Showing posts with label ബിസിനസ്‌ അവസരങ്ങള്‍. Show all posts
Showing posts with label ബിസിനസ്‌ അവസരങ്ങള്‍. Show all posts

Friday, 11 November 2011

മികച്ച ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍


ഫ്രാ ഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ്‌ ലഭിക്കുന്നത്‌, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന്‌ ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭി
ക്കുകയെന്നതാണ്‌ പ്രധാനം. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങളിതാ

l വിദഗ്‌ധ തൊഴിലാളികളുടെ സേവനം: വിദഗ്‌ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന്‌ കൊണ്ട്‌ തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക്‌ ലഭ്യമാകുമോ എന്നും ഉറപ്പാക്കണം.

l ഐ.റ്റി: മാര്‍ക്കറ്റിംഗ്‌, സെയ്‌ല്‍സ്‌ വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്‌ നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത്‌ നിങ്ങള്‍ക്ക്‌ താങ്ങാവുന്ന വിലയ്‌ക്ക്‌ അവരില്‍ നിന്ന്‌ ലഭ്യമാണോയെന്നതും തിരക്കുക.

l ലീഗല്‍ ടീം: നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ്‌ ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത്‌ കമ്പനിക്കും അത്യാവശ്യമാണ്‌. ഷോപ്‌ & എസ്റ്റാബ്ലിഷ്‌മെന്റ്‌ ലൈസന്‍സ്‌, ലൈസന്‍സ്‌ ഡോക്യുമെന്റേഷന്‍, മറ്റ്‌ നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്‌തുളള പരിചയം ഇവര്‍ക്ക്‌ വേണം.

l നിരന്തര പരിശീലനം: മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച്‌ നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക്‌ നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ്‌

l പാഷന്‍: ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ്‌ ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട്‌ എപ്പോഴും നിങ്ങള്‍ക്ക്‌ പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്‌ടിച്ച്‌ നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.

എങ്ങനെ പണം കണ്ടെണ്ടത്താം
1. ബാങ്കുകളില്‍ നിന്നുളള ടേം ലോണ്‍: സംരംഭത്തിന്‌ വേണ്ടി വരുന്ന മൊത്തം മൂലധനത്തിന്റെ 50-75 ശതമാനം ബാങ്കുകള്‍ വായ്‌പയായി നല്‍കും.സി.ജി.എഫ്‌.റ്റി.എം.എസ്‌.ഇ പദ്ധതി പ്രകാരം ഒരു കോടിയില്‍ താഴെ വരുന്ന സംരംഭങ്ങള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല.

2. ബാങ്കുകളില്‍ നിന്നുളള പ്രവര്‍ത്തന മൂലധനം: ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വില്‍പ്പനയ്‌ക്ക്‌ മുമ്പ്‌ തന്നെ അസംസ്‌കൃത വസ്‌തുക്കളുള്‍പ്പടെ പല വസ്‌തുവകകളും ശേഖരിക്കുന്നതിന്‌ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരാറുണ്ട്‌. ഇതിനും ബാങ്കുകളെ സമീപിക്കാവുന്നതാണ്‌.

3.വസ്‌തുവകകള്‍ക്ക്‌ പകരമുളള വായ്‌പ: നിങ്ങളുടെ വീടോ മറ്റ്‌ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്‌.

4.ഈടില്ലാത്ത വായ്‌പകള്‍: ഉപഭോക്താക്കളുടെ സ്വഭാവമനുസരിച്ച്‌ അഞ്ച്‌ ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്‌. പലിശ നിരക്ക്‌ ഉയര്‍ന്ന ന്നിരിക്കും.

സംരംഭകരേ, സഹായത്തിന്‌ ഇവരുണ്ട്‌
സംരംഭകര്‍ക്ക്‌ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ചില സംഘടനകളിതാ

നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ നെറ്റ്‌വര്‍ക്ക്‌ (നെന്‍)
നവ സംരംഭകരെ വാര്‍ത്തെടുക്കാന്‍ 2003ല്‍ വധ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഐ.ഐ.റ്റി മുംബൈ, ഐ.ഐ.എം അഹമ്മദാബാദ്‌, ബിറ്റ്‌സ്‌ പിലാനി, എസ്‌.പി ജെയ്‌ന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ മുംബൈ, ഐ.ബി.എ.ബി ബാംഗ്ലൂര്‍ എന്നീ പ്രശസ്‌ത സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ഥാപിച്ച സംഘടനയാണിത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ കാംപസുകളിലെ സംരംഭകത്വ വികസന സെല്ലുകളിലൂടെ നവ സംരംഭകരെ സൃഷ്‌ടിക്കുകയെന്ന സമീപനമാണ്‌ നെനിന്റേത്‌. സംരംഭകത്വ പരിശീലന പരിപാടികള്‍ക്കുള്ള കണ്‍സള്‍ട്ടിംഗ്‌, വ്യത്യസ്‌തമേഖലകളില്‍ നിന്നുള്ള 1000ത്തോളം വിദഗ്‌ധരുടെ സേവനം എന്നിവയ്‌ക്ക്‌ പുറമേ നെന്‍ ഓണ്‍ലൈന്‍ മുഖേന നവസംരംഭകര്‍ക്ക്‌ വേണ്ട പ്രായോഗിക നിര്‍ദേശങ്ങളും നല്‍കുന്നു.
കഴിവുളള നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന്‌ ടാറ്റാ നെന്‍ ഹോട്ടസ്റ്റ്‌ സ്റ്റാര്‍ട്ടപ്പ്‌ അവാര്‍ഡുകളും നെന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. www.nenonline.org

ദ്‌ ഇന്‍ഡസ്‌ എന്റര്‍പ്രണേഴ്‌സ്‌ (ടൈ)
കേരളത്തില്‍ ചാപ്‌റ്ററുള്ള ഏക രാജ്യാന്തര സംരംഭകത്വ സംഘടനയാണ്‌ ടൈ. കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ്‌ ടൈയുടെ പ്രതിമാസ മീറ്റിംഗുകള്‍ നടക്കുക. പങ്കെടുക്കാന്‍ സംഘടനയില്‍ അംഗമാകണമെന്നില്ല. ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമൊക്കെ സംഘടനയില്‍ അംഗത്വം നേടാം. www.tie.org

