Wednesday, 22 June 2011

സ്ഥലം വാങ്ങും മുമ്പ്‌ ശ്രദ്ധിക്കാന്‍


ള്‍ഫില്‍ ഉദ്യോഗസ്ഥനായിരുന്ന അലക്‌സ്‌ തോമസ്‌ ലക്ഷക്കണക്കിന്‌ രൂപ ചെലവിട്ടാണ്‌ അഞ്ച്‌ ഏക്കര്‍ റബര്‍ തോട്ടവും അതിനുള്ളിലെ വീടും വാങ്ങിയത്‌. എന്നാല്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന്‌ കോടതി നടപടികളില്‍ കുരുങ്ങിയതു കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അലക്‌സിന്‌ അവിടെ താമസിക്കാനോ വസ്‌തുവില്‍ നിന്നുള്ള ആദായമെടുക്കുന്നതിനോ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശശിധരന്‍ വീടു വെക്കുന്നതിനായി 15 സെന്റ്‌ സ്ഥലം ഒരു ഇടനിലക്കാരന്‍ മുഖേന കുറഞ്ഞ വിലയ്‌ക്ക്‌ സ്വന്തമാക്കി. എന്നാല്‍ വീട്‌ വെക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അത്‌ നെല്‍പ്പാടം നികത്തിയ വസ്‌തുവായതിനാല്‍ അനുമതി ലഭിക്കില്ലെന്ന്‌ അറിയുന്നത്‌.
വസ്‌തു ഇടപാടുകളിലൂടെ നിരവധിപേര്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്ന്‌ ചാടാറുണ്ട്‌. ഭൂമിയുടെ കുതിച്ചുയരുന്ന വില, ഇടനിലക്കാരുടെ ആധിക്യം, ഉപഭോക്താക്കളുടെ അജ്ഞത, വ്യാജരേഖകള്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാല്‍ വസ്‌തു ഇടപാടുകളിലെ തട്ടിപ്പും തിരിമറിയും വര്‍ധിച്ചിട്ടുണ്ട്‌.

ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച്‌ വസ്‌തു വാങ്ങുമ്പോള്‍ കെണിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ഒട്ടേറെ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്‍ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. ഇതിനായി വസ്‌തുവിന്റെ ആധാരവും മുന്‍ ആധാരവും പരിശോധിച്ചാല്‍ മതി. ചിലപ്പോള്‍ വില്‍ക്കുന്നയാളിന്‌ മാത്രമല്ല അയാളുടെ സഹോദരീ സഹോദരന്മാര്‍ക്കും ആ ഭൂമിയില്‍ അവകാശം ഉണ്ടായേക്കും. വസ്‌തു അയാളുടെ പേരിലാണെങ്കിലും ചിലപ്പോള്‍ മാതാപിതാക്കന്മാരുടെ കാലശേഷമേ ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ വസ്‌തു വില്‍ക്കുന്നതിന്‌ അതിലെ എല്ലാ അവകാശികളുടെയും പൂര്‍ണ സമ്മതം അനിവാര്യമാണെന്നും ഏതെങ്കിലും വ്യക്തിക്ക്‌ മാത്രമായി അത്‌ വില്‍ക്കാന്‍ അധികാരമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ചിലപ്പോള്‍ വസ്‌തു ബാങ്കിലോ മറ്റ്‌ സ്ഥാപനങ്ങളിലോ പണയപ്പെടുത്തിയിട്ടുണ്ടാകും. എങ്കില്‍ വില്‍ക്കുന്ന വ്യക്തിയുടെ കൈവശം ഒറിജിനല്‍ ആധാരത്തിന്‌ പകരം ഫോട്ടോകോപ്പി മാത്രമേ ഉണ്ടാകുകയുള്ളൂ.

രേഖകള്‍ പരിശോധിക്കണം
വില്‍ക്കുന്നയാളിന്‌ ഭൂമിയുടെ കൈവശാവകാശം ഉണ്ടെന്ന്‌ ഉറപ്പിക്കലാണ്‌ അടുത്ത നടപടി. ഇതിനായി വില്ലേജ്‌ ഓഫീസില്‍ നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോയെന്ന്‌ നോക്കുക. കൂടാതെ വസ്‌തുവിന്റെ കരം തീര്‍ത്ത രസീത്‌ വാങ്ങി അതില്‍ പട്ടയക്കാരന്റെ (ഉടമയുടെ) പേര്‌, ഭൂമിയുടെ വിസ്‌തീര്‍ണം, സര്‍വേ നമ്പര്‍, സബ്‌ ഡിവിഷന്‍ നമ്പര്‍ എന്നിവ ആധാരത്തില്‍ കാണിച്ചിട്ടുളളവയാണെന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കണം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവിന്‌ എന്തെങ്കിലും ബാധ്യതകളുണ്ടോയെന്നും അത്‌ പണയപ്പെടുത്തിയിട്ടുണ്ടോയെന്നും അറിയാനായി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ബാധ്യതാ (കുടിക്കിട) സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി പരിശോധിക്കാവുന്നതാണ്‌. കുറഞ്ഞത്‌ 13 വര്‍ഷത്തെയെങ്കിലും ബാധ്യതാ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുന്നതാണ്‌ അഭികാമ്യം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തു മുമ്പ്‌ ഇതേ വ്യക്തി തന്നെ വില്‍പന നടത്തിയിട്ടില്ലെന്ന്‌ ഉറപ്പാക്കാനും ഇത്‌ ഉപകരിക്കും. നിയമപ്രകാരം പണയപ്പെടുത്തിയതോ ബാധ്യതകള്‍ ഉള്ളതോ ആയ വസ്‌തു വില്‍ക്കാനാകില്ല. എന്നാല്‍ വില്‍ക്കുന്നയാള്‍ അത്തരം ബാധ്യതകള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആ വസ്‌തു വാങ്ങുന്നത്‌ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിനാല്‍ ഇത്തരം രേഖകള്‍ പരിശോധിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവില്‍ സര്‍ക്കാര്‍ ഭൂമി, പുറമ്പോക്ക്‌ ഭൂമി, മിച്ച ഭൂമി എന്നിവയൊന്നും ഉള്‍പ്പെട്ടിട്ടില്ലായെന്ന്‌ ഉറപ്പാക്കണം. കൂടാതെ ഭൂമി ഏത്‌ വിഭാഗത്തില്‍പ്പെടുന്നുവെന്ന്‌ അറിയുന്നതും നല്ലതാണ്‌. കാരണം അത്‌ നിലമാണോ പുരയിടമാണോ എന്നൊക്കെയുള്ള വസ്‌തുത അടിസ്ഥാന ഭൂമി നികുതി രജിസ്റ്ററില്‍ നിന്നും മനസിലാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണോയെന്നതും അന്വേഷിച്ചറിയണം. വസ്‌തു വാങ്ങിയതിനുശേഷമുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്‍ബന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.

കെട്ടിടം/വീട്‌ വാങ്ങുന്ന സ്ഥലത്തുണ്ടെങ്കില്‍ അവയുടെയും വിശദാംശങ്ങള്‍ പരിശോധിക്കണം. ഉദാഹരണമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടുണ്ടോ, കെട്ടിട നികുതിയില്‍ കുടിശിക വരുത്തിയിട്ടുണ്ടോ തുടങ്ങിയ രേഖകള്‍ പരിശോധിക്കണം. ഇത്തരം രേഖകള്‍ യാതൊന്നുമില്ലെങ്കില്‍ അത്‌ അനധികൃത നിര്‍മാണമാണോയെന്ന്‌ സംശയിക്കേണ്ടതാണ്‌. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണെങ്കില്‍ അതിന്റെ പ്ലാനിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കാവുന്നതാണ്‌. ഇതിനുപുറമെ വാങ്ങുന്ന വസ്‌തുവിലേക്കുള്ള വഴി ആധാരത്തില്‍ പറഞ്ഞിട്ടുണ്ടോയെന്ന്‌ നോക്കുകയും അല്ലെങ്കില്‍ പൊതുവഴി ഉണ്ടോയെന്നത്‌ നേരിട്ട്‌ പരിശോധിക്കുകയും വേണം. അനേകം പേര്‍ക്ക്‌ സംഭവിക്കുന്ന ഒരു പ്രധാന അബദ്ധമാണിത്‌. വസ്‌തു വാങ്ങും, പക്ഷേ അതിലേക്ക്‌ പോകാന്‍ വഴി കാണില്ല. വാങ്ങുന്ന വസ്‌തുവിന്റെ യഥാര്‍ത്ഥ വിസ്‌തീര്‍ണം അളന്ന്‌ നോക്കുകയാണ്‌ അടുത്ത നടപടി. ഇത്രയും കാര്യങ്ങള്‍ പരിശോധിച്ച്‌ കഴിഞ്ഞാല്‍ വസ്‌തു വാങ്ങുന്നതിനായി ആവശ്യമെങ്കില്‍ കരാര്‍ എഴുതുകയോ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം.
പുതിയ നിബന്ധന പ്രകാരം കരാറുകളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. 50 രൂപ മുദ്രപത്രത്തില്‍ ആധാരം എഴുത്തുകാരെക്കൊണ്ടാണ്‌ കരാര്‍ എഴുതിക്കേണ്ടത്‌. കരാറില്‍ പറയുന്ന തീയതിക്കകം വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്‌. ആധാരം രജിസ്റ്റര്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്‌. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും ഫോട്ടോ അതില്‍ ഒട്ടിക്കേണ്ടതുണ്ട്‌. സാക്ഷിയായി ഒപ്പിടുന്നതും ഇവരെ അടുത്തറിയാവുന്നവര്‍ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. ഓരോ പ്രദേശത്തെയും ന്യായവില നിശ്ചയിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ അതത്‌ സ്ഥലത്ത്‌ നിശ്ചയിച്ചിട്ടുള്ള തുകയ്‌ക്ക്‌ അനുസരണമായി സ്റ്റാംപ്‌ ഡ്യൂട്ടി നല്‍കേണ്ടതുണ്ട്‌. കൂടാതെ ആധാരത്തില്‍ വെക്കുന്ന വിലയുടെ രണ്ട്‌ ശതമാനം തുക രജിസ്‌ട്രേഷന്‍ ചാര്‍ജായി നല്‍കുകയും വേണം.

പോക്കുവരവ്‌ നടത്തണം
വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വാങ്ങിയ ആളിന്റെ പേരില്‍ വില്ലേജ്‌ ഓഫീസില്‍ നിന്നും പോക്കുവരവ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. ഇക്കാര്യത്തില്‍ കാലതാമസം പാടില്ല. കാരണം ഇതുകൂടി പൂര്‍ത്തിയാക്കിയാലേ വസ്‌തുവിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം വാങ്ങിയ ആള്‍ക്ക്‌ ലഭിക്കുകയുള്ളൂ. അതോടൊപ്പം എല്ലാ വര്‍ഷവും കരം അടയ്‌ക്കുന്നതിനും വസ്‌തു വാങ്ങിയ വ്യക്തി ശ്രദ്ധിക്കണം. സ്വന്തം കുടുബാംഗങ്ങളുടെയും അയല്‍വാസികളുടെയുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ അതിനെക്കുറിച്ച്‌ അറിയാമെങ്കില്‍ ഇത്രയും വിശദമായൊരു പരിശോധന ഒരുപക്ഷേ ആവശ്യമായിരിക്കില്ല. എന്നാല്‍ അന്യരില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ സൂക്ഷ്‌മമായ പരിശോധനയും നടപടിക്രമങ്ങളും പാലിക്കുന്നതിലൂടെ തട്ടിപ്പുകള്‍ ഒഴിവാക്കാനാകും.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഡിമാന്റേറുന്നു, നിരക്കും


കോഴിക്കോട്ടോ, കൊച്ചിയിലോ, തിരുവനന്തപുരത്തോ പുതിയ റീറ്റെയ്‌ല്‍ ബിസിനസ്‌ തുടങ്ങാന്‍ തയാറെടുക്കുന്ന പുതുസംരംഭകരാണോ നിങ്ങള്‍? തല്‍ക്കാലം നിരാശപ്പെടുകയേ വഴിയുള്ളൂ. കാരണം ഇവിടങ്ങളില്‍ ഉചിതമായ സ്ഥലസൗകര്യം ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖല നല്‍കുന്ന സൂചന.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിലവാരമുള്ള ഓഫീസ്‌ മുറിയോ റീറ്റെയ്‌ല്‍ ഷോപ്പിനുള്ള സൗകര്യമോ ലഭ്യമല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ചെറുകിട നഗരങ്ങളില്‍ പോലും ഉയര്‍ന്ന വാടകയാണ്‌ ഈടാക്കുന്നത്‌. സ്വന്തമായി വാങ്ങാനാണെങ്കില്‍ കൈയിലൊതുങ്ങാത്ത വിലയും.
സംഘടിതമായ മേഖലയല്ല കൊമേഴ്‌സ്യല്‍ സ്‌പേസ്‌ വില്‍പ്പനക്കാരുടേത്‌ എന്നതാണ്‌ ഈ രംഗത്തെ വലിയ വെല്ലുവിളി.

റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളും മറ്റും സംഘടിത ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ വാണിജ്യ-വ്യവസായ ഇടങ്ങള്‍ കണ്ടെത്താന്‍ വ്യക്തികളെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ടി വരുന്നു. തെക്കന്‍ കേരളത്തില്‍ സംഘടിത ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും മലബാറില്‍ ഈയിടെ മാത്രമാണ്‌ ഏതാനും ബില്‍ഡര്‍മാര്‍ എത്തിയത്‌.

കൊച്ചിയില്‍ വിലയേറുന്നു
കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കടകള്‍ക്കോ ഓഫീസുകള്‍ക്കോ ഇടം ലഭിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നതാണ്‌ സ്ഥിതി. കാരണം വിലക്കൂടുതല്‍ മാത്രമല്ല; ലഭ്യതക്കുറവും ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌. മറൈന്‍ ഡ്രൈവ്‌, കലൂര്‍ ?ഭാഗങ്ങളിലാണ്‌ ക്ഷാമം അനുഭവപ്പെടുന്നത്‌. എം.ജി റോഡിലും ദൗര്‍ലഭ്യമുണ്ട്‌.
ബൈപ്പാസ്‌, പനമ്പിള്ളി നഗര്‍, വൈറ്റില ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേയ്‌സിന്‌ വലിയ ക്ഷാമം നേരിടുന്നില്ലെന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലകളിലുള്ളവര്‍ പറയുന്നു.
എം.ജി റോഡ്‌ തന്നെയാണ്‌ വിലയുടെ കാര്യത്തില്‍ മുന്നില്‍. സ്‌ക്വയര്‍ഫീറ്റിന്‌ 10,000 മുതല്‍ 12,000 രൂപ വരെയാണ്‌ ഇവിടെ വില്‍പ്പന വില. ബൈപ്പാസില്‍ 8500 മുതല്‍ 9000 വരെയും പനമ്പിള്ളി നഗര്‍, കടവന്ത്ര പ്രദേശങ്ങളില്‍ 6000 രൂപ വരെയും വൈറ്റിലയില്‍ 8000 രൂപ വരെയുമാണ്‌ വില.

വാടകയ്‌ക്ക്‌ സ്‌ക്വയര്‍ഫീറ്റിന്‌ 120 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുണ്ട്‌. ഏറെ വികസന സാധ്യതകളുള്ള ബൈപ്പാസ്‌ പരിസരങ്ങളില്‍ 80-90 രൂപയ്‌ക്ക്‌ ഒരു സ്‌ക്വയര്‍ഫീറ്റ്‌ സ്ഥലം വാടകയ്‌ക്ക്‌ ലഭിക്കും. എന്നാല്‍ പനമ്പിള്ളി നഗറില്‍ എത്തുമ്പോഴേക്കും 140-150 രൂപയാകും. എം.ജി റോഡില്‍ 150 രൂപ നല്‍കിയാല്‍ മാത്രമേ ഒരു ചതുരശ്രയടി സ്ഥലം ലഭ്യമാകൂ. ഒരു വര്‍ഷം മുമ്പു വരെ 40 മുതല്‍ 50 രൂപ വരെയുണ്ടായിരുന്ന സ്ഥാനത്താണ്‌ ഇപ്പോള്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്‌. അതേസമയം കെട്ടിടങ്ങളുടെ മുകള്‍ നിലകളിലേക്കെത്തുമ്പോള്‍ വാടകയില്‍ 30 ശതമാനത്തോളം കുറവുണ്ടാകുന്നു.

കൊച്ചിയില്‍ വില സമീപകാലത്തൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ്‌ ജിയോജിത്ത്‌ പ്രോപ്പര്‍ട്ടി സര്‍വീസസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ നിവിന്‍ അഭിപ്രായപ്പെടുന്നത്‌. ലഭ്യതക്കുറവു തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വൈറ്റില-കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ യൂണിടെക്കിന്റെയും പ്രെസ്റ്റീജിന്റെയും രണ്ടു ഷോപ്പിംഗ്‌ മാളുകള്‍ ഉടനെ തുറക്കാനുള്ള തയാറെടുപ്പിലാണ്‌. ഇത്‌ യാഥാര്‍ത്ഥ്യമായാല്‍ ഈ ഭാഗത്ത്‌ ഒരു പരിധി വരെ ദൗര്‍ലഭ്യം കുറയുമെന്നാണ്‌ കരുതുന്നത്‌.

തിരുവനന്തപുരത്ത്‌ സ്ഥലമില്ല
വാണിജ്യാവശ്യത്തിനുള്ള സ്ഥലമില്ലാത്തത്‌ തിരുവനന്തപുരം നഗരത്തെ ഏറെ വലക്കുന്നു. പാര്‍ക്കിംഗ്‌ അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ള സ്ഥലം എവിടെയും ലഭ്യമല്ലെന്നതാണ്‌ നഗരത്തിന്റെ സ്ഥിതി. എം.ജി റോഡ്‌, കേശവദാസപുരം മുതല്‍ പട്ടം വരെയുള്ള ഭാഗങ്ങങ്ങളിലാണ്‌ ഏറെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്‌. ഇവിടെ ചതുരശ്രയടിക്ക്‌ 60 രൂപ മുതല്‍ 65 രൂപ വരെയാണ്‌ വില. മറ്റിടങ്ങളില്‍ 40-50 രൂപ നിരക്കില്‍ ലഭിക്കുമ്പോഴാണിത്‌. നഗരത്തില്‍ നിന്ന്‌ അല്‍പ്പം വിട്ടാല്‍ പേരൂര്‍ക്കട, ശ്രീകാര്യം, കരമന എന്നിവയ്‌ക്കടുത്ത്‌ സ്‌ക്വയര്‍ഫീറ്റിന്‌ 30-35 രൂപ നിരക്കില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ്‌ ലഭിക്കും. പാര്‍ക്കിംഗ്‌ സൗകര്യമില്ലാത്തതാണ്‌ പലയിടങ്ങളിലും പ്രശ്‌നമാവുന്നത്‌. കേശവദാസപുരം മുതല്‍ ഉള്ളൂര്‍ വരെയുള്ള ഭാഗങ്ങള്‍ റസിഡന്‍ഷ്യല്‍ മേഖലയായി തിരിച്ചതാണ്‌ മറ്റൊരു പ്രതിസന്ധിയെന്ന്‌ തിരുവനന്തപുരത്തെ കോര്‍ഡിയല്‍ ബില്‍ഡേഴ്‌സ്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ ജോര്‍ജ്‌ മാത്യു പറയുന്നു. ഇവിടെ കൊമേഴ്‌സ്യല്‍ സോണ്‍ ആയി മാറ്റുകയാണെങ്കില്‍ വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ സ്ഥല പരിമിതി കാരണം ഉള്ളൂര്‍, ശ്രീകാര്യം, ബൈപ്പാസ്‌, നന്ദന്‍കോട്‌, കവടിയാര്‍, കരമന എന്നിവിടങ്ങളിലേക്ക്‌ വാണിജ്യകേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.

