നികുതി വെട്ടിച്ച് മാറ്റിവെക്കുന്ന വരുമാനമാണ് കള്ളപ്പണം. ഉദാഹരണത്തിന്, ഒരു സ്ഥലം വില്‍ക്കുമ്പോള്‍ കാഷ് ആയി ലഭിക്കുന്നതിലൊരു ഭാഗം ഇന്‍കം ടാക്‌സ് എക്കൗണ്ടില്‍ വെളിപ്പെടുത്താതെ മാറ്റിവെക്കുന്നത്. അതല്ലെങ്കില്‍, നികുതി ഒഴിവാക്കാനായി ഒരു കമ്പനി വ്യാജ ചെലവുകളുടെ കണക്കുണ്ടാക്കി കൈവശപ്പെടുത്തുന്ന പണം.
കള്ളപ്പണം സൃഷ്‌ടിക്കുന്നതിന് നിരവധി മാര്‍ഗങ്ങളാണുള്ളത്. ഇതില്‍ വിദഗ്‌ധരാണ് ബിസിനസുകാര്‍. ഇവര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗം Under-Invoicing ആണ്. അതായത് 'X' കമ്പനി 'Y' കമ്പനിക്ക് 100 രൂപയുടെ ഒരു സാധനം വില്‍ക്കുമ്പോള്‍ രേഖയില്‍ (Invoice) 80 രൂപ മാത്രം കാണിക്കുന്നു. ബാക്കി 20 രൂപ കാഷ് ആയി 'Y' ല്‍ നിന്നും കണക്കില്‍പ്പെടാതെ കൈപ്പറ്റുന്നു. ഇനി 'Y' ആകട്ടെ 100 രൂപ മാത്രം കണക്കില്‍ കാണിച്ച് 120 രൂപക്ക് ആ സാധനം ഉപഭോക്താവിന് വില്‍ക്കുന്നു. 20 രൂപ അവിടേയും കള്ളപ്പണമായി മാറുന്നു.
മറ്റൊരു രീതി, വ്യാജ സപ്ലൈയര്‍മാരെ സൃഷ്‌ടിക്കുകയാണ്. ഉദാഹരണത്തിന് 'X' കമ്പനി 'Y' എന്നൊരു സപ്ലൈയറെ വ്യാജമായി സൃഷ്‌ടിക്കുന്നു. 'Y' വെറും പേപ്പറില്‍ മാത്രമേ കാണൂ. സാധനങ്ങള്‍ സപ്ലൈ ചെയ്‌തതിന്, ഈ കടലാസില്‍ മാത്രമുള്ള സപ്ലൈയര്‍ക്ക് പണം കൊടുത്തതായി രേഖകളില്‍ കാണിക്കുന്നു. ഇതു കള്ളപ്പണമായി 'X' ന്റെ കൈയില്‍ മാറുന്നു.
എത്രത്തോളം, എവിടെയൊക്കെ?
കള്ളപ്പണ സൃഷ്‌ടിയുടേയും ഇടപാടിന്റേയും രഹസ്യ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇതിനെ സംബന്ധിച്ച് കൃത്യമായ ഒരു കണക്ക് കണ്ടെത്തുക അസാധ്യമാണ്. ഒരു കണക്കു പ്രകാരം, ഇന്ത്യയുടെ പകുതിയോളം സമ്പദ്‌വ്യവസ്ഥയ്‌ക്ക് കറുത്ത നിറമുണ്ട്. 2008ല്‍ ഇത് 640 ബില്യണ്‍ ഡോളറോളം വരും.
Global Financial Integrity യിലെ മുതിര്‍ന്ന ഇക്കണോമിസ്റ്റ് ദേവ്‌കര്‍ (Devkar), 1948 നും 2008 നുമിടയില്‍ 462 ബില്യണ്‍ ഡോളറോളം കള്ളപ്പണം ഇന്ത്യയില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.
സുരക്ഷിത ടാക്‌സ് താവളങ്ങള്‍?
പണത്തിന് സുഗമവും സുരക്ഷിതവുമായ സാഹചര്യം ഉറപ്പുതരുന്ന ലോകത്തിലെ ചില ഭൂമേഖലകളാണ് ഈ താവളങ്ങള്‍. ഉദാരമായ ടാക്‌സ് റേറ്റാണ് ഇവിടങ്ങളില്‍ എന്നതാണ് തങ്ങളുടെ കൈയിലുള്ള ബ്ലാക്ക്‌മണി ഇവിടേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കാനും ഇവിടെ നിന്നു സൗകര്യപൂര്‍വം വിവിധ കാര്യങ്ങള്‍ക്കായി നിക്ഷേപം നടത്താനും കോര്‍പ്പറേറ്റുകളേയും വന്‍ പണക്കാരേയും പ്രേരിപ്പിക്കുന്നത്.
