അന്യനാട്ടില്‍ എത്രയൊക്കെ കെട്ടിപ്പടുത്താലും സ്വന്തം മണ്ണില്‍ തിരിച്ചെത്തി ഒരു സംരംഭം തുടങ്ങി വിജയിപ്പിച്ചെടുക്കുകയെന്നത് പല വിദേശമലയാളികളുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള വഴി ചുവന്ന പരവതാനി വിരിച്ചതല്ലെന്ന് മറുനാട്ടില്‍ നിന്ന് തിരിച്ചെത്തി ഇവിടെ സംരംഭം തുടങ്ങി വിജയിപ്പിച്ചവര്‍ പറയുന്നു. കൂടുതല്‍ വിദേശമലയാളി സംരംഭകര്‍ക്കും നേരിടേണ്ടണ്ടി വന്ന പ്രധാന പ്രശ്‌നം ബിസിനസ് തുടങ്ങാനുള്ള, വിവിധയിനം അനുമതികള്‍ ലഭിക്കാനുള്ള കാലതാമസം തന്നെയായിരുന്നു. വൈദ്യുതി കണക്ഷന്‍ സംബന്ധമായ പ്രശ്‌നങ്ങളായിരുന്നു രണ്ടണ്ടാമത്തെ വില്ലന്‍. വിദഗ്‌ധരായ തൊഴിലാളികളെ കിട്ടാത്തത് ചിലരെ വലച്ചപ്പോള്‍ മറ്റുചിലര്‍ക്ക് വിനയായത് അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവാണ്. പക്ഷെ ഇക്കാര്യങ്ങളില്‍ മുന്‍നാളുകളെ അപേക്ഷിച്ച് ഇപ്പോള്‍ ഏറെ മാറ്റം വന്നിട്ടുണ്ടെണ്ടന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ബാഹ്യപ്രശ്‌നങ്ങള്‍ക്കപ്പുറം ആവശ്യമായ ഒരുക്കങ്ങള്‍ നടത്താത്തതുകൊണ്ടും അറിവില്ലാത്ത മേഖല തെരഞ്ഞെടുത്തതുകൊണ്ടുമൊക്കെ പരാജയപ്പെട്ടവരുണ്ട്. എന്തുകൊണ്ട് പരാജയപ്പെടുന്നു? വിദേശത്ത് വര്‍ഷങ്ങള്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ബിസിനസ് തുടങ്ങി കടക്കെണിയിലായ നിരവധിപ്പേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ഈ കഥകള്‍ നമ്മെ പഠിപ്പിക്കുന്ന അനേകം കാര്യങ്ങളുണ്ടണ്ട്. എന്തൊക്കെയാണ് ഇവ? ഇപ്പോഴത്തെ അവസരങ്ങള്‍ മാത്രം നോക്കി ബിസിനസ് തുടങ്ങിയാല്‍ ട്രെന്‍ഡ് മാറുമ്പോള്‍ നിലനില്‍ക്കാന്‍ കഴിയണമെന്നില്ല വിദേശത്തെ ബിസിനസ് മോഡല്‍ അതേപടി അനുകരിക്കുന്നവരാണ് ഒരു കൂട്ടര്‍. ഇവിടത്തെ സാഹചര്യത്തിനും ഉപഭോക്താവിനും അനുയോജ്യമായ ഉല്‍പ്പന്നം/സേവനം നല്‍കാന്‍ കഴിയണം അറിവോ അനുഭവസമ്പത്തോ ഇല്ലാത്ത മേഖലയില്‍ സംരംഭം തുടങ്ങി അപകടത്തില്‍പ്പെടുന്നവര്‍ ഏറെ മറ്റുള്ളവരുടെ വാക്ക് വിശ്വസിച്ച് വിപണിപഠനം നടത്താതെ സംരംഭം തുടങ്ങരുത്. സംരംഭം തുടങ്ങാന്‍ പണം കൊടുത്ത് ആരെയെങ്കിലും ഏല്‍പ്പിച്ച് സ്വയം ഇടപെടാതെ മാറിനിന്നാല്‍ വിജയിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ കാലിടറി വീണിട്ടുള്ളവര്‍ ഏറെ. വിജയികളായ സംരംഭകര്‍ക്കും തുടക്കത്തില്‍ ഇതുപോലെ ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ തോല്‍ക്കാതെ, തെറ്റ് തിരിച്ചറിഞ്ഞ് മുന്നേറിയെന്നതാണ് അവരെ വിജയികളാക്കിയത്. വിദേശത്തുനിന്ന് ഇവിടെയെത്തി അസാമാന്യധൈര്യത്തോടെ സംരംഭം തുടങ്ങി, പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിച്ച അവരുടെ അനുഭവങ്ങള്‍ പുതുസംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും. `പ്രഗല്‍ഭരെ കിട്ടാന്‍ ഏറെ അലഞ്ഞു' ![]() ചെറു ഉറവകളില്‍ പിറവിയെടുക്കുന്ന സാല്‍മണ്‍ മല്‍സ്യം