കോഴിക്കോട്‌ ഞെരുങ്ങുന്നു
മലബാറിന്റെ തലസ്ഥാനമെന്നു തന്നെ പറയാവുന്ന കോഴിക്കോട്ട്‌ വാണിജ്യ-വ്യവസായ-ഓഫീസ്‌ ആവശ്യങ്ങള്‍ക്കായുള്ള സ്ഥലം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും റീറ്റെയ്‌ല്‍ രംഗത്തെ വമ്പന്മാര്‍ കോഴിക്കോട്‌ നഗരത്തിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥല ദൗര്‍ലഭ്യം വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. നിലവില്‍ ടൗണില്‍ ഒരിടത്തും വിശാലമായ സ്ഥല സൗകര്യം കിട്ടാനില്ലെന്നതാണ്‌ സ്ഥിതി.

നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 40-50 രൂപ നിരക്കിലാണ്‌ കടമുറികള്‍ക്കും മറ്റും വാടക ഈടാക്കുന്നത്‌. പാര്‍ക്കിംഗ്‌ സൗകര്യം കുറഞ്ഞ മാവൂര്‍ റോഡ്‌ പോലുള്ള സ്ഥലങ്ങളില്‍ വാടക കുറവുണ്ട്‌. 30-35 രൂപവരെയാണ്‌ ഇവിടെ വില.

കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബൈപ്പാസ്‌ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. വരുന്ന ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ കോഴിക്കോടിന്റെ സിരാകേന്ദ്രമായി ഈ ഭാഗം മാറിയേക്കാമെന്ന അഭിപ്രായമാണ്‌ ഹൈലൈറ്റ്‌ ബില്‍ഡേഴ്‌സ്‌ ഡയറക്‌ടര്‍ എം. എ മെഹബൂബിന്‌ ഉള്ളത്‌. ഇതു കണ്ടുകൊണ്ട്‌ ഹൈലൈറ്റ്‌ ബില്‍ഡേഴ്‌സ്‌ 18 ലക്ഷത്തിലേറെ സ്‌ക്വയര്‍ഫീറ്റ്‌ സ്ഥല സൗകര്യം വാണിജ്യ-ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി ഇവിടെ ഒരുക്കാനുള്ള തയാറെടുപ്പിലാണ്‌. ഹൈലൈറ്റ്‌ പ്ലാസ എന്ന പേരില്‍ ഒരുക്കുന്ന പദ്ധതിയുടെ മുഖ്യ ആകര്‍ഷണം എട്ടു ലക്ഷം സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തൃതിയുള്ള ഷോപ്പിംഗ്‌ മാളായിരിക്കുമെന്ന്‌ എം.എ മെഹബൂബ്‌ പറഞ്ഞു. കൂടാതെ തൊണ്ടയാട്‌, മലാപ്പറമ്പ്‌ എന്നിവിടങ്ങളിലും കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ ഒരുങ്ങുന്നുണ്ട്‌. ആറു കോടി രൂപ ചെലവില്‍ ബൈപ്പാസിനോട്‌ ചേര്‍ന്ന്‌ നിര്‍മിക്കുന്ന യുഎല്‍ സൈബര്‍സിറ്റിയാണ്‌ മറ്റൊരു പദ്ധതി. സഹകരണ മേഖലയിലുള്ള ഈ പദ്ധതിയില്‍ ആദ്യ നാലു വര്‍ഷം കൊണ്ട്‌ 10 ലക്ഷം സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തൃതിയില്‍ കൊമേഷ്യല്‍ സ്‌പേസ്‌ ഒരുക്കാനാണ്‌ വിഭാവനം ചെയ്യുന്നത്‌. എട്ടു വര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി 31 ലക്ഷം ചതുരശ്രഅടി സൗകര്യമായി വര്‍ധിക്കും. സമീപ?ഭാവിയില്‍ ഒരു കോടിയോളം ചതുരശ്ര അടി കൊമേഴ്‌സ്യല്‍ സ്‌പേസ്‌ ബൈപ്പാസ്‌ മേഖലയില്‍ വികസിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.

തൃശൂരിലും ക്ഷാമം
തൃശൂര്‍ നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്‌ വ്യാപാരികള്‍. റൗണ്ടില്‍ 10,000 രൂപ വരെ സ്‌ക്വയര്‍ഫീറ്റിന്‌ വില്‍പ്പന വില ഈടാക്കുന്നുണ്ട്‌. നഗരത്തിന്റെ മറ്റു പ്രദേശങ്ങളില്‍ 5000 രൂപ മുതല്‍ മുറികള്‍ കിട്ടാനുണ്ട്‌. റൗണ്ടില്‍ സൗകര്യമുള്ള കടമുറികളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്‌. സമീപ പ്രദേശങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പൂര്‍ത്തിയാവാന്‍ സമയം പിടിക്കും. റൗണ്ട്‌ പരിസരത്ത്‌ ചതുരശ്ര?അടിക്ക്‌ 90 രൂപ വരെ വാടക ഈടാക്കുന്നുണ്ട്‌. എവിടെയായാലും പാര്‍ക്കിംഗ്‌ സൗകര്യവും മറ്റും നോക്കിയാണ്‌ വാടക നിശ്ചയിക്കുന്നത്‌. കിഴക്കേ കോട്ടയിലും വടക്കേ സ്റ്റാന്‍ഡിലുമൊക്കെ 80 രൂപ വരെയാണ്‌ വാടക. സൗകര്യം കുറഞ്ഞ മുറികള്‍ 50 രൂപ മുതല്‍ ലഭ്യമാണ്‌. ശക്തന്‍ സ്റ്റാന്‍ഡ്‌, വടക്കേ സ്റ്റാന്‍ഡ്‌, കിഴക്കേകോട്ട എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ വികസന പ്രവര്‍ത്തനം നടക്കുന്നത്‌. മണ്ണുത്തി ബൈപ്പാസ്‌ റോഡിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്നത്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌.

പാലക്കാട്ടും വില ഉയരങ്ങളിലേക്ക്‌
റിയല്‍ എസ്റ്റേറ്റ്‌ മേഖല പുതിയ ഉയരങ്ങളിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന പാലക്കാട്ടും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്ഥലലഭ്യത കുറവാണ്‌. കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡ്‌ പരിസരം, ജി.ബി റോഡ്‌ എന്നിവിടങ്ങളിലാണ്‌ ഏറെ ആവശ്യക്കാരുള്ളത്‌. വിലയും. പാലക്കാട്‌ നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 30 മുതല്‍ 50 രൂപ വരെയാണ്‌ വാടക ഈടാക്കുന്നത്‌. ജി.ബി റോഡില്‍ 50 രൂപയാണ്‌ വാടക. ദേശീയപാത 47 ല്‍ ചന്ദ്രനഗറിലാണ്‌ പാലക്കാടിന്റെ ?ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന്‌ പഴേരി പ്രോപ്പര്‍ട്ടീസ്‌ സാരഥി അബ്‌ദുല്‍ കരീം അഭിപ്രായപ്പെടുന്നു.

കണ്ണൂരില്‍ പൊന്നുവില
കടമുറികള്‍ക്കും ഓഫീസ്‌ സൗകര്യത്തിനും മലബാറില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്നത്‌ കണ്ണൂരിലാണെന്നാണ്‌ ഈ രംഗത്തുള്ളവര്‍ പറയുന്നത്‌. നഗരത്തിന്റെ പ്രധാന ?ാഗങ്ങളില്‍ 90 മുതല്‍ 100 രൂപ വരെയാണ്‌ സ്‌ക്വയര്‍ഫീറ്റിന്‌ വാടക. വിലയ്‌ക്ക്‌ വാങ്ങാനാണെങ്കില്‍ ചതുരശ്രഅടിക്ക്‌ 13,000 രൂപയോ 14,000 രൂപയോ നല്‍കണം. പള്ളിക്കുന്ന്‌ മുതല്‍ താണ വരെയുള്ള ഹൈവേ പരിസരം, പുതിയ ബസ്‌ സ്റ്റാന്‍ഡ്‌, സ്റ്റേഡിയം കോര്‍ണര്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ നഗരത്തില്‍ ഏറെ ആവശ്യക്കാരുള്ളത്‌. എന്നാല്‍ എവിടെയും സ്ഥലം കിട്ടാനില്ലെന്നാണ്‌ ആല്‍ഫാ വണ്‍ ബില്‍ഡേഴ്‌സ്‌ ഡയറക്‌റ്റര്‍ ബിജു ഉമ്മര്‍ പറയുന്നത്‌. താണ, പുതിയ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം എന്നിവിടങ്ങളില്‍ റോഡിന്‌ നല്ല വീതിയും പാര്‍ക്കിംഗ്‌ സൗകര്യവും ഉള്ളതിനാല്‍ വികസന സാധ്യത ഏറെയാണ്‌. പുതിയ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ സ്ഥലത്തിന്റെ വില തന്നെ സെന്റിന്‌ 35 ലക്ഷത്തിലേറെ ആയിട്ടുണ്ട്‌. താണയില്‍ പത്തു ലക്ഷവും. പള്ളിക്കുന്ന്‌-താണ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നത്‌. താണയില്‍ തന്നെ മൂന്നു ഷോപ്പിംഗ്‌ മാളുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. അതിലൊന്ന്‌ ആല്‍ഫാ വണ്‍ നിര്‍മിക്കുന്ന രണ്ടു ലക്ഷം ചതുരശ്രഅടി വിസ്‌തൃതിയുള്ള ഷോപ്പിംഗ്‌ മാളാണ്‌. കണ്ണൂരിലെ ഏറ്റവും വലിയ മാളാകും ഇത്‌. രണ്ടു വര്‍ഷം കൊണ്ട്‌ പണി പൂര്‍ത്തിയാവുമെന്നാണ്‌ കരുതുന്നത്‌. 

വീട്‌ സ്വന്തമാക്കും മുമ്പ്‌...


സ്വന്തമായൊരു വീട്‌ സ്വപ്‌നം കാണാത്തവര്‍ ചുരുക്കം. വീടിനെ സ്ഥിരതാമസത്തിനും സ്ഥിര നിക്ഷേപത്തിനുമുള്ള ഉപാധിയായി കാണുന്നവരുണ്ട്‌. ചിന്തിച്ച്‌ ചിന്തിച്ച്‌ വീട്‌ തങ്ങളുടെ സാമ്പത്തിക ശേഷിക്ക്‌ അപ്പുറമുള്ള കാര്യമാണെന്നോര്‍ത്ത്‌ അസ്വസ്ഥരാകുന്നവര്‍ ഏറെ. ഇനി സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിയാല്‍ തന്നെ കുറച്ചുകൂടി വലിയ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിക്കാമായിരുന്നുവെന്ന്‌ പിന്നീട്‌ ദുഃഖിക്കുന്നവരും ഏറെ. ഒരു വീട്‌ വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
l നിങ്ങളുടെ സാമ്പത്തിക പരിമിതിയെ കുറിച്ച്‌ ഏറെ ചിന്തിച്ച്‌ ചെറിയ വീടുകൊണ്ട്‌ തൃപ്‌തിപ്പെടാമെന്ന്‌ വെച്ചാല്‍ സമീപഭാവിയില്‍ തന്നെ ആ വീട്‌ പോരെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയേക്കാം.
l വീട്‌ വാങ്ങല്‍ ശേഷി കൂട്ടുന്നതിന്‌ ഭവന വായ്‌പ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന്‌ പണം കടം വാങ്ങുക തുടങ്ങി സാധ്യമായ മാര്‍ഗങ്ങളെല്ലാം അവലംബിക്കാം.
l വീട്‌ വാങ്ങുമ്പോള്‍ ആവശ്യത്തിന്‌ വലുതും നല്ല സൗകര്യത്തോടുകൂടിയതും തന്നെ വാങ്ങുകയാണ്‌ അഭികാമ്യം. തല്‍ക്കാലത്തേക്ക്‌ ഒരു വീട്‌ വാങ്ങി പിന്നീട്‌ നല്ലതിലേക്ക്‌ മാറാമെന്ന്‌ വിചാരിക്കുന്നത്‌ അബദ്ധമായേക്കും.
l വീടിന്റെ ലൊക്കേഷനിലും വലുപ്പത്തിലും
ബജറ്റിന്റെ പരിമിതിയുടെ പേരില്‍ വിട്ടുവീഴ്‌ച ചെയ്‌താന്‍ പിന്നീട്‌ ദുഃഖിക്കേണ്ടി വരും. കാരണം വീട്‌ വാങ്ങുകയെന്നത്‌ വലിയൊരു ചെലവാണെങ്കിലും പലപ്പോഴും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായതുകൊണ്ട്‌ നിങ്ങളാലാകുന്നത്‌ (നിങ്ങള്‍ക്ക്‌ താങ്ങാവുന്നത്‌) സ്വരൂപിക്കുക. ഭാവിയിലെ വരുമാന വര്‍ധന വായ്‌പാ തിരിച്ചടവ്‌ സാധ്യമാക്കും.

ഫ്‌ളാറ്റ്‌ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
l വീടിരിക്കുന്ന സ്ഥലം ഏറെ പ്രധാനമാണ്‌. സ്‌കൂള്‍, ആശുപത്രി, ഷോപ്പിംഗ്‌ സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങളെല്ലാം സമീപത്തുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. വീട്ടിലേക്കുള്ള റോഡിന്‌ അഞ്ച്‌ മീറ്ററെങ്കിലും വീതിയുണ്ടാകണം. ഇല്ലെങ്കില്‍ രണ്ടു വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഇടതടവില്ലാത്ത വൈദ്യുതി, വെള്ളം എന്നിവ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം.
l ഫ്‌ളാറ്റ്‌ അല്ലെങ്കില്‍ വില്ലാ പദ്ധതി കൃത്യ സമയത്തുതന്നെ പണി തീര്‍ത്ത്‌ നിങ്ങള്‍ക്ക്‌ കൈമാറുമെന്ന്‌ ഉറപ്പുവരുത്തണം. പണി തീരുന്നതിന്‌ പദ്ധതിയുടെ വലുപ്പമനുസരിച്ച്‌ 18 മുതല്‍ 30 മാസങ്ങള്‍ വരെ എടുക്കാറുണ്ട്‌. കൃത്യസമയത്ത്‌ ഡെലിവറി നല്‍കാറുണ്ടോയെന്ന ബില്‍ഡറുടെ ട്രാക്ക്‌ റെക്കോര്‍ഡ്‌ പരിശോധിക്കുക. പണി തീര്‍ത്ത്‌ തരുന്നതിനുള്ള താമസം നിങ്ങളുടെ ഭവന വായ്‌പയുടെ പ്രീ-ഇ.എം.ഐ പലിശനിരക്ക്‌ കൂട്ടും.
l നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാനാകില്ല. പക്ഷെ അയല്‍ക്കാരെ തെരഞ്ഞെടുക്കാനാകും. നിങ്ങളുടെ കുടുംബത്തിന്‌ സമാധാനപരമായുള്ള ഒരു സാമൂഹ്യ ജീവിതം വിശ്വസനീയരായ ബില്‍ഡര്‍മാരില്‍ നിന്ന്‌ വാങ്ങുന്ന മികച്ച അപ്പാര്‍ട്ട്‌മെന്റ്‌, വില്ലാ സമുച്ചയത്തില്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കുട്ടികള്‍ക്ക്‌ നല്ല രീതിയില്‍ വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകണം.
l മിക്ക കുടുംബങ്ങളും ഇന്ന്‌ ന്യൂക്ലിയര്‍ ഫാമിലികളാണ്‌. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സുരക്ഷിതത്വം ഇന്നേറെ പ്രധാനമാണ്‌. തെരഞ്ഞെടുക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ 24 മണിക്കൂര്‍ സെക്യൂരിറ്റി ഉണ്ടോയെന്ന്‌ ശ്രദ്ധിക്കുക.
l അപ്പാര്‍ട്ട്‌മെന്റിനായി പണം കൊടുക്കുമ്പോള്‍ തന്നെ അതിന്റെ വ്യക്തമായ രേഖകള്‍ ആവശ്യപ്പെടുക. നിങ്ങളുടെ പേരില്‍ തന്നെയാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക.
l ബില്‍ഡറുടേത്‌ ഗുണമേന്മയുള്ള നിര്‍മാണ രീതിയാണോയെന്ന്‌ അന്വേഷിച്ചറിയുക. നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണമേന്മയും പ്രധാനമാണ്‌.
l വീട്‌ വാങ്ങിക്കഴിഞ്ഞ്‌ നിങ്ങള്‍ക്കുള്ള സേവനം ഉറപ്പുവരുത്തുക.
l എല്ലാ ഹൗസിംഗ്‌ പദ്ധതികളും പേപ്പറില്‍ മനോഹരമായിരിക്കും. ഫ്‌ളാറ്റ്‌ വാങ്ങും മുമ്പ്‌ അതേ ബില്‍ഡറുടെ മറ്റ്‌ പദ്ധതികള്‍ സന്ദര്‍ശിക്കുന്നത്‌ നന്നായിരിക്കും. 

ഫ്‌ളാറ്റുകളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

`രണ്ടാം വീട്‌' എന്ന സങ്കല്‍പ്പം കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. നിലവിലുള്ള വീടിന്‌ പുറമെ താമസിക്കാനോ നിക്ഷേപമായോ മറ്റൊരു വീട്‌/ഫ്‌ളാറ്റ്‌ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇവിടെയും കൂടിക്കൊണ്ടിരിക്കുന്നു. ജോലി സ്ഥലം, സ്‌കൂള്‍ തുടങ്ങിയവയുടെ സാമീപ്യമാണ്‌ ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ ആദ്യമായി പരിഗണിക്കപ്പെടുക. എന്നാല്‍ അതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചാലേ നിക്ഷേപമെന്ന നിലയില്‍ ഫ്‌ളാറ്റുകള്‍ ലാഭകരമാകുകയുള്ളൂ. ശ്രദ്ധിക്കേണ്ട പ്രധാന സംഗതികള്‍ ഇവയാണ്‌;

ലൊക്കേഷന്‍ തെരഞ്ഞെടുക്കല്‍
ഉചിതമായ സ്ഥലം തെരഞ്ഞെടുക്കുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പ്രധാനമാണ്‌. നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്‌ ലൊക്കേഷന്‍ മികച്ചതാണോ എന്നറിയുകയാണ്‌. പുതിയ കൊമേഴ്‌സ്യല്‍ ഇടങ്ങള്‍, വിമാനത്താവളം, ഐ.റ്റി പാര്‍ക്ക്‌ തുടങ്ങിയവയുടെ സാന്നിധ്യം വസ്‌തുവിന്റെ മൂല്യം കൂട്ടുമെന്നതും അറിഞ്ഞിരിക്കണം.

