Thursday, 19 May 2011

ഓഹരി വിപണിയിലെ തകര്‍ച്ച താല്‍ക്കാലികം


സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, ബാങ്ക്‌ സ്ഥിര നിക്ഷേപം തുടങ്ങി വിവിധ ആസ്‌തി വിഭാഗങ്ങളെ അപേക്ഷിച്ച്‌ നഷ്‌ടസാധ്യത കൂടുതല്‍ ഓഹരി നിക്ഷേപത്തിലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം നല്‍കുക ഓഹരികള്‍ തന്നെയാണ്‌. ഇന്ത്യയിലും ലോകത്താകമാനവും പ്രതികൂല വാര്‍ത്തകള്‍ കൂടിയത്‌ ഓഹരി നിക്ഷേപകര്‍ക്ക്‌ തിരിച്ചടിയായി. ഓഹരി നിക്ഷേപത്തിലെ നഷ്‌ടസാധ്യത വര്‍ധിച്ചു എന്നതാണ്‌ ഇതിന്റെ പരിണതഫലം. പ്രകൃതി ദുരന്തങ്ങള്‍, രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, സാധനങ്ങളുടെ വിലക്കയറ്റം, വികസ്വര രാജ്യങ്ങളിലെ പണപ്പെരുപ്പം......മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള അനിശ്ചിതത്വത്തിലൂടെയാണ്‌ ലോകം കടന്നുപോകുന്നത്‌. ഇന്ത്യയിലാണെങ്കില്‍ അഴിമതിയും കള്ളപ്പണവും പരിധികള്‍ ഭേദിച്ച്‌ ഉയരുകയുമാണ്‌. ഇന്ത്യന്‍ കമ്പനികളിലെ വലിയൊരു വിഭാഗം പ്രൊമോട്ടര്‍മാരുടെ ക്രിമിനല്‍ നടപടികള്‍ നിക്ഷേപകരുടെ ആവേശം കെടുത്തുന്നുമുണ്ടണ്ട്‌.
നീതിന്യായ വ്യവസ്ഥയില്‍ വേണ്ടത്‌ ശുദ്ധികലശം
ഇന്ത്യയില്‍ അഴിമതിക്കാരും കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നില്ല എന്ന ധാരണ പൊതുവെയുണ്ടണ്ട്‌. കുറ്റവാളികള്‍ നികുതിദായകരുടെ ചെലവില്‍ സംരക്ഷിക്കപ്പെടുകയാണ്‌. ഉദാഹരണത്തിന്‌ പതിനായിരക്കണക്കിന്‌ നിക്ഷേപകരെ വഞ്ചിച്ച കുറ്റവാളിയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ ജയിലില്‍ സുഖവാസവും സംരക്ഷണവും നല്‍കുന്നു!
ഇന്ത്യയിലെ ഭൂരിഭാഗം കുറ്റകൃത്യങ്ങളും ഒരേ കുറ്റവാളികള്‍ തന്നെ ആവര്‍ത്തിക്കുന്നവയാണ്‌. പത്രങ്ങളില്‍ നാം സ്ഥിരമായി കാണുന്ന വാര്‍ത്തകള്‍ ഇങ്ങനെ: 15 വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത്‌ കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. ഈ പ്രതിയെ 2003ല്‍ 12 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തതിന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നത്രേ. ഇതിന്റെ അര്‍ത്ഥം എന്താണ്‌? അഞ്ചാറ്‌ വര്‍ഷം കഴിയുമ്പോള്‍ ഇതേ പ്രതി 18 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ കൊല്ലും! പല കുറ്റവാളികളും കൂടുതല്‍ വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള കരുത്താര്‍ജിച്ചാണ്‌ പലപ്പോഴും ജയിലില്‍നിന്ന്‌ പുറത്ത്‌ വരുന്നത്‌!
നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ട്രെയ്‌നില്‍ നിന്ന്‌ തട്ടിയിട്ട്‌ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത്‌ കൊന്നതിന്‌ പിടിയിലായ ഗോവിന്ദസ്വാമിയുടെ കാര്യം എടുക്കാം. ജയിലില്‍ സുരക്ഷിതത്വവും സുഭിക്ഷമായ ഭക്ഷണവുമാണ്‌ അയാള്‍ക്ക്‌ ലഭിക്കുക. കൂടാതെ പൊതുജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന്‌ രക്ഷപ്പെടാനും കഴിയും. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്‌ ഗോവിന്ദസ്വാമിയായിരിക്കും!
വധശിക്ഷ അര്‍ഹിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കാതെ ജയിലില്‍ മൂന്ന്‌ നേരം ഭക്ഷണം കൊടുത്ത്‌ സംരക്ഷിച്ച്‌ ബലാല്‍സംഗം ചെയ്യാനും കൊലചെയ്യാനുമായി സമൂഹത്തിലേക്ക്‌ ഇറക്കിവിടുകയാണ്‌. ഇത്‌ മാറണമെങ്കില്‍ നീതിന്യായ വ്യവസ്ഥ ഉടച്ചുവാര്‍ക്കണം. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ തടയാന്‍ മരണശിക്ഷ വ്യാപകമാക്കുന്നതുള്‍പ്പെടെ ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കണം. രാഷ്‌ട്രീയക്കാരിലും ജനപ്രതിനിധികളിലും ക്രിമിനലുകളുടെ എണ്ണം കൂടിയതാണ്‌ ഇന്ത്യ ഇന്ന്‌ നേരിടുന്ന പ്രധാന വെല്ലുവിളി. സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്‌ ഇത്‌ തിരിച്ചടിയുമാണ്‌.