പിന്നീട് കടലില്‍ പോയി ജീവിതം ആസ്വദിക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ജന്മം കൊണ്ട അതേ ഉറവകളില്‍ തിരിച്ചെത്തി മുട്ടയിട്ട് മരണത്തെ പുല്‍കുന്നു. സാല്‍മണ്‍ മല്‍സ്യം എന്ന് സ്വയം വിശേഷിപ്പിച്ച്, സ്വന്തം നാടിനായി എന്തെങ്കിലും ചെയ്യാനായി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി ഒരു വന്‍കിട ഭക്ഷ്യസംസ്‌കരണ യൂണിറ്റിന് തുടക്കമിട്ട ജോര്‍ജ് പൗലോസ് എന്ന സംരംഭകന്‍. പക്ഷെ ഇദ്ദേഹത്തിന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതൃകയാകണം. അതിലൂടെ വ്യവസായമുന്നേറ്റത്തിന് വഴിവെക്കണം. അനേകര്‍ക്ക് തൊഴില്‍ നല്‍കണം- അമേരിക്കയിലെ അതേ നിലവാരത്തിലുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റിന് കേരളത്തില്‍ തുടക്കമിടുമ്പോള്‍ ജോര്‍ജ് പൗലോസിന്റെ മനസിലെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു. പക്ഷെ അനുയോജ്യരായ ജോലിക്കാരെ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഏറെ വലച്ചു. അമേരിക്കന്‍ നിലവാരത്തിലുള്ള യൂണിറ്റാണ് പണികഴിപ്പിക്കേണ്ടണ്ടത് എന്നതിനാല്‍ ജോലിക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവ് പ്രശ്‌നം സൃഷ്ടിച്ചു. അതുമൂലം നിര്‍മാണം താമസിച്ചു. വൈദ്യുതി കണക്ഷന്‍ കിട്ടാനായി ഏറെ നാള്‍ അലഞ്ഞു. പക്ഷെ പോര്‍ട്ട് ട്രസ്റ്റ്, കസ്റ്റംസ് തുടങ്ങിയ ഗവണ്‍മെന്റിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണം പ്രോല്‍സാഹനജനകമായിരുന്നെന്ന് ജോര്‍ജ് പൗലോസ് പറയുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് `നാട്ടില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആരെയും സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. കേരളത്തില്‍ സംരംഭം തുടങ്ങി വിജയിപ്പിക്കാന്‍ അനന്തസാധ്യതകളാണുള്ളത്. മറുനാടന്‍ മലയാളികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇവിടെ സംരംഭം തുടങ്ങി വിജയിപ്പിക്കാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ട്. വിദേശത്തെ സാങ്കേതികവിദ്യകള്‍ മറുനാടന്‍ മലയാളികള്‍ക്ക് പരിചിതമാണെന്നതും ഇവിടത്തെ സംസ്‌കാരവും സാഹചര്യവും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതുമാണ് ഇതിന് കാരണം. വൈദ്യുതി കിട്ടിയില്ല, നഷ്‌ടം അഞ്ചര കോടി ![]() കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്, മനസു മടുത്താണ് എം.എ മുഹമ്മദ് ഗള്‍ഫിലേക്ക് വിമാനം കയറിയത്. തിരുവനന്തപുരത്തുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ഒരു കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. അത് ബിസിനസില്‍ സജീവമായിരുന്ന മുഹമ്മദ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ മനസിന് വലിയ ആഘാതമായി. പിന്നീട് ഗള്‍ഫില്‍ മികച്ച ഗാര്‍മെന്റ് യൂണിറ്റ് കെട്ടിപ്പടുത്തു, അതിനുശേഷം ഫ്‌ളോറ എന്ന പേരില്‍ പാര്‍ട്‌ണര്‍ഷിപ്പ് ബിസിനസായി ഹോട്ടല്‍ ശൃംഖല ആരംഭിച്ചു. ആദ്യത്തെ ആഘാതത്തിന്റെ മുറിവുകളുണങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഒന്നുകൂടി നിക്ഷേപം നടത്താന്‍ ഗ്രൂപ്പ് തീരുമാനിച്ചു. കൊച്ചിയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ ഒബ്‌റോണ്‍ മാളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത് 2006ലാണ്. അത് ഒരു അഗ്നിപരീക്ഷ തന്നെയായിരുന്നു മുഹമ്മദിന്. വിവിധ അനുമതികള്‍ക്കായി ഏറെ അലഞ്ഞു. ഏകജാലക സംവിധാനം യാഥാര്‍ത്ഥ്യമായിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ച നാളുകളായിരുന്നു അത്. മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കിട്ടാനായിരുന്നു ഏറെ ബുദ്ധിമുട്ട്. പ്രത്യേക ലൈനില്‍ നിന്നുള്ള വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി ഒരു വര്‍ഷമെടുത്തു. അതുവരെ ജനറേറ്ററിലായിരുന്നു മാള്‍ പ്രവര്‍ത്തിച്ചത്. ഒരു ദിവസം ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ 1.47 ലക്ഷം രൂപയുടെ ഡീസല്‍ വേണം. അങ്ങനെ ഒരു വര്‍ഷം അഞ്ചര കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായി. എങ്ങനെ കേരളത്തില്‍ ഒരു മാള്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് ചോദിച്ച് പ്രവാസികളായ പല ബിസിനസുകാരും തന്നെ അല്‍ഭുതത്തോടെ നോക്കാറുണ്ടെണ്ടന്ന് മുഹമ്മദ്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് `കേരളം ഏറെ സാധ്യതകളുള്ള വിപണിയായതിനാലും സാഹചര്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയുള്ളതിനാ ലും വിദേശമലയാളികള്‍ക്ക് വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. പക്ഷെ ശരിയായ പ്ലാനിംഗ്, അര്‍പ്പണമനോഭാവം, ഇച്ഛാശക്തി, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ് എന്നീ ഘടകങ്ങള്‍ വേണം.' ഇത് `പാമ്പും കോണിയും' കളി ![]() ഗള്‍ഫില്‍ ഒരു കാറ്റടിച്ചാല്‍ മണല്‍ കൂടി ഒരു കുന്ന് രൂപപ്പെടും. അടുത്ത കാറ്റില്‍ ആ കുന്ന് ഇല്ലാതാകും. അതുപോലെയാണ് അവിടത്തെ ബിസിനസ് അന്തരീക്ഷവും. ഇന്ന് കാണുന്ന വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നാളെ ഇല്ലാതായേക്കാം. ഒന്നുമില്ലായ്‌മയില്‍ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കപ്പെടാം. പക്ഷെ കേരളത്തിലുണ്ടണ്ടാകുന്നത് ഊഞ്ഞാലുപോലെയുള്ള കാറ്റാണ്. അതിനാല്‍ ഒരിക്കലും വിദേശത്തെ ബിസിനസ് സംവിധാനങ്ങള്‍ ഇവിടെ പയറ്റാനാകില്ലെന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. തിരിച്ചും- ഇത് ബോബന്‍ കൊള്ളന്നൂരിന്റെ നിരീക്ഷണമാണ്. ഗള്‍ഫില്‍ പ്രൊഫഷണല്‍ ജീവിതത്തിനുശേഷം 21 വര്‍ഷം മുമ്പാണ് കേരളത്തില്‍ സംരം?