ബില്‍ഡറെ തെരഞ്ഞെടുക്കല്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച അപ്പാര്‍ട്ട്‌മെന്റുകളെക്കാളും നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങുകയാവും ലാഭം. കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കി കൂടിയ വിലയ്‌ക്ക്‌ നല്‍കാമെന്നത്‌ ഇതിന്റെ മെച്ചമാണ്‌. എന്നാല്‍ നിര്‍മാണത്തിലെ ഗുണനിലവാരം, പറഞ്ഞ സമയത്ത്‌ നിര്‍മാണം പൂര്‍ത്തീകരിക്കല്‍, നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്നവരുടെ ജോലിയോടുള്ള പ്രതിബദ്ധത എന്നിവ ഇവയില്‍ മുഖ്യമാണ്‌.

മറ്റൊരു നഗരത്തില്‍ നിക്ഷേപം നടത്തുന്ന നിങ്ങള്‍ക്ക്‌ ചിലപ്പോള്‍ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും മറ്റും യഥാസമയങ്ങളില്‍ അറിയാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ബില്‍ഡറുടെ വിശ്വാസ്യതയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

വില നിശ്ചയിക്കല്‍
ഒരു വീടിന്റെ/ഫ്‌ളാറ്റിന്റെ വില നിശ്ചയിക്കുന്നത്‌ പല ഘടകങ്ങള്‍ ചേര്‍ന്നാണ്‌. ലൊക്കേഷന്‍, വീടിന്റെ/ഫ്‌ളാറ്റിന്റെ വലുപ്പം, വിപണിയിലെ ട്രെന്‍ഡുകള്‍ എന്നിവയ്‌ക്ക്‌ അനുസൃതമായാണ്‌ വില നിശ്ചയിക്കുക. നമ്മള്‍ വാങ്ങുന്ന വീടിന്റെ വില പറഞ്ഞുറപ്പിക്കുന്നതിനു മുമ്പ്‌ ഈ രംഗത്ത്‌ വിദഗ്‌ധരായ ആളുകളോട്‌ ചോദിച്ച്‌ മനസിലാക്കാം.

യഥാര്‍ത്ഥ ചെലവ്‌
ചതുരശ്ര അടി അനുപാതത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ കൂടി കണക്കിലെടുക്കണം. സ്റ്റാമ്പ്‌ ഡ്യൂട്ടി, അറ്റകുറ്റപ്പണിക്കുള്ള ചെലവ്‌ എന്നിവ കൂടാതെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും ഇലക്‌ട്രിക്‌ മീറ്റര്‍ സ്ഥാപിക്കുന്നതിനും ഫര്‍ണിഷ്‌ ചെയ്യുന്നതിനും മറ്റുമുള്ള ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. കാര്‍ പാര്‍ക്കിംഗിനും പ്രത്യേക നിരക്ക്‌ ഈടാക്കാറുണ്ട്‌. ക്ലബ്‌ മെമ്പര്‍ഷിപ്പുകള്‍, ഗാര്‍ഡനിംഗ്‌, ജിംനേഷ്യം, സ്വിമ്മിംഗ്‌ പൂള്‍ തുടങ്ങിയവയ്‌ക്കും പണം കണ്ടെത്തണം. അടിസ്ഥാന വില മാത്രം കണക്കാക്കി ഫ്‌ളാറ്റ്‌ വാങ്ങാതെ ഒളിഞ്ഞിരിക്കുന്ന മറ്റു ചെലവുകള്‍ കൂടി കണ്ടെത്തി ചിന്തിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ടെന്ന്‌ സാരം.

രേഖകളുടെ പരിശോധന
ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ പലപ്പോഴും അതു സംബന്ധിച്ച എല്ലാ രേഖകളും വേണമെന്ന്‌ ചിലരെല്ലാം വാശിപിടിക്കാറില്ല. എന്നാല്‍ വായ്‌പയ്‌ക്കായി ബാങ്കുകളെയും മറ്റും സമീപിക്കുമ്പോഴാണ്‌ ചെറിയ രേഖകളുടെ പോലും പ്രാധാന്യം നാം തിരിച്ചറിയുക. ഹൗസിംഗ്‌ സൊസൈറ്റി ഷെയര്‍ സര്‍ട്ടിഫിക്കറ്റ്‌, വില്‍പ്പന ഉടമ്പടി രേഖകള്‍ എന്നിവ ഇവയില്‍ മുഖ്യമാണ്‌. വില്‍പ്പന നടത്തുന്നയാള്‍ക്ക്‌ അതിനുള്ള അവകാശമുണ്ടോ എന്ന്‌ വില്‍പ്പന ഉടമ്പടി രേഖകളിലൂടെ അറിയാനാകും. മുമ്പ്‌ വസ്‌തു കൈമാറിയതിന്റെ രേഖകള്‍ കൂടി ആവശ്യപ്പെടുന്നത്‌ വസ്‌തു വീണ്ടും വില്‍ക്കാന്‍ സാധിക്കുമോ എന്ന്‌ ഉറപ്പാക്കാന്‍ സഹായിക്കും. സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെയും രജിസ്‌ട്രേഷന്റെയും യാഥാര്‍ഥ രേഖകള്‍ ഉണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഹൗസിംഗ്‌ സൊസൈറ്റിയുടെ എന്‍.ഒ.സിയും ഇടപാടിന്‌ സഹായകമാകും. വില്‍ക്കുന്ന വീട്‌/സ്ഥലം കൂട്ടുടമസ്ഥതയിലുള്ളതാണെങ്കില്‍ എല്ലാവരുടെയും സമ്മത പത്രം ആവശ്യമാണ്‌. 

(By arrangement with The Economic Times)

ആപ്പിള്‍ എ ഡേ ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം?



കേരളം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ കുംഭകോണം.' ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ പ്രഖ്യാപിച്ച ആപ്പിള്‍ ഐസ്‌ പദ്ധതിയില്‍ പണം നിക്ഷേപിച്ച ഡോ. ഇട്ടിയവിര ഫിലിപ്പോസിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കെ.ആര്‍ സുനില്‍ തട്ടിപ്പിനെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. ഒന്‍പതു വന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ഇടപാടുകാരില്‍ നിന്നായി 150 കോടി രൂപയിലേറെ തട്ടിയെടുത്ത ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകള്‍ നൂറുകണക്കിനാളുകളെയാണ്‌ വിദഗ്‌ധമായി കബളിപ്പിച്ചത്‌.

കേരളത്തിലെ ഇതര ബില്‍ഡര്‍മാര്‍ ആരും ചെയ്യാത്ത മാര്‍ക്കറ്റിംഗ്‌ രീതികളിലൂടെ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഇടപാടുകാരെ വലയിലാക്കുകയായിരുന്നു. ``ന്യൂഡല്‍ഹി, ന്യൂ മുംബൈ എന്നതുപോലെ മികച്ചൊരു ആശയമായിരുന്നു ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ന്യൂ കൊച്ചിന്‍. ജനങ്ങളെ പറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കില്ല കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്‌. എന്നാല്‍ ശരിയായ രീതിയിലുള്ള മാനേജ്‌മെന്റ്‌, സ്‌ട്രാറ്റെജി, കാഷ്‌ ഫ്‌ളോ എന്നിവ ഇല്ലാത്തതിനാലായിരിക്കണം കമ്പനി തകര്‍ന്നത്‌,' കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പേഴ്‌സ്‌ അസോസിയേഷന്‍ (ക്രെഡായ്‌) കേരള ജനറല്‍ സെക്രട്ടറി എന്‍.എസ്‌ രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന സ്ഥലവില, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില, തൊഴിലാളികളുടെ കൂലി, നികുതി നിരക്കുകള്‍ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തില്‍ ഏഴോ എട്ടോ ലക്ഷം രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ പണിതു നല്‍കാന്‍ കഴിയില്ലെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളിലും ഏറ്റവും കുറഞ്ഞ വിലയിലും ഭ്രമിച്ച്‌ യഥാര്‍ത്ഥ വീട്‌ വാങ്ങലുകാരും നിക്ഷേപകരും ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ തയാറാകുകയായിരുന്നു. ``യഥാര്‍ത്ഥത്തില്‍ മലയാളിയുടെ അത്യാഗ്രഹം തന്നെയാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. സമ്മാനങ്ങള്‍ കണ്ട്‌ ഭ്രമിച്ചുപോയവര്‍ താന്‍ പണം മുടക്കുന്ന വീട്‌ കിട്ടുമോയെന്ന കാര്യം ഉറപ്പാക്കാന്‍ മറന്നു. ടോട്ടല്‍ ഫോര്‍ യു തുടങ്ങി പലവിധ തട്ടിപ്പുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ മലയാളി അകപ്പെട്ടുപോകുന്നതും ഇതേ മനോഭാവം കൊണ്ടു കൂടിയാണ്‌, ``കൊച്ചി ആസ്ഥാനമായുള്ള എ സി സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എ. സി ജോസഫ്‌ ചൂണ്ടിക്കാട്ടുന്നു. ``പരസ്യത്തിന്റെ ബലത്തിലാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ നിലനിന്നിരുന്നത്‌. അതിലൂടെ മാധ്യമങ്ങള്‍ക്കും ഇഷ്‌ടം പോലെ പണം കിട്ടിയിട്ടുണ്ട്‌. പ്രമുഖ മാധ്യമങ്ങള്‍ അവരുമായി ചേര്‍ന്ന്‌ പ്രോപ്പര്‍ട്ടി ഷോ വരെ നടത്തിയിട്ടുണ്ട്‌. എന്നിട്ട്‌ കമ്പനി പൊളിഞ്ഞപ്പോള്‍ അവരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല,'' രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെടുന്നു. പരസ്യങ്ങളിലെ വമ്പന്‍ വാഗ്‌ദാനങ്ങള്‍ കണ്ട്‌ മറ്റൊന്നും ആലോചിക്കാതെ ചാടി വീഴുന്നവരാണ്‌ ചതിക്കപ്പെടുന്നതെന്ന്‌ റിമാക്‌സ്‌ ഇന്ത്യയുടെ കേരള റീജണല്‍ ഡയറക്‌റ്റര്‍ എന്‍.പി തോമസും ചൂണ്ടിക്കാട്ടുന്നു. വാഗ്‌ദാനങ്ങളെ കുറിച്ച്‌ പ്രായോഗികമായി ചിന്തിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നും അദ്ദേഹം പറയുന്നു.

വാഗ്‌ദാനങ്ങളെക്കാളുപരി ബില്‍ഡര്‍മാരുടെ മുന്‍കാല ചരിത്രം തന്നെയാണ്‌ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന്‌ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ കെ.അരുണ്‍കുമാര്‍ വ്യക്തമാക്കുന്നു. എത്ര പദ്ധതികള്‍ ബില്‍ഡര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ നല്‍കിയിട്ടുണ്ട്‌, അവര്‍ വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങളെല്ലാം അതില്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്നെല്ലാം പരിശോധിച്ചറിഞ്ഞ ശേഷമേ ബില്‍ഡര്‍ക്കുള്ള ചെക്കില്‍ ഒപ്പിടാന്‍ പാടൂള്ളൂവെന്ന്‌ അരുണ്‍ കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഉടമകള്‍ക്കും ഇടപാടുകാര്‍ക്കുമുള്ള അറിവില്ലായ്‌മയാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രമുഖ ബില്‍ഡര്‍ പറയുന്നു. നിര്‍മാണ ചെലവ്‌ വ്യക്തമായി മനസിലാക്കുന്നതില്‍ ഉടമകള്‍ക്ക്‌ പിഴവ്‌ സംഭവിച്ചു. ഉപഭോക്താക്കള്‍ ലാഭം മാത്രം നോക്കി നിക്ഷേപം നടത്തുകയും ചെയ്‌തു. വാഗ്‌ദാനങ്ങള്‍ക്കു പിന്നിലെ വരുംവരായ്‌കകള്‍ കണക്കിലെടുക്കാന്‍ ഇടപാടുകാര്‍ തയാറായില്ലെന്നും ഇദ്ദേഹം പറയുന്നു.

റിയല്‍ എസ്റ്റേറ്റ്‌ രംഗത്തുള്ള ഇടപാടുകാര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ തട്ടിപ്പിനെ തുടര്‍ന്ന്‌ ഭയചകിതരാകരുതെന്ന്‌ ക്രെഡായ്‌ കൊച്ചി അധികൃതര്‍ പറയുന്നു.



``കേരളത്തിലെ നല്ലൊരു വിഭാഗം ബില്‍ഡര്‍മാരും വിശ്വസ്‌തതയ്‌ക്കും സുതാര്യതയ്‌ക്കും വേണ്ടി നിലകൊള്ളുന്നവരാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ ഭയപ്പെടേണ്ട. ഇത്‌ ഒറ്റപ്പെട്ട സംഭവമാണ്‌. അതിനെ സാമാന്യവല്‍ക്കരിച്ച്‌ കാണേണ്ടതില്ല,'' ക്രെഡായ്‌ കൊച്ചി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇടപാടുകാര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
1. ബില്‍ഡറുടെ വിശ്വാസ്യത പരിശോധിക്കുക. ഈ രംഗത്ത്‌ അവര്‍ക്കുള്ള മുന്‍ പരിചയം, മുന്‍പ്‌
ചെയ്‌തിട്ടുള്ള പദ്ധതികള്‍, സാമ്പത്തികശേഷി തുടങ്ങിയവയും പരിശോധിക്കുക

2. വാഗ്‌ദാനം ചെയ്‌തതൊക്കെ ബില്‍ഡര്‍ മുമ്പ്‌ നല്‍കിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുക

3. പദ്ധതി നടപ്പാക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുക. ചില സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണത്തിന്‌ അനുമതിയുണ്ടാകില്ല. കാര്‍ഷികം, തീരദേശം, വ്യാവസായികം തുടങ്ങിയ വിവിധ സോണുകളായി സ്ഥലങ്ങളെ തിരിച്ചിട്ടുണ്ട്‌. കാര്‍ഷികവൃത്തിക്കായുള്ള സോണില്‍ വീട്‌ പണിയാന്‍ പറ്റില്ല. ഇവയെല്ലാം കണക്കിലെടുത്തു തന്നെയാണോ ബില്‍ഡര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന്‌ ഉറപ്പാക്കണം. വെറും ബ്രോഷര്‍ കണ്ടുകൊണ്ടു മാത്രം സ്വപ്‌നത്തിലുള്ള വീട്‌ വാങ്ങാന്‍ പണം ചെലവിടാതിരിക്കുക.

4. പദ്ധതിക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

5. ബില്‍ഡറുമായി എഗ്രിമെന്റ്‌ വെക്കുമ്പോള്‍ അതിലെ എല്ലാ നിബന്ധനകളും വായിച്ച്‌ നോക്കുക.

6. എഗ്രിമെന്റ്‌ പ്രകാരമുള്ള അപ്പാര്‍ട്ട്‌മെന്റിനുള്ളിലെ സ്ഥലം, പ്ലിന്ത്‌ ഏരിയ (മതില്‍ ചേര്‍ന്നുള്ളത്‌), ബില്‍റ്റപ്‌ സ്‌പേസ്‌(പ്ലിന്ത്‌ ഏരിയ+ കോമണ്‍ ഏരിയ) എന്നിവയുടെ ബ്രേക്കപ്‌ ചോദിച്ച്‌ മനസിലാക്കുക.

7. ബില്‍ഡര്‍ ചതുരശ്ര അടിക്ക്‌ ഈടാക്കുന്ന തുക ആ പ്രദേശത്തിനും പദ്ധതിയുടെ പ്രത്യേകതകള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമാണോയെന്ന്‌ പരിശോധിക്കുക.

8. പേയ്‌മെന്റിന്റെ നിബന്ധനകള്‍ വ്യക്തമായി മനസിലാക്കുക. പ്രതിമാസ തവണകള്‍ അടയ്‌ക്കുന്നതിന്‌ പകരം ഭവന സമുച്ചയത്തിന്റെ/വില്ലയുടെ നിര്‍മാണ പൂരോഗതിയുമായി ബന്ധപ്പെടുത്തിയുള്ള ഷെഡ്യൂളായി നല്‍കുക.

9. നിര്‍മാണ ഘട്ടത്തില്‍ പുരോഗതി നേരിട്ടോ മറ്റാരെയെങ്കിലും കൊണ്ടോ വിലയിരുത്തിയശേഷം പേയ്‌മെന്റ്‌ നല്‍കുക.

10. എഗ്രിമെന്റില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ അളവുകളും നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടോയെന്ന്‌ പരിശോധിക്കുക. സാംപിള്‍ ഫ്‌ളാറ്റില്‍ ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക.

11. ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയുള്ള പേയ്‌മെന്റിനും പ്രതിമാസ തവണകള്‍ക്കും പകരം നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള ഷെഡ്യൂളാണെന്ന്‌ ഉറപ്പാക്കുക

12. അപ്പാര്‍ട്ട്‌മെന്റ്‌ അസോസിയേഷന്‌ പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ എല്ലാം കൈമാറിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

പെന്‍ഷന്‍ എടുക്കൂ, ടെന്‍ഷന്‍ അകറ്റൂ

വിശ്വനാഥന്‍ ഒടാട്ട്‌
അണു കുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്നവരാണ്‌ നമ്മളിലധികം പേരും. അണുകുടുംബം സന്തുഷ്‌ട കുടുംബമായി നിലനില്‍ക്കാന്‍ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. ഇത്‌ ഒരു മുന്‍കാഴ്‌ചയോടെ ആസൂത്രണം ചെയ്യുകയും വേണം. ആയുര്‍ദൈര്‍ഘ്യം കൂടി വരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുന്ന ഈ ലോകത്ത്‌ നേരത്തെ തന്നെ പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങേണ്ടതുണ്ട്‌.

25 വയസില്‍ പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയ ഒരാള്‍ക്ക്‌ 30 വര്‍ഷത്തെ സേവനം കൊണ്ടെത്തിക്കുന്നത്‌ ഏതാണ്ട്‌ റിട്ടയര്‍മെന്റിലാണ്‌. 55 വയസില്‍ റിട്ടയര്‍ ചെയ്യുന്ന ഒരു വ്യക്തി വീണ്ടും ചുരുങ്ങിയത്‌ 25-30 വര്‍ഷം ജീവിക്കേണ്ട അവസ്ഥയാണ്‌ ഇന്നുള്ളത്‌. അതായത്‌ ജോലി ചെയ്യുന്ന അത്രതന്നെ കാലയളവ്‌ ജോലിയില്ലാത്ത വിശ്രമകാലം. സ്വാഭാവികമായും വാര്‍ധക്യത്തോടടുക്കുമ്പോള്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും തലപൊക്കും. ഒരു സാമൂഹ്യജീവിയായ നമുക്ക്‌ ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, വാഹനം, മരുന്ന്‌ മുതലായ പലതിനും പണത്തിന്റെ ആവശ്യം ഉണ്ടായിരിക്കും. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ച്‌ ജീവിക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ്‌ ഭൂരിഭാഗം പേരും. മാത്രമല്ല, ആശ്രയിച്ചാല്‍ തന്നെ എത്രപേരില്‍നിന്നും
യഥാര്‍ത്ഥമായി സഹായം ലഭിക്കുമെന്ന്‌ ഒരു തീര്‍ച്ചയും ഇല്ല. ഈ സാഹചര്യത്തില്‍ നമുക്കൊന്നേ ചെയ്യാനുള്ളൂ.

ജോലി കിട്ടിയാല്‍ തന്നെ ഒരു ചെറിയ തുക റിട്ടയര്‍മെന്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കുക. കാലക്രമേണ ഈ ഫണ്ട്‌ വളര്‍ന്ന്‌ വലുതാവുകയും നമുക്ക്‌ റിട്ടയര്‍മെന്റ്‌ സമയത്ത്‌ തുടര്‍ച്ചയായി ഒരു സ്ഥിരവരുമാനം ഉറപ്പ്‌ വരുത്തുകയും ചെയ്യാം.

