കേരളത്തെ എങ്ങനെ ബാധിക്കും?
ആസിയാന്‍ കരാറിനോടുള്ള എതിര്‍പ്പ് നമ്മുടെ സ്ഥിരം സമീപനത്തിന്റെ പ്രതിഫലനം മാത്രമാണ്. കേരളത്തിന് വെളിയിലുള്ള മലയാളികള്‍ വിജയിച്ച് മുന്നേറുമ്പോള്‍ കേരളത്തില്‍ നാം പൊട്ടക്കിണറ്റില്‍ തന്നെ കഴിഞ്ഞുകൊള്ളാമെന്ന് ശഠിക്കുകയാണ്
ഡോ. വി.കെ.വിജയകുമാര്‍
കേരളത്തിലെ ഏറ്റവും പുതിയ വിവാദമാണല്ലോ `ആസിയാന്‍' കരാര്‍. വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എങ്കിലും കരാറിനെതിരായി രംഗപ്രവേശം ചെയ്‌തവര്‍ക്ക് കരാറിന്റെ രൂക്ഷമായ ദോഷവശങ്ങളെക്കുറിച്ച് സംശയമേയില്ല. ഈ കരാര്‍ നടപ്പാക്കിയാല്‍ അത് `കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും' എന്ന് അവര്‍ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആണവക്കരാര്‍, സ്‌ത്രീപീഡനം, പരിസ്ഥിതി, ലാവ്‌ലിന്‍ കരാര്‍, സാമ്പത്തിക നയം തുടങ്ങി സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതുന്ന മലയാള പത്രലേഖകന്മാര്‍ വരാനിരിക്കുന്ന കൂട്ട ആത്മഹത്യകളെക്കുറിച്ച് മലയാളി സമൂഹത്തിന് അപായ സൂചന നല്‍കിക്കഴിഞ്ഞു.
പല ആശങ്കകളും പ്രവചനങ്ങളും എത്രമാത്രം അസ്ഥാനത്താണ് എന്നറിയാന്‍ കുറച്ചുകാലം പുറകോട്ട് പോയാല്‍ മതി. 1995 ലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ലോക വ്യാപാര സംഘടന (WTO) യുടെ കരാറിനെ പറ്റി ചൂടുള്ള സംവാദം നടക്കുന്ന കാലം. മലയാള പത്രങ്ങളില്‍ WTO ക്കെതിരായി ഒന്നാം പേജില്‍ത്തന്നെ വെണ്ടക്കാവലുപ്പത്തില്‍ വാര്‍ത്തകള്‍ വരുന്നു. അങ്ങനെ വന്ന വാര്‍ത്തകളുടെ ചില സാമ്പിളുകള്‍ ഓര്‍മയില്‍ നിന്നെഴുതട്ടെ.
``ഇന്ത്യന്‍ വിപണി തുറക്കുന്നതിന്റെ ഫലമായി ഇവിടേക്ക് ഇറക്കുമതിയുടെ പ്രളയമായിരിക്കും. അമേരിക്കയില്‍ നിന്ന് കോഴിയിറച്ചി കിലോ എട്ട് രൂപയ്‌ക്കും തായ്‌ലന്റില്‍ നിന്ന് അരി കിലോ മൂന്ന് രൂപയ്‌ക്കും ചൈനയില്‍ നിന്ന് സൈക്കിള്‍ 200 രൂപയ്‌ക്കും ഇറക്കുമതി ചെയ്യാനാകും ഇത്തരത്തിലുള്ള ഇറക്കുമതി പ്രളയം ആഭ്യന്തര ഉല്‍പ്പാദനത്തെയും സമ്പദ്‌വ്യവസ്ഥയെയും തകര്‍ക്കും'' എന്നായിരുന്നു പ്രവചനം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ!