ഇവിടേക്കുവരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഒരന്വേഷണവും ഉണ്ടാവില്ലെന്നു മാത്രമല്ല, എക്കൗണ്ട് വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി അത്രയെളുപ്പം പങ്കിടുകയുമില്ല. 2000ത്തില്‍ 34 വികസിത രാജ്യങ്ങള്‍ പ്രധാനമായും അംഗങ്ങളായുള്ള Organisation for Economic Co-operation and Development (OECD) 37 ഭൂമേഖലകളെ ഇത്തരം താവളങ്ങളായി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന 4 മാനദണ്‌ഡങ്ങള്‍ അടിസ്ഥാനമാക്കി ആയിരുന്നു അത്
1. നേരിയ നികുതി അല്ലെങ്കില്‍ നികുതി ഇല്ല
2. മറ്റു രാജ്യങ്ങളുമായി കാര്യക്ഷമമായി വിവരങ്ങള്‍ കൈമാറില്ല
3. സുതാര്യതയില്ലായ്‌മ
4. എന്തെങ്കിലും കാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അഭാവം.
വിചിത്രമെന്നു പറയട്ടെ, അതിനുശേഷം OECD ഈ ലിസ്റ്റ് വെട്ടിക്കുറച്ച് പൂജ്യമാക്കി; അതായത് ഇപ്പോള്‍ ഇത്തരം താവളങ്ങള്‍ ഇല്ലത്രേ! തികച്ചും സാങ്കേതികം മാത്രമായ, വിശദീകരണമാണ് OECD ഇതിന് നല്‍കിയത്. 2002-ല്‍ OECD, ഈ താവളങ്ങളിലേക്കുള്ള അവിഹിത പണത്തിന്റെ ഒഴുക്ക് ചെറുക്കാന്‍ (ഐക്യരാഷ്‌ട്ര സംഘടനയും G 20 ഉം അംഗീകരിച്ച) ഒരു ടാക്‌സ് സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കി. ചുരുക്കത്തില്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത് ഇത്രമാത്രമാണ്. ചില നിബന്ധനകള്‍ക്കു വിധേയമായി, ഒരു വ്യക്തിയുടെ നിക്ഷേപത്തെക്കുറിച്ച് പ്രത്യേകം ചില വിവരങ്ങള്‍ ഒരു ഗവണ്‍മെന്റ് ആവശ്യപ്പെട്ടാല്‍ ഈ താവളങ്ങളെ ഭരിക്കുന്ന സര്‍ക്കാര്‍ അതു കൈമാറണം. ലിസ്റ്റില്‍പ്പെട്ട 37 കേന്ദ്രങ്ങളും ഇതു സമ്മതിക്കുകയാണുണ്ടായത്.
അതതു രാജ്യങ്ങളുമായി ഇതു സംബന്ധിച്ച കരാറുകള്‍ ഒപ്പുവെക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ടാക്‌സ് തലവേദനയില്ലാതെ പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന 22 താവള രാജ്യങ്ങളുമായി OECD യുടെ വിവര കൈമാറ്റ മാനദണ്‌ഡാനുസൃതം 500 ടാക്‌സ് കരാറുകളാണ് ഇതുവരെ ഒപ്പിട്ടിട്ടുള്ളത്. ഇന്ത്യ ഇതിനോടകം ഇത്തരത്തിലുള്ള 10 കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. ഈ കരാറുകള്‍ പ്രകാരം ഇറ്റലി 5 ബില്യണ്‍ യൂറോയും, ജര്‍മനി 4 ബില്യണ്‍ യൂറോയും കണ്ടുകെട്ടിക്കഴിഞ്ഞു. പക്ഷെ ഈ വിവരങ്ങള്‍ കൈമാറല്‍ നിരുപാധികമായിട്ടുള്ള ഒന്നല്ല. ഉദാഹരണത്തിന്, മൗറീഷ്യസിനോട് അവിടെ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടേയും എക്കൗണ്ടണ്ട് വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടാനാവില്ല. ആകെ ആവശ്യപ്പെടാവുന്നത് ഏതെങ്കിലും പ്രത്യേക വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ്. അതും മതിയായ കാരണങ്ങള്‍ അതിനുണ്ടെന്ന് ആ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാല്‍ മാത്രം!