ഹെഡ്‌സ്റ്റാര്‍ട്ട്‌ നെറ്റ്‌വര്‍ക്ക്‌ ഫൗണ്ടേഷന്‍
ബാംഗ്ലൂര്‍ കേന്ദ്രമായുളള സംഘടനയാണിത്‌. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഇന്ത്യയിലെ ഒന്‍പത്‌ നഗരങ്ങളില്‍ വെച്ച്‌ പ്രതിമാസ മീറ്റിംഗുകള്‍ ഹെഡ്‌സ്റ്റാര്‍ട്ട്‌ നടത്തുന്നുണ്ട്‌. ഇതില്‍ പുതിയ സംരംഭകര്‍ക്ക്‌ അവരുടെ പ്രോഡക്‌റ്റ്‌ ഡെമോ നടത്താന്‍ 10 മിനിറ്റ്‌ സമയം ലഭിക്കും. അതിലൂടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫീഡ്‌ ബാക്ക്‌ അറിയുന്നതിനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിദഗ്‌ധോപദേശം നേടുന്നതിനും സാധിക്കും. ഇതിലേക്ക്‌ വെബ്‌സൈറ്റ്‌ മുഖേന അപേക്ഷിക്കണം. സംരംഭങ്ങളില്‍ പങ്കാളിയെ ആവശ്യമുള്ളവര്‍ക്ക്‌ ഓണ്‍ലൈന്‍ മുഖേന അവരെ കണ്ടെത്തുന്നതിന്‌ കോ-ഫൗണ്ടര്‍ സെര്‍ച്ച്‌ പ്രോഗ്രാം ഇവര്‍ നടപ്പാക്കിയിട്ടുണ്ട്‌. www.headstart.in

എന്റര്‍പ്രണേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ (ഇ.ഒ)
1987ല്‍ അമേരിക്കയിലെ ചെറുപ്പക്കാരായ കുറെ സംരംഭകര്‍ ചേര്‍ന്ന്‌ തുടങ്ങിയ സംഘടനയാണിത്‌. പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയുടമകള്‍ക്ക്‌ ഇന്‍വിറ്റേഷനിലൂടെ മാത്രമേ അംഗത്വം നല്‍കുകയുള്ളൂ. അലക്‌സാണ്‍ട്രിയയിലാണ്‌ സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍ ജയ്‌പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഗുജറാത്ത്‌, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ്‌ ഇ.ഒയ്‌ക്ക്‌ ചാപ്‌റ്ററുകളുള്ളത്‌. www.eonetwork.org 


King B ഇന്ത്യന്‍ ബിസിനസിലെ രാജകുമാരന്‍


ഒരു കമ്പനിയുടെ സാരഥിയായിരിക്കുമ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാതിരിക്കുന്നതെങ്ങനെ?

രാജ്യാന്തരതലത്തിലുള്ള ഏറ്റെടുക്കലുകളില്‍ എങ്ങനെ തിളക്കമാര്‍ന്ന അധ്യായം രചിക്കാം?
ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് മാതൃകയാക്കാവുന്ന ഒരാള്‍ ഇന്ത്യയിലുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള.

1996ല്‍ പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്ന കുമാര്‍ ഇന്ന് ഗ്രൂപ്പിനെ നയിക്കുന്നത് പുതിയ ഉയരങ്ങളിലേക്കാണ്. 28ാമത്തെ വയസില്‍ ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കേണ്ടി വന്ന കുമാര്‍ 15 വര്‍ഷം കൊണ്ട് നടത്തിയിരിക്കുന്നത് 22 ഏറ്റെടുക്കലുകള്‍. ഇക്കാലയളവിനിടെ ഗ്രൂപ്പ് വളര്‍ന്നത് 20 മടങ്ങ്. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കാനെത്തിയ കുമാര്‍, ഗ്രൂപ്പിന്റെ ശരാശരി പ്രായം 56 വയസില്‍ നിന്ന് 36 വയസാക്കിയിരിക്കുന്നു. 
കുമാര്‍ മംഗലം ബിര്‍ള ഗ്രൂപ്പിലെ തലമുതിര്‍ന്ന ജീവനക്കാരെ ബഹുമാനപൂര്‍വം ബാബുവെന്ന് വിളിക്കാന്‍ മടിക്കാറില്ല. പിതാവിനും മുത്തച്ഛനുമെല്ലാമൊപ്പം ഗ്രൂപ്പ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് വിയര്‍പ്പൊഴുക്കിയവരെ എന്നും കൂടെ നിര്‍ത്തുന്ന കുമാര്‍ പക്ഷേ തന്റെ ഗ്രൂപ്പിന്റെ വിശാലമായ ബിസിനസ് ലക്ഷ്യങ്ങള്‍ക്കായി കാര്യമായ സംഭാവന ചെയ്യാത്ത മേഖലകളില്‍ നിന്ന് പിന്മാറാന്‍ മടിക്കുന്നില്ല. ഒപ്പം പുതിയ പോരാട്ട ഭൂമിയിലേക്കിറങ്ങി നാളെയുടെ ബിസിനസ് സാധ്യതകളും അദ്ദേഹം കണ്ടെത്തുന്നു.

കുമാര്‍ രത്തന്‍ ടാറ്റയെ പോലെയോ മറ്റ് ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ സാരഥികളെ പോലെയോ കമ്പനികളുടെ മാനേജ്‌മെന്റില്‍ നേരിട്ട് ഇടപെടാറില്ല. നേരിട്ട് ഒരു ബിസിനസ് പോലും അദ്ദേഹം നിയന്ത്രിക്കുന്നില്ല. മികവുറ്റ ടീമിനെ വാര്‍ത്തെടുത്ത് അവരിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന അദ്ദേഹം പക്ഷേ ഒരു കാര്യം മാത്രം എല്ലാ ദിവസവും പരിശോധിക്കും. ഗ്രൂപ്പിലെ ഓരോ കമ്പനിയില്‍ നിന്നും എത്രമാത്രം പണം വിവിധ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു. എത്രമാത്രം പണം കമ്പനികളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വന്നെത്തി. വിറ്റുവരവോ ലാഭമോ അല്ല പരിശോധിക്കുക. പണമൊഴുക്ക് മാത്രം.
മാര്‍വാഡി ബിസിനസുകാരുടെ ഈ പഴയശൈലി, പണമൊഴുക്ക് നിരീക്ഷണം കുമാര്‍ കൈവിട്ടിട്ടില്ല. ഓരോ പൈസയുടെ വരവും പോക്കും കൃത്യമായി അറിയുന്ന കുമാറിന് ലക്ഷ്യമൊന്നേയുള്ളൂ.

ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികള്‍ അവയുടെ മേഖലകളില്‍ രാജ്യന്തരതലത്തിലെ ടോപ് 3 കമ്പനികളിലൊന്നാകുക.
 അതിസാഹസികമായ ഏറ്റെടുക്കല്‍ രീതികളും ഇതിനായി കുമാര്‍ നടത്തിയിട്ടുണ്ട്. അറ്റ്‌ലാന്റ ആസ്ഥാനമായുള്ള, ആദിത്യ ബിര്‍ള ഗ്രൂപ്പിനേക്കാള്‍ നാല് മടങ്ങ് വലുപ്പമുള്ള നൊവെലിസിനെ ഏറ്റെടുത്തതുതന്നെ ഇതിനുദാഹരണം.


''മത്സര മികവിലൂന്നി മുന്നേറണം''

അമിതാഭ് ബച്ചന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് 'ബ്ലാക്ക്' നിര്‍മിച്ചത് കുമാര്‍ മംഗലം ബിര്‍ളയാണെന്ന് അധികമാര്‍ക്കും അറിയില്ല. വൈവിധ്യമാര്‍ന്ന തന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കുമാര്‍ മംഗലം ബിര്‍ള തുറന്നു സംസാരിക്കുന്നു
? ആഫ്രിക്കയില്‍ താങ്കള്‍ വന്‍ വിപുലീകരണത്തിന് തയാറായിട്ടില്ല. പക്ഷേ ലാറ്റിന്‍ അമേരിക്കയില്‍ നൊവെലിസിലൂടെ ശക്തമായ സാന്നിധ്യമായി. ആഫ്രിക്കയില്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?
ഏറെ സാധ്യതകളുള്ള, ഭാവിയുടെ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവിടെ നിക്ഷേപം നടത്തുന്നതിന് പറ്റിയ മേഖല തെരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ പറ്റിയ രംഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. മതിയായ ഹോം വര്‍ക്ക് ചെയ്യാതെ ചാടിക്കയറി കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും ഞങ്ങളുടെ ശൈലിയല്ല. അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചുവരികയാണ്. കല്‍ക്കരി ഖനനത്തില്‍ സാധ്യതയുണ്ട്. പക്ഷേ ചില പ്രശ്‌നങ്ങളുമുണ്ട്.

അടിസ്ഥാനസൗകര്യം, ഫാര്‍മ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ താങ്കളുടെ ഗ്രൂപ്പ് സജീവമല്ലല്ലോ?
എന്തൊക്കെയായാലും എല്ലാ കോര്‍പ്പറേറ്റുകളുടെയും മൂലധനത്തിന്റെ കാര്യത്തില്‍ പരിമിതികളുണ്ടാകും. ഗ്രൂപ്പ് വ്യാപരിക്കുന്ന മേഖലയിലെ എല്ലാ കമ്പനികള്‍ക്കും കൃത്യമായ തോതില്‍ മൂലധനം വിഭജിച്ചു നല്‍കണം. ഓരോ രംഗത്തെയും മത്സരക്ഷമത എന്തെന്നറിഞ്ഞ്, ആ രംഗത്ത് നിക്ഷേപം നടത്തിയാല്‍ തിരിച്ചു കിട്ടുന്നതെന്തെന്ന് വ്യക്തമായറിഞ്ഞ് വേണം മുന്നോട്ടു പോകാന്‍. ബിര്‍ള കുടുംബം വിദ്യാഭ്യാസ മേഖലയിലുണ്ട്. പക്ഷേ അതൊരിക്കലും ബിസിനസ് എന്ന നിലയ്ക്കല്ല.

പുതുതായി ഏതെല്ലാം മേഖലകളിലേക്ക് പ്രവേശിക്കാനാണ് താങ്കള്‍ ആലോചിക്കുന്നത്?
വന്‍ വളര്‍ച്ചാസാധ്യതയുള്ള മേഖലകളില്‍ ഞങ്ങളുടെ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇപ്പോഴുള്ളതു തന്നെ ധാരാളം. ഒന്നോ രണ്ടോ മേഖലകള്‍ പരിഗണിക്കാവുന്നതാണ്. അതിലൊന്ന് അടിസ്ഥാനസൗകര്യ മേഖലയാണ്. കാരണം അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ സാധ്യതകളുണ്ട്.

മത്സരം രൂക്ഷമായ, എന്നാല്‍ മാര്‍ജിന്‍ വളരെ വളരെ കുറവുള്ള ടെലികോം, റീറ്റെയ്ല്‍ മേഖലയിലേക്ക് താങ്കള്‍ കടക്കാന്‍ കാരണമെന്താണ്?
മത്സരത്തെ ഭയക്കേണ്ടതില്ല. ഞങ്ങള്‍ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. രാജ്യാന്തരതലത്തിലെ മത്സരം നേരിടുന്നുമുണ്ട്. 20 വര്‍ഷം മുമ്പാണ് ടെലികോം മേഖലയില്‍ ഞങ്ങള്‍ നിക്ഷേപം നടത്തിയത്. അന്ന് സാമാന്യം നല്ല മാര്‍ജിനുണ്ടായിരുന്നു. റീറ്റെയ്ല്‍ രംഗവും സാമാന്യം നന്നായി പോകുന്നുണ്ട്. മത്സരം ശക്തമായ മേഖലയാണിത്. പടിപടിയായാണ് ഈ രംഗത്ത് ഞങ്ങള്‍ മുന്നേറുന്നത്. റീറ്റെയ്ല്‍ മേഖല വളരെ വിശാലമായ രംഗമാണ്. എല്ലാ വിഭാഗക്കാര്‍ക്കും അവരുടേതായ ഇടവും അതിലുണ്ട്. സ്ഥായിയായ വളര്‍ച്ചയാണ് ഞങ്ങളുടെ ലക്ഷ്യം.