ത്തിന് തുടക്കമിടുന്നത്. തന്റെ അനുഭവങ്ങളില്‍ നിന്ന്‌് അദ്ദേഹം `പാമ്പും കോണിയും' എന്ന ഗ്രന്ഥവും എഴുതുകയുണ്ടണ്ടായി. ഭക്ഷ്യ രംഗത്തേക്ക് കടന്ന ഇദ്ദേഹത്തിനെ കാത്തിരുന്നത് പ്രതിസന്ധികളും വെല്ലുവിളികളുമായിരുന്നു. താല്‍ക്കാലിക രജിസ്‌ട്രേഷന് അപേക്ഷ കൊടുത്തിട്ട് മറുപടിയില്ല. ഗള്‍ഫിലിരുന്നുകൊണ്ടണ്ട് മൂന്ന് പ്രാവശ്യം റിമൈന്‍ഡര്‍ അയച്ചു. അവസാനം വിളിച്ചുചോദിച്ചപ്പോള്‍ പറഞ്ഞത് അതിനുള്ള ഫോം ലഭ്യമല്ലെന്നാണ്. ഫോമിന്റെ 100 ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് അവിടെ സൂക്ഷിച്ചോളൂ എന്നുപറഞ്ഞ് 100 രൂപ ഡിഡി അയച്ചുകൊടുക്കുകയാണുണ്ടണ്ടായത്. അത് ഏറ്റു. രണ്ടണ്ടാഴ്‌ചക്കകം താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ലഭിച്ചു. ആര്‍ക്കും കൈക്കൂലി കൊടുക്കാത്ത പോരാട്ടമായിരുന്നു തന്റേതെന്ന് ബോബന്‍ കൊള്ളന്നൂര്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് `മുമ്പത്തേതിനേക്കാള്‍ സ്ഥിതി ഏറെ മാറിയിട്ടുണ്ടണ്ട്. പക്ഷെ നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടണ്ട് മുന്നേറാന്‍ അസാമാന്യമായ ഇച്ഛാശക്തി ഉണ്ടണ്ടായിരിക്കണം' ട്രെന്‍ഡ് അംഗീകരിക്കപ്പെടാന്‍ സമയമെടുത്തു ![]() കേരളത്തിലെ ഫര്‍ണിഷിംഗ് രംഗത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടയ്‌ക്ക് ഉണ്ടണ്ടായ മാറ്റം വളരെ വലുതാണ്. ഇന്ന് വീട് പണിയുമ്പോള്‍ തന്നെ നിശ്ചിത ബജറ്റ് ഫര്‍ണിഷിംഗിനായി മലയാളികള്‍ മാറ്റിവെക്കുന്നു. ഈ മാറ്റത്തിനെടുത്ത സമയമാണ് ഇമാം സാലിയ്‌ക്ക് വെല്ലുവിളിയായി നിന്നത്. ഗള്‍ഫില്‍ ഫര്‍ണിഷിംഗ് രംഗത്താണ് ഇമാം സാലി ജോലി ചെയ്‌തിരുന്നത്. കേരളത്തിലും വരും കാലങ്ങളില്‍ ഇത്തരമൊരു മേഖലയ്‌ക്ക് മികച്ച സാധ്യതയുണ്ടണ്ടാകുമെന്ന് കണ്ടണ്ടതിനെത്തുടര്‍ന്ന് ജോലി വേണ്ടെണ്ടന്നുവെച്ച് നാട്ടിലെത്തി 1990ല്‍ ദിവാനിയ ഫര്‍ണിഷിംഗിന് തുടക്കമിടുകയായിരുന്നു. ചെറുകിട യൂണിറ്റായി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. അത് തുടങ്ങാനുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കേണ്ടണ്ടി വന്നെങ്കിലും പിന്തിരിഞ്ഞില്ല. കര്‍ട്ടനുകള്‍ക്കായുള്ള ഷോറൂമായാണ് തുടക്കം. വിദേശത്തുള്ള ട്രെന്‍ഡുകള്‍ ഇവിടെ കൊണ്ടണ്ടുവന്ന ഇമാം സാലിയ്‌ക്ക് വിപണിയില്‍ സ്ഥാനം കണ്ടെണ്ടത്താന്‍ കുറച്ചുനാള്‍ കാത്തിരിക്കേണ്ടണ്ടി വന്നു. വില അല്‍പ്പം കൂടുതലുമായിരുന്നു. എന്നാല്‍ വില്‍പ്പന കൂടിയപ്പോള്‍ വില കുറയ്‌ക്കാനായി. കാലം മാറിയപ്പോള്‍ ഫര്‍ണിഷിംഗിനായി പണം ചെലവിടാന്‍ ഉപഭോക്താക്കള്‍ക്ക് മടിയില്ലാതെയായി. കര്‍ട്ടന്‍, ഫര്‍ണിച്ചര്‍ എന്നിവയില്‍ നി ന്ന് വളര്‍ന്ന് വീട് അലങ്കരിക്കാനുള്ള ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ദിവാനിയ തങ്ങളുടെ മേഖല വിപുലീകരിച്ചു. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട് `വിദേശത്തിരുന്ന് ബിസിനസ് നടത്താന്‍ ഏല്‍പ്പിച്ച് മാറിനിന്നാല്‍ തിരിച്ചടി കിട്ടും. ഇവിടത്തെ സംവിധാനവും വിപണിയും വിശദമായി മനസിലാക്കിയതിനു ശേഷം ആരംഭിക്കുക. അതും ഒറ്റയടിക്ക് അവിടെ നിന്ന് പോരരുത്. പറ്റുമെങ്കില്‍ ചെറിയ മുതല്‍മുടക്കില്‍ വിദേശത്തുനിന്നുതന്നെ സംരംഭം തുടങ്ങുക. സംരംഭം വളര്‍ച്ചയിലെത്തുമ്പോള്‍ ഇവിടെയെത്തി വിപുലീകരിക്കാം. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടിസ്ഥാനസൗകര്യം, റീറ്റെയ്‌ല്‍ എന്നീ രംഗങ്ങളില്‍ മികച്ച അവസരങ്ങളുണ്ട്.' അനുമതികള്‍ക്കായി അലഞ്ഞതിന് കണക്കില്ല ![]() പ്രതിസന്ധികളുടെ ആഴക്കടലില്‍ നിന്ന് തിരിച്ചുകയറിയ സംരംഭക ജീവിതമാണ് ഇംപാക്‌റ്റ് മെറ്റല്‍സിന്റെ സാരഥി ജോജി റ്റി.ജിയുടേത്. ഗള്‍ഫില്‍ സാമാന്യം ഭേദപ്പെട്ട ജോലിയുണ്ടണ്ടായിരുന്ന ജോജിക്ക് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചുപോരേണ്ടണ്ടി വന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടണ്ടി വന്ന നാളുകളായിരുന്നു അത്. സ്വന്തമായി സംരം?ം തുടങ്ങണമെന്ന ചിന്ത മനസില്‍ ശക്തമായത് അപ്പോഴാണ്. ഗള്‍ഫില്‍ കെട്ടിടനിര്‍മ്മാണ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടണ്ട് വേറിട്ട ഇന്റീരിയര്‍ ഉല്‍പ്പന്നങ്ങളായ സ്റ്റെയ്‌ന്‍ലസ് സ്റ്റീല്‍ ഹാന്‍ഡ്‌റെയ്‌ലുകളുടെയും മറ്റും ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സ്ഥാപനം തുടങ്ങാനുള്ള ലൈസന്‍സിനായി നാല് മാസം അലഞ്ഞു. ഫാക്‌റ്ററി സ്ഥാപിക്കുന്നതിന്റെ ചുറ്റും താമസിക്കുന്നവരുടെ അനുമതിക്കായും കുറേ അലഞ്ഞു. ഒടുവില്‍ ലൈസന്‍സ് കിട്ടി. വൈദ്യുതി കണക്ഷന്‍ കിട്ടാനായി പാഴാക്കിയത് നാല് മാസം. ഒരു വര്‍ഷത്തോളം ഒരോന്നിന്റെയും പിറകെ നടപ്പുതന്നെയായിരുന്നെന്ന് ജോജി. ``പണമുള്ളപ്പോള്‍ പെട്ടെന്ന് കാര്യങ്ങള്‍ സാധിച്ചു കിട്ടും. ഇല്ലെങ്കില്‍ ചെറിയ കാര്യത്തിനുപോലും ഏറെ വലയേണ്ടണ്ടി വരുമെന്ന് എനിക്ക് മനസിലായി. പക്ഷെ തീയില്‍ കുരുത്തതുകൊണ്ടണ്ട് ഇപ്പോഴത്തെ ചെറിയ പ്രശ്‌നങ്ങള്‍ എനിക്ക് ഏല്‍ക്കാറില്ല`` ജോജി പറയുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് `ധൈര്യമായി മുന്നോട്ടുവരിക, സംരംഭം തുടങ്ങുക. പക്ഷെ അറിയാവുന്ന മേഖലയിലേ കാല്‍വെക്കാവൂ. ലോകത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കേരളം. മുമ്പ് ഗള്‍ഫിനെക്കാള്‍ കേരളം 12-15 വര്‍ഷം വരെ പിന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ ആ വ്യത്യാസം 2-3 വര്‍ഷമായി കുറഞ്ഞിട്ടുണ്ടണ്ട്. വിദേശമലയാളികള്‍ക്ക് തങ്ങള്‍ക്ക് പുറം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അറിവും അനുഭവ സമ്പത്തും ഇവിടെ ഉപയോഗിക്കാം. പക്ഷെ ഇവിടത്തെ ഉപഭോക്താക്കള്‍ക്ക് പറ്റുന്ന രീതിയിലുള്ള ഉല്‍പ്പന്നമായിരിക്കണം. തിങ്ക് ഗ്ലോബലി ആകറ്റ് ലോക്കലി- അതായിരിക്കണം ഒരു സംരംഭകന്റെ മന്ത്രം.' |
Thursday, 19 May 2011
കേരളത്തില്‍ സംരംഭം തുടങ്ങിയ പ്രവാസികള്‍ എന്തു പറയുന്നു?
Subscribe to:
Post Comments (Atom)
No comments:
Post a Comment