സുരക്ഷിത താവളങ്ങളിലേക്ക്
ഇതിന് പ്രധാനമായും ആശ്രയിക്കുന്ന രണ്ടു മാര്‍ഗങ്ങള്‍ ഇതാണ്. ഒന്നാമത്തേത് രാജ്യാന്തര മാര്‍ഗം. ഒരു കമ്പനിയുടെ പ്രൊമോട്ടറിലൊരാള്‍ 10 കോടി രൂപ ആ കമ്പനിയില്‍ നിന്നും ചോര്‍ത്തിയെന്നിരിക്കട്ടെ. അയാള്‍ പുറംതോടുമാത്രമുള്ള കുറെ കമ്പനികളുടെ പേരില്‍ ബാങ്ക് എക്കൗണ്ടുകള്‍ തുറന്ന് ശ്രദ്ധിക്കപ്പെടാന്‍ മാത്രം വലുപ്പമില്ലാത്ത തുകകള്‍ നിക്ഷേപിക്കുന്നു. ഇവ വളരെ വിദഗ്‌ധമായി വിദേശത്തെ സുരക്ഷിത താവളങ്ങളിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നു. രണ്ടാമത്തേത് ഹവാല റൂട്ടാണ്. ഇത്തരം ഇടപാടുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സമാന്തര ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് സജീവമാണ്. മുന്‍പ് പറഞ്ഞ പ്രൊമോട്ടര്‍ അവിഹിതമായി തന്റെ കൈയിലുള്ള 10 കോടി രൂപ ഇന്ത്യയിലെ ഒരു ഹവാല ഏജന്റിനെ ഏല്‍പ്പിക്കുന്നു.
അയാള്‍ക്കുള്ള വിദേശ ബന്ധങ്ങള്‍ വഴി നിരവധി തിരിമറികളിലൂടെ അത്രയും തുക ഫോറിന്‍ എക്‌സ്‌ചേഞ്ചായി ഏതെങ്കിലുമൊരു സുരക്ഷിത താവളത്തിലേക്ക് മാറ്റപ്പെടുന്നു. മൊത്തം തുകയുടെ 2-3 ശതമാനം വരെ അയാള്‍ പ്രതിഫലമായി ഈടാക്കുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തുന്നതെങ്ങനെ?
ടാക്‌സിന്റെ തലവേദനയില്ലാത്ത വിദേശ സുരക്ഷിത താവളത്തില്‍ നിന്നും ഈ പണം തിരിച്ച് ഇന്ത്യയില്‍ തന്നെ നിക്ഷേപമായെത്തുന്നത് സ്റ്റോക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസുകള്‍ എന്നിവയിലാണ്, അങ്ങനെ ഒരു പൈസപോലും നികുതി കൊടുക്കാതെ ബ്ലാക്ക് മണി വൈറ്റായി മാറുന്നു. (നേരായ വഴിക്കാണെങ്കില്‍, വ്യക്തികള്‍ 30 ശതമാനത്തോളവും കമ്പനികള്‍ 35 ശതമാനത്തോളവും ആദായ നികുതി നല്‍കേണ്ടണ്ടിവരും) ഇങ്ങനെ തിരിച്ചുവരുന്ന നിക്ഷേപങ്ങള്‍ വഴിയുണ്ടാകുന്ന തുടര്‍ വരുമാനത്തിനും നികുതി ബാധ്യതയില്ല. കാരണം ഈ താവളങ്ങള്‍ക്ക് ഇന്ത്യയുമായി Double Taxation Avoidance Agreement (DTAA) എന്നൊരു കരാറുണ്ട്.
ഒരു രാജ്യത്തു മാത്രമേ നികുതി ചുമത്താവൂ എന്ന കരാര്‍; അങ്ങനെ വരുമ്പോള്‍ തുടര്‍ വരുമാനവും ഉറവിട കേന്ദ്രങ്ങളിലേക്ക് നികുതി രഹിതമായി ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെടുന്നു. അവിടെയാണെങ്കില്‍ മിക്ക കേസുകളിലും നികുതി പൂജ്യവുമാണ്. എത്ര വിദഗ്‌ധമായി ബ്ലാക്ക് മണി വൈറ്റ് മണിയാകുന്നു!