അതുപോലെ 1991ല്‍ ഉദാരീകരണ നയമാരംഭിച്ചപ്പോഴും ശക്തമായ എതിര്‍പ്പുകളുണ്ടായി. 1991 മുതല്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഘട്ടം ഘട്ടമായി വെട്ടിക്കുറയ്‌ക്കാന്‍ തുടങ്ങി. 1991ല്‍ ഇറക്കുമതിച്ചുങ്കം 150 ശതമാനമായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് 330 ശതമാനം എന്ന അസംബന്ധ നിലവാരത്തിലെത്തി എന്നോര്‍ക്കുക! ഇറക്കുമതിച്ചുങ്കം കുറയ്‌ക്കാനാരംഭിച്ചപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത്, വിചിത്രമെന്ന് പറയട്ടെ, ഇന്ത്യയിലെ ചില കുത്തക വ്യവസായികളും ഇടതുകക്ഷികളുമായിരുന്നു. കുത്തക വ്യവസായികള്‍ മത്സരത്തെ ഭയക്കുന്നതുകൊണ്ട് ഉദാരീകരണത്തെ എതിര്‍ത്തു. ഇടതുകക്ഷികള്‍ക്ക് ഉദാരീകരണം സ്വീകാര്യവുമല്ല, കാരണം അത് വിപണിയിലധിഷ്‌ഠിതമാണ്. ഉദാരീകരണം തുടര്‍ന്നാല്‍ 10 വര്‍ ഷത്തിനുള്ളില്‍ ഇന്ത്യയുടെ വ്യവസായ മേഖല പരിപൂര്‍ണ്ണമായും തകരും എന്ന് ഇടതുകക്ഷികള്‍ പ്രഖ്യാപിച്ചു.
പ്രവചനങ്ങള്‍ പാളി
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? ഇന്ന് ഇറക്കുമതിച്ചുങ്കം വെറും 10 ശതമാനമാണ്. ഉദാരീകരണം തുറന്നുവിട്ട കടുത്ത മത്സരത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല തളരുകയല്ല, മറിച്ച് കുതിച്ചുയരുകയാണുണ്ടായത് എന്നത് സമീപകാല ചരിത്രം. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയുണ്ടായ വികസ്വര രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. മാര്‍ക്‌സിന്റെ പ്രവചനങ്ങളെപ്പോലെ ഇടതുകക്ഷികളുടെ പ്രവചനങ്ങളും പാളിപ്പോയി. യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്‌ത് പഠിക്കാതെ പ്രത്യയശാസ്‌ത്രപരമായി മാത്രം സമീപിക്കുന്നതുകൊണ്ടാണ് ഈ അബദ്ധം പിണയുന്നത്. ആസിയാന്‍ കരാറിനെ സംബന്ധിച്ചും ഇടതുകക്ഷികള്‍ അവരുടെ പഴയ സമീപനം തുടരുന്നു.
നമുക്ക് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോളീകൃതമായ ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട തുരുത്തായി മാറിനില്‍ക്കാനാകില്ല. അതുകൊണ്ടാണ് WTO കരാറിന്റെ പല നയങ്ങളിലും എതിര്‍പ്പുണ്ടായിട്ടും എല്ലാ രാജ്യങ്ങളും അതില്‍ അംഗങ്ങളായത്. `WTO കരാര്‍ സ്വീകാര്യമല്ല, അതുകൊണ്ട് ഞങ്ങള്‍ പുറത്തുപോകുന്നു' എന്ന് ഒരു രാജ്യവും പറഞ്ഞില്ല എന്നോര്‍ക്കുക. പതിനായിരക്കണക്കിന് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച കരാറില്‍ ഏതാനും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ ചില രാജ്യങ്ങള്‍ക്കും ചില പ്രദേശങ്ങള്‍ക്കും നേട്ടവും മറ്റുള്ളവയ്‌ക്ക് കോട്ടവും ഉണ്ടാകും എന്നത് സ്വാഭാവികമാണ്. ഒരു രാജ്യത്ത് തന്നെ ചില പ്രദേശങ്ങള്‍ക്ക് ഗുണവും മറ്റുള്ളവയ്‌ക്ക് ദോഷവും സംഭവിക്കും. ഉദാഹരണമായി പാം ഓയ്‌ലിന്റെ കാര്യമെടുക്കാം. ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വലിയ കമ്മിയുണ്ട്. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ മുഖ്യ ഭക്ഷ്യ എണ്ണയാണ് പാം ഓയ്‌ല്‍. അതുകൊണ്ടുതന്നെ അതിന്റെ ഇറക്കുമതി അത്യന്താപേക്ഷിതമാണ്. പാം ഓയ്‌ല്‍ ഇറക്കുമതി കേരളത്തിലെ കേര കര്‍ഷകര്‍ക്ക് അല്‍പ്പം ദോഷം ചെയ്യും. അതുകൊണ്ട് പാം ഓയ്‌ല്‍ ഇറക്കുമതി കുറയ്‌ക്കണം എന്ന് നാം ആവശ്യപ്പെടുന്നത് സങ്കുചിതമായ സമീപനമല്ലേ? 115 കോടി ജനങ്ങളുള്ള ഇന്ത്യ ഭരിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത് രാജ്യതാല്‍പ്പര്യമാണ്. രാജ്യതാല്‍പ്പര്യം ഓഗസ്റ്റ് 15 ലെ പ്രസ്‌താവനകളിലും പ്രഖ്യാപനങ്ങളിലും മാത്രം പ്രതിഫലിച്ചാല്‍ പോരല്ലോ.