ഇമ്മീഡിയറ്റ്‌ ആന്വിറ്റിയും ഡെഫര്‍ഡ്‌ ആന്വിറ്റിയും
ഇന്ത്യയില്‍ വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ പെന്‍ഷന്‍/റിട്ടയര്‍മെന്റ്‌ പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുണ്ട്‌. ഒട്ടേറെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ പെന്‍ഷന്‍ പ്ലാനുകളുണ്ട്‌. രണ്ടുതരം പെന്‍ഷന്‍ പദ്ധതികളാണ്‌ വിപണിയില്‍ ഇന്നുള്ളത്‌. അതില്‍ ഒന്ന്‌ ഇമ്മീഡിയറ്റ്‌ ആന്വിറ്റിയും രണ്ടാമത്‌ ഡെഫര്‍ഡ്‌ ആന്വിറ്റിയും. ഡെഫര്‍ഡ്‌ ആന്വിറ്റി ട്രഡീഷണല്‍ പ്ലാനായും യുലിപ്‌ ആയും ലഭ്യമാണ്‌. ഒരു നിശ്ചിത സംഖ്യ അടച്ച്‌ അതിന്റെ ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ ആയി പദ്ധതിയില്‍ ചേര്‍ന്നതിന്റെ അടുത്ത മാസം മുതല്‍ തന്നെ ലഭ്യമാവുന്ന പ്ലാനാണ്‌ ഇമ്മീഡിയറ്റ്‌ ആന്വിറ്റി.
താഴെ പറയുന്ന വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന രീതി ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാം.
n Annuity guaranteed for certain period
ഒരു നിശ്ചിത കാലത്തേക്ക്‌ മാത്രം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
n Annuity with return of purchase price
ഇന്‍ഷുര്‍ ചെയ്‌ത വ്യക്തിയുടെ കാലശേഷം ആന്വിറ്റിയുടെ പര്‍ച്ചേസ്‌ പ്രൈസ്‌ നോമിനിക്ക്‌ ലഭിക്കും.
n Annuity payable for life
ഒരു നിശ്ചിത തുക എല്ലാ വര്‍ഷവും നല്‍കുന്ന പെന്‍ഷന്‍
n Increasing annuity
എല്ലാ വര്‍ഷവും ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ കൂടുതലായി ലഭിക്കുന്ന പദ്ധതി
n Joint life last survivor annuity
ഭാര്യയോ ഭര്‍ത്താവോ ആരാണോ അവകാശി, അവര്‍ക്ക്‌ പെന്‍ഷന്റെ 50 ശതമാനം/100 ശതമാനം ലഭിക്കുന്നു
ചെറുപ്പക്കാര്‍ക്ക്‌ അനുയോജ്യമായത്‌ ഡെഫര്‍ഡ്‌ ആന്വിറ്റിയാണ്‌. ഇത്തരം പദ്ധതികളില്‍ ഒരു നിശ്ചിത വര്‍ഷം വരെ ആന്വിറ്റിക്ക്‌ വേണ്ടിയുള്ള പര്‍ച്ചേസ്‌ പ്രൈസ്‌ സ്വരൂപിക്കാനുള്ള പ്രക്രിയയാണ്‌ നടക്കുന്നത്‌. അതിനുശേഷം മുകളില്‍ പറഞ്ഞ പ്രകാരം ഏത്‌ രീതിയിലാണ്‌ പെന്‍ഷന്‍ വേണ്ടതെന്ന്‌ ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാം. വിപണിയിലെ
ഒന്നാമനായ എല്‍.ഐ.സിയുടെ പെന്‍ഷന്‍ പ്ലസ്‌ പദ്ധതി അത്തരത്തിലൊന്നാണ്‌.

പെന്‍ഷന്‍ പ്ലസ്‌ പോളിസിയുടെ സവിശേഷതകള്‍
l 18 വയസു മുതല്‍ 75 വയസു വരെ പ്രായമുള്ളവര്‍ക്ക്‌ പദ്ധതിയില്‍ അംഗമാകാം
l ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ല. തന്മൂലം വൈദ്യ പരിശോധന ആവശ്യമില്ല
l പ്രീമിയം ഒറ്റ തവണയായോ തവണകളായോ അടയ്‌ക്കാം
l 10 വര്‍ഷത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ തുടങ്ങാം
l പോളിസി കാലാവധിയില്‍ ആറ്‌ ശതമാനം വരെ ഗാരന്റീഡ്‌ റിട്ടേണ്‍ (മുഴുവന്‍ പ്രീമിയത്തിനും) നല്‍കുന്നു
l പെന്‍ഷന്‍ ഫണ്ട്‌ വര്‍ധിപ്പിക്കുന്നത്‌ എപ്പോള്‍ വേണമെങ്കിലും ടോപ്‌ അപ്‌ ചെയ്യാന്‍ സൗകര്യം
l അഞ്ച്‌ വര്‍ഷത്തിനുശേഷം സറണ്ടര്‍ ചെയ്യാന്‍ സൗകര്യം
l പോളിസി കാലാവധിയിലും സറണ്ടര്‍ ചെയ്യുന്ന അവസരത്തിലും ഫണ്ട്‌ വാല്യുവിന്റെ മൂന്നിലൊന്ന്‌ കമ്യൂട്ട്‌ ചെയ്‌ത്‌
വാങ്ങാനും ബാക്കി തുകയ്‌ക്ക്‌ പെന്‍ഷന്‍ വാങ്ങാനും സൗകര്യമുണ്ട്‌.
l ഒറ്റത്തവണ പ്രീമിയം: 30000 രൂപ മുതല്‍ (ഉയര്‍ന്ന പരിധി ഇല്ല)
l റെഗുലര്‍ പ്രീമിയം: വാര്‍ഷിക പ്രീമിയം 15000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ
l പെന്‍ഷന്‍ ആരംഭിക്കുമ്പോള്‍ മിനിമം പ്രായം 40 വയസെങ്കിലും ആയിരിക്കണം. അതിന്റെ
പരമാവധി പ്രായം 85 വയസ്‌ ആണ്‌.
(എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്ററാണ്‌ ലേഖകന്‍) 

കുട്ടികള്‍ക്ക്‌ സമ്മാനിക്കാം സാമ്പത്തിക സുരക്ഷിതമായ ഭാവി


വിശ്വനാഥന്‍ ഒടാട്ട്‌
കൂട്ടുകുടുംബ വ്യവസ്‌ഥിതിയില്‍ നിന്ന്‌ അണുകുടുംബത്തിലേക്ക്‌ വന്ന മാറ്റം തന്നെ നമ്മെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്‌തരാക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്‌. കുഞ്ഞിന്‌ നല്ല ആരോഗ്യം, ഏറ്റവും മികച്ച വിദ്യാഭ്യാസം, അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട കോഴ്‌സു കള്‍ തിരഞ്ഞെടുത്ത്‌ ഉന്നത പഠനം, ഓരോ കുടുംബത്തിന്റെയും അന്തസ്സിനനുസരിച്ച വിവാഹം, സ്വന്തമായൊരു ഭവനം, അതല്ലെങ്കില്‍ പഠനം കഴിഞ്ഞശേഷം കൂടുതല്‍ മുതല്‍ മുടക്കോടെ ബിസിനസ്‌ എന്നിങ്ങനെ നീണ്ടുപോകുന്നു സ്വപ്‌നങ്ങളുടെ പട്ടിക. 

സ്വപ്‌നങ്ങള്‍ സഫലമാകണമെങ്കില്‍ ശരിയായ ആസൂത്രണം കൂടിയേ തീരൂ. അതായത്‌ ഭാവിയിലെ കാര്യങ്ങള്‍ക്കായി പണം യഥാസമയം ആവശ്യാനുസരണം കിട്ടുന്ന നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കണമെന്ന്‌ ചുരുക്കം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍. ഇത്തരം പോളിസികളില്‍ റിസ്‌കുകള്‍ കവര്‍ ചെയ്യുന്നതോടൊപ്പം ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ യഥാസമയം പണം ലഭ്യമാക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഇന്‍ഷുറന്‍സ്‌ പോളിസി ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറയാണ്‌. റിസ്‌ക്‌ ഉള്ള കാലത്തോളം സാമ്പത്തിക നഷ്‌ടങ്ങള്‍ ആകസ്‌മികമായി സംഭവിക്കുന്ന അവസരത്തില്‍ ഇന്‍ഷുറന്‍സിനുള്ള പ്രസക്‌തി കൂടിവരികയാണ്‌. വരുമാനമുള്ള രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം അവരുടെ റിസ്‌കാണ്‌ ചില്‍ഡ്രന്‍സ്‌ പോളിസിയില്‍ കവര്‍ ചെയ്യുന്നത്‌. തുടര്‍ച്ചയായി പ്രീമിയം അടയ്‌ക്കേണ്ട ചുമതല രക്ഷകര്‍ത്താക്കള്‍ക്കാണ്‌. രക്ഷിതാവിന്‌ ആപത്ത്‌ സം?വിച്ചാല്‍ പ്രീമിയം തുടര്‍ന്ന്‌ അടയ്‌ക്കാതെ കവറേജ്‌ ലഭ്യമാവുന്ന പോളിസികളും നിലവിലുണ്ട്‌. അടയ്‌ക്കുന്ന പ്രീമിയത്തിന്‌ രക്ഷിതാവിന്‌ ആദായനികുതി ആനുകൂല്യവും ലഭ്യമാണ്‌. 

ശ്രദ്ധവേണം ഇക്കാര്യങ്ങളില്‍ 
l ഓരോരുത്തരുടേയും ആവശ്യങ്ങള്‍ക്ക്‌ ഇണങ്ങുന്ന രീതിയിലായിരിക്കണം പോളിസികള്‍ എടുക്കേണ്ടത്‌. 

l യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പ്ലാനുകളിലെ വളര്‍ച്ചാ നിരക്ക്‌ വ്യത്യസ്‌തമാണ്‌, അതിനാല്‍ പ്ലാനിങ്ങില്‍ പിഴവ്‌ പറ്റരുത്‌. 

l വളര്‍ച്ചാ നിരക്കുള്ള പോളിസിയാണെങ്കില്‍ അടയ്‌ക്കുന്ന പ്രീമിയത്തിന്റെ എത്ര ശതമാനമാണ്‌ നിക്ഷേപത്തിലേക്ക്‌ പോകുന്നതെന്നും പോളിസിയിലെ ചാര്‍ജുകള്‍ ഏതെല്ലാം, എത്ര ശതമാനം എന്നും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. 

l പല പോളിസികള്‍ക്കും ഒരു നിശ്‌ചിത കാലാവധി വരെ പണം പിന്‍വലിക്കാന്‍ പറ്റില്ല എന്നതും പിന്‍വലിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുവാന്‍ സാധ്യതയുള്ള തുകയെ പറ്റിയുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം. 

l പോളിസിയുടെ ഗുണങ്ങള്‍ അറിയുന്നതോടൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ അറിയുന്ന ഭാഷയില്‍ എഴുതി വാങ്ങിക്കുക. 

l പോളിസികള്‍ എടുക്കുന്നതിനു മുന്‍പായി അവയുടെ താരതമ്യ പഠനം നടത്തുക. 
ഇന്ത്യയില്‍ ഇന്ന്‌ ചില്‍ഡ്രന്‍സ്‌ പോളിസികള്‍ക്ക്‌ വലിയ ഡിമാന്‍ഡാണ്‌. രാജ്യത്തെ പ്രമുഖ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഏതാനും ചില പോളിസികളാണ്‌ ഇതോടൊപ്പം പട്ടികയില്‍ കൊടുത്തിട്ടുള്ളത്‌. തെറ്റായ വിപണന രീതി, പോളിസിയെക്കുറിച്ചുള്ള പരിമിതമായ അറിവ്‌ എന്നിവ മൂലം ഒട്ടേറെ പോളിസി ഉടമകള്‍ ഇന്ന്‌ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്‌. അതുകൊണ്ട്‌ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ്‌ പോളിസിയെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരില്‍ നിന്നേ പോളിസികള്‍ എടുക്കാവൂ.

എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്ററാണ്‌ ലേഖകന്‍. മൊബീല്‍-98957 68333, ഇമെയ്‌ല്‍-odatt@aimsinsurance.in

സൂക്ഷിക്കൂ: ഇവ നിങ്ങളുടെ നിക്ഷേപത്തെ സ്വാധീനിച്ചേക്കാം


 ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പത്ത്‌ സൃഷ്‌ടിക്കുക എന്നതാണ്‌ നിക്ഷേപം കൊണ്ട്‌ നാം ഓരോരുത്തരും ലക്ഷ്യമിടുന്നത്‌. കാലാകാലങ്ങളില്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ നിക്ഷേപത്തെയും സ്വാധീനിക്കുന്നുണ്ട. ഒരു നല്ല നിക്ഷേപകനാകണമെങ്കില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കും എന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിയണം. ഇക്കൊല്ലം നിങ്ങളുടെ നിക്ഷേപത്തെ എന്തൊക്കെ ഘടകങ്ങള്‍ സ്വാധീനിക്കാനിടയുണ്ട്‌ എന്ന്‌ മനസിലാക്കാം.
ഓഹരി, മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം
ഓഹരി നിക്ഷേപത്തെ സംബന്ധിച്ച്‌ മികച്ച ഒരു കാലഘട്ടമാണ്‌ കടന്ന്‌ പോയത്‌. സൂചികകള്‍ പുത്തന്‍ ഉയരങ്ങള്‍ താണ്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 29 ബില്ല്യണ്‍ ഡോളറാണ്‌ (ഏകദേശം 1,30,000 കോടി രൂപ) ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കൊല്ലം നിക്ഷേപിച്ചത്‌. ഓഹരി നിക്ഷേപത്തെ ഇക്കൊല്ലം സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍ ഇവയാണ്‌-
നാണയപ്പെരുപ്പം: നിലവില്‍ എട്ടര ശതമാനത്തില്‍ നില്‍ക്കുന്ന നാണയപ്പെരുപ്പം സാമ്പത്തിക രംഗത്ത്‌ എന്നപോലെ ഓഹരി വിപണിയിലും നഷ്‌ടമാണ്‌ ഉണ്ടാക്കുക. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പലിശ നിരക്ക്‌ സ്വാഭാവികമായും ഉയര്‍ത്തും. ഇത്‌ വിവിധ ബിസിനസുകളെ പ്രതികൂലമായി ബാധിക്കും. ഉദാഹരണം-ഓട്ടോമൊബീല്‍, ബാങ്കുകള്‍ (കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതുകൊണ്ട്‌ ബാങ്ക്‌ വായ്‌പകള്‍ എടുക്കാന്‍ ജനം മടിക്കുന്നതോടെ ഓട്ടോമൊബീല്‍ വില്‍പ്പന കുറയും, ബാങ്കുകള്‍ക്ക്‌ പലിശ വരുമാനവും കുറയും).
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍: ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മാറി വരുന്നതായ സൂചനകളാണ്‌ നിലവിലുള്ളത്‌. അമേരിക്ക വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ പണമൊഴുക്ക്‌ ഗണ്യമായി കുറയുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സാമ്പത്തിക വളര്‍ച്ച നാണയപ്പെരുപ്പത്തിലേക്ക്‌ വഴിവെക്കും. ഇതേതുടര്‍ന്ന്‌ പലിശ നിരക്ക്‌ വര്‍ധിപ്പിച്ചാല്‍ അമേരിക്കന്‍ ബോണ്ടുകളിലുള്ള നിക്ഷേപവും കൂടും. ഇത്‌ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം കുറയ്‌ക്കും. കൂടാതെ താഴ്‌ന്ന നിലവാരത്തിലുള്ള അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും.
എണ്ണവില: എണ്ണവിലയിലെ വര്‍ധന ആഗോളതലത്തിലെ സാമ്പത്തിക ഉയര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഉണര്‍വ്‌ രേഖപ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും എണ്ണവില ഉയരും. നിലവില്‍ വീപ്പയ്‌ക്ക്‌ 90 ഡോളറിന്‌ മുകളില്‍ നില്‍ക്കുന്ന എണ്ണവില 100 ഡോളറിന്‌ മുകളിലെത്തി സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ വിപണിയിലെ വിദഗ്‌ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം നാണയപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കും എന്നതിനാല്‍ ഓഹരി വിപണിയില്‍ ഇതുണ്ടാക്കുന്ന സ്വാധീനം നെഗറ്റീവായിരിക്കും.
രാഷ്‌ട്രീയ സാഹചര്യം: തുടരെത്തുടരെ വന്ന അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആക്കം കുറച്ചിട്ടുണ്ട്‌. ഓഹരി വിറ്റഴിക്കലും മറ്റും മന്ദഗതിയിലായി. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 70,000 കോടി രൂപയോളം അധിക തുക 3 ജി ലേലത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്കായി വകയിരുത്തുകയും ചെയ്‌തു. വരുമാനത്തിനായി സര്‍ക്കാരിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ബജറ്റില്‍ കൂടുതല്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ഓഹരി നിക്ഷേപകര്‍ക്ക്‌ പലിശ നിരക്കിലെ വര്‍ധന നേരിട്ട്‌ ബാധിക്കാനിടയില്ലാത്ത ടെക്‌നോളജി പോലുള്ള വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കാം. നിക്ഷേപ കാലാവധി ആറ്‌ മാസം മുതല്‍ ഒരു വര്‍ഷം വരെയാണെങ്കില്‍ ബാങ്ക്‌ സ്ഥിര നിക്ഷേപങ്ങളേയും മ്യൂച്വല്‍ ഫണ്ടിലെ ഡെറ്റ്‌ ഫണ്ടുകളേയും ആശ്രയിക്കാം. മൂന്ന്‌ വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപമാണ്‌ ഇപ്പോള്‍ നടത്തുന്നതെങ്കില്‍ തെരഞ്ഞെടുത്ത ഓഹരികളെ ആശ്രയിക്കാം.