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങുന്ന Participatory note (PNs) കളുടെ സബ് എക്കൗണ്ടണ്ടുകള്‍ ആണ് ബ്ലാക്ക്‌്‌മണിയുടെ പ്രധാന വാഹകര്‍. ?Tax havens can destabilise our financial markets?എന്ന പേപ്പറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ബാംഗ്ലൂര്‍)ല്‍ പ്രൊഫസര്‍ ഓഫ് ഫിനാന്‍സ് ആയ ആര്‍. വൈദ്യനാഥന്‍ പേരും വിവരവുമില്ലാത്ത അദൃശ്യ സ്ഥാപനങ്ങളുടെ പേരില്‍ തുറക്കുന്ന ഈ സബ് എക്കൗണ്ടുകളില്‍ അപകടകരമായ ഭവിഷത്തുകളും സുരക്ഷിതത്വ ഭീഷണികളും ഉള്‍ക്കൊണ്ടിരിക്കുന്നതായി വ്യക്തമാക്കുന്നുണ്ട.് പോയവര്‍ഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 35 ബില്യണ്‍ ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപിച്ചതെന്നറിയുക!
എന്താണ് ഗവണ്‍മെന്റ് ചെയ്യുന്നത്?
പണത്തിന്റെ അവിഹിത വിനിമയങ്ങള്‍ നിയന്ത്രിക്കുന്നതിനായി 2009 ല്‍ Prevention of Money Laundering Act (PMLA) ഭേദഗതി ചെയ്യുകയും അനധികൃത വരുമാനം കണ്ടുകെട്ടാന്‍ വ്യവസ്ഥ കൊണ്ടുവരികയും ചെയ്‌തെങ്കിലും ഇതുവരെ 15000 കോടി രൂപ മാത്രമേ പിടിച്ചെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. യൂറോപ്പിലെ ലെഷെറ്റെന്‍സ്റ്റൈനില്‍ 20 ലധികം എക്കൗണ്ട് ഉള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ സര്‍ക്കാരിനു കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായതായി അറിവില്ല.
(By arrangements with Economic Times)
പ്രമുഖ കള്ളപ്പണ സുരക്ഷിത കേന്ദ്രങ്ങള്‍ 1. കെയ്‌മാന്‍ ഐലന്‍ഡ്‌സ് (Cayman Islands) GDP:2.25 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 1305 ബില്യണ്‍ ഡോളര്‍. കോര്‍പ്പറേറ്റ്/പേഴ്‌സണല്‍ ടാക്‌സ്: 0 DTAA: ഉണ്ട്. TIEA : ഉണ്ട് 2. ബഹാമാസ് (Bahamas) GDP: 7.5 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 348 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍/കോര്‍പ്പറേറ്റ് ടാക്‌സ്: 0 DTAA: ഉണ്ട്. TIEA: ഉണ്ട് 3. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ് (British Virgin Islands) GDP: 1.1 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 65 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍/കോര്‍പ്പറേറ്റ് ടാക്‌സ്: 0 DTAA: ഉണ്ട്. TIEA: ഉണ്ട് 4. ബര്‍മുഡ (Barmuda) GDP: 4.5 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍:65 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍/കോര്‍പ്പറേറ്റ് ടാക്‌സ് : 0 DTAA: ഉണ്ട്. TIEA: ഉണ്ട് 5. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് (St. Kitts & Nevis) GDP: 0.56 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: കണക്കുകള്‍ ലഭ്യമല്ല പേഴ്‌സണല്‍ ടാക്‌സ്: പുറമേക്ക് അയക്കുന്ന പണത്തിന് 10 ശതമാനം withholding tax കോര്‍പ്പറേറ്റ് ടാക്‌സ്: 35%. യോഗ്യതയുള്ള കമ്പനികള്‍ക്ക് 15 വര്‍ഷത്തേക്ക് ഈ നികുതി ബാധകമല്ല. DTAA: ഉണ്ട്. TIEA: ഉണ്ട് 6. ജര്‍സി (Jersey) GDP: 5.1 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 162.9 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 20 ശതമാനം കോര്‍പ്പറേറ്റ് ടാക്‌സ്: 0 DTAA: ഉണ്ട്. TIEA: ഉണ്ട് 7. ഐല്‍ ഓഫ് മാന്‍ (Isle of Man) GDP: 2.7 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: (പേറോള്‍ ടാക്‌സ് 2005 മുതല്‍) 56.3 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: പ്രവാസിക ള്‍ക്ക് ഇവിടെ നിന്നും ഉണ്ടണ്ടാക്കുന്ന വരുമാനത്തിന്‍മേല്‍ 20 ശതമാനം നികുതി. വ്യക്തിഗത ടാക്‌സ് പരമാവധി ഒരു വര്‍ഷം 115,000 പൗണ്ടണ്ട്. കോര്‍പ്പറേറ്റ് ടാക്‌സ്: തദ്ദേശവാസികള്‍ക്കും പ്രവാസികള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് റേറ്റ് പൂജ്യമാണ്. ലൈസന്‍സ്‌ഡ് ബാങ്കുകളുടെ വരുമാനത്തിന്മേലും ?