മത്സരശേഷി വര്‍ധിപ്പിക്കുക
ഇതെഴുതുമ്പോള്‍ ആസിയാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിശദാംശങ്ങള്‍ ലഭ്യമായതിന് ശേഷമെ കേരളത്തെ എങ്ങനെ ബാധിക്കും എന്ന് പറയാനാകു. വിശദാംശങ്ങളില്ലാതെത്തന്നെ ചില കാര്യങ്ങള്‍ പറയാം. സംരക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇത് മത്സരത്തിന്റെ കാലമാണ്. നമ്മളെപ്പോലുള്ള മറ്റ് വികസ്വര രാജ്യങ്ങളുമായി നമുക്ക് മത്സരിക്കാന്‍ കഴിയണം. WTO കരാറിന്റെ കാര്‍ഷിക വ്യാപാരവുമായി ബന്ധപ്പെട്ട പ്രധാന എതിര്‍പ്പിന് സാമ്പത്തിക യുക്തിയുണ്ടായിരുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ സമ്പന്ന വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ സബ്‌സിഡി നല്‍കുന്നു. അതുകൊണ്ട് നമുക്ക് അവരുമായി മത്സരിക്കാനാകില്ല എന്നതായിരുന്നു വിമര്‍ശനം. ഇതില്‍ സാമ്പത്തികയുക്തിയുണ്ട്. തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള
കരാറാണ് ആസിയാന്‍ കരാര്‍. വിയറ്റ്‌നാം, ശ്രീലങ്ക,
ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളുമായി 21-ാം നൂറ്റാണ്ടിലെ സാമ്പത്തിക സൂപ്പര്‍ പവര്‍ ആകും എന്നെല്ലാവരും അംഗീകരിക്കുന്ന ഇന്ത്യക്ക് മത്സരിക്കാന്‍ എന്തിനാണ് ഭയം?
നമ്മുടെ പല കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചേ മതിയാകൂ. റബര്‍ ഒഴികെയുള്ള മറ്റ് നാണ്യവിളകളുടെ ഉല്‍പ്പാദനക്ഷമതയില്‍ നാം പിറകിലാണ്. കാര്‍ഷിക രംഗം രക്ഷപ്പെടാന്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യവര്‍ധന നടപ്പിലാക്കുക എന്നിവ മാത്രമാണ് പോംവഴി.
മത്സരശേഷിയില്‍ ഏറ്റവും മുന്‍പന്തിയിലാണ് മലയാളികള്‍ എന്ന് നാം തെളിയിച്ചിട്ടുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്‌ത് 31000 കോടി രൂപയോളം മലയാളികള്‍ എല്ലാ വര്‍ഷവും നാട്ടിലേക്കയയ്‌ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും സ്‌കാന്‍ഡിനേവിയയിലും ഗള്‍ഫ് നാടുകളിലും ആഫ്രിക്കയിലും മത്സരിച്ച് മുന്നേറുന്ന മലയാളിക്ക് കേരളത്തില്‍ നിന്ന് എന്തുകൊണ്ട് മത്സരിക്കാനാകുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. നമുക്ക് തേങ്ങയിടാനും നെല്ല് കൊയ്യാനും ആളെ കിട്ടുന്നില്ലെങ്കില്‍ പ്രശ്‌നം നമ്മുടേതാണ്. അല്ലാതെ ഏതെങ്കിലും അന്തര്‍ദേശീയ കരാറിന്റേതല്ല.
രണ്ട് പരസ്യങ്ങളുടെ കഥ
പല കാര്‍ഷിക ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേതു പോലുള്ള കോലാഹലങ്ങളൊന്നുമില്ല. ഇത് നമ്മുടെ സമീപനത്തിന്റെ പ്രശ്‌നമാണ്. പൊട്ടക്കിണറ്റിലെ തവളയുടെ സമീപനം. ഈ സങ്കുചിത സമീപനത്തിലേക്കും ഇതിന് വിരുദ്ധമായ ആധുനിക സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്ന രണ്ട് പരസ്യങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ.
ആദ്യത്തേത് കഴിഞ്ഞ ജൂലൈ 24ന് മലയാള ദിനപത്രങ്ങളില്‍ കേരള സര്‍ക്കാര്‍ കൊടുത്ത മുഴുവന്‍ പേജ് പരസ്യം:
`വ്യവസായ വകുപ്പ് - കൈത്തറി/ഖാദി പ്രചരണം - എല്ലാ കേരളീയരും വാരാന്ത്യങ്ങളില്‍ പരമ്പരാഗത കൈത്തറി/ഖാദി വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന അഭ്യര്‍ത്ഥന അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു' എന്ന് തുടങ്ങി
`ആണ്‍ - പെണ്‍ ശിശു വ്യത്യാസമില്ലാതെ മുഴുവന്‍ കേരളീയരും വാരാന്ത്യങ്ങളിലെങ്കിലും കൈത്തറി/ഖാദി വസ്‌ത്രങ്ങള്‍ ധരിക്കുമെന്ന് പ്രതിജ്ഞയെടുക്കണം' എന്ന ആഹ്വാനത്തോടെ അവസാനിക്കുന്നു.
സര്‍ക്കാര്‍ ഉത്തരവിലൂടെയും ആഹ്വാനത്തിലൂടെയും ജനങ്ങളുടെ അഭിരുചിയെയും സാമ്പത്തിക പെരുമാറ്റത്തെയും നിയന്ത്രിക്കാനാകും എന്ന വിശ്വാസത്തില്‍ നിന്ന് ഉയരുന്നതാണ് ഈ പരസ്യം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെയും വിദേശ വസ്‌ത്ര ബഹിഷ്‌കരണത്തിന്റെയും കാലമല്ലിത്. ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്‌ത് നിര്‍മിക്കുന്ന 60000 കോടി രൂപയോളം വില വരുന്ന തുണിത്തരങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന കാലമാണിത്. ഒരു ഉപഭോക്താവ് ഒരു ഉല്‍പ്പന്നം/ സേവനം വാങ്ങുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ഉപയുക്തത മാത്രമെ കണക്കിലെടുക്കൂ. ഇതിനെ സാമ്പത്തികശാസ്‌ത്രത്തില്‍ Consumer rationality എന്ന് പറയും. കേരള സര്‍ക്കാരിന്റെ ഉത്തരവിന്റെ സാമ്പത്തിക ശാസ്‌ത്രമനുസരിച്ച് കുറേയേറെ പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാനാകും.
ഉദാഹരണത്തിന്: മലയാള സിനിമയെ രക്ഷിക്കാന്‍ ടൈറ്റാനിക്ക് കാണരുത്, പകരം പട്ടണത്തില്‍ ഭൂതം കാണുക.
സംഗീത വ്യവസായത്തെ സംരക്ഷിക്കാന്‍ പോപ് മ്യൂസിക് വേണ്ട, പകരം കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കേള്‍ക്കുക.
കുമ്പാരന്മാരുടെ ജോലി സംരക്ഷിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപേക്ഷിക്കുക, പകരം പഴയ മണ്‍കലം വാങ്ങിക്കുക.
ഇത്തരം സ്വദേശി പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ അപാരമാണ്! മുകളില്‍ പരാമര്‍ശിച്ച ഉത്തരവിറക്കുന്ന പല നേതാക്കന്മാരുടെയും ഐ.എ.എസ് ഉദ്യോഗ്‌സഥരുടെയും മക്കളും പേരക്കുട്ടികളും ബഹുരാഷ്‌ട്ര കമ്പനികളില്‍ വിദേശത്ത് ജോലി ചെയ്യുന്നവരാണെന്ന കാര്യം തല്‍ക്കാലം മറക്കുക.
