വിദേശത്ത് ജോലി ചെയ്‌ത് പണ മുണ്ടാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തി, പുതിയ സംരംഭം തുടങ്ങി ഇവിടെ പാദമുദ്ര പതിപ്പിക്കുകയെന്നത് പല വിദേശ മലയാളികളുടെയും സ്വപ്‌നമാണ്. പക്ഷെ കോടികള്‍ മുതല്‍മുടക്കി തുടങ്ങുന്ന ബിസിനസാണെങ്കിലും ചിലതിനു മാത്രമേ വിജയിക്കാനാകുന്നുള്ളു. ഇതിന് പല കാരണങ്ങളുമുണ്ട്.
ഇന്ത്യ വന്‍ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലായതിനാല്‍ വിദേശമലയാളികള്‍ക്ക് ഇവിടെ നിക്ഷേപിക്കാന്‍ മികച്ച അവസരമാണ്. അടുത്ത് 20 വര്‍ഷത്തില്‍ നിങ്ങളുടെ മുതല്‍മുടക്കിന് മറ്റേതൊരു രാജ്യത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഫലം നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
വിജയിച്ചവരും കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം ബിസിനസില്‍ കളഞ്ഞുകുളിച്ചവരുമായ നിരവധി വിദേശമലയാളികളുമായി അടുത്ത് ഇടപഴകിയതില്‍ നിന്ന് എനിക്ക് പല കാര്യങ്ങളും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്. വിദേശമലയാളികള്‍ മാത്രമല്ല, പുതുസംരംഭം കെട്ടിപ്പടുക്കുന്ന ഏതൊരു വ്യക്തിയും തീര്‍ച്ചയായും മനസില്‍ വെക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:
അറിയാവുന്ന മേഖലയില്‍ മാത്രം കൈവെക്കുക
നിങ്ങളുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണമെങ്കില്‍ സംരംഭം നിങ്ങള്‍ക്ക് അറിയാവുന്ന മേഖലയിലായിരിക്കണം. മറ്റുള്ളവര്‍ വിജയിച്ച രംഗം, മികച്ച വളര്‍ച്ചാസാധ്യത എന്നിവ മാത്രം മാനദണ്‌ഡമാക്കി ഏതെങ്കിലും മേഖലയില്‍ മുതല്‍മുടക്ക് നടത്തിയാല്‍ വിജയിക്കണമെന്നില്ല.
റിസ്‌ക് എടുക്കാം
ബിസിനസിലെ വിജയം നിങ്ങള്‍ക്ക് എന്തുമാത്രം റിസ്‌ക് എടുക്കാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. റിസ്‌കും റിട്ടേണും പരസ്‌പര പുരകങ്ങളാണ്. എന്നാല്‍ ചിലപ്പോളത് നെഗറ്റീവ് റിട്ടേണും ആകാറുണ്ട്. യഥാര്‍ത്ഥത്തില്‍ റിസ്‌കെടുക്കുന്നത് ഒരു കലയാണ്. വിവരങ്ങളെ കൃത്യമായി അപഗ്രഥിച്ചും ഇന്റ്യൂഷന്‍ അഥവാ നിങ്ങളുടെ ഉള്ളിലെ തോന്നലുകള്‍ക്ക് പ്രാധാന്യം കൊടുത്തും റിസ്‌ക് എടുക്കുക. മികച്ച പ്രൊഫഷണല്‍ മാനേജ്‌മെന്റ് ടീം ഉണ്ടെങ്കില്‍ പോലും തുടക്കകാലഘട്ടങ്ങളില്‍ നിങ്ങള്‍ ബിസിനസില്‍ നേരിട്ട് ഇടപെടുക തന്നെ വേണം.
സ്ഥലത്തിനും പ്രാധാന്യമുണ്ട്
ബിസിനസിന്റെ വിജയം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അത് സ്ഥിതി ചെയ്യുന്ന പ്രദേശം. ടൂറിസം ഇപ്പോള്‍ ഏറെ വളര്‍ച്ചാസാധ്യതയുള്ള മേഖലയാണ്. പല വിദേശമലയാളികളും റിസോര്‍ട്ട് തുടങ്ങാന്‍ മുന്നോട്ടുവരുന്നുണ്ട്. പക്ഷെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്നല്ല നിങ്ങളുടെ റിസോര്‍ട്ടെങ്കില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
ഫണ്ടിന് വഴികളേറെ
ബിസിനസ് തുടങ്ങാനുള്ള ഫണ്ടണ്ട് സമാഹരണത്തിനായി മുമ്പൊക്കെ ബാങ്ക് വായ്‌പകള്‍ മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ സ്ഥിതി മാറി. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ എന്നിങ്ങനെ പല മാര്‍ഗങ്ങളുമുണ്ട്. ഇക്കാര്യങ്ങളില്‍ വിദഗ്‌ധന്റെ മാര്‍ഗനിര്‍ദേശം നേടുക.