ൂസ്വത്തില്‍ നിന്നും മറ്റു പ്രോപ്പര്‍ട്ടികളില്‍ നി ന്നുള്ള വരുമാനത്തിന്മേലും 10 ശതമാനം നികുതി. DTAA: ഉണ്ട്. TIEA: ഉണ്ട് 8. ലക്‌സംബര്‍ഗ് (Luxembourg) GDP: 52.4 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 637.8 ബി ല്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 39 ശതമാനം വരെ കോര്‍പ്പറേറ്റ് ടാക്‌സ്: 15000 യൂറോയില്‍ അധികം വരുമാനമുള്ള കമ്പനികള്‍ 21 ശതമാനം, യോഗ്യതാ മാനദണ്‌ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നികുതിയില്ല. DTAA: ഉണ്ട്. TIEA: ഇപ്പോഴില്ല 9. ലൈഷ്‌റ്റെന്‍സ്റ്റൈന്‍ (Liechtenstein) GDP: 4.6 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 22.3 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 3-18 ശതമാനം വരെ കോര്‍പ്പറേറ്റ് ടാക്‌സ്: 12.5 ശതമാനം DTAA:ഇല്ല TIEA: ഇപ്പോഴില്ല 10. സ്വിറ്റ്‌സര്‍ലന്റ് (Switzerland) GDP: 522.4 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 838 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 11.5 ശതമാനം വരെ, കോര്‍പ്പറേറ്റ് ടാക്‌സ്: 12- 22 ശതമാനം വരെ. സജീവമായ വ്യാപാരമോ ബിസിനസോ ഇല്ലാത്ത ഹോള്‍ഡിംഗ് കമ്പനികള്‍ക്ക് നോണ്‍-ഡിവിഡന്റ് വരുമാനത്തിന്മേല്‍ 7.8 ശതമാനം ഫെഡറല്‍ നികുതി കൊടുത്താല്‍ മതി. DTAA: ഉണ്ട്. DTAA കരാര്‍ ഇന്ത്യ ഭേദഗതി ചെയ്‌ത് സമര്‍പ്പിച്ചത് സ്വിസ്സ് പാര്‍ലമെന്റിന്റെ അംഗീകാരം കാത്തിരിക്കുകയാണ്. TIEA: നടപടികള്‍ പുരോഗമിക്കുന്നു. 11. മൗറീഷ്യസ് (Mauritius) GDP: 9.4 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 14.5 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 15 ശതമാനം കോര്‍പ്പറേറ്റ് ടാക്‌സ്: 15 ശതമാനം DTAA: ഉണ്ട് TIEA: നടപടികള്‍ പുരോഗമിക്കുന്നു 12. സീഷെല്‍സ് (Seychelles) GDP: 0.92 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 14.5 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 20.8 ശതമാനം കോര്‍പ്പറേറ്റ് ടാക്‌സ്: 22.6 ശതമാനം DTAA:വിവരങ്ങള്‍ ലഭ്യമല്ല TIEA: ഇല്ല 13. സിംഗപ്പൂര്‍ (Singapore) GDP:217.4 ബില്യണ്‍ ഡോളര്‍ ബാങ്കിംഗണ്ട് ആസ്‌തികള്‍: 445 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 3.5 ശതമാനം മുതല്‍ 20 ശതമാനം വരെ കോര്‍പ്പറേറ്റ് ടാക്‌സ്: 17 ശതമാനം DTAA: ഉണ്ട് TIEA: വിവരങ്ങള്‍ ലഭ്യമല്ല 14. മാര്‍ഷല്‍ ഐലന്‍ഡ്‌സ് (Marshall Islands) GDP: 0.16 ബില്യണ്‍ ഡോളര്‍ ബാങ്കിംഗ് ആസ്‌തികള്‍: 10.7 ബില്യണ്‍ ഡോളര്‍ പേഴ്‌സണല്‍ ടാക്‌സ്: 10,400 ഡോളറിലധികം വരുന്ന വാര്‍ഷിക വരുമാനത്തിന്മേല്‍ 12 ശതമാനം കോര്‍പ്പറേറ്റ് ടാക്‌സ്: 10,000 മോ അതിലധികമോ വരുന്ന മൊത്ത വരുമാനത്തിന്മേല്‍ 3 ശതമാനം DTAA: ഉണ്ട് TIEA: ഉണ്ട് DTAA: Double Taxation Avoidance Agreement. TIEA: Tax Information Exchange Agreement. |
No comments:
Post a Comment