`മനസു തകര്‍ന്നാണ് ഞാനും സഹോദരങ്ങളും വിദേശത്തേക്ക് പോയത്. പോയപ്പോള്‍ ഉറപ്പിച്ചു, ഇനിയൊരു ബിസിനസ് കേരളത്തിലില്ലെന്ന്. ഈശ്വരാധീനം കൊണ്ട് ഗള്‍ഫില്‍ മികച്ച ബിസിനസ് കെട്ടിപ്പടുക്കാനായി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ഒരിക്കല്‍ കൂടി നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. പക്ഷെ ഇവിടെ കാത്തിരുന്നത് മുമ്പത്തേക്കാളും അഗ്നിപരീക്ഷകളാണ്. വര്‍ഷമെത്ര കഴിഞ്ഞിട്ടും സംരംഭകനെ കഷ്‌ടപ്പെടുത്തുന്ന അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല.' വന്‍ സാമ്രാജ്യം ഗള്‍ഫില്‍ കെട്ടിപ്പടുത്ത സംരംഭകന്‍ കേരളത്തില്‍ തനിക്കുണ്ടായ ഈ അനുഭവം പങ്കുവെച്ചത് ശബ്‌ദം ഇടറിക്കൊണ്ടായിരുന്നു. പല വിദേശമലയാളി സംരംഭകര്‍ക്കും കേരളത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ ഒരു നേര്‍ക്കാഴ്‌ചയാണ് ഈ സംരംഭകന്റെ അനുഭവം. സ്വപ്‌നങ്ങള്‍ കൊണ്ട് വലിയൊരു സാമ്രാജ്യം സൃഷ്‌ടിച്ചായിരിക്കും ജീവിതകാലം മുഴുവന്‍ മറുനാട്ടില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഒരു വിദേശമലയാളി കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. പക്ഷെ അയാളെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷകളാണ്.
കേരളത്തില്‍ നിങ്ങള്‍ നിക്ഷേപിക്കാന്‍ തയാറാണോ? വിദേശത്തെ വിജയം കൊയ്‌ത മലയാളികളോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ലഭിച്ചത് സമ്മിശ്രമായ പ്രതികരണമാണ്. കുറച്ചുപേര്‍ തയാറാണെന്ന് പറഞ്ഞു. മറ്റു ചിലര്‍ മനുഷ്യാദ്ധ്വാനം വേണ്ടാത്ത സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു. തൊഴില്‍പ്രശ്‌നങ്ങളാണത്രെ അവരുടെ പേടി. മറ്റുചിലര്‍ക്ക് അനുമതി കിട്ടാന്‍ ബുദ്ധിമുട്ടുള്ള വ്യവസായങ്ങള്‍ വേണ്ട. എന്നാല്‍ മറ്റൊരു കൂട്ടമാകട്ടെ, `കേരളത്തിലേക്കോ അയ്യോ ഞാനില്ല' എന്ന പക്ഷക്കാരായിരുന്നു.
ബിസിനസ് ആരംഭിക്കാനെത്തുന്നവരെ ശത്രുവിനെപ്പോലെ നോക്കുന്ന സമൂഹവും, ദ്രോഹിക്കാനുള്ള വകുപ്പുകള്‍ നോക്കുന്ന അധികാരികളുമൊക്കെ ഈ അവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്. വളരുന്ന കേരളത്തില്‍ നിക്ഷേപത്തിന് അനന്ത സാധ്യതകളുണ്ട്. ഇത് വിദേശമലയാളികള്‍ക്ക് നന്നായറിയാം. എന്നിട്ടും അവരില്‍ ചിലര്‍ പിന്നോട്ടുവലിയുന്നു. എന്തുകൊണ്ടാണത്?
l സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍. അനുമതികള്‍ക്കായി പല വാതിലുകളിലും മുട്ടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ചുവപ്പുനാടയില്‍ കുരുക്കുന്ന ഒരു ഭരണക്രമവും മുതല്‍മുടക്കുന്നവരെ സംശയദൃഷ്‌ടിയോടെ വീക്ഷിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗവും ഉള്ളിടത്തേക്ക് വ്യവസായികള്‍ വരാന്‍ മടിക്കും. ഏറെ കൊട്ടിഘോഷിക്കപ്പെട്ട `ഏകജാലക' അനുമതി സമ്പ്രദായം വിജയകരമായി നടപ്പിലാക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ വൃന്ദത്തെ സംബന്ധിച്ചിടത്തോളം സഹായം തേടിയെത്തുന്ന സംരംഭകനെ സംശയദൃഷ്‌ടിയോടെ നോക്കി കാണുകയും, സഹായിക്കുന്നതിനുപകരം നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ പെരുപ്പിച്ചുകാട്ടി മടക്കി അയക്കുന്നതിലുമാണ് സായൂജ്യം കണ്ടെത്തുന്നത്. മുതല്‍മുടക്കിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിച്ചെടുക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം ഇല്ലാത്തതിനാല്‍ നിക്ഷേപര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.
നയങ്ങളുടെ സ്ഥിരതയനുസരിച്ച് സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നതും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നു.
l സംരംഭകനെ ശത്രുവായി കാണുന്ന സമൂഹം മുതല്‍ നേതൃത്വം വരെ. നിക്ഷേപിക്കാനെത്തുന്നവരെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനോഭാവത്തിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു.
l പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയുടെ സര്‍വേയില്‍ അഴിമതിയുടെ വ്യാപ്‌തി ഇന്ത്യന്‍ വ്യവസായ രംഗത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ഇന്ത്യ നേടിയെടുത്ത സാമ്പത്തിക വളര്‍ച്ചയെ അഴിമതി പിന്നോട്ടടിപ്പിക്കുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ അഴിമതി ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
വിദേശ മലയാളികളെ കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതില്‍ അഴിമതിക്ക് വലിയ സ്ഥാനമുണ്ട്.
l സാമ്പത്തിക നയവും അതിന്റെ സ്ഥിരതയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഇടതു, വലതു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ സ്ഥിരമായ ഒരു സാമ്പത്തിക നയം ഇല്ല എന്നതും നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. ഭരണസംവിധാനത്തിന്റെ കഴിവുകേടുകള്‍ മൂലം പ്രഖ്യാപിക്കപ്പെട്ട പല ആനുകൂല്യങ്ങളും സംരംഭകര്‍ക്ക് ലഭിക്കാറില്ല എന്നതും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു.
l വ്യവസായ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത. ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മറ്റൊരുപ്രശ്‌നം വൈദ്യുതിയാണ്. കേരളത്തിലെ വൈദ്യുതി നിരക്കുകള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും വൈദ്യുതിക്ഷാമം, വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ എന്നിവയെല്ലാം സംരംഭകരെ നിരുല്‍സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്.
l വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ദൗര്‍ലഭ്യം, ഉയര്‍ന്ന വില, പരിസ്ഥിതി സംരക്ഷണാര്‍ത്ഥം നടപ്പാക്കേണ്ടിവരുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ മുതലായവയെല്ലാം സംരംഭകര്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കുന്നു. നിക്ഷേപകരെ കേരളത്തില്‍നിന്നും പിന്തിരിപ്പിക്കുന്നതില്‍ ഇതും പ്രധാന പങ്ക് വഹിക്കുന്നു.
l സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ അപര്യാപ്‌തത നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുന്ന മറ്റൊരു ഘടകമാണ്.
l ഏത് ദേശത്തുനിന്നും സംരംഭകരെ അകറ്റുന്ന ഒന്നാണ് തൊഴിലാളി പ്രശ്‌നങ്ങളും തൊഴില്‍ കുഴപ്പങ്ങളും. ട്രേഡ് യൂണിയനുകളും മറ്റും ഇപ്പോഴും സംരംഭകന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നു. എന്നാല്‍ തൊഴില്‍ തര്‍ക്കങ്ങള്‍
മൂലം കേരളത്തില്‍ നഷ്‌ടപ്പെടുന്ന പ്രവൃത്തിദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ താഴെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നടപടിക്രമങ്ങളുടെ ലഘുത്വം, പ്രവര്‍ത്തന സ്വാതന്ത്ര്യം, മുതല്‍മുടക്കില്‍ നിന്ന് കിട്ടാന്‍ സാധ്യതയുള്ള ആദായം, തൊഴിലാളികളുടെ പൊസീറ്റീവ് മനോഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, സര്‍ക്കാര്‍ നയങ്ങളുടെ സ്ഥിരത തുടങ്ങിയവയാണ് ഇവര്‍ പ്രതീക്ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

No comments:
Post a Comment