`രണ്ടാം വീട്' എന്ന സങ്കല്‍പ്പം കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള വീടിന് പുറമെ താമസിക്കാനോ നിക്ഷേപമായോ മറ്റൊരു വീട്/ഫ്‌ളാറ്റ് വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇവിടെയും കൂടിക്കൊണ്ടിരിക്കുന്നു. ജോലി സ്ഥലം, സ്‌കൂള്‍ തുടങ്ങിയവയുടെ സാമീപ്യമാണ് ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ ആദ്യമായി പരിഗണിക്കപ്പെടുക. എന്നാല്‍ അതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചാലേ നിക്ഷേപമെന്ന നിലയില്‍ ഫ്‌ളാറ്റുകള്‍ ലാഭകരമാകുകയുള്ളൂ. ശ്രദ്ധിക്കേണ്ട പ്രധാന സംഗതികള്‍ ഇവയാണ്;
ലൊക്കേഷന്‍ തെരഞ്ഞെടുക്കല്‍
ഉചിതമായ സ്ഥലം തെരഞ്ഞെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രധാനമാണ്. നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത് ലൊക്കേഷന്‍ മികച്ചതാണോ എന്നറിയുകയാണ്. പുതിയ കൊമേഴ്‌സ്യല്‍ ഇടങ്ങള്‍, വിമാനത്താവളം, ഐ.റ്റി പാര്‍ക്ക് തുടങ്ങിയവയുടെ സാന്നിധ്യം വസ്‌തുവിന്റെ മൂല്യം കൂട്ടുമെന്നതും അറിഞ്ഞിരിക്കണം.
ബില്‍ഡറെ തെരഞ്ഞെടുക്കല്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച അപ്പാര്‍ട്ട്‌മെന്റുകളെക്കാളും നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് വാങ്ങുകയാവും ലാഭം. കുറഞ്ഞ വിലയ്‌ക്ക് വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കി കൂടിയ വിലയ്‌ക്ക് നല്‍കാമെന്നത് ഇതിന്റെ മെച്ചമാണ്. എന്നാല്‍ നിര്‍മാണത്തിലെ ഗുണനിലവാരം, പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തീകരിക്കല്‍, നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്നവരുടെ ജോലിയോടുള്ള പ്രതിബദ്ധത എന്നിവ ഇവയില്‍ മുഖ്യമാണ്.
മറ്റൊരു നഗരത്തില്‍ നിക്ഷേപം നടത്തുന്ന നിങ്ങള്‍ക്ക് ചിലപ്പോള്‍ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും മറ്റും യഥാസമയങ്ങളില്‍ അറിയാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ബില്‍ഡറുടെ വിശ്വാസ്യതയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.
വില നിശ്ചയിക്കല്‍
ഒരു വീടിന്റെ/ഫ്‌ളാറ്റിന്റെ വില നിശ്ചയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ലൊക്കേഷന്‍, വീടിന്റെ/ഫ്‌ളാറ്റിന്റെ വലുപ്പം, വിപണിയിലെ ട്രെന്‍ഡുകള്‍ എന്നിവയ്‌ക്ക് അനുസൃതമായാണ് വില നിശ്ചയിക്കുക. നമ്മള്‍ വാങ്ങുന്ന വീടിന്റെ വില പറഞ്ഞുറപ്പിക്കുന്നതിനു മുമ്പ് ഈ രംഗത്ത് വിദഗ്‌ധരായ ആളുകളോട് ചോദിച്ച് മനസിലാക്കാം.
യഥാര്‍ത്ഥ ചെലവ്
ചതുരശ്ര അടി അനുപാതത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ കൂടി കണക്കിലെടുക്കണം. സ്റ്റാമ്പ് ഡ്യൂട്ടി, അറ്റകുറ്റപ്പണിക്കുള്ള ചെലവ് എന്നിവ കൂടാതെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും ഇലക്‌ട്രിക് മീറ്റര്‍ സ്ഥാപിക്കുന്നതിനും ഫര്‍ണിഷ് ചെയ്യുന്നതിനും മറ്റുമുള്ള ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. കാര്‍ പാര്‍ക്കിംഗിനും പ്രത്യേക നിരക്ക് ഈടാക്കാറുണ്ട്. ക്ലബ് മെമ്പര്‍ഷിപ്പുകള്‍, ഗാര്‍ഡനിംഗ്, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവയ്‌ക്കും പണം കണ്ടെത്തണം. അടിസ്ഥാന വില മാത്രം കണക്കാക്കി ഫ്‌ളാറ്റ് വാങ്ങാതെ ഒളിഞ്ഞിരിക്കുന്ന മറ്റു ചെലവുകള്‍ കൂടി കണ്ടെത്തി ചിന്തിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സാരം.
രേഖകളുടെ പരിശോധന
ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ പലപ്പോഴും അതു സംബന്ധിച്ച എല്ലാ രേഖകളും വേണമെന്ന് ചിലരെല്ലാം വാശിപിടിക്കാറില്ല. എന്നാല്‍ വായ്‌പയ്‌ക്കായി ബാങ്കുകളെയും മറ്റും സമീപിക്കുമ്പോഴാണ് ചെറിയ രേഖകളുടെ പോലും പ്രാധാന്യം നാം തിരിച്ചറിയുക. ഹൗസിംഗ് സൊസൈറ്റി ഷെയര്‍ സര്‍ട്ടിഫിക്കറ്റ്, വില്‍പ്പന ഉടമ്പടി രേഖകള്‍ എന്നിവ ഇവയില്‍ മുഖ്യമാണ്. വില്‍പ്പന നടത്തുന്നയാള്‍ക്ക് അതിനുള്ള അവകാശമുണ്ടോ എന്ന് വില്‍പ്പന ഉടമ്പടി രേഖകളിലൂടെ അറിയാനാകും. മുമ്പ് വസ്‌തു കൈമാറിയതിന്റെ രേഖകള്‍ കൂടി ആവശ്യപ്പെടുന്നത് വസ്‌തു വീണ്ടും വില്‍ക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പാക്കാന്‍ സഹായിക്കും. സ്റ്റാമ്പ് ഡ്യൂട്ടിയുടെയും രജിസ്‌ട്രേഷന്റെയും യാഥാര്‍ഥ രേഖകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഹൗസിംഗ് സൊസൈറ്റിയുടെ എന്‍.ഒ.സിയും ഇടപാടിന് സഹായകമാകും. വില്‍ക്കുന്ന വീട്/സ്ഥലം കൂട്ടുടമസ്ഥതയിലുള്ളതാണെങ്കില്‍ എല്ലാവരുടെയും സമ്മത പത്രം ആവശ്യമാണ്.
(By arrangement with The Economic Times)

No comments:
Post a Comment