ശരിയായ എക്കൗണ്ടിംഗ് പ്രധാനം
ശരിയായ ഒരു എക്കൗണ്ടിംഗ് സംവിധാനം ആവിഷ്‌കരിക്കാന്‍ ബിസിനസ് വളരാനായി കാത്തിരിക്കേണ്ട. എന്തു സംരംഭം നിങ്ങള്‍ ആരംഭിച്ചാലും സ്ഥാപനത്തില്‍
നിയമിക്കേണ്ട ആദ്യ ജീവനക്കാരന്‍ ഒരു ബുക്ക് കീപ്പറാണ്. ശരിയായ എക്കൗണ്ടിംഗ് സംവിധാനവും മികച്ച മാനേജ്‌മെന്റ് രീതിയും കോര്‍പ്പറേറ്റ് സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള വഴികളാണ്. തുടക്കത്തില്‍ തന്നെ സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് സംസ്‌കാരം രൂപപ്പെടുത്തേണ്ടത് പ്രധാനമാണ്.
നിയമപരമായിരിക്കണം
സമ്പത്തുണ്ടാക്കാന്‍ മാത്രമല്ല, സമൂഹത്തില്‍ നിലയും വിലയുമുണ്ടാക്കാന്‍ കൂടിയാണ് പലരും ബിസിനസ് കെട്ടിപ്പടുക്കുന്നത്. സെക്കന്റ് എക്കൗണ്ടിംഗ്, കള്ളപ്പണം മുതലായ അധാര്‍മിക കാര്യങ്ങള്‍ക്ക് തുനിയരുത്. നികുതികളുമായി ബന്ധപ്പെട്ട അധികൃതര്‍, പ്രാ
ദേശിക കൗണ്‍സിലുകള്‍ എന്നിവരുമായുള്ള മികച്ച ബന്ധം ബിസിനസില്‍ സഹായിക്കും.
ബാങ്കുകളുമായി മികച്ച ബന്ധം
ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്നത് ആവശ്യമുള്ളപ്പോള്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് സഹായിക്കും. ചില ബാങ്കുകള്‍ ചെറുകിട സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും വിപണിവിഹിതം എങ്ങനെ നിലനിര്‍ത്താമെന്നതിനെക്കുറിച്ചുമൊക്കെ ഉപദേശങ്ങള്‍ തരാറുണ്ട്.
പരസ്യ പ്രചാരണങ്ങള്‍
നിങ്ങളുടെ സേവനമോ ഉല്‍പ്പന്നമോ എത്ര നല്ലതായാലും അതിനാവശ്യമായ പരസ്യ പ്രചാരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ കാര്യമില്ല. വേറിട്ട പ്രചാരണ രീതികളും വേണ്ടിവന്നേക്കാം. സോഷ്യല്‍ മീഡിയ പോലെ ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.
വേണ്ടണ്ടത്, കസ്റ്റമര്‍ ഡിലൈറ്റ് ഉപഭോക്തൃ സംതൃപ്‌തിയില്‍ നിന്ന് കസ്റ്റമര്‍ ഡിലൈറ്റിലേക്ക് മാറേണ്ട സമയമായി. എന്തു ചെയ്‌താലും അത് കസ്റ്റമര്‍ ഡിലൈറ്റ് കൂട്ടാന്‍ സഹായിക്കുമോയെന്ന് ചിന്തിക്കുക. അതിന് സഹായകരമാക്കുന്ന പരിപാടികളും സംഘടിപ്പിക്കാം.
മൂല്യങ്ങള്‍ വേണം
മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്‌ഠിതമായ ബിസിനസ് നയം പിന്തുടരുക. നയങ്ങളും ബിസിനസ് തന്ത്രങ്ങളും കാലോചിതമായിരിക്കും. എന്നാല്‍ മൂല്യങ്ങളും തത്വങ്ങളും കാലത്തിന് അതീതമായിരിക്കണം.
സിസ്റ്റമൈസ് ചെയ്യുക
പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അത് സിസ്റ്റമൈസ് ചെയ്യുന്നതിന് പ്രാധാന്യം കൊടുക്കുക. ഇല്ലെങ്കില്‍ നിങ്ങളുടേത് ഒരു സ്വയം തൊഴില്‍ മാത്രമായിരിക്കും. ബിസിനസ് പ്രോസസ് അധിഷ്‌ഠിതമാക്കാനും അതുവഴി മികച്ച ലാഭവും വളര്‍ച്ചയുമുണ്ടാക്കാനും സിസ്റ്റമൈസേഷന്‍ സഹായിക്കും.
No comments:
Post a Comment