പത്താം ക്ലാസ് പഠനം കഴിഞ്ഞ് എവിടേക്ക് നീങ്ങണമെന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും കുഴപ്പിക്കുന്ന ചോദ്യമാണ്. വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന അവസരങ്ങളാണ് ഇന്നുള്ളത്. പക്ഷെ അഭിരുചി നോക്കാതെ ട്രെന്‍ഡ് പിന്തുടര്‍ന്ന് തീരുമാനമെടുക്കുന്നത് അപകടമാണെന്ന് വിദഗ്‌ധര്‍ പറയുന്നു.
കോഴ്‌സ് കണ്ടെത്തിക്കഴിഞ്ഞാല്‍ സ്ഥാപനം തെരഞ്ഞെടുക്കുന്നതാണ് പലര്‍ക്കും തലവേദന. ഇവ രണ്ടും തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍
ഭാവിയിലേക്കുള്ള അവസരങ്ങള്‍ നോക്കുക
ഇപ്പോഴത്തെ ട്രെന്‍ഡ് അല്ലെങ്കില്‍ ഇപ്പോള്‍ ഏറ്റവും അവസരങ്ങളുള്ള കോഴ്‌സ് എന്ന പരിഗണന മാത്രം വെച്ച് തെരഞ്ഞെടുക്കരുത്. നിങ്ങള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴേക്കും അതിന്റെ സമയം കഴിഞ്ഞിട്ടുണ്ടാകും. 5-8 വര്‍ഷം കഴിഞ്ഞും സാധ്യത
യുള്ള മേഖലയാണോയെന്ന് നോക്കണം. ഭാവിയില്‍ ആ രംഗത്തുള്ള വളര്‍ച്ചാസാധ്യതയും മനസിലാക്കി വേണം കോഴ്‌സ് തെരഞ്ഞെടുക്കാന്‍.
അഭിരുചി തന്നെ പ്രധാനം
അവസരങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അഭിരുചി. അവനവന് താല്‍പ്പര്യമുള്ള മേഖലയിലുള്ള കോഴ്‌സ് തെരഞ്ഞെടുത്താല്‍ മാത്രമേ പിന്നീട് കരിയറില്‍ വിജയിക്കാന്‍ കഴിയും. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് കുട്ടിക്ക് ഇഷ്‌ടമില്ലാത്ത മേഖലയിലേക്ക് വഴി തിരിച്ചുവിട്ടാല്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയണമെന്നില്ല.
സി.ബി.എസ്.ഇ 10ാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ ആപ്‌റ്റിറ്റിയൂഡ് ടെസ്റ്റില്‍ പങ്കെടുത്താല്‍ വിദ്യാര്‍ത്ഥിയുടെ അഭിരുചി ഏത് മേഖലയിലാണെന്ന് അറിയാന്‍ കഴിയും. എല്ലാ വര്‍ഷവും ജനുവരി, മെയ് മാസങ്ങളിലാണ് ഈ പരീക്ഷ നടത്തുന്നത്. അതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിക്കാം
പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ് എത്രമാത്രം പ്രയോജനകരമാണെന്ന് പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിക്കാം.
പ്ലേസ്‌മെന്റ് അന്വേഷിക്കുക
കോഴ്‌സില്‍ പഠിച്ച വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചുവെന്ന് അന്വേഷിക്കുക
വിദ്യാഭ്യാസ വായ്‌പ ലഭിക്കുമോ?
കോഴ്‌സിന്റെ ഫീസ് താങ്ങാനാകുമോ, അതിന്
വിദ്യാഭ്യാസ വായ്‌പ ലഭിക്കുമോ (വായ്‌പ ആവശ്യമാണെങ്കില്‍) എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുക
സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍
അംഗീകാരമുണ്ടോ?
സ്ഥാപനത്തിന് അംഗീകാരമുണ്ടോയെന്ന് നോക്കുകയാണ് ഏറ്റവും പ്രധാനം. എ.ഐ.സി.റ്റി.യുടെ വെബ്‌സൈറ്റില്‍ നോക്കി സ്ഥാപനത്തിനും കോഴ്‌സിനും അംഗീകാരമുണ്ടോയെന്ന് മനസിലാക്കുക.
അടിസ്ഥാനസൗകര്യങ്ങള്‍
സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ അവിടെ പോയിത്തന്നെ മനസിലാക്കുന്നതാണ്
ഉചിതം. കോളെജിന്റെ വെബ്‌സൈറ്റിലും ബ്രോഷറിലുമൊക്കെ ആകര്‍ഷകമായ ഫോട്ടോകളും മനം മയക്കുന്ന വിശദീകരണങ്ങളും കേണ്ടക്കാം. പക്ഷെ യഥാര്‍ത്ഥ അവസ്ഥ മറിച്ചാകാം.
അധ്യാപകര്‍ മാറിക്കൊണ്ടണ്ടിരിക്കുന്ന സ്ഥാപനമാണോ?
അധ്യാപകര്‍ നിലനില്‍ക്കുന്ന സ്ഥാപനമാണോയെന്ന് നോക്കുക. അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുന്നിടത്ത് അധ്യയനത്തില്‍ സ്ഥിരതയോ ഗുണമേന്മയോ ഉണ്ടാകണമെന്നില്ല.
വിദ്യാര്‍ത്ഥികളോട് ചോദിക്കാം
അവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളോടും നിലവില്‍ പഠനം തുടരുന്നവരോടും അന്വേഷിക്കാം.
പ്ലേസ്‌മെന്റ് ഉറപ്പുതരുന്നുണ്ടോ?
പ്ലേസ്‌മെന്റ് ഉറപ്പുതരുന്നുണ്ടോയെന്ന് അന്വേഷിക്കുക. കൂടാതെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എവിടെയൊക്കെ ജോലി ചെയ്യുന്നുവെന്ന് അന്വേഷിക്കുക.
സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം
സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശവും പ്രധാനമാണ്. ഉദാഹരണത്തിന് ബിസിനസ് സംബന്ധമായ കോഴ്‌സുകളാണ് പഠിക്കേണ്ടതെങ്കില്‍ ഇന്‍ഡസ്‌ട്രിയില്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം പരിഗണിക്കാം. വ്യാവസായികമായ അറിവ് ല?ിക്കാനും പ്രോജക്‌റ്റുകള്‍ ചെയ്യാനുമൊക്കെ ഇത് സഹായകരമാകും.
താമസസൗകര്യം മികച്ചതാണോ?
പല പ്രൊഫഷണല്‍ കോളെജുകളും നഗരങ്ങളില്‍നിന്ന് മാറിയായതിനാല്‍ കോളെജിന്റെ ഹോസ്റ്റലുകളാകും വിദ്യാര്‍ത്ഥികള്‍ക്ക് അഭയം. കോളെജിന്റെ അന്തരീക്ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഹോസ്റ്റലിലെ അന്തരീക്ഷം. അവിടത്തെ സൗകര്യങ്ങള്‍, വൃത്തി, പഠനത്തിനുള്ള സാഹചര്യം, സുരക്ഷിതത്വം എന്നിവയെല്ലാം ശ്രദ്ധിക്കുക.

No comments:
Post a Comment