കേരളത്തിലെ വിദ്യാഭ്യാസ/ഹ്യൂമന്‍ റിസോഴ്‌സ് രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് വിദഗ്‌ധര്‍ മികച്ച ജോലി ഉറപ്പ് തരുന്ന കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. വിദഗ്‌ധ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ കോഴ്‌സുകള്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ കോഴ്‌സുകളില്‍ പലതും പഠിക്കാന്‍ ചുരുങ്ങിയ ചെലവ് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നതാണ് മറ്റൊരു പ്രത്യേകത.

-വിനീത നമ്പ്യാര്‍
ഇന്ത്യയില്‍ ഒരു ദശകത്തോളം പഴക്കമുള്ള, 35000ത്തോളം പ്രൊഫഷണലുകള്‍ സജീവമായിരിക്കുന്ന മേഖലയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗം. കോഴ്‌സ്: മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍
ഡോക്‌ടറുടെ റിക്കോഡ് ചെയ്‌ത നിര്‍ദ്ദേശങ്ങളും മറ്റും എഴുത്തു രൂപത്തിലാക്കി, രോഗിയുടെ മെഡിക്കല്‍ റിക്കോഡാക്കി മാറ്റുന്ന ജോലിയാണ് ലളിതമായി പറഞ്ഞാല്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍. ഈ റിക്കോഡുകളാണ് മെഡിക്കല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ ഇന്‍ഷുറന്‍സുകാര്‍ക്ക് ആവശ്യമായി വരുന്നത്.
സാധ്യതകള്‍: യു.എസില്‍ ഈ രംഗത്തിന്റെ മികച്ച വളര്‍ച്ചകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗത്തെ പ്രൊഫഷലുകള്‍ക്ക് മികച്ച ഡിമാന്റുണ്ടാകും. കാരണം ഈ രംഗത്തെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ജോലി ലഭിക്കുന്നത് യു.എസില്‍ നിന്നാണ്. യു.എസിലെയും യു.കെയിലെയും ആരോഗ്യസംരക്ഷണ രംഗം ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ക്ലെയിമിനായി ഈ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിക്കോഡുകള്‍ ആവശ്യമായി വരും. ഇവിടെയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗത്തിന്റെ ഭാവി. ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവര്‍ കൂടുതലായി ഉള്ളതും ഇന്ത്യയിലെയും യു.എസിലെയും ജോലി സമയം തമ്മിലുള്ള വ്യത്യാസവും ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
യോഗ്യത: ഇതിന് മികച്ച പരിശീലനവും ഇംഗ്ലീഷില്‍ പ്രാവീണ്യവും ആവശ്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ളത് വനിതാ പ്രൊഫഷണലുകള്‍ക്ക് ഏറെ അനുഗ്രഹമാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ പ്രതിമാസം 10,000 മുതല്‍ 40,000 വരെ രൂപ നേടാം. ഇതിനായി ആവശ്യമുള്ളത് ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടര്‍, ഹെഡ്‌ഫോണ്‍, ഓഡിയോ പ്ലെയറിനെ നിയന്ത്രിക്കാനുള്ള ഫുട്ട് പെഡല്‍, മെഡിക്കല്‍ ഡിക്‌ഷണറി തുടങ്ങിയവയാണ്.
ടെക്‌നോപാര്‍ക്കിലെ എന്റര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ വിനീത നമ്പ്യാര്‍ എച്ച്.ആര്‍ രംഗത്ത് വിദഗ്‌ധയും അനേകം വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രൊഫഷണലുമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്: vineetha@entechsys.com
.jpg)
ഇപ്പോള്‍ സാധ്യതകളുള്ളതും ഭാവിയില്‍ ഏറെ വളര്‍ച്ചാസാധ്യതകളുള്ളതുമായ മേഖലകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അതിലൊന്നാണ് എയര്‍ലൈന്‍, എയര്‍പോര്‍ട്ട്, ട്രാവല്‍, ടൂറിസം മേഖല. സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചെങ്കിലും ഈ മേഖല ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചതനുസരിച്ച് 2020ഓടെ 120 ബില്യണ്‍ ഡോളറോളം നിക്ഷേപം ഈ രംഗത്തുണ്ടാകും. 2020ഓടെ ആഭ്യന്തര ഗതാഗതം 160-180 മില്യണ്‍ യാത്രക്കാരും രാജ്യാന്തര ഗതാഗതം 50 മില്യണ്‍ യാത്രക്കാരും ആയി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല ലോകത്തെ ഒന്‍പതാമത്തെ വലിയ ഏവിയേഷന്‍ വിപണിയാണ് ഇന്ത്യ.