റിയല്‍ എസ്റ്റേറ്റ്‌

ഇന്ത്യന്‍ മെട്രോകളില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ 15-20 ശതമാനം വില വര്‍ധന വന്നിട്ടുണ്ടെന്നാണ്‌ വിലയിരുത്തല്‍. കഴിഞ്ഞ ഒന്ന്‌-രണ്ട്‌ വര്‍ഷമായി പുതിയ പദ്ധതികള്‍ വളരെ കുറവായിരുന്നു. ഈ സ്ഥിതി മാറി പുതിയ പദ്ധതികള്‍ വരാന്‍ സാധ്യതയുണ്ടെന്ന്‌ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അഫോര്‍ഡബിള്‍ ഹൗസിംഗ്‌: ഇനി റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ബൂം ഈ മേഖലയിലായിരിക്കുമെന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ വക്താക്കള്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരും ഇത്തരം പദ്ധതികള്‍ക്ക്‌ കൂടുതല്‍ പ്രോല്‍സാഹനം നല്‍കും. എല്ലാവര്‍ക്കും വീട്‌ എന്ന ആശയത്തോടെ വന്‍കിട, സ്വകാര്യ നിക്ഷേപകര്‍ വില കുറഞ്ഞ വീടുകളുടെ പദ്ധതി അവതരിപ്പിക്കും.
പലിശനിരക്ക്‌: പലിശ നിരക്ക്‌ കൂടുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ ബാധിക്കുമെങ്കിലും അത്‌ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇതിന്‌ കാരണമായി അവര്‍ പറയുന്നത്‌ പലിശ നിരക്ക്‌ ഉയര്‍ന്ന്‌ നിന്നിരുന്ന കാലത്തും റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കുതിപ്പ്‌ നടന്നിരുന്നു എന്നാണ്‌.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: അഫോര്‍ഡബിള്‍ ഹൗസിംഗ്‌ പദ്ധതികളില്‍ നിക്ഷേപം നടത്താം. ഇപ്പോള്‍ വിദേശ മലയാളികള്‍ ണ്ടപോലും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു. ഇത്‌ മാറി വരുന്നുണ്ട്‌. ഇക്കൊല്ലം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ 2-3 വര്‍ഷം കാത്തിരുന്നാല്‍ 50-60 ശതമാനം നേട്ടം പ്രതീക്ഷിക്കാം.
സ്വര്‍ണം
ഇക്കൊല്ലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണെന്നാണ്‌ വിലയിരുത്തല്‍. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, എണ്ണവില, നാണയപ്പെരുപ്പം എന്നിവയാണ്‌ സ്വര്‍ണവിലയെ സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍. നിലവിലെ വില നിലവാരത്തില്‍ നിന്ന്‌ അല്‍പ്പം ഇടിവിന്‌ കൂടി സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഔണ്‍സിന്‌ (31.1 ഗ്രാം) 2000 ഡോളര്‍ എന്ന നിലവാരത്തിലേക്ക്‌ പോകാനും സാധ്യതയുണ്ടെന്ന്‌ വിലയിരുത്തലുണ്ട്‌. (നിലവില്‍ 1300 ഡോളറിലധികം വിലയുണ്ട്‌). ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയിലായതാണ്‌ സ്വര്‍ണത്തില്‍ വലിയ തോതില്‍ നിക്ഷേപം നടക്കാനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ നിലവില്‍ ഈ സാഹചര്യം ഇല്ല എന്നത്‌ സ്വര്‍ണത്തിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാം. നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്‌ പകരം ഗോള്‍ഡ്‌ ഇ.ടി.എഫ്‌,ഇ-ഗോള്‍ഡ്‌ എന്നിവയാണ്‌ സുരക്ഷിതം. ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ സില്‍വര്‍, കോപ്പര്‍ തുടങ്ങിയ അടിസ്ഥാന ലോഹങ്ങളില്‍ തിരുത്തല്‍ വരാന്‍ സാധ്യതയുണ്ട്‌. ഇത്‌ അവസരമാക്കാവുന്നതാണ്‌.
ബാങ്ക്‌ നിക്ഷേപം
പലിശ നിരക്ക്‌ ഉയരുന്ന സാഹചര്യത്തില്‍ ബാങ്ക്‌ നിക്ഷേപം ആകര്‍ഷകമാണ്‌. നിരക്കുകള്‍ ഇനിയും ഉയരുമെന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍. നിങ്ങളുടെ റിസ്‌ക്‌ കൂടിയ നിക്ഷേപങ്ങളില്‍ ഒരു ഭാഗം ബാങ്ക്‌ സ്ഥിര നിക്ഷേപമാക്കുക എന്നത്‌ ഇപ്പോള്‍ സ്വീകരിക്കാവുന്ന തന്ത്രമാണ്‌. 

പുതിയ മുഖവുമായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖല

ന്ത്യന്‍ ഇന്‍ഷുറന്‍സ്‌ മേഖല ഒരു പരിണാമത്തിന്റെ ദശയിലാണ്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇക്കൊല്ലം ജൂലൈ ഒന്ന്‌ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ്‌ മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്‌. നിലവില്‍ രാജ്യത്ത്‌ മൂന്ന്‌ കോടിയില്‍ താഴെ ജനങ്ങള്‍ക്ക്‌ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്നുള്ളൂ. എന്നാല്‍ ഭാവിയില്‍ ഈ നിരക്ക്‌ ദ്രുതഗതിയില്‍ വര്‍ധിക്കാനാണ്‌ സാധ്യതയെന്ന്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരിച്ച ചികില്‍സാ ചെലവുകളും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിവിധ സംഘടനകളും ആരോഗ്യ ഇന്‍ഷുറന്‍സ്‌ വ്യാപിപ്പിക്കുന്നതിന്‌ വലിയ പ്രാധാന്യം നല്‍കുന്നതും ഈ മേഖലയുടെ വളര്‍ച്ചക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌. നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തനല്ല എങ്കില്‍ മറ്റൊരു കമ്പനിയിലേക്ക്‌ മാറാനുള്ള സൗകര്യം നല്‍കുന്ന സംവിധാനമാണ്‌ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി.

പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാകുമ്പോള്‍
നിലവില്‍ വാഹന ഇന്‍ഷുറന്‍സ്‌ മേഖലയിലാണ്‌ പോര്‍ട്ടബിലിറ്റി സംവിധാനമുള്ളത്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലേക്ക്‌ കൂടി ഈ സംവിധാനം വരുന്നതോടെ ഉപഭോക്താവിനായിരിക്കും ഏറ്റവുമധികം പ്രയോജനം ലഭിക്കുകയെന്ന്‌ എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്റര്‍ വിശ്വനാഥന്‍ ഒടാട്ട്‌ വിലയിരുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലയനവും, ഏറ്റെടുക്കലും സംബന്ധിച്ച ഐ.ആര്‍.ഡി.എ വ്യവസ്ഥകള്‍ക്ക്‌ അന്തിമരൂപം കൈവരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലുള്‍പ്പെടെ വലിയൊരു ശുദ്ധികലശമാകും നടക്കുക.

മെഡിക്ലെയിം വ്യാപകമാകും
എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മെഡിക്ലെയിം പോളിസികള്‍ എടുക്കാന്‍ ആളുകള്‍ക്ക്‌ മടിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതിനായി ജനങ്ങള്‍ കമ്പനിയില്‍ തിരക്കി വരുന്ന അവസ്ഥയുണ്ടെന്ന്‌ ബജാജ്‌ അലയന്‍സ്‌ ദക്ഷിണ കേരള മേധാവി സൈജു ഫിലിപ്പ്‌ പറയുന്നു. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക ആളുകളും മെഡിക്ലെയിം പോളിസിക്ക്‌ കീഴില്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളുടെ തെറ്റായ ഇടപെടലും, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റേഴ്‌സിന്റെ (റ്റി.പി.എ) പരിചയക്കുറവും മൂലം കാഷ്‌ലെസ്‌ സംവിധാനം നടപ്പാക്കുന്നതില്‍ അടുത്തിടെ ഒരുപാട്‌ പരാതികള്‍ വന്നിരുന്നു. ഇത്‌ പരിഹരിക്കാന്‍ റ്റി.പി. എ എന്ന ഇടനിലക്കാരന്റെ ആവശ്യമില്ലാതെ ആശുപത്രികളും ഇന്‍ഷുറന്‍സ്‌ കമ്പനികളും തമ്മില്‍ നേരിട്ടുള്ള ഇടപാട്‌ എന്ന രീതിയില്‍ കാഷ്‌ലെസ്‌ സംവിധാനം മാറിയിട്ടുണ്ട്‌. ഉപഭോക്താവിന്‌ ഒട്ടേറെ ഗുണം ചെയ്യുന്ന നീക്കമാണിത്‌.

പ്രതീക്ഷിക്കുന്ന മറ്റ്‌ മാറ്റങ്ങള്‍
ആശുപത്രികളെ അവയുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ തരംതിരിച്ച്‌ ഇവയെ ഒരു റെഗുലേറ്ററുടെ കീഴിലാക്കുക എന്നതാണ്‌ മേഖലയില്‍ പ്രതീക്ഷിക്കുന്ന വലിയ മാറ്റം. ഇതിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതായാണ്‌ സൂചന. നിലവില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സകള്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുക. ഭാവിയില്‍ ഔട്ട്‌പേഷ്യന്റ്‌ ചികില്‍സകള്‍ക്കും, മരുന്നിനുമെല്ലാം പരിരക്ഷ ലഭിക്കാനിടയുണ്ട്‌. കൂടാതെ ക്ലെയിം സെറ്റില്‍മെന്റിന്‌ വരുന്ന കാലപരിധി വളരെയധികം കുറയും. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്തണം എന്നത്‌ പല ഉപഭോക്താക്കളും നിരന്തരമമായി ആവശ്യപ്പെടുന്ന ഒന്നാണ്‌. ഭാവിയില്‍ മിക്ക ഇന്‍ഷുറന്‍സ്‌ കമ്പനികളും ടോള്‍ഫ്രീ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്താനിടയുണ്ട്‌. 

ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വരുന്നത്‌ വന്‍ മാറ്റങ്ങള്‍


നങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാക്കാന്‍ മല്‍സരിക്കുന്നതിനിടയില്‍ പറ്റിപ്പോകുന്ന വീഴ്‌ചകളുടെ പേരിലാണ്‌ പലപ്പോഴും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി യുലിപുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്‌ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ നിറഞ്ഞുനിന്നത്‌. ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററായ ഐ.ആര്‍.ഡി.എയുടെ ഇടപെടലിന്‌ ശേഷം യുലിപുകളില്‍ സമൂല പരിഷ്‌കാരങ്ങളാണ്‌ ഉടലെടുത്തത്‌. ഇപ്പോഴിതാ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ സമൂലമാറ്റത്തിന്റെ കാറ്റ്‌ വീശുന്നു. ഈ മാറ്റങ്ങള്‍ അതിന്റെ `ഫുള്‍ സ്‌പീഡില്‍' നടപ്പാവുകയാണെങ്കില്‍ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വരാന്‍ പോകുന്നത്‌ സുവര്‍ണ്ണകാലഘട്ടമാണെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ കുറേ നാളുകളായി ഇന്‍ഷുറന്‍സ്‌ മേഖലയില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ച ഇന്‍ഷുറന്‍സിനെ നിക്ഷേപവുമായി കൂട്ടിക്കുഴയ്‌ക്കണോ എന്നത്‌ സംബന്ധിച്ചാണ്‌. ഇന്‍ഷുറന്‍സ്‌ പോളിസികളുടെ പ്രാഥമിക ലക്ഷ്യം പരിരക്ഷയായിരിക്കണമെന്ന നിലപാടിനാണ്‌ മുന്‍തൂക്കം. ഓണ്‍ലൈന്‍ പോളിസികളുടെ ജനപ്രീതി വര്‍ധിച്ചത്‌ ഇന്‍ണ്ട ഷുറന്‍സ്‌ മേഖലയില്‍ സംഭവിച്ച മറ്റൊരു പ്രധാന മാറ്റമാണ്‌. പോളിസി ഉടമകള്‍ക്കും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു മാറ്റമായിരുന്നു ഇത്‌.
ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യുമ്പോള്‍
ഇന്‍ഷുറന്‍സ്‌ മേഖലയില്‍ ഉടനടി വരാന്‍ പോകുന്ന പ്രധാന മാറ്റം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലിസ്റ്റിംഗ്‌ സംബന്ധിച്ചാണ്‌. കഴിഞ്ഞ ഒക്‌റ്റോബറിലാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒക്ക്‌ (ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍) സെബിയുടെ അംഗീകാരം ലഭിച്ചത്‌. ഇതനുസരിച്ച്‌ പത്ത്‌ വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്കാണ്‌ ഐ.പി.ഒ നടത്താന്‍ കഴിയുക. ഐ.പി.ഒ സംബന്ധിച്ച ഐ.ആര്‍.ഡി.എ മാനദണ്‌ഡങ്ങള്‍ ഫെബ്രുവരിയോടെ പുറത്ത്‌ വരുമെന്നാണ്‌ കരുതുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സിയുടെ ലിസ്റ്റിംഗ്‌ നടക്കാനിടയുണ്ട്‌ എന്നതിനാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒ ഇന്ത്യന്‍ നിക്ഷേപ ലോകം പൊതുവില്‍ ഉറ്റുനോക്കുന്ന ഒന്നാണ്‌. ഒപ്പം ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പ്രവര്‍ത്തനത്തിലും എക്കൗണ്ടിംഗിലും സുതാര്യത വരുമെന്നതിനാല്‍ നീക്കം നല്ലതാണെന്നാണ്‌ പൊതുവിലുള്ള വിലയിരുത്തല്‍. പോളിസി ഉടമകളെ സംബന്ധിച്ച്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌ നല്ലതാണ്‌ കാരണം വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മറികടക്കാന്‍ ഇതുമൂലം സാധിക്കും.
മൂല്യനിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒ സംബന്ധിച്ച നയരൂപീകരണത്തിന്‌ പ്രധാന തടസം. ഇത്‌ പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഇത്‌ സംബന്ധിച്ച പ്രൊപ്പോസല്‍ സെബിക്ക്‌ മുമ്പാകെ സമര്‍പ്പിക്കുമെന്ന്‌ ഐ.ആര്‍.ണ്ടഡി.എ വ്യക്തമാക്കിയിട്ടുണ്ട്‌. ലൈഫ്‌, നോണ്‍ ലൈഫ്‌ കമ്പനികളുടെ ലിസ്റ്റിംഗായിരിക്കും ഇന്‍ഷുറന്‍സ്‌ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു പ്രധാനമാറ്റം. ഏകദേശം പത്ത്‌ ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ കൈകാര്യം ചെയ്യുന്നത്‌ എന്നതുകൊണ്ട്‌ പ്രത്യേകിച്ചും.

ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലയിച്ചേക്കും
ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലയനം കൂടുതലായി നടക്കാന്‍ സാധ്യതയുണ്ട്‌. അടുത്തിടെ സജീവ ചര്‍ച്ചയായിരുന്ന റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌, റോയല്‍ സുന്ദരം കമ്പനികളുടെ ലയനം മൂല്യനിര്‍ണയത്തിലാണ്‌ ഉടക്കി നില്‍ക്കുന്നത്‌. ഭാവിയില്‍ ഇത്തരം ലയനങ്ങള്‍ കൂടുതലായി നടക്കുമെന്ന്‌ തന്നെയാണ്‌ വിപണി വിദഗ്‌ധരുടെ വിലയിരുത്തല്‍. വിപണി പിടിക്കാനുള്ള മല്‍സരത്തില്‍ പ്രീമിയത്തില്‍ ഇളവ്‌ ചെയ്‌തത്‌ ഫലത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ബിസിനസ്‌ വന്‍തോതില്‍ ഇടിയുന്നതിനാണ്‌ കാരണമായത്‌. ഈ സാഹചര്യത്തില്‍ ബസിനസില്‍ പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗ്ഗമായും പല ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും ലയനത്തെ കണക്കാക്കാനിടയുണ്ടെന്നാണ്‌ സൂചനകള്‍. മാറുന്ന സാഹചര്യത്തില്‍ കര്‍ശനമായ ചെലവ്‌ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുക, മികച്ച സേവനം നല്‍കുക, കൂടുതല്‍ ഉപഭോക്താക്കളിലേക്ക്‌ എത്തുക എന്നിവയാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ചെയ്യേണ്ടതെന്ന്‌ ഇന്‍ഷുറന്‍സ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയിലുള്ള നാല്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ചേര്‍ന്ന്‌ ഒന്നോ, രണ്ടോ കമ്പനികളാകുന്നത്‌ സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നെങ്കിലും ഇതിനുള്ള സാധ്യത തീരെ വിരളമാണെന്നാണ്‌ സൂചന. സ്വകാര്യ മേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളെ അപേക്ഷിച്ച്‌ അല്‍പ്പം ഭേദമാണ്‌ ഇവയുടെ സ്ഥിതി. പോളിസി ഉടമകളെ ലയനങ്ങള്‍ കാര്യമായി ബാധിക്കാനിടയില്ല. എന്നാല്‍ നിലവിലെ പോളിസികള്‍ നിര്‍ബന്ധിതമായി സറണ്ടര്‍ ചെയ്യിച്ച്‌ പുതിയ പോളിസികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം കമ്പനികള്‍ കൈക്കൊള്ളാന്‍ ഇടയുണ്ടെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്‌.

ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി വ്യാപകമാകും
രാജ്യത്ത്‌ ടെലികോം മേഖലയില്‍ നടപ്പാക്കിയ നമ്പര്‍ പോര്‍ട്ടബിലിറ്റി മാതൃകയില്‍ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ നടപ്പാക്കും. ഒരാള്‍ എടുത്തിരിക്കുന്ന പോ ളിസിയുടെ മാനദണ്‌ഡങ്ങള്‍ക്ക്‌ തുല്യമായ മാനദണ്‌ഡങ്ങളുള്ള മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക്‌ മാറാനുള്ള സൗകര്യത്തിനാണ്‌ പോര്‍ട്ടബിലിറ്റി എന്ന്‌ പറയുന്നത്‌. നിലവില്‍ വാഹന ഇന്‍ഷുറന്‍സ്‌ പോളിസികളിലാണ്‌ `പോര്‍ട്ടബിലിറ്റി ഓപ്‌ഷനുള്ളതത്‌. അധികം വൈകാതെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസികളിലും ഈ സംവിധാനം നടപ്പാക്കും. ഇത്‌ നിലവില്‍ വന്നാല്‍ ബോണസുകള്‍, നിലവിലെ അസുഖങ്ങള്‍ക്കുള്ള പരിരക്ഷ എന്നിവ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു കമ്പനിയുടെ പോളി സിയിലേക്ക്‌ മാറാവുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വന്‍ മാറ്റങ്ങളാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌. ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍ പോലുള്ള കാതലായ നയം മാറ്റങ്ങള്‍ക്കും കാതോര്‍ക്കുകയാണ്‌ ഇന്‍ഷുറന്‍സ്‌ രംഗം. 

നിബന്ധനകള്‍ അറിയൂ, പോളിസിയെടുക്കൂ

ന്‍ഷുറന്‍സ്‌ പോളിസിയെടുക്കുന്നത്‌ വളരെ എളുപ്പമാണെന്ന്‌ ചിന്തിക്കുന്നവരാണ്‌ നമ്മില്‍ പലരും. പോളിസി രേഖകള്‍ ഒന്നു വായിക്കുക പോലും ചെയ്യാതെ ഇന്‍ഷുറന്‍സ്‌ ഏജന്റ്‌ പറയുന്നിടത്തെല്ലാം ഒപ്പിട്ടു നല്‍കുകയാണ്‌ പോളിസിയെടുക്കുമ്പോള്‍ സാധാരണ പതിവ്‌. പോളിസി ഡോക്യുമെന്റിലെ ഭാഷ മനസിലാകില്ലെന്ന ന്യായമാണ്‌ ഇതിന്‌ ഉപഭോക്താക്കള്‍ പറയുക. എന്നാല്‍ പോളിസി ഏതായാലും ഡോക്യുമെന്റിലെ പല കാര്യങ്ങളും നിര്‍ബന്ധമായും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം.

