പണം ഉണ്ടാക്കാന്‍ എന്താണ് വഴി? ശരാശരി ഒരാളുടെ ചിന്തയില്‍ ദിവസം പത്ത് പ്രാവശ്യമെങ്കിലും എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് ആലോചി ക്കുന്നവരേയുള്ളൂ നമുക്ക് ചുറ്റും. ലോകത്ത് പണം ഉണ്ടാക്കിയവരെല്ലാം അതത് കാലഘട്ടത്തില്‍ അവര്‍ക്ക് മുന്നില്‍ വന്ന അവസരങ്ങളെ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് പ്രയോജനപ്പെടുത്തി സമ്പത്ത് സൃഷ്‌ടിച്ചവരാണ്. പണത്തെക്കുറിച്ച് ചിന്തിക്കുന്നതിനപ്പുറം നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന അവസരത്തെ കുറിച്ച് ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ്. സമ്പത്തുണ്ടാക്കാന്‍ ഏറ്റവും എളുപ്പവഴി അവസരങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ്.
ആഗ്രഹം സഫലമാക്കാം
നിങ്ങള്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ? നിങ്ങള്‍ക്കു മുന്നിലിതാ ആഗ്രഹം സഫലീകരിക്കുവാന്‍ മികച്ച അവസരം.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായിട്ടൊരു വീട്. വീട് നിര്‍മാണത്തിനിറങ്ങിയ പലര്‍ക്കും അത് പറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. അതിന് കാരണം പണമില്ലാത്തതല്ല. കല്ലും മണലും ലഭ്യമല്ലാത്തതും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് പ്രശ്‌നം. തൊഴിലാളി ബീഹാറില്‍ നിന്നും, മണല്‍ ഡാമില്‍ നിന്നും ലഭ്യമായതോടെ ഇപ്പോള്‍ കല്ലിന്റെ ദൗര്‍ലഭ്യമാണ് രൂക്ഷമായിരിക്കുന്നത്.
കെട്ടിട നിര്‍മാണ മേഖലയ്‌ക്ക് ആവശ്യമായ മുഖ്യ അസംസ്‌കൃത വസ്‌തുവായ കല്ലിന്റെ ദൗര്‍ലഭ്യം കേരളം നേരിടാന്‍ തുടങ്ങുന്നതേയുള്ളൂ. ഉണ്ടായിരുന്ന കല്ലും മണ്ണും ഉപയോഗിച്ചാണ് ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വീട് പണി തുടങ്ങിയവരോട് അന്വേഷിച്ചാല്‍ അവര്‍ പറയും യഥാര്‍ത്ഥ സമയത്ത് കല്ല് കിട്ടാതെ പണി മുടങ്ങിയതിന്റെ കഥ. കേരളം നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് ഇന്ന് ഹോളോബ്രിക്‌സ് വിപണിയുടെ വളര്‍ച്ച.
സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങുക എന്ന സ്വപ്‌നമുള്ള ആര്‍ക്കും ധൈര്യമായി പ്രവേശിക്കാവുന്ന മേഖലയാണ് ഇത്.
എങ്ങനെ തുടങ്ങാം?
വെള്ളത്തിന്റെ ലഭ്യതയും റോഡ് സൗകര്യവുമുള്ള മിനിമം 15 സെന്റ് സ്ഥലം സ്വന്തമായോ, വാടകയ്‌ക്കോ സംഘടിപ്പിക്കുക. പ്രധാന അസംസ്‌കൃത വസ്‌തുവായ മെറ്റല്‍ പൊടി കിട്ടുന്ന കരിങ്കല്‍ ക്വാറിയുടെ സാമീപ്യം ഉറപ്പ് വരുത്തുക.
മുതല്‍ മുടക്ക്
1) പ്ലാന്റിന്റെ?റൂഫിനും? നിലം കോണ്‍ക്രീറ്റ് ചെയ്യാനും രണ്ട് ലക്ഷം രൂപ.
2) മെഷിനറിക്ക് രണ്ടര ലക്ഷം രൂപ
3) വര്‍ക്കിംഗ് കാപ്പിറ്റല്‍ ഒന്നര ലക്ഷം?
1500 ചതുരശ്രയടി സ്ഥലത്ത് ഒരു വര്‍ക്കിംഗ് ടൈമില്‍ ഏറ്റവും കുറഞ്ഞത് 2000 എണ്ണം ഹോളോ ബ്രിക്‌സ് ഉണ്ടാക്കാന്‍ പറ്റും. ഇതിന് എട്ട് തൊഴിലാളികളെ വേണം. ഇവരുടെ ശമ്പളം അടക്കം ചെലവ് കഴിഞ്ഞ് ഒരു പീസിന് 1.50 മുതല്‍ 2 രൂപ വരെ മാര്‍ജിന്‍ ലഭിക്കും 2000 ഹോളോ ബ്രിക്‌സ് ഉണ്ടാക്കുന്ന ഒരു യൂണിറ്റില്‍ എല്ലാ ചെലവും കഴിഞ്ഞ് ദിവസം 3500 രൂപ മുതല്‍ 4000 രൂപ വരെ വരുമാനം കിട്ടും. ഒരു മാസം 26 ദിവസത്തെ പ്രൊഡക്‌ഷന്‍ ഉണ്ടെങ്കില്‍ 91000 രൂപ വരുമാനമുണ്ടാക്കാം.