റീറ്റെയ്ല്‍ രംഗത്ത് താങ്കളുടെ വ്യക്തിപരമായ നിക്ഷേപമാണുള്ളത്. ഇത് അങ്ങനെതന്നെ തുടരാനാണോ താല്‍പ്പര്യപ്പെടുന്നത്?
ശരിയായ സമയത്ത് ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഗ്രൂപ്പ് അതില്‍ നിക്ഷേപം നടത്തും. ഇതൊരു കുറഞ്ഞ മാര്‍ജിന്‍ ബിസിനസാണ്. പക്ഷേ ഭാവിയില്‍ സാധ്യതയേറെയാണ്. ഇന്ത്യയില്‍ ഉപഭോക്തൃസംസ്‌കാരം വളരുന്നതോടെ മോഡേണ്‍ ട്രേഡിലുള്ള സാധ്യതകളും ഏറും. അത് ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമാണ്. ശക്തമായ മത്സരമുള്ള മേഖലയാണിത്. പക്ഷേ എപ്പോഴും പുതിയ മത്സര ഭൂമികകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കണം. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ അവസരങ്ങളിലേക്കുള്ള വാതിലാണ് നിങ്ങള്‍ അടച്ചുകളയുന്നത്.

ഐഡിയ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടോ?
ഐഡിയ ഓഹരി വില്‍പ്പന നടത്താന്‍ ഒരാലോചനയുമില്ല. ഹിന്‍ഡാല്‍കോ ഗ്രൂപ്പിന്റെ കേന്ദ്രബിന്ദുവാണത്. ഞങ്ങളത് വിറ്റൊഴിയുമെന്ന അപവാദം പ്രചരിക്കുന്നുണ്ട്. പക്ഷേ അതുണ്ടാവില്ല.

ബാങ്ക് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ?
തീര്‍ച്ചയായും. എന്റെ പ്രപിതാമഹനായ ജി.ഡി ബിര്‍ള സ്ഥാപിച്ച ബാങ്കിനെ ദേശസാല്‍ക്കരിച്ചതാണ് ഇപ്പോഴത്ത യുകോ ബാങ്ക്. ബാങ്ക് സ്ഥാപിക്കുന്ന കാര്യത്തില്‍ ഞാന്‍ ഏറെ തല്‍പ്പരനാണ്.

പുതു ബാങ്കുകള്‍ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം വിശാലമാക്കണമെന്ന റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള പ്രതികരണം?
ന്യായമായ കാര്യമാണിത്. ഈ മാനദണ്ഡം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമേയുള്ളൂ. ബാങ്കിംഗ് രംഗത്ത് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അല്ല എന്റെ ലക്ഷ്യം. 25വര്‍ഷം മുമ്പ് ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അന്നത് ലഭിച്ചില്ല.

ഏറ്റവും മോശം ബിസിനസ് കാലാവസ്ഥയിലായിരുന്നല്ലോ നൊവെലിസുമായുള്ള ഡീല്‍. എങ്ങനെ അത് സാധ്യമാക്കി?
ഏറ്റവും അഗ്രസീവായ നീക്കമായിരുന്നു അതെന്നാണ് എന്റെ പക്ഷം. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചു. പ്രകടനം മെച്ചപ്പെട്ടു. പുതിയ ഉയരങ്ങള്‍ കണ്ടെത്താനായി. അതു തന്നെയാണ് ബിസിനസില്‍ പ്രധാനപ്പെട്ട സംഗതികള്‍.

എപ്പോഴും പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് താങ്കള്‍. ഒരു വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടി പുതിയതെന്തെങ്കിലും തേടുന്നുണ്ടോ?
വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടതെല്ലാം നിലവില്‍ ഞങ്ങള്‍ വ്യാപരിക്കുന്ന ബിസിനസ് മേഖലയിലുണ്ട്.

താങ്കള്‍ എങ്ങനെയാണ് എപ്പോഴും ഉന്മേഷവും ഉല്ലാസവും സ്വയം ഉള്ളില്‍ നിറയ്ക്കുന്നത്?
ഞാനെന്റെ ജോലി ഏറെ ഇഷ്ടപ്പെടുന്നു. അതെന്നില്‍ ഊര്‍ജം നിറയ്ക്കുന്നു. ആത്മാര്‍പ്പണവും ഉല്ലാസവും ഉന്മേഷവുമെല്ലാമുള്ള ഒരു ടീമിനുള്ളിലാണ് നിങ്ങളെങ്കില്‍ അതുതന്നെ ഒരു വലിയ പ്രചോദനമാണ്.

ദീര്‍ഘനേരം ജോലി ചെയ്യാറുണ്ടോ?
മുംബൈയിലെ സാധാരണ ജോലി സമയത്തിനനുസരിച്ചേ ഞാനും ജോലി ചെയ്യുന്നുള്ളൂ. എന്നാല്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളില്‍ കുറെ നേരവും ജോലി ചെയ്യാറുണ്ട്. എന്റെ വര്‍ക്ക് - ലൈഫ് ബാലന്‍സ് ആകെ അവതാളത്തിലാണ്.

താങ്കളുടെ കുട്ടികള്‍ ബിസിനസില്‍ വന്നുകാണാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഞാന്‍ അതേറെ ആഗ്രഹിക്കുന്നു.

ഒരു ബിര്‍ള തന്നെ താങ്കളുടെ ഗ്രൂപ്പിനെ നയിക്കണമെന്നാഗ്രഹമുണ്ടോ?
ആഗ്രഹമുണ്ട്.
(By arrangement with Business Today)


ആദിത്യ ബിര്‍ള സാമ്രാജ്യം

ആദിത്യ ബിര്‍ള നുവോ
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടെക്‌സ്റ്റൈല്‍സ്,
ഇന്‍സുലേറ്റേഴ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ്, സീഡ്‌സ്
വിപണി മൂല്യം: ‘10,448 കോടി
മൊത്ത വരുമാനം: ‘5,076 കോടി

ആദിത്യ ബിര്‍ള മിനറല്‍സ്
നോണ്‍ ഫെറസ് മെറ്റല്‍, കോപ്പര്‍ മൈനുകള്‍
ലിസ്റ്റ് ചെയ്തിട്ടില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.


