Thursday, 19 May 2011

പ്രവാസി ലോകം


ഹരി കെ. നമ്പൂതിരി ഹെല്‍ത്ത്‌ കെയര്‍ സ്‌പെഷലിസ്റ്റ്‌
രി കെ. നമ്പൂതിരി കൈവയ്‌ക്കാത്ത മേഖലകള്‍ ചുരുക്കം. ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌, ഹെല്‍ത്ത്‌ കെയര്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ രംഗങ്ങളിലെല്ലാം ഒന്നര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഹരി നമ്പൂതിരിയോട്‌ ഇതില്‍ ഇഷ്‌ട കര്‍മരംഗമേതെന്ന്‌ ചോദിച്ചാല്‍ ഉത്തരം ഹെല്‍ത്ത്‌ കെയര്‍ എന്നുതന്നെ. 
അമേരിക്കയിലെ ഹെല്‍ത്ത്‌ ഓപ്‌ഷന്‍സ്‌ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ഹരി കെ. നമ്പൂതിരി പ്രവാസി മലയാളി പ്രൊഫഷണലുകള്‍ക്കിടയിലെ പ്രമുഖരിലൊരാളാണ്‌. ഹോം ഹെല്‍ത്ത്‌ കെയര്‍, പ്രൈമറി കെയര്‍, ഹോം കെയര്‍, സൈക്കോതെറാപ്പി ആന്‍ഡ്‌ കൗണ്‍സലിംഗ്‌, ലോംഗ്‌ ടേം കെയര്‍ എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളില്‍ സമ്പന്നമായ പ്രവര്‍ത്തന പരിചയമാണ്‌ ഇദ്ദേഹത്തിനുള്ളത്‌. രണ്ട്‌ ടെക്‌സാസ്‌ ലൈസന്‍സുകളും ഹരി നമ്പൂതിരിക്കുണ്ട്‌. നഴ്‌സിംഗ്‌ ഫസിലിറ്റി അഡ്‌മിനിസ്‌ട്രേറ്റര്‍, മാസ്റ്റര്‍ സോഷ്യല്‍ വര്‍ക്കര്‍ എന്നിവയാണവ.
സാമൂഹ്യസേവനത്തില്‍ അതീവ തല്‍പ്പരനായ ഇദ്ദേഹം സാമൂഹ്യപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (ഫോമ)യുടെ എക്‌സിക്യൂട്ടിവ്‌ മെമ്പര്‍ കൂടിയായ ഹരി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതനുമാണ്‌. ``മികച്ച സംഘാടകനാണ്‌ ഹരി. അദ്ദേഹത്തിന്റെ അനുപമമായ സംഘാടന പാടവം ഓരോ ഇവന്റിനെയും അവിസ്‌മരണീയമാക്കുന്നു,'' മൈന്‍ഡ്‌ പവര്‍ ട്രെയ്‌നറായ ഡോ.പി.പി വിജയന്‍ പറയുന്നു. ടെക്‌സാസ്‌, അറ്റ്‌ലാന്റ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ഡോ.വിജയന്റെ മൈന്‍ഡ്‌ പവര്‍ പരിശീലന പരിപാടിയുടെ സംഘാടകനായി പ്രവര്‍ത്തിച്ചിരുന്നത്‌ ഹരിയായിരുന്നു. മകല്ലെന്‍ ഹിസ്‌പാനിക്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹരി നമ്പൂതിരി നിരവധി ഹെല്‍ത്ത്‌ കെയര്‍ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗം കൂടിയാണ്‌. ടെക്‌സാസ്‌ ഹെല്‍ത്ത്‌കെയര്‍ അസോസിയേഷന്റെ ഔട്ട്‌സ്റ്റാന്റിംഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ അവാര്‍ഡ്‌ 2009ല്‍ ഹരിയെ തേടിയെത്തിയിരുന്നു. അദ്ദേഹം നേതൃത്വം നല്‍കുന്ന ഹെല്‍ത്ത്‌ കെയര്‍ സ്ഥാപനങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.
ഏതു കര്‍മരംഗത്തും വിജയത്തിന്‌ സഹായിക്കുന്ന ഹരി നമ്പൂതിരിയുടെ ഏഴ്‌ വിജയമന്ത്രങ്ങളിതാ. ഒറ്റനോട്ടത്തില്‍ ഇവ ലളിതമെന്നു തോന്നാം. പക്ഷേ ഇവ അങ്ങേയറ്റം ഫലപ്രദമാണെന്ന്‌ ഹരി പറയുന്നു.
1. ഡിയോഡറന്റുകള്‍ ഉപയോഗിക്കുക. (ദുര്‍ഗന്ധം ഫലപ്രദമായ ആശയവിനിമയത്തിന്‌ വിഘാതം സൃഷ്‌ടിക്കും. നാച്ചുറല്‍ ഡിയോഡറന്റുകള്‍ ഉപയോഗിക്കൂ. നിങ്ങളെയത്‌ കൂടുതല്‍ സ്വീകാര്യരാക്കും.)
2. പ്ലീസ്‌, താങ്ക്‌ യു ഇവ രണ്ടും പറയാന്‍ മറക്കരുത്‌.
3. വിജയികളായ ആളുകളൊത്ത്‌ മാത്രം പ്രവര്‍ത്തിക്കുക.
4. മടിച്ചു നില്‍ക്കാതെ എന്തിനും തുനിഞ്ഞിറങ്ങുക. ഇടിച്ചുകയറണം എവിടെയും.
5. പതിവായി സമൂഹത്തിന്‌ എന്തെങ്കിലും തിരിച്ച്‌ നല്‍കുക.
6. പതിവായി ഇ മെയ്‌ല്‍ പരിശോധിക്കുക. മറുപടികള്‍ കൃത്യമായി നല്‍കുക.
7. സമയനിഷ്‌ഠ പാലിക്കുക.

No comments:

Post a Comment