപ്പാസിറ്റി : 18000 ടിപിഎ
പ്രോജക്‌റ്റ് കോസ്റ്റ് : 1750 ലക്ഷം
വിറ്റുവരവ് : 3264.75 ലക്ഷം
നിര്‍മാണ സാമഗ്രി : വേസ്റ്റ് പേപ്പര്‍
ആവശ്യമുള്ള സ്ഥലം : 10 ഏക്കര്‍
മനുഷ്യവിഭവശേഷി : 200
നികുതിക്കു മുമ്പുള്ള ലാഭം
(ഒപ്‌റ്റിമം കപ്പാസിറ്റി) : 400.33 ലക്ഷം
നികുതിക്ക് ശേഷമുള്ള ലാഭം: 257.39 ലക്ഷം
No comments:
Post a Comment