ആദിത്യ ബിര്‍ള മൈനാക്‌സ് വേള്‍ഡ്‌വൈഡ്
ഐ.റ്റി സര്‍വീസസ്
മൊത്തവരുമാനം: ‘226 കോടി
മൊത്തം മൂല്യം: ‘227 കോടി

ഐഡിയ സെല്ലുലാര്‍
മൊബീല്‍ ടെലിഫോണി
വിപണി മൂല്യം: ‘32,141 കോടി
മൊത്ത വരുമാനം: ‘15,506 കോടി

കൊളംബിയന്‍ കെമിക്കല്‍സ്
കാര്‍ബണ്‍ ബ്ലാക്ക്, യുഎസ്
മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

അള്‍ട്രാ ടെക് സിമന്റ്
ക്ലിങ്കര്‍ ആന്‍ഡ് സിമന്റ്
വിപണി മൂല്യം: ‘31,402 കോടി
മൊത്ത വരുമാനം: ‘15,270 കോടി

ഗ്രാസിം ഇന്‍ഡസ്ട്രീസ്
ടെക്‌സ്റ്റൈല്‍, പള്‍പ്പ്, ഫൈബര്‍, ഫാബ്രിക്, അപ്പാരല്‍
വിപണി മൂല്യം: ‘20,766 കോടി
മൊത്ത വരുമാനം: ‘5,365 കോടി

ഹിന്‍ഡാല്‍കോ-നൊവെലിസ്
ബോക്‌സൈറ്റില്‍ നിന്ന് അലൂമിനിയം
ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു.
കണ്‍സോളിഡേറ്റഡ് ഇന്‍കം: ‘73,578 കോടി
വിപണി മൂല്യം: ‘27,683 കോടി

മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍
ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ലിസ്റ്റ്
ചെയ്തിട്ടില്ല.
മൊത്ത വരുമാനം:
‘5,365 കോടി

ഡോംസ്‌ജോ ഫാബ്രികര്‍
വിസ്‌കോസ് സ്റ്റാപിള്‍ ഫൈബര്‍, സ്വീഡന്‍

എസ്സെല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്
ഇരുമ്പയിര് ഖനനം, വിന്‍ഡ് പവര്‍
മൊത്ത വരുമാനം: ‘2,586 കോടി
മൊത്തം മൂല്യം: ‘4,335 കോടി

കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക

കൂണ്‍ കൃഷിയില്‍ എത്രമാത്രം സാങ്കേതികവല്‍ക്കരണം ആകാം? എത്രത്തോളം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാം? ഈ അന്വേഷണങ്ങളാണ് ഒരു സാധാരണ വീട്ടമ്മയെ പ്രതിമാസം 50,000 രൂപ ലാഭമുണ്ടാക്കുന്ന സംരംഭകയാക്കിയത്

ഒരു പതിറ്റാണ്ടിലേറെയായുള്ള നിരന്തര പരിശ്രമമാണ് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയായ ജാനകി ശ്രീകുമാറിനെ കൂണ്‍ കൃഷി രംഗത്തെ വിജയിയായ സംരംഭകയാക്കി മാറ്റിയത്. ഓയ്‌സ്റ്റര്‍, മില്‍ക്കി എന്നീ വിഭാഗം കൂണുകളും ഊട്ടിയില്‍ നിന്നും ബട്ടണ്‍ മഷ്‌റൂം വരുത്തി അതിന്റെയും വിപണനവും നടത്തുന്ന ജാനകി കൂണ്‍ ഉല്‍പ്പാദനത്തില്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലൊക്കെ കടന്നുചെന്ന് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നതാണ് പ്രത്യേകത. ഇതിനെല്ലാം ജാനകിയെ സഹായിച്ചത് ഹൈടെക് കൃഷിരീതികളും.

കൂണ്‍ വിത്ത് ആവശ്യമുള്ള കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വരെ ജാനകി വിതരണം നടത്തുന്നുണ്ട്. സ്വാദിഷ്ട മഷ്‌റൂം എന്ന ബ്രാന്‍ഡില്‍ കൂണില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. ശാസ്തമംഗലത്തെ സ്വന്തം വില്‍പ്പനകേന്ദ്രത്തിലൂടെ എല്ലാത്തരം കൂണ്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കിയിട്ടുള്ള ജാനകി തലസ്ഥാനത്തെ പ്രമുഖ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും കൂണ്‍ നല്‍കുന്നുണ്ട്.

മുറിക്കുള്ളിലേ കൂണ്‍ കൃഷി നടാനാകൂ എന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്ത് അവക്കുള്ളിലും തുറസായ സ്ഥലങ്ങളില്‍ ഷെഡ്ഡുകള്‍ നിര്‍മിച്ചു കാണ്ടുമാണ് ജാനകി കൂണ്‍ കൃഷി നടത്തുന്നത്. കൂണ്‍ വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള എയര്‍ കണ്ടീഷന്റ് ലാബ്, കൂണ്‍ ഉല്‍പ്പാദനത്തിനായി മുറിക്കുള്ളിലെ ചൂടും ഈര്‍പ്പവും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, വെര്‍മി കംപോസ്റ്റ് നിര്‍മിക്കുന്നതിനായുള്ള യന്ത്രവല്‍കൃത ഫാം തുടങ്ങിയ ഹൈടെക് കൃഷി രീതികളാണ് ജാനകി സ്വീകരിച്ചിട്ടുള്ളത്.

കൃഷി ഹൈടെക് ആകുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. ബിസിനസില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ഇത് സഹായിക്കും. മാത്രമല്ല മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും അവയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഹൈടെക് സമ്പ്രദായം വഴിയൊരുക്കും ജാനകി അഭിപ്രായപ്പെട്ടു. വെര്‍മി കംപോസ്റ്റ് നിര്‍മാണത്തിനായി കൂടുതല്‍ മെഷിനറി ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ വെര്‍മിഫാമില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളൂ.