ഇനി രണ്ടാമത്തെ പരസ്യത്തിലേക്ക് വരാം. ജൂലൈ അവസാന വാരം ഇംഗ്ലീഷ് പത്രങ്ങളിലും ഇംഗ്ലീഷ് ചാനലുകളിലും വന്നഅദാനി പവര്‍ കമ്പനിയുടെ (Adani Power Company) യുടെ പരസ്യമാണിത്. 3000 കോടി രൂപ മൂലധന വിപണിയില്‍ നിന്ന് സമാഹരിക്കാനായുള്ള ഓഹരി വില്‍പ്പനയുടെ പരസ്യമായിരുന്നു അത്. ഉദ്ദേശിച്ച തുകയുടെ 30 ഇരട്ടി തുകയ്‌ക്കുള്ള അപേക്ഷകളാണ് വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നും കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി നാല് പ്രോജക്‌റ്റുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കമ്പനി. 2013 ഓടെ പ്രതീക്ഷിക്കുന്നത് 9900 mw വൈദ്യുതി. ഇതില്‍ 6600 mw ഉല്‍പ്പാദനത്തിന്റെ പ്രോജക്‌റ്റുകള്‍ വിവിധ ഘട്ടങ്ങളിലായി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നമ്മുടെ കെ.എസ്.ഇ.ബിയുടെ മൊത്തം വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 1600 mw ആണെന്ന് അറിയുമ്പോഴാണ് നമുക്ക് ഷോക്കടിക്കുന്നത്.
ഇത്തരത്തിലുള്ള നിരവധി പ്രോജക്‌റ്റുകള്‍ ഇന്ത്യന്‍ വ്യവസായികള്‍ ഈ മാന്ദ്യകാലത്തും നടപ്പാക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സമീപനവും ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സമീപനവും മനസിലാക്കാന്‍ ഈ രണ്ട് പരസ്യങ്ങള്‍ നോക്കിയാല്‍ മതി.
ആസിയാന്‍ കരാറിനോടുള്ള സമീപനം നമ്മുടെ സ്ഥിരം സമീപനത്തിന്റെ പ്രതിഫലനം മാത്രമാണ്. മലയാളികള്‍ ലോകമെമ്പാടും വിജയിച്ച് മുന്നേറുമ്പോള്‍ കേരളത്തില്‍ നാം പൊട്ടക്കിണറ്റില്‍ നിന്ന് വെളിയിലേക്ക് ചാടാന്‍ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
(ഗുരുവായൂരിലെ ശ്രീകൃഷ്‌ണ കോളെജിലെ സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
കേരളം എന്ത് ചെയ്യണം?
കരാറിനെ നേരിടാന്‍ കൃഷികളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തണം. അതിന് കഴിഞ്ഞില്ലെങ്കില്‍, നമുക്ക് മത്സരിക്കാന്‍ ശേഷിയുള്ള ഉല്‍പ്പന്ന,സേവന മേഖലകളിലേക്ക് ശ്രദ്ധ തിരിക്കണം.
വി.ശാന്തകുമാര്‍
ഇന്ത്യ ആസിയാന്‍ രാജ്യങ്ങളുമായുണ്ടാക്കിയിട്ടുള്ള തുറന്ന വ്യാപാര ഉടമ്പടിക്കെതിരെ പ്രസ്‌താവനകളും സമരങ്ങളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ടല്ലോ. നമ്മള്‍ കരാറിനെ എതിര്‍ക്കുകയാണോ വേണ്ടത്? അതോ കേരളത്തിനെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്നു വിശദമായി വിലയിരുത്തി, അക്കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം സാധ്യമാണോ എന്ന് ചര്‍ച്ച ചെയ്യുകയാണോ വേണ്ടത്.
ആസിയാന്‍ കരാര്‍ മലയാളിയുള്‍പ്പടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും നേട്ടങ്ങളുണ്ടാക്കും. ഇപ്പോള്‍ ചരക്കുകളുടെ കാര്യത്തിലുണ്ടാക്കിയിട്ടുള്ള ഉടമ്പടി മൂലം 1000 കോടിയോളം രൂപയുടെ വ്യാപാരം വര്‍ധിക്കുമെന്നു കരുതപ്പെടുന്നു.

No comments:
Post a Comment