കോഴ്‌സുകള്‍: പാസഞ്ചര്‍, ടിക്കറ്റിംഗ് മേഖലയെ കേന്ദ്രീകരിക്കുന്ന IATA UFTAA ഡിപ്ലോമ കോഴ്‌സ്, കാര്‍ഗോ വിഭാഗത്തെ കേന്ദ്രീകരിക്കുന്ന IATA FIATA ഡിപ്ലോമ കോഴ്‌സ്
സാധ്യതകള്‍: മികച്ച ജോലി നേടാന്‍ മാത്രമല്ല, സ്വന്തമായി ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും അനുയോജ്യമായ ഒരു മേഖലയാണ് ട്രാവല്‍ രംഗം
കോഴ്‌സ് നടത്തുന്ന പ്രധാന സ്ഥാപനങ്ങള്‍: തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍
അംഗീകൃത ട്രെയ്‌നിംഗ് സെന്ററുകളുള്ള പാട്രിയറ്റ് ഏവിയേഷന്‍ കോളെജ് ഈ കോഴ്‌സ് നടത്തുന്ന
ലോകത്തിലെ തന്നെ പ്രമുഖ സ്ഥാപനമാണ്. കൂടാതെ അയാട്ടക്ക് ഇന്ത്യയിലുള്ള നിരവധി അംഗീകൃത ട്രെയ്‌നിംഗ് സെന്ററുകളില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
റീറ്റെയ്‌ല്‍ രംഗം
ബിരുദമോ പ്ലസ്‌ടുവോ ആകട്ടെ, ഏത് യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ കോഴ്‌സുകള്‍ റീറ്റെയ്‌ല്‍ രംഗത്തുണ്ട്. യോഗ്യതയും കഴിവുമുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാനാകുന്ന മേഖലയാണിത്.
കോഴ്‌സുകള്‍: എം.ബി.എ ഇന്‍ റീറ്റെയ്‌ല്‍ മാനേജ്‌മെന്റ്,
റീറ്റെയ്‌ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (RAI) യുടെ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ്,
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍
സാധ്യതകള്‍: ഇന്ത്യയില്‍ അതിവേഗം വളരുന്ന മേഖലയാണ് റീറ്റെയ്‌ല്‍ രംഗം. ഈ കോഴ്‌സുകള്‍
പഠിച്ചിറങ്ങുന്നവര്‍ക്ക് മിഡില്‍ ഈസ്റ്റിലും അവസരങ്ങളുണ്ട്. RAIയുടെ 100 മണിക്കൂര്‍ കോഴ്‌സ് ചെയ്‌താല്‍ തന്നെ പ്ലസ്‌ടു യോഗ്യതയുള്ള ഒരാള്‍ക്ക് ജോലി ഉറപ്പാണ്.
.jpg)
-കൃഷ്‌ണകുമാര്‍ അടുത്ത 25 വര്‍ഷത്തേക്ക് മികച്ച ജോലി ഉറപ്പ് തരുന്ന മൂന്ന് കോഴ്‌സുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതായത് 25 വയസുള്ള ഒരാള്‍ ഇപ്പോള്‍ ജോലി നേടിയാല്‍ അയാള്‍ റിട്ടയര്‍ ചെയ്യുന്ന കാലം വരെ സുരക്ഷിതം എന്നര്‍ത്ഥം. മാത്രമല്ല ഉയര്‍ന്ന വേതനമാണ് ഈ കോഴ്‌സുകള്‍ ഉറപ്പുതരുന്നത്. ഇനിയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ പോലും ബാധിക്കാനിടയില്ലാത്ത മേഖലകളാണിവ.
കോഴ്‌സ്: ലൈസന്‍ഷ്യേറ്റ്/അസോസിയേറ്റ് ഫെല്ലോഷിപ്പ് ഇന്‍ ഇന്‍ഷുറന്‍സ്
സാധ്യതകള്‍: അപാരമായ സാധ്യതകളാണ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പ്രൊഫഷണലുകള്‍ക്ക് ഉണ്ടാകുന്നത്. ഹെല്‍ത്ത്, ലൈഫ്, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സുകളില്‍ ഇപ്പോള്‍ ഇന്ത്യ പിന്നിലാണ് നില്‍ക്കുന്നതെന്നത് വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചയ്‌ക്ക് കളമൊരുക്കുന്നതാണ്. വിദേശരാജ്യത്ത് ലക്ഷങ്ങള്‍ ചെലവിട്ട് എം.ബി.എ പഠിക്കുന്നതിലും സാധ്യതകളുണ്ട് ഈ കോഴ്‌സിന്.
