ഫ്രാ ഞ്ചൈസി ബിസിനസ് തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ് ലഭിക്കുന്നത്, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന് ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭി ക്കുകയെന്നതാണ് പ്രധാനം. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ l വിദഗ്‌ധ തൊഴിലാളികളുടെ സേവനം: വിദഗ്‌ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന് കൊണ്ട് തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക് ലഭ്യമാകുമോ എന്നും ഉറപ്പാക്കണം. l ഐ.റ്റി: മാര്‍ക്കറ്റിംഗ്, സെയ്‌ല്‍സ് വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത് നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്‌ക്ക് അവരില്‍ നിന്ന് ലഭ്യമാണോയെന്നതും തിരക്കുക. l ലീഗല്‍ ടീം: നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ് ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത് കമ്പനിക്കും അത്യാവശ്യമാണ്. ഷോപ് & എസ്റ്റാബ്ലിഷ്‌മെന്റ് ലൈസന്‍സ്, ലൈസന്‍സ് ഡോക്യുമെന്റേഷന്‍, മറ്റ് നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്‌തുളള പരിചയം ഇവര്‍ക്ക് വേണം. l നിരന്തര പരിശീലനം: മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച് നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ് l പാഷന്‍: ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട് എപ്പോഴും നിങ്ങള്‍ക്ക് പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്‌ടിച്ച് നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍. എങ്ങനെ പണം കണ്ടെണ്ടത്താം 1. ബാങ്കുകളില്‍ നിന്നുളള ടേം ലോണ്‍: സംരംഭത്തിന് വേണ്ടി വരുന്ന മൊത്തം മൂലധനത്തിന്റെ 50-75 ശതമാനം ബാങ്കുകള്‍ വായ്‌പയായി നല്‍കും.സി.ജി.എഫ്.റ്റി.എം.എസ്.ഇ പദ്ധതി പ്രകാരം ഒരു കോടിയില്‍ താഴെ വരുന്ന സംരംഭങ്ങള്‍ക്ക് സെക്യൂരിറ്റി നല്‍കേണ്ടതില്ല. 2. ബാങ്കുകളില്‍ നിന്നുളള പ്രവര്‍ത്തന മൂലധനം: ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വില്‍പ്പനയ്‌ക്ക് മുമ്പ് തന്നെ അസംസ്‌കൃത വസ്‌തുക്കളുള്‍പ്പടെ പല വസ്‌തുവകകളും ശേഖരിക്കുന്നതിന് പ്രവര്‍ത്തന മൂലധനം ആവശ്യമായി വരാറുണ്ട്. ഇതിനും ബാങ്കുകളെ സമീപിക്കാവുന്നതാണ്. 3.വസ്‌തുവകകള്‍ക്ക് പകരമുളള വായ്‌പ: നിങ്ങളുടെ വീടോ മറ്റ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്. 4.ഈടില്ലാത്ത വായ്‌പകള്‍: ഉപഭോക്താക്കളുടെ സ്വഭാവമനുസരിച്ച് അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്. പലിശ നിരക്ക് ഉയര്‍ന്ന ന്നിരിക്കും. സംരംഭകരേ, സഹായത്തിന് ഇവരുണ്ട് സംരംഭകര്‍ക്ക് പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ചില സംഘടനകളിതാ നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് (നെന്‍) നവ സംരംഭകരെ വാര്‍ത്തെടുക്കാന്‍ 2003ല്‍ വധ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഐ.ഐ.റ്റി മുംബൈ, ഐ.ഐ.എം അഹമ്മദാബാദ്, ബിറ്റ്‌സ് പിലാനി, എസ്.പി ജെയ്‌ന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മുംബൈ, ഐ.ബി.എ.ബി ബാംഗ്ലൂര്‍ എന്നീ പ്രശസ്‌ത സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ഥാപിച്ച സംഘടനയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കാംപസുകളിലെ സംരംഭകത്വ വികസന സെല്ലുകളിലൂടെ നവ സംരംഭകരെ സൃഷ്‌ടിക്കുകയെന്ന സമീപനമാണ് നെനിന്റേത്. സംരംഭകത്വ പരിശീലന പരിപാടികള്‍ക്കുള്ള കണ്‍സള്‍ട്ടിംഗ്, വ്യത്യസ്‌തമേഖലകളില്‍ നിന്നുള്ള 1000ത്തോളം വിദഗ്‌ധരുടെ സേവനം എന്നിവയ്‌ക്ക് പുറമേ നെന്‍ ഓണ്‍ലൈന്‍ മുഖേന നവസംരംഭകര്‍ക്ക് വേണ്ട പ്രായോഗിക നിര്‍ദേശങ്ങളും നല്‍കുന്നു. കഴിവുളള നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് ടാറ്റാ നെന്‍ ഹോട്ടസ്റ്റ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളും നെന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.nenonline.org ദ് ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ് (ടൈ) കേരളത്തില്‍ ചാപ്‌റ്ററുള്ള ഏക രാജ്യാന്തര സംരംഭകത്വ സംഘടനയാണ് ടൈ. കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ് ടൈയുടെ പ്രതിമാസ മീറ്റിംഗുകള്‍ നടക്കുക. പങ്കെടുക്കാന്‍ സംഘടനയില്‍ അംഗമാകണമെന്നില്ല. ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമൊക്കെ സംഘടനയില്‍ അംഗത്വം നേടാം. www.tie.org ഹെഡ്‌സ്റ്റാര്‍ട്ട് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍ കേന്ദ്രമായുളള സംഘടനയാണിത്. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളില്‍ വെച്ച് പ്രതിമാസ മീറ്റിംഗുകള്‍ ഹെഡ്‌സ്റ്റാര്‍ട്ട് നടത്തുന്നുണ്ട്. ഇതില്‍ പുതിയ സംരംഭകര്‍ക്ക് അവരുടെ പ്രോഡക്‌റ്റ് ഡെമോ നടത്താന്‍ 10 മിനിറ്റ് സമയം ലഭിക്കും. അതിലൂടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫീഡ് ബാക്ക് അറിയുന്നതിനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിദഗ്‌ധോപദേശം നേടുന്നതിനും സാധിക്കും. ഇതിലേക്ക് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. സംരംഭങ്ങളില്‍ പങ്കാളിയെ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അവരെ കണ്ടെത്തുന്നതിന് കോ-ഫൗണ്ടര്‍ സെര്‍ച്ച് പ്രോഗ്രാം ഇവര്‍ നടപ്പാക്കിയിട്ടുണ്ട്. www.headstart.in എന്റര്‍പ്രണേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഇ.ഒ) 1987ല്‍ അമേരിക്കയിലെ ചെറുപ്പക്കാരായ കുറെ സംരംഭകര്‍ ചേര്‍ന്ന് തുടങ്ങിയ സംഘടനയാണിത്. പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയുടമകള്‍ക്ക് ഇന്‍വിറ്റേഷനിലൂടെ മാത്രമേ അംഗത്വം നല്‍കുകയുള്ളൂ. അലക്‌സാണ്‍ട്രിയയിലാണ് സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍ ജയ്‌പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഇ.ഒയ്‌ക്ക് ചാപ്‌റ്ററുകളുള്ളത്. www.eonetwork.org | |
MALAYALAM SAHAYI
BUSINESS
Friday, 11 November 2011
മികച്ച ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച് കാര്യങ്ങള്‍
Subscribe to:
Posts (Atom)