ഹോളോ ബ്രിക്‌സ് നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ ഡിസൈനിംഗ് ടൈല്‍ നിര്‍മാണത്തിലേക്ക് കടക്കാം.
ടൈല്‍ നിര്‍മാണം
50,000 രൂപയുടെ വൈബ്രോ ഫോമിംഗ് മെഷീനും 1,50,000 രൂപയുടെ മോള്‍ഡും 1,00,000 രൂപയുടെ വര്‍ക്കിംഗ് കാപ്പിറ്റലും ഉണ്ടെങ്കില്‍ ദിവസം 250 ടൈലുണ്ടാക്കാം. ഒരു ടൈലിന്റെ ഉല്‍പ്പാദന ചെലവ് കഴിഞ്ഞ് 10 രൂപ മുതല്‍ 20 രൂപ വരെ യാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് കോസ്റ്റിന്റെ ഇടയിലുള്ള ലാഭം. (ഏരിയക്ക് അനുസരിച്ച് ചില വ്യത്യാസങ്ങള്‍ വന്നേക്കാം)
250 ടൈല്‍സ് നിര്‍മിക്കുന്ന യൂണിറ്റില്‍ നിന്ന് ദിവസം 3000 മുതല്‍ 3500 രൂപ വരെ സമ്പാദിക്കാം. ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്‌ധ്യമൊന്നും ഇതിന് ആവശ്യമില്ല. അല്‍പ്പം പ്രായോഗിക ബുദ്ധി മാത്രം മതി. ഇന്ന് സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളാണ് ഈ വിപണിയെ നിയന്ത്രിക്കുന്നത്. ഗുണമേന്‍മയുള്ള ഡിസൈനിംഗ് ടൈല്‍ ഇന്ന് ഒരു ആഡംബര വസ്‌തുവല്ല. പുതിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മാത്രമല്ല, നിലവിലുള്ള വീടുകളും കെട്ടിടങ്ങളും ആകര്‍ഷകമായ ടൈലുകള്‍ പതിക്കുന്ന പ്രവണത ഏറി വരുകയാണ്.
അടുത്ത അഞ്ചോ, പത്തോ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തരിശായി കിടക്കുന്ന ഭൂമിയിലെല്ലാം വന്‍കിട കെട്ടിടങ്ങളും ഹൗസിംഗ് കോളനികളും കൊണ്ട് നിറയും. കാരണം കേരളത്തില്‍ ഇന്ന് ആകെ നടക്കുന്നത് കെട്ടിട നിര്‍മാണമാണ്. ഈ വിപണിയില്‍ ഉപഭോക്താവിന്റെ അഭിരുചി മനസിലാക്കി മികച്ച ഉല്‍പ്പന്നം ആര്‍ക്ക് നല്‍കാന്‍ സാധിക്കുന്നുവോ അവര്‍ അതോടൊപ്പം വളരും. ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ഒരു പഞ്ചായത്തില്‍ തന്നെ നൂറുകണക്കിന് വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു യൂണിറ്റ് വീതം തുടങ്ങാം. അങ്ങനെ തുടങ്ങിയാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലും നിന്നായി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കും. അനവധി നവസംരംഭകര്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുക.ആഗ്രഹം സഫലമാക്കാം
നിങ്ങള്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ? നിങ്ങള്‍ക്കു മുന്നിലിതാ ആഗ്രഹം സഫലീകരിക്കുവാന്‍ മികച്ച അവസരം.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായിട്ടൊരു വീട്. വീട് നിര്‍മാണത്തിനിറങ്ങിയ പലര്‍ക്കും അത് പറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. അതിന് കാരണം പണമില്ലാത്തതല്ല. കല്ലും മണലും ലഭ്യമല്ലാത്തതും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് പ്രശ്‌നം. തൊഴിലാളി ബീഹാറില്‍ നിന്നും, മണല്‍ ഡാമില്‍ നിന്നും ലഭ്യമായതോടെ ഇപ്പോള്‍ കല്ലിന്റെ ദൗര്‍ലഭ്യമാണ് രൂക്ഷമായിരിക്കുന്നത്.
കെട്ടിട നിര്‍മാണ മേഖലയ്‌ക്ക് ആവശ്യമായ മുഖ്യ അസംസ്‌കൃത വസ്‌തുവായ കല്ലിന്റെ ദൗര്‍ലഭ്യം കേരളം നേരിടാന്‍ തുടങ്ങുന്നതേയുള്ളൂ. ഉണ്ടായിരുന്ന കല്ലും മണ്ണും ഉപയോഗിച്ചാണ് ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വീട് പണി തുടങ്ങിയവരോട് അന്വേഷിച്ചാല്‍ അവര്‍ പറയും യഥാര്‍ത്ഥ സമയത്ത് കല്ല് കിട്ടാതെ പണി മുടങ്ങിയതിന്റെ കഥ. കേരളം നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് ഇന്ന് ഹോളോബ്രിക്‌സ് വിപണിയുടെ വളര്‍ച്ച.
സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങുക എന്ന സ്വപ്‌നമുള്ള ആര്‍ക്കും ധൈര്യമായി പ്രവേശിക്കാവുന്ന മേഖലയാണ് ഇത്.
എങ്ങനെ തുടങ്ങാം?
വെള്ളത്തിന്റെ ലഭ്യതയും റോഡ് സൗകര്യവുമുള്ള മിനിമം 15 സെന്റ് സ്ഥലം സ്വന്തമായോ, വാടകയ്‌ക്കോ സംഘടിപ്പിക്കുക. പ്രധാന അസംസ്‌കൃത വസ്‌തുവായ മെറ്റല്‍ പൊടി കിട്ടുന്ന കരിങ്കല്‍ ക്വാറിയുടെ സാമീപ്യം ഉറപ്പ് വരുത്തുക.
മുതല്‍ മുടക്ക്
1) പ്ലാന്റിന്റെ?റൂഫിനും? നിലം കോണ്‍ക്രീറ്റ് ചെയ്യാനും രണ്ട് ലക്ഷം രൂപ.
2) മെഷിനറിക്ക് രണ്ടര ലക്ഷം രൂപ
3) വര്‍ക്കിംഗ് കാപ്പിറ്റല്‍ ഒന്നര ലക്ഷം?
1500 ചതുരശ്രയടി സ്ഥലത്ത് ഒരു വര്‍ക്കിംഗ് ടൈമില്‍ ഏറ്റവും കുറഞ്ഞത് 2000 എണ്ണം ഹോളോ ബ്രിക്‌സ് ഉണ്ടാക്കാന്‍ പറ്റും. ഇതിന് എട്ട് തൊഴിലാളികളെ വേണം. ഇവരുടെ ശമ്പളം അടക്കം ചെലവ് കഴിഞ്ഞ് ഒരു പീസിന് 1.50 മുതല്‍ 2 രൂപ വരെ മാര്‍ജിന്‍ ലഭിക്കും 2000 ഹോളോ ബ്രിക്‌സ് ഉണ്ടാക്കുന്ന ഒരു യൂണിറ്റില്‍ എല്ലാ ചെലവും കഴിഞ്ഞ് ദിവസം 3500 രൂപ മുതല്‍ 4000 രൂപ വരെ വരുമാനം കിട്ടും. ഒരു മാസം 26 ദിവസത്തെ പ്രൊഡക്‌ഷന്‍ ഉണ്ടെങ്കില്‍ 91000 രൂപ വരുമാനമുണ്ടാക്കാം.
ഹോളോ ബ്രിക്‌സ് നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ ഡിസൈനിംഗ് ടൈല്‍ നിര്‍മാണത്തിലേക്ക് കടക്കാം.
ടൈല്‍ നിര്‍മാണം
50,000 രൂപയുടെ വൈബ്രോ ഫോമിംഗ് മെഷീനും 1,50,000 രൂപയുടെ മോള്‍ഡും 1,00,000 രൂപയുടെ വര്‍ക്കിംഗ് കാപ്പിറ്റലും ഉണ്ടെങ്കില്‍ ദിവസം 250 ടൈലുണ്ടാക്കാം. ഒരു ടൈലിന്റെ ഉല്‍പ്പാദന ചെലവ് കഴിഞ്ഞ് 10 രൂപ മുതല്‍ 20 രൂപ വരെ യാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് കോസ്റ്റിന്റെ ഇടയിലുള്ള ലാഭം. (ഏരിയക്ക് അനുസരിച്ച് ചില വ്യത്യാസങ്ങള്‍ വന്നേക്കാം)
250 ടൈല്‍സ് നിര്‍മിക്കുന്ന യൂണിറ്റില്‍ നിന്ന് ദിവസം 3000 മുതല്‍ 3500 രൂപ വരെ സമ്പാദിക്കാം. ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്‌ധ്യമൊന്നും ഇതിന് ആവശ്യമില്ല. അല്‍പ്പം പ്രായോഗിക ബുദ്ധി മാത്രം മതി. ഇന്ന് സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളാണ് ഈ വിപണിയെ നിയന്ത്രിക്കുന്നത്. ഗുണമേന്‍മയുള്ള ഡിസൈനിംഗ് ടൈല്‍ ഇന്ന് ഒരു ആഡംബര വസ്‌തുവല്ല. പുതിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മാത്രമല്ല, നിലവിലുള്ള വീടുകളും കെട്ടിടങ്ങളും ആകര്‍ഷകമായ ടൈലുകള്‍ പതിക്കുന്ന പ്രവണത ഏറി വരുകയാണ്.
(പ്രവാസി മലയാളികളില്‍ ആധുനിക സംരംഭകരെ സൃഷ്‌ടിക്കുന്നതിന് പ്രായോഗിക പരിശീലനം നല്‍കുന്ന, മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ് ലൈഫ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ആണ് ലേഖകന്‍.
No comments:
Post a Comment