ബിരുദത്തോടൊപ്പം അല്ലെങ്കില്‍ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം കൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കാം. പൊതു, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ മികച്ച പ്രൊഫഷണലുകളുടെ ക്ഷാമമാണ് ഇപ്പോഴുള്ളത്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന ഈ കോഴ്‌സ് മിഡില്‍ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും അംഗീകരിച്ചിട്ടുണ്ട്. ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ സ്‌പെഷലൈസേഷനുകളുണ്ട്. ഈ കോഴ്‌സ് കഴിഞ്ഞാല്‍ പൊതു, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സ്ഥാപനങ്ങളിലോ നേരിട്ട് അപേക്ഷിക്കാം.
സ്ഥാപനം/ചെലവ്: ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോഴ്‌സ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.insuranceinstituteofindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സെല്‍ഫ് സ്റ്റഡി മോഡിലാണ് പഠനം. മൂന്ന് വര്‍ഷത്തേക്ക് 15,000 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളു.
ബാങ്കിംഗ് രംഗം
കോഴ്‌സ്: ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്/CAIIB
ലോകത്തിലേക്കും വെച്ച് ശക്തമായ ബാങ്കിംഗ് സംവിധാനങ്ങളുള്ള ഒരു രാജ്യമായ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മികച്ച അവസരങ്ങളാണ് ഈ രംഗത്തുള്ളത്. ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സിനുശേഷം CAIIB എന്ന യോഗ്യത കൂടി നേടിയാല്‍ ബാങ്കിംഗ് രംഗത്ത് നിങ്ങള്‍ക്ക് മികച്ച കരിയറായിരിക്കും ലഭിക്കുന്നത്. ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും മൂന്ന് പേപ്പറുകള്‍ വീതമാണുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാക്കാം. ഇതൊരു `യൂസര്‍ റെഡി' പ്രോഗ്രാമായതിനാല്‍ ഇത് പൂര്‍ത്തിയാക്കിയവരെ ബാങ്കുകള്‍ നേരിട്ട് റിക്രൂട്ട് ചെയ്യും.
സ്ഥാപനം/ചെലവ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്‌സ് ആന്‍ഡ് ഫിനാന്‍സ്. www.iibf.org.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ചെലവ് 15,000ത്തില്‍ താഴെ മാത്രമേ ആകുന്നുള്ളു. യുവാക്കള്‍ക്കും ബാങ്കിംഗ് രംഗത്തെ പ്രൊഫഷണലുകള്‍ക്കും അനുയോജ്യമാണ്.
സൈക്കോളജി പഠനംകോഴ്‌സ്: എം.എ സൈക്കോളജിസാധ്യതകള്‍: എല്ലാവര്‍ക്കും ഒരുപക്ഷെ അറിയാവുന്ന കോഴ്‌സായിരിക്കും ഇത്. എന്നാല്‍ അടുത്ത 20 വര്‍ഷത്തേക്ക് ജോലിസ്ഥലത്തെ മാനസികസമ്മര്‍ദ്ദം കുടാന്‍ ഇടയുള്ളത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗും മോട്ടിവേഷനും നല്‍കാന്‍ കഴിയുന്ന പ്രൊഫഷണലുകള്‍ക്ക് ഏറെ ഡിമാന്റുണ്ടാകുന്നത്. ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റുകള്‍ എന്ന പുതിയ വിഭാഗത്തിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് സ്‌കൂള്‍, കോളെജ്, ഹോസ്‌പിറ്റലുകള്‍, എന്‍.ജി.ഒകള്‍ എന്നിവയില്‍ ഇവര്‍ക്ക് മികച്ച സാധ്യതകളുണ്ടായിരിക്കും.സ്ഥാപനം/ചെലവ്: ഇഗ്‌നുകൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in സന്ദര്‍ശിക്കുക. രണ്ട് വര്‍ഷത്തെ കോഴ്‌സിന്റെ ഫീസ് 10,500 മാത്രമേ ആകുന്നുള്ളു. ബിരുദം കഴിഞ്ഞവര്‍ക്കും എച്ച്.ആര്‍ പ്രൊഫഷണലുകള്‍ക്കും അക്കാഡമീഷ്യന്മാര്‍ക്കുമൊക്കെ അനുയോജ്യമായ കോഴ്‌സാണിത്.