എന്തൊക്കെ ശ്രദ്ധിക്കണം
ഓരോ കമ്പനിയും പോളിസി പരിധിയില്‍ നിന്നും ചില ഒഴിവാക്കലുകള്‍ നടത്തിയിട്ടുണ്ടാകും (അസുഖങ്ങളും അതിനോട്‌ ബന്ധപ്പെട്ട ചെലവുകളും). ഈ പട്ടികയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ ശരിയായ ധാരണ വേണം. ചില പോളിസികള്‍ ചില അസുഖങ്ങള്‍ക്ക്‌ ആദ്യ വര്‍ഷത്തില്‍ പരിരക്ഷ നല്‍കാറില്ല. ഗര്‍ഭസംബന്ധവും ദന്തസംബന്ധവുമായ ചികില്‍സകള്‍ക്കുള്ള ക്ലെയിം മിക്ക പോളിസികളും പ്രോല്‍സാഹിപ്പിക്കാറുമില്ല. രോഗനിര്‍ണയ പരിശോധനകള്‍, പേസ്‌മേക്കറുകള്‍ വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള ചെലവുകള്‍ എന്നിവ സാധാരണ പോളിസി പരിധിയില്‍ വരില്ല. അതേസമയം ഇന്‍ഷുര്‍ ചെയ്‌ത വ്യക്തി സര്‍ജറിക്ക്‌ വിധേയമാകാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വൈദ്യപരിശോധന, മരുന്നുകള്‍ എന്നിവയ്‌ക്കായുള്ള ചെലവുകള്‍ ക്ലെയിം ചെയ്‌താല്‍ തിരിച്ചുകിട്ടുന്നതാണ്‌. ആശുപത്രിയില്‍ അഡ്‌മിറ്റാകുന്നതിന്‌ മുമ്പുള്ള 30 ദിവസത്തെയും ആശുപത്രി വിട്ടതിനു ശേഷമുള്ള 60 ദിവസത്തെയും ചികില്‍സാ ചെലവുകള്‍ക്കുള്ള ക്ലെയിം മിക്കവാറും പോളിസികളും അംഗീകരിക്കുന്നുണ്ട്‌. പോളിസിയെടുക്കുന്നതിന്‌ മുമ്പുള്ള രോഗങ്ങളുടെ ചികില്‍സാ ചെലവുകള്‍ തിരിച്ചുകിട്ടാന്‍ കാലതാമസമെടുക്കും എന്നും അറിയുക. ആദ്യ വര്‍ഷങ്ങളില്‍ തന്നെ ക്ലെയിം നേടിയെന്ന കാരണം പറഞ്ഞ്‌ പോളിസി പുതുക്കല്‍ അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ലെന്ന്‌ ഐ.ആര്‍.ഡി.എ വ്യക്തമാക്കിയിട്ടുണ്ട്‌. കമ്പനിയെ പറ്റിക്കുകയോ മറ്റ്‌ അധാര്‍മിക കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്‌താല്‍ മാത്രമേ പോളിസി പുതുക്കുന്നത്‌ തടയാന്‍ കമ്പനികള്‍ക്ക്‌ അവകാശമുള്ളൂ. പുതുക്കലിനെ സംബന്ധിച്ചും ഏതൊക്കെ സാഹചര്യങ്ങളില്‍ പ്രീമിയം കൂട്ടും എന്നതിനെ സംബന്ധിച്ചുമെല്ലാമുള്ള വിശദ വിവരങ്ങള്‍ പോളിസി പ്രോസ്‌പെക്‌റ്റസില്‍ ഉണ്ടാകും. ഇത്‌ ശ്രദ്ധയോടെ വായിച്ചതിനു ശേഷം മാത്രം പോളിസി തെരഞ്ഞെടുക്കുക. അപകടങ്ങള്‍ക്ക്‌ പരിരക്ഷ നല്‍കുന്നതോ അല്ലെങ്കില്‍ ലോണെടുക്കുന്നതിന്‌ സെക്യൂരിറ്റിയാക്കാനോ പറ്റുന്നതാണ്‌ എല്ലാ പോളിസികളും എന്ന്‌ ചില ഏജന്റുമാര്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ എല്ലാ പോളിസികള്‍ക്കും ബാധകമല്ലെന്ന്‌ ഉപഭോക്താവ്‌ തിരിച്ചറിയേണ്ടതുണ്ട്‌.

പരിമിതികള്‍
നിങ്ങളുടെ പോളിസി പരിരക്ഷ നല്‍കാത്ത രോഗങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത്‌ പോലെ പ്രധാനമാണ്‌ ചികില്‍സാ ചെലവുകള്‍ക്ക്‌ എത്രമാത്രം പണം ചെലവഴിക്കാം എന്ന്‌ മനസിലാക്കുന്നതും. മിക്ക പോളിസികളും ആശുപത്രിയിലെ റൂം വാടകയ്‌ക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ചാര്‍ജുകള്‍ക്കുമെല്ലാം പരിധികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഇത്‌ കൃത്യമായി മനസിലാക്കുക.

ക്ലെയിം ആവശ്യത്തിന്‌ മാത്രം
തക്കതായ കാരണമുള്ളതും ആവശ്യമുള്ളതുമായ ചെലവുകള്‍ മാത്രമേ ക്ലെയിം ചെയ്‌താല്‍ ലഭിക്കൂവെന്ന്‌ പോളിസി രേഖയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. സാധാരണ നിലയ്‌ക്ക്‌ 40,000 രൂപ ചെലവ്‌ വരുന്ന ചികില്‍സക്ക്‌ നിങ്ങള്‍ക്ക്‌ 50,000 രൂപ ചെലവു വന്നെന്നിരിക്കട്ടെ. നിങ്ങള്‍ 50,000 രൂപയും ക്ലെയിം ചെയ്യും. എന്നാല്‍ 40,000 രൂപയുടെ ക്ലെയിമേ അനുവദിക്കൂ. നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ വിവരം നിര്‍ബന്ധമായും ഇന്‍ഷുറന്‍സ്‌ കമ്പനിയെ അറിയിച്ചിരിക്കണം. ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ആയി 15 ദിവസത്തിനകം ക്ലെയിമിന്‌ ആവശ്യമായ ചികില്‍സയുടെ എല്ലാ രേഖകളും ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ സമര്‍പ്പിക്കണം.

റൈഡറുകളില്‍ പെടാത്തവ
മൗണ്ടനിയറിംഗ്‌ വേട്ടയാടല്‍, മോട്ടോര്‍ റെയ്‌സിംഗ്‌ തുടങ്ങിയ വിനോദങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും മറ്റും അപകട റൈഡറുകള്‍ ബാധകമാകാറില്ല. ഇത്തരം വിനോദങ്ങള്‍ മൂലം സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ക്ലെയിം ലഭിക്കില്ല.  

വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍


വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്തിന്‌ വീടുകളില്‍ പോലും സാധാരണമായിരിക്കുകയാണ്‌ ഇപ്പോള്‍ വൈ ഫൈ. കേബിളുകളുടെയോ മറ്റോ സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്‍നെറ്റ്‌ ലഭിക്കുമെന്നത്‌ മാത്രമല്ല, ഇതിന്റെ പ്രത്യേകത. നിങ്ങളറിയാത്ത അനേകം അല്‍ഭുതങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്‌.
ചില ആപ്ലിക്കേഷനുകളിലൂടെ നിങ്ങള്‍ക്കും അവ ഉപയോഗിക്കാം.

നിങ്ങളുടെ കംപ്യൂട്ടറിന്റെയോ സ്‌മാര്‍ട്ട്‌ഫോണിന്റെയോ നെറ്റ്‌ കണക്‌ഷന്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍: കണക്‌റ്റിഫൈ എന്ന സൗജന്യ പ്രോഗ്രാം വഴി നിങ്ങളുടെ വിന്‍ഡോസ്‌ 7 കംപ്യൂട്ടറിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെക്കാം. www.connectify.me എന്ന വെബ്‌സൈറ്റില്‍ നിന്നാണ്‌ കണക്‌റ്റിഫൈ ഡൗണ്‍ലോഡ്‌ ചെയ്യേണ്ടത്‌. നിങ്ങള്‍ പുതുതായി സൃഷ്‌ടിക്കുന്ന ഈ വൈ- ഫൈ നെറ്റ്‌വര്‍ക്കിന്‌ നിശ്ചിത പേരും പാസ്‌വേര്‍ഡും കൊടുക്കാം. നിങ്ങളുടെ കംപ്യൂട്ടര്‍/ലാപ്‌ടോപ്‌ യു.എസ്‌.ബി ബ്രോഡ്‌ബാന്‍ഡ്‌ മോഡത്തിലാണ്‌ കണക്‌റ്റ്‌ ചെയ്യുന്നതെങ്കിലും ഇത്‌ സാധിക്കും. വൈ-ഫൈ സൗകര്യമുള്ള സ്‌മാര്‍ട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ ഒക്കെ ഇന്റര്‍നെറ്റ്‌ ഷെയര്‍ ചെയ്യാം.

നിങ്ങളുടെ ഡിജിറ്റല്‍ എസ്‌.എല്‍.ആര്‍ കാമറ നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും മുറിയിലിരുന്നുകൊണ്ട്‌ ഡിജിറ്റല്‍ കാമറയെ നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യമാണിത്‌. നിങ്ങളുടെ ഐഫോണ്‍/ഐപാഡ്‌ ടച്ചില്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌താണിത്‌ സാധ്യമാക്കുന്നത്‌. OnOne എന്ന സോഫ്‌റ്റ്‌വെയറിന്റെ പ്രോ എന്ന വകഭേദത്തിന്‌ 19.99 ഡോളറാണ്‌ വില. ലൈറ്റ്‌ എന്ന വേര്‍ഷന്‌ ഇതിലും വില കുറവാണ്‌. ഐഫോണും കംപ്യൂട്ടറും ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ എന്താണോ ഡിജിറ്റല്‍
എസ്‌.എല്‍.ആര്‍ കാമറ കാണുന്നത്‌, അത്‌ നിങ്ങള്‍ക്ക്‌ കാണാനാകും.

ഡിജിറ്റല്‍ കാമറയില്‍ നിന്ന്‌ ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാം: നിങ്ങളെടുക്കുന്ന ഫോട്ടോകളെല്ലാം അപ്പപ്പോള്‍ കംപ്യൂട്ടറിലേക്ക്‌ നേരിട്ട്‌ പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? Eye-Fi എന്ന പ്രത്യേക വയര്‍ലസ്‌ എസ്‌.ഡി കാര്‍ഡ്‌ ഇതിന്‌ സഹായിക്കും. വൈ-ഫൈ അഡാപ്‌റ്റര്‍ അടങ്ങിയ Eye-Fi വഴി യൂട്യൂബ്‌, ഫ്‌ളിക്കര്‍, ഫോട്ടോബക്കറ്റ്‌ എന്നിവയിലേക്കെല്ലാം ഫോട്ടോ നേരിട്ട്‌ അപ്‌ലോഡ്‌ ചെയ്യാം. 4 ജി.ബി Eye-Fi എസ്‌.ഡി കാര്‍ഡിന്റെ വില ഏകദേശം 3800 രൂപയാണ്‌. പ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം തന്നെ ഈ എസ്‌.ഡി കാര്‍ഡ്‌ പ്രവര്‍ത്തിക്കുമെങ്കിലും www.eye.fi എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം വാങ്ങുക.

എവിടെയിരുന്നും വീട്‌ നിരീക്ഷിക്കാം: റോവിയോ എന്ന കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണിത്‌ സാധ്യമാക്കുന്നത്‌. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ ഒക്കെ ഓടിനടന്ന്‌ ചുറ്റുമുള്ളതെല്ലാം അതിലുള്ള കാമറയിലൂടെ നമുക്ക്‌ അപ്പപ്പോള്‍ കാണിച്ചുതരും. ഇതിന്‌ വീട്ടിലെ വൈ-ഫൈ പ്രവര്‍ത്തനനിരതമായിരിക്കണം. റോവിയോയുടെ ദിശ നമുക്ക്‌ നിയന്ത്രിക്കാം. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്ക്‌ അവരെ കാണാം, സംസാരിക്കാം. ഇതില്‍ സ്‌പീക്കറും മൈക്കുമുണ്ട്‌. 8955 രൂപയാണ്‌ ഇതിന്റെ ഏകദേശവില. thinkgeek.comല്‍ നിന്ന്‌ ഇത്‌ വാങ്ങാനാകും.

നിങ്ങളുടെ വെബ്‌കാമറകളെ സര്‍വീലിയന്‍സ്‌ കാമറകളാക്കാം: icam എന്ന ആപ്ലിക്കേഷനിലൂടെ ഐ ഫോണ്‍/ഐപാഡ്‌/ഐപോഡ്‌ തുടങ്ങിയവ വഴി വിദൂരത്തിരുന്ന്‌ നിങ്ങളുടെ വീട്‌ നിരീക്ഷിക്കാം. ഈ ആപ്ലിക്കേഷന്‌ 4.99 ഡോളറാണ്‌ ഏകദേശ വില. ഇതിനായി സൗജന്യ ഐക്യാം സോഴ്‌സ്‌ സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം മുമ്പ്‌ സൂചിപ്പിച്ച ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക. 12 കാമറകള്‍ വരെ ഇതില്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇതിലെ നാല്‌ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള ചലനം ഉണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. 

മൊബീല്‍ ഇന്റര്‍നെറ്റില്‍ തിരയാന്‍ എന്തെളുപ്പം


മൊബീല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ ഉപയോഗം ഇ-മെയ്‌ല്‍ സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും ചാറ്റ്‌ ചെയ്യാനും മാത്രമായിരുന്ന കാലം പോയി. മൊബീലിലൂടെയുള്ള ഇന്റര്‍നെറ്റ്‌ തിരയല്‍ ടെക്‌നോളജി പ്രേമികള്‍ക്ക്‌ ഇന്ന്‌ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്‌. ഡെസ്‌ക്‌ടോപ്പുകളെ വെല്ലുവിളിച്ച്‌ അതിവേഗത്തിലാണ്‌ ഇപ്പോള്‍ മൊബീല്‍ ബ്രൗസിംഗ്‌ മുന്നേറുന്നത്‌.

മുമ്പ്‌ മൊബീല്‍ ബ്രൗസിംഗിന്‌ കടമ്പകള്‍ ഏറെയുണ്ടായിരുന്നു. മികച്ച ബ്രൗസറു(തിരയലിന്‌ സഹായിക്കുന്ന സോഫ്‌റ്റ്‌വെയര്‍)കളുടെ കുറവ്‌, മൊബീല്‍ സ്‌ക്രീനിന്റെ വലുപ്പക്കുറവ്‌... തുടങ്ങി പല കാരണങ്ങള്‍. എന്നാലിന്ന്‌ വില കുറഞ്ഞ ഫോണില്‍ പോലും അതിവേഗം ബ്രൗസിംഗ്‌ സാധ്യമാക്കുന്ന സോഫ്‌റ്റ്‌വെയറുകളുടെ വരവും വലിയ ടച്ച്‌സ്‌ക്രീന്‍ ഫോണുകളുടെ വില അല്‍ഭുതപ്പെടുത്തുന്ന വിധത്തില്‍ കുറഞ്ഞതും ഉപഭോക്താക്കളെ ബ്രൗസിംഗിലേക്ക്‌ അടുപ്പിക്കുകയാണ്‌. മല്‍സരം വര്‍ധിച്ചതോടെ മൊബീല്‍ ഇന്റര്‍നെറ്റിന്‌ വളരെ കുറഞ്ഞ നിരക്കാണ്‌ മൊബീല്‍ കമ്പനികളും ഈടാക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ബ്രൗസറുകളുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്‌. ജനപ്രീതിയുള്ള ചില ബ്രൗസറുകളെ പരിചയപ്പെടാം.

ഒപ്പേറ മിനി: മൊബീല്‍ ബ്രൗസിംഗ്‌ ജനകീയമാക്കിയതിന്‌ ഒപ്പേറ മിനിക്ക്‌ ഏറെ പങ്കുണ്ട്‌. വെബ്‌സൈറ്റുകളുടെ ഡെസ്‌ക്‌ടോപ്പില്‍ കാണുന്ന അതേ പതിപ്പ്‌ മൊബീലിലും സാധ്യമാക്കി 2005ല്‍ ഇറങ്ങിയ ഒപ്പേറ മിനി ടെക്‌നോളജി പ്രേമികള്‍ക്ക്‌ ആകര്‍ഷകമായിരുന്നു. വെബ്‌ പേജുകള്‍ കംപ്രസ്‌ ചെയ്‌ത്‌ ഹാന്‍ഡ്‌സെറ്റിലേക്ക്‌ അയക്കുന്ന സാങ്കേതിക വിദ്യയിലൂടെയാണ്‌ ഒപ്പേറയില്‍ ഇത്‌ സാധിക്കുന്നത്‌. ഇതിലൂടെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്‌ഷനുകളില്‍ പോലും അതിവേഗം വെബ്‌ പേജുകള്‍ കാണാനാകും. പക്ഷേ ഫ്‌ളാഷ്‌ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ്‌ പോലുള്ള വെബ്‌സൈറ്റുകള്‍ ഇതില്‍ കാണാനാകില്ല. ഐ ഫോണ്‍ മുതല്‍ സാധാരണ ഫോണുകളില്‍ വരെ ഇത്‌ ഉപയോഗിക്കാം. www.operamini.comല്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും.

ഡോള്‍ഫിന്‍ ബ്രൗസര്‍: ഗൂഗിളിന്റെ മൊബീല്‍ ക്രോം ഇതില്‍ പ്രവര്‍ത്തിക്കുമെന്നതാണ്‌ പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ തേര്‍ഡ്‌ പാര്‍ട്ടി സോഫ്‌റ്റ്‌വെയര്‍ ആവശ്യമെങ്കില്‍ ഡോള്‍ഫിന്‍ ബ്രൗസര്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം. ഫ്‌ളാഷ്‌, എച്ച്‌.റ്റി.എം.എല്‍ 5 സൈറ്റുകളും ഇതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌, യു ട്യൂബില്‍ നിന്ന്‌ വീഡിയോ ഡൗണ്‍ലോഡിംഗ്‌, മള്‍ട്ടിടച്ച്‌, ജെസ്‌ചര്‍ കണ്‍ട്രോള്‍ തുടങ്ങി അനേകം സൗകര്യങ്ങളുണ്ട്‌.

ബോള്‍ട്ട്‌: മൊബീല്‍ ബ്രൗസറുകളുടെ ലോകത്തെ പുതുമുറക്കാരന്‍. ഫ്‌ളാഷ്‌ വെബ്‌സൈറ്റുകള്‍ പോലും അതിവേഗം ഉപയോക്താവിന്‌ മുന്നിലെത്തിക്കാന്‍ കഴിവുള്ളവന്‍. ജാവ സോഫ്‌റ്റ്‌വെയറുള്ള ഏത്‌ ഫോണിലും ബോള്‍ട്ടിന്‌ പ്രവര്‍ത്തിക്കാനാകും. ഐ ഫോണില്‍ പറ്റില്ലെന്നര്‍ത്ഥം. വേഗതയുടെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ഒപ്പേറ മിനിയെപ്പോലും കടത്തിവെട്ടി ബോള്‍ട്ട്‌ മുന്നേറുകയാണെന്നാണ്‌ സാങ്കേതിക ലോകത്തുനിന്നുള്ള വാര്‍ത്തകള്‍.

സ്‌കൈ ഫയര്‍: ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ മാത്രമല്ല, വിന്‍ഡോസ്‌ മൊബീല്‍, സിംബയാന്‍ എന്നിവയിലും സ്‌കൈ ഫയര്‍ പ്രവര്‍ത്തിക്കും. പ്രകടനത്തിന്‍ മുന്‍പന്തിയിലുള്ള ഇതില്‍ ഫ്‌ളാഷ്‌ വീഡിയോകളും തടസമില്ലാതെ കാണാനാകുമെന്ന്‌ മാത്രമല്ല, വെബ്‌സൈറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ കംപ്യൂട്ടറിന്‌ തുല്യമായ പ്രകടനവും കാഴ്‌ചവെക്കാനാകും. പക്ഷേ വേഗതയുടെ കാര്യത്തില്‍ പിന്നിലാണിവന്‍. മികച്ച ശേഷിയുള്ള സ്‌മാര്‍ട്ട്‌ഫോണുകളിലാണ്‌ മികച്ച പ്രകടനം കാഴ്‌ചവെക്കാനാകുക.