ക്രൂഡ്‌ ഓയ്‌ലിന്റ ആവശ്യകത വര്‍ധിക്കും
ഭൂകമ്പവും സൂനാമിയും ആണവ പ്രതിസന്ധിയും മൂലമുണ്ടണ്ടായ ദുരന്തത്തില്‍ നിന്ന്‌ കരകയറാന്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ തീവ്രപരിശ്രമത്തിലാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ ഓഹരികളിലും തെരഞ്ഞെടുത്ത കമോഡിറ്റികളിലും വന്‍തോതിലുള്ള വിറ്റഴിക്കലാണ്‌ നടന്നത്‌. ജപ്പാനിലെ ആണവ പ്രതിസന്ധിയെത്തുടര്‍ന്ന്‌ ആണവോര്‍ജത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്‌തു. അമേരിക്കയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഊര്‍ജാവശ്യത്തിനായി പ്രധാന മായും ആണവോര്‍ജത്തെയാണ്‌ ആശ്രയിക്കുന്നത്‌. അടുത്ത കാലത്തായി ഇന്ത്യയും ന്യൂക്ലിയര്‍ പവര്‍ പ്രോജക്‌റ്റുകള്‍ക്കായുള്ള ശ്രമത്തിലുമായിരുന്നു. ജപ്പാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇവ ഒരിക്കലും നടപ്പായില്ല എന്നും വരാം. 1979ലെ ത്രീ മൈല്‍ ഐലന്റ്‌ ദുരന്തം, 1986ലെ ചെര്‍ണോബില്‍ ദുരന്തം എന്നിവയെ തുടര്‍ന്ന്‌ ആണവോര്‍ജ പദ്ധതികള്‍ക്കെതിരെയുള്ള പ്രതിഷേധം വ്യാപകമായിരുന്നു. ജപ്പാന്‍ ദുരന്തം ഊര്‍ജ ആവശ്യങ്ങള്‍ക്കായുള്ള ക്രൂഡ്‌
ഓയ്‌ലിന്റെ ആവശ്യകത വീണ്ടണ്ടും വര്‍ധിപ്പിക്കും. ഓട്ടോമൊബീല്‍, ടൂറിസം, സെമികണ്ടണ്ടക്‌റ്റര്‍ തുടങ്ങിയ മേഖലകളില്‍ ജപ്പാന്‍ ദുരന്തം മൂലമുണ്ടണ്ടായ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കേണ്ടണ്ടതില്ല.

ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ച കൈവരിക്കും
ഇന്‍ഷുറന്‍സ്‌ കമ്പനിയായ റിലയന്‍സ്‌ ലൈ ഫിലെ 26 ശതമാനം ഓഹരികള്‍ 3062 കോടി രൂപക്ക്‌ ജപ്പാനിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിപ്പോണ്‍ ലൈഫ്‌ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതോടെ റിലയന്‍സ്‌ ലൈഫ്‌ കമ്പനിയുടെ മൊത്തം മൂല്യം 11,500 കോടി രൂപയായി. ഏകദേശം രണ്ടണ്ട്‌ ദശകത്തോളമായി കേരള നിക്ഷേപകരുടെ ഫേവറിറ്റ്‌ കമ്പനിയായ റിലയന്‍സ്‌ ക്യാപ്പിറ്റലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയാണ്‌ റിലയന്‍സ്‌ ലൈഫ്‌. നിപ്പോണ്‍ ലൈഫ്‌ ഓഹരികള്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന്‌ ലഭിച്ച പണം റിലയന്‍സ്‌ ക്യാപ്പിറ്റലിലേക്കാണ്‌ എത്തുക. ഇതേതുടര്‍ന്ന്‌ ഓഹരിവില മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. കടബാധ്യതകളുള്ളതും കുറേ വര്‍ഷങ്ങള്‍ക്കിടയിലെ താഴ്‌ന്ന നിലവാരത്തിലെത്തിയതുമായ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്‌ കുറഞ്ഞ പലിശക്ക്‌ വായ്‌പ ലഭിച്ചത്‌ അനില്‍ അംബാനി ഗ്രൂപ്പ്‌ പ്രശ്‌നങ്ങളില്‍ നിന്ന്‌ കരകയറുന്നതായ സൂചനയാണ്‌ നല്‍കുന്നത്‌. റിലയന്‍സ്‌ ഇന്‍ഫ്രയില്‍ നിന്നും ശുഭവാര്‍ത്തകള്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ടണ്ട്‌. ഗ്രൂപ്പിലെ കമ്പനികളില്‍ നിക്ഷേപകര്‍ക്ക്‌
നഷ്‌ടപ്പെട്ട വിശ്വാസം വീണ്ടെണ്ടടുക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. അതിനാല്‍ കുറച്ചുകാലം കൂടി ഇവ താഴ്‌ന്ന നിലവാരത്തില്‍ തുടരും. ബാങ്കിംഗ്‌ നിരക്കുകളില്‍ 25 ശതമാനം വര്‍ധന വരുത്തിയത്‌ വിപണി പ്രതീക്ഷിച്ചതാണ്‌. പലിശ നിരക്കും നാണയപ്പെരുപ്പവും അതിന്റെ പരമാവധി നിലവാരത്തില്‍ എത്തിയെന്നാണ്‌ കരുതുന്നത്‌. ഇനി ഇത്‌ കുറയാനാണ്‌ സാധ്യത. ഇത്‌ ഓഹരി വിപണിയെ സംബന്ധിച്ച്‌ നല്ല വാര്‍ത്തയാണ്‌. ഇനി നിക്ഷേപകരുടെ പ്രതീക്ഷ മണ്‍സൂണിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലുമാണ്‌. പത്ത്‌ വര്‍ഷത്തിനിടയിലെ ശരാശരി വില നിലവാരത്തില്‍ ഓഹരികള്‍ ഇപ്പോള്‍ ല?്യമാണ്‌. ഉയര്‍ന്ന വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരികളെ ആര്‍ക്കും തള്ളിക്കളയാനാകില്ല.

(പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്‌ രംഗത്തെ പ്രമുഖ സംരംഭമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ സാരഥിയാണ്‌ ലേഖകന്‍. 

No comments:

Post a Comment