റിഫൈനറി, പെട്രോകെമിക്കല്‍ ഇന്‍ഡസ്‌ട്രി, സ്റ്റീല്‍ പ്ലാന്റ് തുടങ്ങി ആധുനിക മാനുഫാക്‌ചറിംഗ് സ്ഥാപനങ്ങളില്‍ വരെ പരന്നുകിടക്കുന്നു ഇന്‍സ്‌ട്രുമെന്റേഷന്‍ ടെക്‌നോളജിയിലെ തൊഴില്‍ അവസരങ്ങള്‍. കോഴ്‌സുകള്‍: ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ മുതല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ വരെ ഈ രംഗത്തുണ്ട്. കഴിവും വിദ്യാഭ്യാസ യോഗ്യതയും താല്‍പ്പര്യവും ഫീസുമൊക്കെ നോക്കി കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. ചില കോഴ്‌സുകള്‍: ബി.ടെക് ഇന്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് (കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും കേരളത്തിലെ ചില ചുരുക്കം സ്ഥാപനങ്ങളും ഈ കോഴ്‌സ് നടത്തുന്നുണ്ട്)
പോളിടെക്‌നിക് ഡിപ്ലോമ ഇന്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ ടെക്‌നോളജി (മൂന്ന് വര്‍ഷം)ഡിപ്ലോമ ഇന്‍ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (ഒരു വര്‍ഷം)ഡിപ്ലോമ ഇന്‍ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (ആറ് മാസം)അഡ്വാന്‍സ്‌ഡ് ഡിപ്ലോമ ഇന്‍ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (മൂന്ന് മാസം)ഇന്‍സ്‌ട്രുമെന്റ് മെക്കാനിക് കോഴ്‌സ് (രണ്ട് വര്‍ഷം)സാധ്യതകള്‍: ഒരു മാസം ഇന്‍സ്‌ട്രുമെന്റേഷന്‍ പ്രൊഫഷണലുകള്‍ക്കായി കേരളത്തിലേക്ക് എത്തുന്ന തൊഴിലവസരങ്ങളുടെ എണ്ണം 3000 കവിയും. എന്നാല്‍ ഒരു വര്‍ഷം പഠിച്ചിറങ്ങുന്നത് 5000 വിദ്യാര്‍ത്ഥികള്‍ മാത്രം! വ്യവസായശാലകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചത് ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്.

-ഡോ.സിന്ധു രവി
21ാം നൂറ്റാണ്ട് നാനോ ടെക്‌നോളജി നൂറ്റാണ്ടാണ്. മെഡിസിന്‍, എയ്‌റോസ്‌പേസ്, എന്‍ജിനീയറിംഗ്, ഇന്‍ഡസ്‌ട്രി, ടെക്‌നോളജി തുടങ്ങിയ രംഗങ്ങളിലെല്ലാം വ്യാപിച്ച് കിടക്കുന്ന മേഖലയാണിത്. ഗവേഷണപരിവേഷണങ്ങള്‍ ഏറെ നടന്നുകൊണ്ടിരിക്കുന്ന മേഖല കൂടിയാണിത്. ഭാവിയില്‍ രാസ, ജൈവ ആയുധങ്ങളെ മനുഷ്യ ചര്‍മ്മത്തില്‍ സ്‌പര്‍ശിക്കാന്‍ പോലും അനുവദിക്കാത്ത വസ്‌ത്രങ്ങള്‍ വരെ നിര്‍മിക്കാന്‍ നാനോ ടെക്‌നോളജിക്ക് കഴിയും.കോഴ്‌സുകള്‍: ബി.ടെക് ഇന്‍ നാനോടെക്‌നോളജി, എം.ടെക് ഇന്‍ നാനോടെക്‌നോളജിസാധ്യത: യു.എസും ജപ്പാനുമാണ് നാനോടെക്‌നോളജിയില്‍ ഏറെ മുന്നേറിയിട്ടുള്ള രാജ്യങ്ങള്‍. 16 വര്‍ഷം മുമ്പ് ഇന്ത്യ ഈ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും രാജ്യം ഇപ്പോഴും ഈ രംഗത്ത് ശൈശവ ദശയിലാണ്. ഈ മേഖല ഭാവിയില്‍ വന്‍തോതില്‍ വളരുമെന്നതുകൊണ്ട് തന്നെ നാനോടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഡിമാന്റാണ്. മാത്രമല്ല, മരുന്നിന്റെ മുതല്‍ വസ്‌ത്രത്തിന്റെ ഉല്‍പ്പാദനത്തില്‍ വരെ നാനോ ടെക്‌നോളജിയുണ്ട്. നാനോടെക്‌നോളജി അവസരങ്ങള്‍ സൃഷ്‌ടിക്കുന്ന മേഖലകള്‍:
- ഹെല്‍ത്ത് ഇന്‍ഡസ്‌ട്രി റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ്
- ഗവണ്‍മെന്റ്, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവിടങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് രംഗം
- എഡ്യുക്കേഷന്‍ ആന്‍ഡ് അക്കാഡമിക് മേഖല
- കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ
sooper .....
ReplyDelete