Wednesday, 22 June 2011

വിയര്‍ക്കാതെ പണമുണ്ടാക്കാം!


റിസ്‌ക്‌ കുറവുള്ള ബിസിനസ്‌ അവസരമാണോ നിങ്ങള്‍ക്ക്‌ വേണ്ടത്‌? നിരവധി വളര്‍ച്ചാസാധ്യതകളുള്ള, വലിയ അദ്ധ്വാനം വേണ്ടണ്ടാത്ത, റിസ്‌ക്‌ കുറവുള്ള ഒരു ബിസിനസ്‌ അവസരമാണ്‌ ഓണ്‍ലൈന്‍ മാട്രിമോണി രംഗം.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കണ്ടെത്തുന്ന രീതി തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. വിരല്‍ അമര്‍ത്തിയാല്‍ വീട്ടിലിരുന്ന്‌ തന്നെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകള്‍ക്ക്‌ മികച്ച സ്വീകാര്യതയാണ്‌ മലയാളി കുടുംബങ്ങളില്‍ ലഭിക്കുന്നത്‌. ഇന്ത്യയില്‍ 40 ശതമാനം വളര്‍ച്ച ഈ മേഖലയ്‌ക്കുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. മലയാളിയുടെ പണത്തിന്റെ നല്ലൊരു ഭാഗവും ഒഴുകുന്നത്‌ കേരളത്തില്‍ പുറത്തുള്ള സംരംഭകരിലേക്കാണെന്നു മാത്രം.

വലിയ വിപണി
ഈ ബിസിനസിന്റെ വിപണിയുടെ വ്യാപ്‌തി ഞെട്ടിപ്പിക്കുന്നതാണ്‌. 20 കോടിയോളം രജിസ്‌ട്രേഷനും പതിനായിരത്തോളം കോടി രൂപയുടെ വരുമാനവുമായി ഈ രംഗം പടര്‍ന്ന്‌ പന്തലിക്കുകയാണ്‌. ഇന്ത്യയില്‍ 60 ശതമാനം വരുന്ന 35 വയസ്സിന്‌ താഴെയുള്ള യുവത്വം മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ എത്ര പണം മുടക്കാനും തയ്യാര്‍. കേരളത്തില്‍ ഈ മേഖല വളര്‍ന്നുവരുന്നതേയുള്ളു. അതിനാല്‍ പുതിയ സംരംഭകര്‍ക്ക്‌ വന്‍ അവസരമാണ്‌ വരുന്നത്‌.

പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പം ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായതിനാല്‍ ഇഷ്‌ടപ്പെട്ട പങ്കാളിയെ തേടി ഒരു സൈറ്റില്‍ മാത്രമല്ല പല സൈറ്റുകളിലും അന്വേഷിച്ചെന്നിരിക്കും. നിലവില്‍ ഈ രംഗത്ത്‌ വലുതും ചെറുതുമായ സംരംഭങ്ങളുണ്ട്‌. ജാതിയും മതവും ഉപജാതിയുമെല്ലാം ഈ രംഗത്ത്‌ അവസരങ്ങള്‍ തന്നെയാണ്‌ തരുന്നത്‌. കേരള ത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ്‌ ഒറ്റ മാസംകൊണ്ട്‌ നേടിയെടുത്തത്‌ 55000 രജിസ്‌ട്രേഷനാണ്‌.

ലാഭം അതിവേഗം
വര്‍ഷാ വര്‍ഷം ആറ്‌ ലക്ഷത്തോളം പേരാണ്‌ കേരളത്തില്‍ വിവാഹ വിപണിയിലെത്തുന്നത്‌. ഇതില്‍ ഒരാള്‍ക്ക്‌ 1000 രൂപ വെച്ച്‌ കൂട്ടിയാല്‍ തന്നെ ഈ വിപണിയുടെ വ്യാപ്‌തി എന്തുമാത്രമെന്ന്‌ മനസിലാക്കാം. ഇതിന്‌ പുറമെയാണ്‌ തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചനം തേടുന്നവര്‍. ഇതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്‌ മലയാളികള്‍.


രണ്ട്‌ ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന ഒരു സംരംഭമാണിത്‌. 1000 രൂപയുടെ 200 രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ ഒറ്റ മാസം കൊണ്ട്‌ മുതല്‍മുടക്കും ലാഭവും കയ്യില്‍ വരും. പിന്നെ കിട്ടുന്നതെല്ലാം വരുമാനം മാത്രം. ഇതിന്‌ പുറമെ ക്ലാസിഫൈഡുകളില്‍ നിന്നുള്ള വരുമാനം വേറെയും. ഈ ഒരു മേഖലയില്‍ ബിസിനസ്‌ ആരംഭിക്കാന്‍ നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലോ, കമ്പ്യൂട്ടറിലോ വൈദഗ്‌ധ്യം ആവശ്യമില്ല. മനസുമാത്രം മതി.

2015 ആകുമ്പോഴേക്കും 400 കോടി രൂപയുടെ വിപണിയായി ഈ രംഗം വളരും. ഒരു വര്‍ഷം 1000 രജിസ്‌ട്രേഷനെങ്കിലും സംഘ
ടിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക്‌ വര്‍ഷത്തില്‍ ഒരു കോടി രുപയെങ്കിലും ഉണ്ടാക്കാം. സ്‌ത്രീകള്‍ക്കും ഈ രംഗത്ത്‌ തിളങ്ങാം.

ലേഖകന്റെ ഫോണ്‍: 99472 62823,
ഇ-മെയ്‌ല്‍: abdul.latheefglb@gmail.com

No comments:

Post a Comment