ഫയര്‍ഫോക്‌സ്‌ മൊബീല്‍: ഡെസ്‌ക്‌ടോപ്പിലെ ഫയര്‍ഫോക്‌സിന്റെ പ്രകടനത്തിന്റെ അടുത്തെത്താന്‍ പറ്റില്ല മൊബീലില്‍ ഇവന്റെ പ്രകടനം. പക്ഷേ എച്ച്‌.റ്റി.എം.എല്‍ 5, ആഡ്‌ ഓണുകള്‍ എന്നിവയൊക്കെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇതിന്‌ സാധിക്കും. വേഗത, സ്ഥിരത എന്നിവയുടെ കാര്യത്തിലും ഫയര്‍ഫോക്‌സ്‌ മൊബീല്‍ മുന്നില്‍ത്തന്നെ. തീര്‍ന്നില്ല, ആപ്പിളിന്റെ സഫാരി, ഐകാബ്‌ മൊബീല്‍, എക്‌സ്‌ സ്‌കോപ്പ്‌ എന്നിങ്ങനെ മൊബീല്‍ ബ്രൗസറുകളുടെ നിര നീളുകയാണ്‌. 

വിപണി പറയുന്നു, നെറ്റ്‌ബുക്ക്‌ മതി


കൈയില്‍ ഭാരമേറിയ ലാപ്പ്‌ടോപ്പും ചുമന്നുകൊണ്ട്‌ നടക്കുക അത്ര എളുപ്പമല്ലെന്ന്‌ അനുഭവസ്ഥര്‍ക്കറിയാം. എന്നാല്‍ ലാപ്പ്‌ടോപ്പുകളുടെ ഈ പ്രശ്‌നം മുതലെടുക്കാന്‍ നെറ്റ്‌ബുക്കുകള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്‌. വിവിധ കമ്പനികളുടെ വൈവിധ്യമാര്‍ന്ന നെറ്റ്‌ബുക്ക്‌ മോഡലുകള്‍ എല്ലാ വിഭാഗത്തിലും പെട്ടവരുടെ മനം കവരുകയാണ്‌. ലാപ്പ്‌ടോപ്പിനെക്കാള്‍ വലുപ്പക്കുറവും ഭാരക്കുറവുമുള്ള നെറ്റ്‌ബുക്കുകള്‍ അനുഗ്രഹമാകുന്നത്‌ സ്ഥിരം യാത്രചെയ്യുന്നവര്‍ക്കാണ്‌. ചെറിയൊരു ബാഗില്‍ കൊണ്ടുനടക്കാം. അടുത്തിരിക്കുന്നവര്‍ക്ക്‌ യാതൊരു അസൗകര്യവുമുണ്ടാക്കാതെ ബസിലോ ട്രെയ്‌നിലോ ഇരുന്നുവരെ ജോലി ചെയ്യാം. ലാപ്പ്‌ടോപ്പിനെ അപേക്ഷിച്ച്‌ വിലയും വളരെ കുറവ്‌... ഇതൊക്കെയാണ്‌ ടെക്‌നോളജി പ്രേമികള്‍ നെറ്റ്‌ബുക്കുകള്‍ ആകര്‍ഷണീയതയില്‍ മയങ്ങാന്‍ കാരണവും.

നല്ലൊരു ലാപ്പ്‌ടോപ്പിന്റെ വില 40,000ത്തിന്‌ മുകളിലേക്ക്‌ പോകുമ്പോള്‍ നെറ്റ്‌ബുക്കുകളുടെ ഏകദേശ വില 15,000ത്തിനും 20,000ത്തിനും ഇടയിലാണ്‌. എന്നാല്‍ സോണി പോലുള്ള കമ്പനികളുടേതിന്‌ വില ഉയരും.

നിങ്ങള്‍ക്കിത്‌ ആവശ്യമോ?
വീട്ടില്‍ ഒരു കംപ്യൂട്ടര്‍ ഉണ്ടെന്നിരിക്കട്ടെ. പുതുതായി ഒരു ലാപ്പ്‌ടോപ്പിന്റെ ആവശ്യമുണ്ടെങ്കില്‍ നെറ്റ്‌ബുക്കാകും നിങ്ങള്‍ക്ക്‌ യോജിച്ചത്‌. സി.ഡി ഡ്രൈവ്‌ ഇതിനില്ലാത്ത പോരായ്‌മ വീട്ടിലെ കംപ്യൂട്ടര്‍ നികത്തിക്കൊള്ളുമല്ലോ. യു.എസ്‌.ബി ഡ്രൈവുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത്‌ സി.ഡി ഡ്രൈവിന്റെ അപര്യാപ്‌ത വലിയൊരു പോരായ്‌മയായി പറയാനുമാകില്ല.

നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയ്‌ക്ക്‌ സഹായകരമാകാന്‍, കോണ്‍ഫറന്‍സുകളില്‍ പ്രസന്റേഷനായി, ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ ഒക്കെയാണ്‌ സാധാരണയായി ലാപ്പ്‌ടോപ്പുകള്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത്‌. ഇതിന്‌ വലിയ ലാപ്പ്‌ടോപ്പും ചുമന്നുകൊണ്ട്‌ നടക്കേണ്ട ആവശ്യമില്ലാത്തതാണ്‌ നെറ്റ്‌ബുക്കുകളെ പ്രിയങ്കരമാക്കുന്നത്‌. സാധാരണ ലാപ്പ്‌ടോപ്പുകളുടെ ഭാരം രണ്ടര കിലോയ്‌ക്ക്‌ മുകളില്‍ വരുമ്പോള്‍ ഇതിന്റെ ഏകദേശഭാരം ഒരു കിലോ മാത്രമാണ്‌.

3-4 മണിക്കൂര്‍ മാത്രം ബാക്കപ്പ്‌ കിട്ടുന്ന ലാപ്പ്‌ടോപ്പുകളെ മറന്നേക്കൂ. എട്ട്‌ മണിക്കൂര്‍ വരെ ചാര്‍ജ്‌ ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയുന്ന നെറ്റ്‌ബുക്കുകള്‍ സദാ യാത്ര ചെയ്യേണ്ടിവരുന്ന ബിസിനസുകാര്‍ക്കും എക്‌സിക്യൂട്ടിവുകള്‍ക്കും മികച്ച പങ്കാളി തന്നെ. ഇതുകൊണ്ടൊക്കെത്തന്നെയാണ്‌ കംപാനിയന്‍ ഡിവൈസ്‌ എന്ന ഓമനപ്പേരു കൂടി നെറ്റ്‌ബുക്കുകള്‍ക്കുള്ളത്‌.

കരുത്തോടെ പോരാളികള്‍
എച്ച്‌.പി, ഡെല്‍, ഏസര്‍, അസ്യൂസ്‌, ലെനോവ, എച്ച്‌.സി.എല്‍, സാംസംഗ്‌ എന്നിവയെല്ലാം നെറ്റ്‌ബുക്കുകള്‍ വിപണിയിലിറക്കുന്നുണ്ട്‌. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡെല്‍ മിനി10, ഏസര്‍ ആപ്‌സയര്‍ ഡി260, എച്ച്‌.പി മിനി 210 തുടങ്ങിയ ഒട്ടേറെ മോഡലുകള്‍ അരങ്ങത്തുണ്ട്‌.
ആഗോളവ്യാപകമായി നെറ്റ്‌ബുക്ക്‌ വിപണി ഈ വര്‍ഷം 30 ശതമാനത്തിന്‌ മുകളില്‍ വളരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വില എന്ന ഘടകം ഏറെ സ്വാധീനിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വരും നാളുകള്‍ നെറ്റ്‌ബുക്കുകള്‍ക്ക്‌ കൊയ്‌ത്ത്‌ കാലമാകാന്‍ തന്നെയാണ്‌ സാധ്യത.



കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ നെറ്റ്‌ബുക്ക്‌ വിപണി 2.3 മില്യണിന്റേതായിരുന്നു. ഇത്തവണ അത്‌ മൂന്ന്‌ മില്യണ്‍ കടക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ (2010 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ) വിറ്റഴിഞ്ഞത്‌ 97,000 നെറ്റ്‌ബുക്കുകളായിരുന്നു. അവസാനപാദത്തില്‍ വില്‍പ്പനയില്‍ ഇവ മികച്ച വളര്‍ച്ച കാഴ്‌ചവെക്കുമെന്നാണ്‌ പ്രതീക്ഷ. 


എന്താണ്‌ നെറ്റ്‌ബുക്കുകള്‍
ലാപ്പ്‌ടോപ്പിന്റെ അനുജനെന്ന്‌ വിളിക്കാം. ലാപ്പ്‌ടോപ്പിനെക്കാള്‍ വലുപ്പക്കുറവാണ്‌ പ്രധാന പ്രത്യേകത. വിലയും ലാപ്പ്‌ടോപ്പിന്റെ പകുതിയോളം മാത്രം. ലാപ്പ്‌ടോപ്പിനെ അപേക്ഷിച്ച്‌ ബാറ്ററി ബാക്കപ്പ്‌ ഏറെ നേരം കിട്ടുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്‌. സാധാരണ കംപ്യൂട്ടര്‍ ഉപയോഗങ്ങള്‍ക്കും ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനുമൊക്കെയാണ്‌ സാധാരണ ഇവയുടെ ഉപയോഗം. സി.

കോക്കനട്ട്‌ ക്രീം, കോക്കനട്ട്‌ പൗഡര്‍


കറികള്‍, മില്‍ക്ക്‌ ഷേക്ക്‌, ശീതള പാനീയങ്ങള്‍, ഐസ്‌ കാന്‍ഡി, ഫ്രൂട്ട്‌ സാലഡ്‌ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോക്കനട്ട്‌ ക്രീമിന്‌ നല്ല ഡിമാന്‍ഡ്‌ ഉണ്ട്‌. പ്രത്യേകിച്ചും ആഭ്യന്തര, ഗള്‍ഫ്‌, പശ്ചിമ ഏഷ്യന്‍ വിപണികളില്‍. ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹോട്ടല്‍, ബേക്കറി തുടങ്ങിയവയ്‌ക്ക്‌ സപ്ലൈ ചെയ്യാം. നേരിട്ട്‌ വീടുകളില്‍ വില്‍ക്കാം.

പദ്ധതി നിര്‍ദേശം
സംസ്ഥാനത്ത്‌ നാളികേരം വന്‍ തോതില്‍ ലഭ്യമാണെന്നിരിക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്‌ മികച്ച സാധ്യതകളാണ്‌ ഉള്ളത്‌.

പദ്ധതി ചെലവ്‌
1. സ്ഥലം (രണ്ട്‌ ഏക്കര്‍): 25ലക്ഷം
2. കെട്ടിടം (8000 ച:അ) : 40 ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 115 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 20.30 ലക്ഷം
5. പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 21.20ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 35 ലക്ഷം
7. യൂട്ടിലിറ്റീസ്‌ : 20 ലക്ഷം
8. കണ്ടിന്‍ജെന്‍സീസ്‌ : 10 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 1.5 ലക്ഷം
10. ആകെ : 288 ലക്ഷം
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 24.10 %
ഉപകരണങ്ങളുടെ വിതരണക്കാര്‍
  • Data Engineering, Malaysia
  •  Bedi & Bedi (P) Ltd,Bombay 
  • Gardeners Corporation, New Delhi 
  • Kilburn Engg Ltd, Bombay
  • Package India, Madras
വിവരങ്ങള്‍ക്ക്‌: കെ.എഫ്‌.സി സൗത്ത്‌ സോണ്‍ മാനേജര്‍: സി.ആര്‍ രംഗസ്വാമി- 9447042874, കെ.എഫ്‌.സി സെന്‍ട്രല്‍ സോണ്‍ മാനേജര്‍: തോമസ്‌ ജോണ്‍ - 9447061162,
കെ.എഫ്‌.സി നോര്‍ത്ത്‌ സോണ്‍ മാനേജര്‍: ശശിധരന്‍ - 9847506032

ടി.എം.ടി കമ്പികള്‍ക്ക്‌ സാധ്യതയേറെ


നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായ ടി.എം.ടി കമ്പികള്‍ക്ക്‌ വിപണിയിലിന്ന്‌ വന്‍ ഡിമാന്റാണുള്ളത്‌. വാര്‍ക്കയ്‌ക്കും ജനലുകള്‍ക്കും ഗേറ്റുകള്‍ക്കും മറ്റും വിവിധ തരത്തിലുള്ള റോഡുകളും ബാറുകളും ആംഗിളുകളും ആവശ്യമാണ്‌. ഡിമാന്റിനനുസരിച്ച്‌ വിതരണം ചെയ്യാനുള്ള ഉല്‍പ്പന്നം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നത്‌ ഇവയുടെ വര്‍ധിച്ച സാധ്യതയാണ്‌ കാണിക്കുന്നത്‌.

ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1.75:1
നിലവിലുള്ള അനുപാതം : 3.23
ആവറേജ്‌ ഡെറ്റ്‌ സര്‍വീസ്‌
കവറേജ്‌ റേഷ്യോ : 2.45
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 42.50
മൂന്നാം വര്‍ഷ ബ്രേക്ക്‌
ഈവന്‍ സെയ്‌ല്‍ (ലക്ഷത്തില്‍) : 582.29
പദ്ധതി നിര്‍ദേശം
6 MM & 8 MM വലിപ്പത്തിലുള്ള വിവിധതരം എം.എസ്‌ & ടി.എം.റ്റി കമ്പികളുടെ നിര്‍മാണം
പദ്ധതി ചെലവ്‌ ( ലക്ഷത്തില്‍)
1. സ്ഥലം (ഒന്നര ഏക്കര്‍) : 10.00
2. കെട്ടിടം : 48.00
3. മെഷിനറിയും ഉപകരണങ്ങളും : 100
4. വൈദ്യുതീകരണ ചെലവ്‌ : 40.00
5. മിസ്‌ലേനിയസ്‌ അസറ്റ്‌ : 36.00
6. പ്രീ-ഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 10.00
7. കണ്ടിജെന്‍സി : 6.00
8. പ്രവര്‍ത്തന മൂലധന മാര്‍ജിന്‍ : 25
ആകെ : 275
മുടക്ക്‌ മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രമോട്ടര്‍മാരുടെ വിഹിതം : 100.00
വായ്‌പ : 175.00
ആകെ : 275.00
പദ്ധതി ഒറ്റ നോട്ടത്തില്‍
അസംസ്‌കൃത വസ്‌തു : അയേണ്‍ സ്‌ക്രാപ്പ്‌
വിപണി : കേരളം
ഉപകരണങ്ങള്‍ : 56
വാര്‍ഷിക വിറ്റുവരവ്‌ : 652.09 (70 % കപ്പാസിറ്റി)
(ലക്ഷത്തില്‍)
നികുതിക്കു മുമ്പുള്ള ലാഭം : 76.21
വാര്‍ഷിക ലാഭ വിഹിതം : 48.76
ആകെ ലാഭം : 6.12
കപ്പാസിറ്റി

ഉല്‍പ്പന്നംകപ്പാസിറ്റി  (പ്രതി ദിനം)കപ്പാസിറ്റി
(% കണക്കില്‍)
6 MM TMT
 കമ്പികള്‍
9.00 60
8 MM TMT 5.25 36
 
Flats,Angles0.755
 
ആകെ15100%
 

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ആന്‍ഡ്‌ എന്റര്‍പ്രൈസസ്‌ ഡെവലപ്‌മെന്റി(സീഡ്‌)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്‌: 9847211022

ബ്രിക്കറ്റ്‌ (Briquette)


ത്തിക്കുമ്പോള്‍ തടിയില്‍ നിന്ന്‌ ലഭിക്കുന്ന ചൂടിനൊപ്പമോ(കലോറിഫിക്ക്‌ വാല്യൂ) അതില്‍ കൂടുതലോ കിട്ടുന്ന ഒരു ഉല്‍പ്പന്നമാണ്‌ ബ്രിക്കറ്റ്‌ ( Block of compressed coal dust used as fuel) അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ അറക്കപ്പൊടി, കരിമ്പിന്‍ ചണ്ടി, ജാതിയുടെ തൊണ്ട്‌, ഉണങ്ങിയ ചകിരിച്ചോര്‍, ചായപ്പൊടി വേസ്റ്റ്‌, കോഫി വേസ്റ്റ്‌, കശുവണ്ടി തോട്‌, സ്‌പൈസ്‌ എക്‌സ്‌ട്രാക്ഷന്‌ ശേഷമുള്ള ചണ്ടി മുതലായവയാണ്‌. എവിടെയെല്ലാം ബോയിലര്‍ ഉപയോഗിക്കുന്നുവോ അവിടെയെല്ലാം ഇന്ധനമായി ബ്രിക്കറ്റ്‌ ഉപയോഗിക്കാം. റ്റീ ഫാക്‌റ്ററികള്‍, കോഫി ഫാക്‌റ്ററികള്‍, ടയര്‍ നിര്‍മാണ യൂണിറ്റുകള്‍, പേപ്പര്‍ നിര്‍മാണ ഫാക്‌റ്ററികള്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ബ്രിക്കറ്റ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌.

പദ്ധതി ചെലവ്‌
സ്ഥലം : 30 സെന്റ്‌ മുതല്‍ 50 സെന്റ്‌ വരെ
(സ്വന്തം സ്ഥലം)
കെട്ടിടം 1000 ചതുരശ്രയടി : 30 ലക്ഷം രൂപ
മെഷിനറിയും ഉപകരണങ്ങളും : 30 ലക്ഷം രൂപ
വൈദ്യുതീകരണം : 10 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 30 ലക്ഷം രൂപ
ആകെ : 100 ലക്ഷം
വൈദ്യുതി : 100 കെവിക്ക്‌ മുകളില്‍
ജോലിക്കാര്‍ : 30
ധന വിനിയോഗം
മൂലധനം : 29.50 ലക്ഷം
ടേം ലോണ്‍ : 52.50 ലക്ഷം
പ്രവര്‍ത്തന മൂലധന ലോണ്‍ : 18.00 ലക്ഷം
ആകെ : 100 ലക്ഷം
75 mm dia briquet ആണ്‌ പ്രധാനമായും
ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌.
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 30%
മുടക്ക്‌ മുതല്‍ തിരികെ
ലഭിക്കുന്ന സമയം : 3 - 3.5 വര്‍ഷം
വില്‍പ്പന വില : ഒരു ടണ്ണിന്‌ 3600 രൂപ
വ്യവസായ വകുപ്പില്‍ നിന്ന്‌ പരമാവധി 2.5 ലക്ഷം രൂപ പ്രാരംഭ മൂലധനമായും (മാര്‍ജിന്‍ മണി വായ്‌പ) ഊന്നല്‍ (trust) വ്യവസായത്തില്‍ വരുന്നതുകൊണ്ട്‌ സ്ഥിരം മൂലധനത്തിന്റെ 15 ശതമാനം (പരമാവധി 15 ലക്ഷം രൂപ വരെ) സ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ സബ്‌സിഡിയായും ലഭിക്കാന്‍ അര്‍ഹതയുണ്ട്‌.


എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി
വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ആന്‍ഡ്‌ എന്റര്‍പ്രൈസസ്‌ ഡെവലപ്‌മെന്റി(സീഡ്‌)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്‌: 9847211022

സോഷ്യല്‍ മീഡിയ: പണം മുടക്കാതെ നേടാം, കൂടുതല്‍ ബിസിനസ്‌


ശി തരൂര്‍, മന്ത്രി കെ.സുധാകരന്‍, കൊച്ചിയിലെ ബിസിനസുകാരന്‍ എസ്‌.ആര്‍ നായര്‍... ഇവര്‍ തമ്മിലെന്ത്‌ ബന്ധം? ഇവരെയെല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഘടകമുണ്ട്‌. ഇവരെല്ലാം ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാ യ സോഷ്യല്‍ മീഡിയയുടെ കരുത്തും സാധ്യതകളും തിരിച്ചറിഞ്ഞവരും അത്‌ തങ്ങളുടെ പ്രവര്‍ത്തന മണ്‌ഡലങ്ങളില്‍ ഉപയോഗിക്കുന്നവരുമാണ്‌. 
ഓര്‍ക്കൂട്ടിനും ഫേസ്‌ബുക്കിനുമൊക്കെ ബിസിനസുമായി എന്ത്‌ ബന്ധം? അതൊക്കെ കുട്ടികളുടെ ഓരോ സമയം കളയാനുള്ള പരിപാടികള്‍- ഇതാണോ ഇപ്പോഴും നിങ്ങളുടെ ചിന്താഗതി? എന്നാല്‍ താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ കാണൂ.
കംപ്യൂട്ടര്‍ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ എറണാകുളത്തെ ടീം ഫ്രണ്ട്‌ലൈന്റെ സഹോദര സ്ഥാപനമായ ടീം ഇ-ബിസ്‌ ലിമിറ്റഡ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിന്‌ വര്‍ഷാവര്‍ഷം ലഭിക്കുന്ന ബിസിനസിന്റെ 20-30 ശതമാനവും സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ മാത്രമാണ്‌. ലിങ്ക്‌ഡ്‌ ഇന്നിലെ കമ്പനി സാരഥിയുടെ പേരിലുള്ള എക്കൗണ്ട്‌ തന്നെയാണ്‌ ബിസിനസിന്റെ പ്രമുഖ സ്രോതസ്‌. മൈ സ്‌പേസിലും കമ്പനിക്ക്‌ മികച്ച പ്രചാരം ഇവര്‍ കൊടുക്കുന്നു.
മുമ്പ്‌ ഏതെങ്കിലും ബിസിനസ്‌ സ്ഥാപനത്തിന്‌ നിക്ഷേപകനെ ലഭിക്കണമെങ്കില്‍ എത്രമാത്രം അലയണമായിരുന്നു. പക്ഷെ ഇന്ന്‌ യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ മോബ്‌ മി എന്ന കമ്പനിയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ട്‌, കമ്പനിയെത്തേടി എത്തുന്നത്‌ ലോകമെമ്പാടു നിന്നുമുള്ള സംരംഭകരും നിക്ഷേപകരുമാണ്‌. ബിസിനസ്‌ നല്‍കാനും കമ്പനിയില്‍ നിക്ഷേപിക്കാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുമൊക്കെ. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമായും ഇവര്‍ ഉപയോഗിച്ചത്‌ ലിങ്ക്‌ഡ്‌ ഇന്‍ തന്നെ.
 `വ്യാജ സിഡികള്‍ പെരുകുന്നു, തീയറ്റര്‍ മേഖല പ്രതിസന്ധിയില്‍' എന്ന നിലവിളികള്‍ നിലനില്‍ക്കേ എറണാകുളത്തെ ഒരു പ്രമുഖ തീയറ്റര്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റിംഗ്‌ നീക്കമാണ്‌ ഒരു ചെലവുമില്ലാതെ നടത്തിയത്‌. ഓര്‍ക്കൂട്ടിലെ പ്രസ്‌തുത തീയറ്ററിന്റെ പേരിലുള്ള കമ്യുണിറ്റിയിലെ അംഗങ്ങള്‍ക്കായി മല്‍സരം നടത്തി വിജയികളില്‍നിന്ന്‌ നറുക്കിട്ട്‌ ഓരാള്‍ക്ക്‌ വീതം സൗജന്യ ടിക്കറ്റ്‌ കൊടുത്തുകൊണ്ടിരുന്നു. കമ്യൂണിറ്റി അംഗങ്ങള്‍ക്ക്‌ സിനിമ ടിക്കറ്റ്‌ കൊടുക്കുന്നതില്‍ മുന്‍തൂക്കവും കൊടുത്തു. സംഗതി ക്ലിക്കായി. ഇപ്പോള്‍ ഇവരുടെ ഓര്‍ക്കൂട്ട്‌ കമ്യൂണിറ്റിയില്‍ 1000ത്തിലേ റെപ്പേരുടെ കമ്യൂണിറ്റിയില്‍ ചേരാനുള്ള അപേക്ഷകളാണ്‌ പെന്‍ഡിംഗിലുള്ളത്‌.
കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബ്രോസിസ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്ഥാപനത്തിന്‌ ഇന്ന്‌ 40 രാജ്യങ്ങളിലാണ്‌ ഉപഭോക്താക്കളുള്ളത്‌. ലിങ്ക്‌ഡ്‌ ഇന്‍, കമ്പനി സാരഥിയുടെ പേരിലുള്ള ഓര്‍ക്കൂട്ട്‌ എക്കൗണ്ട്‌, ഫേസ്‌ബുക്ക്‌ എന്നിവ വഴിയാണ്‌ ബിസിനസ്‌ ലഭിക്കുന്നത്‌. സൈബ്രോസിസിന്റെ ബിസിനസിന്റെ 80 ശതമാനവും സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ സൈനുലാബുദ്ദീന്‍ പറയുന്നു.
 നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഡി'ലിപ്‌സ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ കീഴിലുള്ള ഫോര്‍ട്ട്‌കൊച്ചിയിലെ മാംഗോ ട്രീ റെസ്റ്റോറന്റിലേക്ക്‌ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സീതാറാം യെച്ചൂരി! പനീര്‍ ടിക്ക കഴിക്കാന്‍. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിനെക്കുറിച്ച്‌ അറിഞ്ഞാണ്‌ യെച്ചൂരിക്കായി റെസ്റ്റോറന്റ്‌ റെക്കമന്റ്‌ ചെയ്‌തത്‌. ഇന്ന്‌ പല വിദേശീയരും മാംഗോ ട്രീ റെസ്റ്റോറന്റിലെത്തുന്നത്‌ ഇതേ മാതൃക പിന്തുടര്‍ന്നാണ്‌. പക്ഷെ രസകരം ഇതല്ല. മാംഗോ ട്രീ അധികൃതര്‍ ഇതിനായി ഒന്നും ചെയ്‌തിട്ടില്ല. ഒരിക്കല്‍ വന്നവര്‍ ബ്ലോഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും കൊടുത്ത പ്രചാരമാണ്‌ മറ്റുളളവരെയും ഇവിടേക്ക്‌ എത്തിക്കുന്നത്‌. സോഷ്യല്‍ മീഡിയയുടെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ ഇതിലേക്ക്‌ കാര്യമായി രംഗത്തിറങ്ങാന്‍ തന്നെയാണ്‌ കമ്പനിയുടെ തീരുമാനം.
 ജൂവല്‍റി, റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ സാന്നിദ്ധ്യമുള്ള കെ.പി വര്‍ക്കി ഗ്രൂപ്പ്‌ ഒരു മാസം മുമ്പാണ്‌ ഹൗസ്‌ബോട്ട്‌ പായ്‌ക്കേജുകള്‍ തുടങ്ങുന്നത്‌. ഓര്‍ക്കൂട്ടിലെ തന്റെ പ്രൊഫൈലിലൂടെ ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുക മാത്രമേ ഡയറക്‌റ്റര്‍ വര്‍ഗീസ്‌ പീറ്റര്‍ ചെയ്‌തുള്ളു. പക്ഷെ ഒരു മാസം കൊണ്ട്‌ കിട്ടിയത്‌ എട്ടോളം ബിസിനസാണ്‌. ഈ പ്രതികരണം കൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്‌ വര്‍ഗീസ്‌.
ഇവരെല്ലാം സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ മനസിലാക്കിയവരാണ്‌. ഇത്തരം എത്രയെത്ര ഉദാഹരണങ്ങള്‍. ചിലരുടെ ബിസിനസ്‌ ഇതിലൂടെ ഇരട്ടിയായെങ്കില്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളിലേക്ക്‌ കൂടി വിപണി വിശാലമാക്കി. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി ചിലര്‍ കരാറിലേര്‍പ്പെട്ടു. കേരളത്തിന്റെ ഏതോ മൂലക്കിരിക്കുന്ന കമ്പനിയ്‌ക്ക്‌ സായിപ്പ്‌ കോടികളുടെ ബിസിനസ്‌ നല്‍കി. എന്താണ്‌ ഇവരെ സോഷ്യല്‍ മീഡിയയിലേക്ക്‌ ആകര്‍ഷിച്ചത്‌? സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണ പരിപാടികള്‍ക്ക്‌ പണം മുടക്കില്ലെന്നതുതന്നെയാണ്‌ ഇതില്‍ പ്രധാനം.
സാധ്യതകള്‍ അപാരം
നാം ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളിലേക്ക്‌ സോഷ്യല്‍ മിഡിയയിലൂടെ നേരിട്ടെത്താം. ഉദാഹരണത്തിന്‌ പ്രാദേശികമായി പേരെടുത്ത ഒരു ചെരുപ്പ്‌ നിര്‍മാണ കമ്പനിയാണ്‌ നിങ്ങളുടേതെന്ന്‌ കരുതുക. `ചെരുപ്പ്‌ വാങ്ങുന്നതിന്‌ മുമ്പ്‌ ആരും സോഷ്യല്‍ മീഡിയയില്‍ കയറി നോക്കില്ല' എന്ന വാദഗതിയായിരിക്കും നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. എന്നാല്‍ റബ്ബര്‍ അടിസ്ഥാനമായി ബിസിനസ്‌ ചെയ്യുന്ന ലക്ഷക്കണക്കിന്‌ കമ്പനി മേധാവികളെ നിങ്ങള്‍ക്ക്‌ ഇതിലെ വിവിധ കമ്യൂണിറ്റികളില്‍ കാണാന്‍ കഴിഞ്ഞേക്കും. അവരുമായി ബന്ധം സ്ഥാപിച്ച്‌ വിദേശ കമ്പനിക്കായി ചെരുപ്പോ റബ്ബര്‍ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളോ നിര്‍മ്മിച്ച്‌ കൊടുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചേക്കും. പക്ഷേ പരമ്പരാഗത രീതിയില്‍ വിദേശരാജ്യത്തുള്ള ഒരു കമ്പനി സി.ഇ.ഒയുമായി ആശയവിനിമയം നടത്തുക എത്ര ദിവസങ്ങളെടുക്കുന്ന, ശ്രമകരമായ കാര്യമാണ്‌.

കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം. ഓര്‍ക്കൂട്ടിലെ ഇവരുടെ കമ്യൂണിറ്റികളിലൊന്നില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്‌. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, യു ട്യൂബ്‌ എന്നിവയിലൊക്കെ ഇവരുണ്ട്‌. ട്വിറ്ററില്‍ മികച്ച ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ സമ്മാനം കൊടുക്കുന്ന മല്‍സരവും ഇവരുടെ പ്രൊഫൈലിനെ ജനകീയമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ ഈ രംഗത്ത്‌ സജീവമായുണ്ടെന്ന്‌ കേരള ടൂറിസം ഡയറക്‌റ്റര്‍ എം.ശിവശങ്കര്‍ പറഞ്ഞു.
``നിങ്ങളുടെ ഉല്‍പ്പന്നം എല്ലാ ജനങ്ങള്‍ക്കും ഉപയോഗമുള്ളതോ അല്ലെങ്കില്‍ ചെറിയൊരു വിഭാഗത്തിന്‌ മാത്രം പ്രയോജനപ്പെടുത്താനാകുന്നതോ ആകട്ടെ എല്ലാറ്റിലും മികച്ച വിപണി നേടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കും. കമ്പനിയുടെ വിപുലീകരണത്തിനും വ്യത്യസ്‌തവല്‍ക്കരണത്തിനുമൊക്കെ വഴിതെളിക്കാന്‍ ഇവയ്‌ക്കാകും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഡിവിഷന്റെ 20 മുതല്‍ 30 ശതമാനം വരെ ബിസിനസ്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌,'' ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ എസ്‌.ആര്‍ നായര്‍ പറയുന്നു. 
കേരളത്തിലെ സ്ഥാപനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗിന്‌ ജനപ്രീതി കൂടിവരുന്നുണ്ട്‌. എന്നാല്‍ വലിയൊരു ശതമാനവും ഇതിന്റെ സാധ്യതകള്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്ന്‌ എറണാകുളത്തെ മീഡിയ വര്‍ക്‌സിന്റെ ഡയറക്‌റ്റര്‍ ക്രിസ്റ്റന്‍ ജോസഫ്‌ അഭിപ്രായപ്പെടുന്നു. 
ഭാവിയില്‍ മാര്‍ക്കറ്റിംഗിന്‌ സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നൂ, കൊച്ചിയിലെ ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ റാം മേനോന്‍. ``ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ പല ഉപഭോക്താക്കളും സോഷ്യല്‍ മീഡിയയില്‍ എങ്ങനെ സജീവമാകാം എന്ന്‌ ചോദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ബ്രാന്‍ഡിംഗില്‍ സോഷ്യല്‍ മീഡിയയെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്‌,'' റാം മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.
എങ്ങനെ ബിസിനസ്‌ നേടാം?
ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ലിങ്ക്‌ഡ്‌ ഇന്‍ എന്നിവയാണ്‌ പ്രചാരം സിദ്ധിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങള്‍. ഇവയിലെല്ലാം പ്രത്യേക താല്‍പ്പര്യക്കാരുടെ കൂട്ടായ്‌മകള്‍ കാണാം. അവയെ കമ്യുണിറ്റികള്‍ എന്ന്‌ വിളിക്കുന്നു. ഐസ്‌ക്രീം ലവേഴ്‌സിന്റെ കമ്യൂണിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളുടെ കമ്യൂണിറ്റിവരെ വൈവിധ്യമാര്‍ന്നവ ഇതില്‍ കാണാം. നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഇത്തരത്തില്‍ കമ്യൂണിറ്റികള്‍ ഉണ്ടാക്കാം. കമ്യുണിറ്റികളില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുന്നതനുസരിച്ച്‌ അവയുടെ പ്രാധാന്യവും വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കും.
പ്രത്യക്ഷത്തില്‍ ബിസിനസ്‌ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഇവയൊന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ വമ്പിച്ച ജനസമ്മിതിയും പുതിയ അംഗങ്ങളെയുമാണ്‌ ദിനം പ്രതിയെന്നോണം ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. ഭാവിയില്‍ ഇവയുടെ വളര്‍ച്ചയും ഭീമമായിരിക്കും. അതിനാല്‍ തന്നെ വലിയ അവസരങ്ങളാണ്‌ ഇവ സംരംഭകര്‍ക്ക്‌ മുന്നില്‍ തുറക്കുന്നത്‌. എന്നാല്‍ ഓരോ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങളും അവയുടെ സ്വഭാവമനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്‌ ബന്ധങ്ങളുണ്ടാക്കാനാണെങ്കില്‍ മറ്റൊന്ന്‌ മനസിലുള്ളവ മറ്റുള്ളവരുമായി പങ്കുവെക്കാനാണ്‌. അതുകൊണ്ട്‌ തന്നെ ഓരോ സോഷ്യല്‍ മീഡിയയിലും നാം സ്വീകരിക്കുന്ന സമീപനങ്ങള്‍ വേറിട്ടതായിരിക്കണം.

പുതിയ ബന്ധങ്ങള്‍ തേടാനും ഉള്ളവ കൂടുതല്‍ ദൃഢമാക്കാനുമാണ്‌ ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌ എന്നീ മാധ്യമങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്‌. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക്‌ പ്രിയം ഫേസ്‌ബുക്കാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ പ്രധാനം ഓര്‍ക്കൂട്ട്‌ തന്നെ. ഓര്‍ക്കൂട്ടിന്റെ വിശ്വാസ്യതയില്‍ കുറച്ചുകാലങ്ങളായി അല്‍പ്പം ഇടിവുണ്ടെങ്കിലും ജനസമ്മിതി ഇതിന്റെ കരുത്താണ്‌.
നിങ്ങളുടെ കമ്പനിയുടെ പേരിലോ ഉല്‍പ്പന്നത്തിന്റെ പേരിലോ ഓര്‍ക്കൂട്ടില്‍ കമ്യൂണിറ്റികള്‍ തുടങ്ങാം. ആദ്യമാദ്യം ഓര്‍ക്കൂട്ടില്‍ എക്കൗണ്ടുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും തന്നെ ഈ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാം. പിന്നീട്‌ നിങ്ങളുടെ പ്രമുഖ ഉപഭോക്താക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കുമൊക്കെ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാനുള്ള ഇന്‍വിറ്റേഷന്‍ അവരുടെ പ്രൊഫൈലിലേക്ക്‌ അയച്ചുകൊടുക്കാം. കമ്യൂണിറ്റി സൃഷ്‌ടിച്ച്‌ വെറുതെയിരുന്നാല്‍ പോര. ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫോറങ്ങള്‍ സൃഷ്‌ടിക്കാം. മാര്‍ക്കറ്റിനെക്കുറിച്ചറിയാനും ഉപഭോക്താക്കളുടെ ഇഷ്‌ടങ്ങളറിയാനും സര്‍വേകള്‍ നടത്താം. ഇടക്കിടക്ക്‌ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക്‌ പ്രചോദനമേകി കൂടെ നിറുത്തണം.
സൗജന്യമായി പ്രൊമോഷനുകള്‍ സൃഷ്‌ടിക്കാനുള്ള അവസരവും ഓര്‍ക്കൂട്ട്‌ ഒരുക്കുന്നുണ്ട്‌. നമ്മുടെ സുഹൃത്തുക്കള്‍ക്ക്‌ ഇവ `പ്രൊമോട്ട്‌' ചെയ്യാനുള്ള അവസരവുമുണ്ട്‌. ഏതെങ്കിലും സുഹൃത്ത്‌ അത്‌ പ്രൊമോട്ട്‌ ചെയ്‌താല്‍ അയാളുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ആ പരസ്യം വരും.
ഫേസ്‌ബുക്കില്‍ കമ്പനിയുടെ പേരില്‍ എക്കൗണ്ട്‌ നേടുകയാണ്‌ ആദ്യപടി. പരമാവധി അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കുക. കമ്പനിയുമായോ ബിസിനസുമായോ നിങ്ങള്‍ വ്യാപരിക്കുന്ന മേഖലയുമായോ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ അംഗങ്ങളുമായി പങ്കുവെക്കാം. നിങ്ങളുടെ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക്‌ നിങ്ങള്‍ പറഞ്ഞതിനോട്‌ യോജിക്കാനോ യോജിക്കാതിരിക്കാനോ അതിനെക്കുറിച്ച്‌ അഭിപ്രായം പറയാനോ ഒക്കെ സാധിക്കും. അങ്ങനെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തിന്റെ മറ്റ്‌ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ഈ പ്രതികരണങ്ങളെല്ലാം കാണാന്‍ സാധിക്കും. അതുവഴി നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേരറിയുന്നു. ഫേസ്‌ബുക്കിലെ പ്രധാന പേജില്‍(wall) എഴുതുന്ന കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. അതുപോലെ കമ്പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മറ്റോ ഇവയില്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