ദിവസേന ഏകദേശം 50കിലോ കൂണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ജാനകി ഉല്‍പ്പാദചെലവുകളും വാടകയും ഒഴികെ പ്രതിമാസം 50,000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നമാണ് കൂണ്‍. ഒരു കിലോ കൂണിന്റെ ഉല്‍പ്പാദനചെലവ് 60 രൂപയാണെങ്കില്‍ അതിന്റെ വിപണി വില 150 മുതല്‍ 200 രൂപ വരെയാണ്. അതിനാല്‍ മുതല്‍മുടക്കിന്റെ ഇരട്ടിയോളം ലാഭം ഇതില്‍ നിന്നും നേടാനാകുമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. സാധാരണ ഒരു വീട്ടമ്മ അവരുടെ വീട്ടിലെ ഒന്നോ രണ്ടോ മുറികൂണ്‍ കൃഷിക്കായി മാറ്റിവെക്കുകയും മറ്റ് ജോലികള്‍ക്കൊപ്പം ദിവസേന രണ്ട് മണിക്കൂര്‍ അതിനായി ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും സഹായമില്ലാതെ തന്നെ പ്രതിമാസം 5000 രൂപ വരുമാനം നേടാനാകും. തൊഴില്‍രഹിതരായ യുവതികള്‍ക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള ഒരു മാര്‍ഗമാണിത്. ജാനകി ചൂണ്ടിക്കാട്ടി.

മലയിന്‍കീഴ് കേന്ദ്രമാക്കി ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു ഫാം നിര്‍മിച്ചുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 1.25 കോടി രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിന ഉല്‍പ്പാദനം 200 കിലോയാകും. ഇതിനുപുറമെ കൂണ്‍ കൃഷിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്കും ജാനകി നേതൃത്വം നല്‍കുന്നു.

Wednesday, 22 June 2011

കോക്കനട്ട്‌ ക്രീം, കോക്കനട്ട്‌ പൗഡര്‍


കറികള്‍, മില്‍ക്ക്‌ ഷേക്ക്‌, ശീതള പാനീയങ്ങള്‍, ഐസ്‌ കാന്‍ഡി, ഫ്രൂട്ട്‌ സാലഡ്‌ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോക്കനട്ട്‌ ക്രീമിന്‌ നല്ല ഡിമാന്‍ഡ്‌ ഉണ്ട്‌. പ്രത്യേകിച്ചും ആഭ്യന്തര, ഗള്‍ഫ്‌, പശ്ചിമ ഏഷ്യന്‍ വിപണികളില്‍. ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹോട്ടല്‍, ബേക്കറി തുടങ്ങിയവയ്‌ക്ക്‌ സപ്ലൈ ചെയ്യാം. നേരിട്ട്‌ വീടുകളില്‍ വില്‍ക്കാം.

പദ്ധതി നിര്‍ദേശം
സംസ്ഥാനത്ത്‌ നാളികേരം വന്‍ തോതില്‍ ലഭ്യമാണെന്നിരിക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്‌ മികച്ച സാധ്യതകളാണ്‌ ഉള്ളത്‌.

പദ്ധതി ചെലവ്‌
1. സ്ഥലം (രണ്ട്‌ ഏക്കര്‍): 25ലക്ഷം
2. കെട്ടിടം (8000 ച:അ) : 40 ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 115 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 20.30 ലക്ഷം
5. പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 21.20ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 35 ലക്ഷം
7. യൂട്ടിലിറ്റീസ്‌ : 20 ലക്ഷം
8. കണ്ടിന്‍ജെന്‍സീസ്‌ : 10 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 1.5 ലക്ഷം
10. ആകെ : 288 ലക്ഷം
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 24.10 %
ഉപകരണങ്ങളുടെ വിതരണക്കാര്‍
  • Data Engineering, Malaysia
  •  Bedi & Bedi (P) Ltd,Bombay 
  • Gardeners Corporation, New Delhi 
  • Kilburn Engg Ltd, Bombay
  • Package India, Madras
വിവരങ്ങള്‍ക്ക്‌: കെ.എഫ്‌.സി സൗത്ത്‌ സോണ്‍ മാനേജര്‍: സി.ആര്‍ രംഗസ്വാമി- 9447042874, കെ.എഫ്‌.സി സെന്‍ട്രല്‍ സോണ്‍ മാനേജര്‍: തോമസ്‌ ജോണ്‍ - 9447061162,
കെ.എഫ്‌.സി നോര്‍ത്ത്‌ സോണ്‍ മാനേജര്‍: ശശിധരന്‍ - 9847506032

ടി.എം.ടി കമ്പികള്‍ക്ക്‌ സാധ്യതയേറെ


നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായ ടി.എം.ടി കമ്പികള്‍ക്ക്‌ വിപണിയിലിന്ന്‌ വന്‍ ഡിമാന്റാണുള്ളത്‌. വാര്‍ക്കയ്‌ക്കും ജനലുകള്‍ക്കും ഗേറ്റുകള്‍ക്കും മറ്റും വിവിധ തരത്തിലുള്ള റോഡുകളും ബാറുകളും ആംഗിളുകളും ആവശ്യമാണ്‌. ഡിമാന്റിനനുസരിച്ച്‌ വിതരണം ചെയ്യാനുള്ള ഉല്‍പ്പന്നം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നത്‌ ഇവയുടെ വര്‍ധിച്ച സാധ്യതയാണ്‌ കാണിക്കുന്നത്‌.

ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1.75:1
നിലവിലുള്ള അനുപാതം : 3.23
ആവറേജ്‌ ഡെറ്റ്‌ സര്‍വീസ്‌
കവറേജ്‌ റേഷ്യോ : 2.45
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 42.50
മൂന്നാം വര്‍ഷ ബ്രേക്ക്‌
ഈവന്‍ സെയ്‌ല്‍ (ലക്ഷത്തില്‍) : 582.29
പദ്ധതി നിര്‍ദേശം
6 MM & 8 MM വലിപ്പത്തിലുള്ള വിവിധതരം എം.എസ്‌ & ടി.എം.റ്റി കമ്പികളുടെ നിര്‍മാണം
പദ്ധതി ചെലവ്‌ ( ലക്ഷത്തില്‍)
1. സ്ഥലം (ഒന്നര ഏക്കര്‍) : 10.00
2. കെട്ടിടം : 48.00
3. മെഷിനറിയും ഉപകരണങ്ങളും : 100
4. വൈദ്യുതീകരണ ചെലവ്‌ : 40.00
5. മിസ്‌ലേനിയസ്‌ അസറ്റ്‌ : 36.00
6. പ്രീ-ഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 10.00
7. കണ്ടിജെന്‍സി : 6.00
8. പ്രവര്‍ത്തന മൂലധന മാര്‍ജിന്‍ : 25
ആകെ : 275
മുടക്ക്‌ മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രമോട്ടര്‍മാരുടെ വിഹിതം : 100.00
വായ്‌പ : 175.00
ആകെ : 275.00
പദ്ധതി ഒറ്റ നോട്ടത്തില്‍
അസംസ്‌കൃത വസ്‌തു : അയേണ്‍ സ്‌ക്രാപ്പ്‌
വിപണി : കേരളം
ഉപകരണങ്ങള്‍ : 56
വാര്‍ഷിക വിറ്റുവരവ്‌ : 652.09 (70 % കപ്പാസിറ്റി)
(ലക്ഷത്തില്‍)
നികുതിക്കു മുമ്പുള്ള ലാഭം : 76.21
വാര്‍ഷിക ലാഭ വിഹിതം : 48.76
ആകെ ലാഭം : 6.12
കപ്പാസിറ്റി

ഉല്‍പ്പന്നംകപ്പാസിറ്റി  (പ്രതി ദിനം)കപ്പാസിറ്റി
(% കണക്കില്‍)
6 MM TMT
 കമ്പികള്‍
9.00 60
8 MM TMT 5.25 36
 
Flats,Angles0.755
 
ആകെ15100%
 

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ആന്‍ഡ്‌ എന്റര്‍പ്രൈസസ്‌ ഡെവലപ്‌മെന്റി(സീഡ്‌)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്‌: 9847211022

ബ്രിക്കറ്റ്‌ (Briquette)


കത്തിക്കുമ്പോള്‍ തടിയില്‍ നിന്ന്‌ ലഭിക്കുന്ന ചൂടിനൊപ്പമോ(കലോറിഫിക്ക്‌ വാല്യൂ) അതില്‍ കൂടുതലോ കിട്ടുന്ന ഒരു ഉല്‍പ്പന്നമാണ്‌ ബ്രിക്കറ്റ്‌ ( Block of compressed coal dust used as fuel) അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ അറക്കപ്പൊടി, കരിമ്പിന്‍ ചണ്ടി, ജാതിയുടെ തൊണ്ട്‌, ഉണങ്ങിയ ചകിരിച്ചോര്‍, ചായപ്പൊടി വേസ്റ്റ്‌, കോഫി വേസ്റ്റ്‌, കശുവണ്ടി തോട്‌, സ്‌പൈസ്‌ എക്‌സ്‌ട്രാക്ഷന്‌ ശേഷമുള്ള ചണ്ടി മുതലായവയാണ്‌. എവിടെയെല്ലാം ബോയിലര്‍ ഉപയോഗിക്കുന്നുവോ അവിടെയെല്ലാം ഇന്ധനമായി ബ്രിക്കറ്റ്‌ ഉപയോഗിക്കാം. റ്റീ ഫാക്‌റ്ററികള്‍, കോഫി ഫാക്‌റ്ററികള്‍, ടയര്‍ നിര്‍മാണ യൂണിറ്റുകള്‍, പേപ്പര്‍ നിര്‍മാണ ഫാക്‌റ്ററികള്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ബ്രിക്കറ്റ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌.

പദ്ധതി ചെലവ്‌
സ്ഥലം : 30 സെന്റ്‌ മുതല്‍ 50 സെന്റ്‌ വരെ
(സ്വന്തം സ്ഥലം)
കെട്ടിടം 1000 ചതുരശ്രയടി : 30 ലക്ഷം രൂപ
മെഷിനറിയും ഉപകരണങ്ങളും : 30 ലക്ഷം രൂപ
വൈദ്യുതീകരണം : 10 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 30 ലക്ഷം രൂപ
ആകെ : 100 ലക്ഷം
വൈദ്യുതി : 100 കെവിക്ക്‌ മുകളില്‍
ജോലിക്കാര്‍ : 30
ധന വിനിയോഗം
മൂലധനം : 29.50 ലക്ഷം
ടേം ലോണ്‍ : 52.50 ലക്ഷം
പ്രവര്‍ത്തന മൂലധന ലോണ്‍ : 18.00 ലക്ഷം
ആകെ : 100 ലക്ഷം
75 mm dia briquet ആണ്‌ പ്രധാനമായും
ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌.
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 30%
മുടക്ക്‌ മുതല്‍ തിരികെ
ലഭിക്കുന്ന സമയം : 3 - 3.5 വര്‍ഷം
വില്‍പ്പന വില : ഒരു ടണ്ണിന്‌ 3600 രൂപ
വ്യവസായ വകുപ്പില്‍ നിന്ന്‌ പരമാവധി 2.5 ലക്ഷം രൂപ പ്രാരംഭ മൂലധനമായും (മാര്‍ജിന്‍ മണി വായ്‌പ) ഊന്നല്‍ (trust) വ്യവസായത്തില്‍ വരുന്നതുകൊണ്ട്‌ സ്ഥിരം മൂലധനത്തിന്റെ 15 ശതമാനം (പരമാവധി 15 ലക്ഷം രൂപ വരെ) സ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ സബ്‌സിഡിയായും ലഭിക്കാന്‍ അര്‍ഹതയുണ്ട്‌.


എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി
വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ആന്‍ഡ്‌ എന്റര്‍പ്രൈസസ്‌ ഡെവലപ്‌മെന്റി(സീഡ്‌)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്‌: 9847211022

സോഷ്യല്‍ മീഡിയ: പണം മുടക്കാതെ നേടാം, കൂടുതല്‍ ബിസിനസ്‌


ശശി തരൂര്‍, മന്ത്രി കെ.സുധാകരന്‍, കൊച്ചിയിലെ ബിസിനസുകാരന്‍ എസ്‌.ആര്‍ നായര്‍... ഇവര്‍ തമ്മിലെന്ത്‌ ബന്ധം? ഇവരെയെല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഘടകമുണ്ട്‌. ഇവരെല്ലാം ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാ യ സോഷ്യല്‍ മീഡിയയുടെ കരുത്തും സാധ്യതകളും തിരിച്ചറിഞ്ഞവരും അത്‌ തങ്ങളുടെ പ്രവര്‍ത്തന മണ്‌ഡലങ്ങളില്‍ ഉപയോഗിക്കുന്നവരുമാണ്‌. 
ഓര്‍ക്കൂട്ടിനും ഫേസ്‌ബുക്കിനുമൊക്കെ ബിസിനസുമായി എന്ത്‌ ബന്ധം? അതൊക്കെ കുട്ടികളുടെ ഓരോ സമയം കളയാനുള്ള പരിപാടികള്‍- ഇതാണോ ഇപ്പോഴും നിങ്ങളുടെ ചിന്താഗതി? എന്നാല്‍ താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ കാണൂ.
കംപ്യൂട്ടര്‍ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ എറണാകുളത്തെ ടീം ഫ്രണ്ട്‌ലൈന്റെ സഹോദര സ്ഥാപനമായ ടീം ഇ-ബിസ്‌ ലിമിറ്റഡ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിന്‌ വര്‍ഷാവര്‍ഷം ലഭിക്കുന്ന ബിസിനസിന്റെ 20-30 ശതമാനവും സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ മാത്രമാണ്‌. ലിങ്ക്‌ഡ്‌ ഇന്നിലെ കമ്പനി സാരഥിയുടെ പേരിലുള്ള എക്കൗണ്ട്‌ തന്നെയാണ്‌ ബിസിനസിന്റെ പ്രമുഖ സ്രോതസ്‌. മൈ സ്‌പേസിലും കമ്പനിക്ക്‌ മികച്ച പ്രചാരം ഇവര്‍ കൊടുക്കുന്നു.
മുമ്പ്‌ ഏതെങ്കിലും ബിസിനസ്‌ സ്ഥാപനത്തിന്‌ നിക്ഷേപകനെ ലഭിക്കണമെങ്കില്‍ എത്രമാത്രം അലയണമായിരുന്നു. പക്ഷെ ഇന്ന്‌ യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ മോബ്‌ മി എന്ന കമ്പനിയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ട്‌, കമ്പനിയെത്തേടി എത്തുന്നത്‌ ലോകമെമ്പാടു നിന്നുമുള്ള സംരംഭകരും നിക്ഷേപകരുമാണ്‌. ബിസിനസ്‌ നല്‍കാനും കമ്പനിയില്‍ നിക്ഷേപിക്കാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുമൊക്കെ. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമായും ഇവര്‍ ഉപയോഗിച്ചത്‌ ലിങ്ക്‌ഡ്‌ ഇന്‍ തന്നെ.
 `വ്യാജ സിഡികള്‍ പെരുകുന്നു, തീയറ്റര്‍ മേഖല പ്രതിസന്ധിയില്‍' എന്ന നിലവിളികള്‍ നിലനില്‍ക്കേ എറണാകുളത്തെ ഒരു പ്രമുഖ തീയറ്റര്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റിംഗ്‌ നീക്കമാണ്‌ ഒരു ചെലവുമില്ലാതെ നടത്തിയത്‌. ഓര്‍ക്കൂട്ടിലെ പ്രസ്‌തുത തീയറ്ററിന്റെ പേരിലുള്ള കമ്യുണിറ്റിയിലെ അംഗങ്ങള്‍ക്കായി മല്‍സരം നടത്തി വിജയികളില്‍നിന്ന്‌ നറുക്കിട്ട്‌ ഓരാള്‍ക്ക്‌ വീതം സൗജന്യ ടിക്കറ്റ്‌ കൊടുത്തുകൊണ്ടിരുന്നു. കമ്യൂണിറ്റി അംഗങ്ങള്‍ക്ക്‌ സിനിമ ടിക്കറ്റ്‌ കൊടുക്കുന്നതില്‍ മുന്‍തൂക്കവും കൊടുത്തു. സംഗതി ക്ലിക്കായി. ഇപ്പോള്‍ ഇവരുടെ ഓര്‍ക്കൂട്ട്‌ കമ്യൂണിറ്റിയില്‍ 1000ത്തിലേ റെപ്പേരുടെ കമ്യൂണിറ്റിയില്‍ ചേരാനുള്ള അപേക്ഷകളാണ്‌ പെന്‍ഡിംഗിലുള്ളത്‌.
കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബ്രോസിസ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്ഥാപനത്തിന്‌ ഇന്ന്‌ 40 രാജ്യങ്ങളിലാണ്‌ ഉപഭോക്താക്കളുള്ളത്‌. ലിങ്ക്‌ഡ്‌ ഇന്‍, കമ്പനി സാരഥിയുടെ പേരിലുള്ള ഓര്‍ക്കൂട്ട്‌ എക്കൗണ്ട്‌, ഫേസ്‌ബുക്ക്‌ എന്നിവ വഴിയാണ്‌ ബിസിനസ്‌ ലഭിക്കുന്നത്‌. സൈബ്രോസിസിന്റെ ബിസിനസിന്റെ 80 ശതമാനവും സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ സൈനുലാബുദ്ദീന്‍ പറയുന്നു.
 നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഡി'ലിപ്‌സ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ കീഴിലുള്ള ഫോര്‍ട്ട്‌കൊച്ചിയിലെ മാംഗോ ട്രീ റെസ്റ്റോറന്റിലേക്ക്‌ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സീതാറാം യെച്ചൂരി! പനീര്‍ ടിക്ക കഴിക്കാന്‍. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിനെക്കുറിച്ച്‌ അറിഞ്ഞാണ്‌ യെച്ചൂരിക്കായി റെസ്റ്റോറന്റ്‌ റെക്കമന്റ്‌ ചെയ്‌തത്‌. ഇന്ന്‌ പല വിദേശീയരും മാംഗോ ട്രീ റെസ്റ്റോറന്റിലെത്തുന്നത്‌ ഇതേ മാതൃക പിന്തുടര്‍ന്നാണ്‌. പക്ഷെ രസകരം ഇതല്ല. മാംഗോ ട്രീ അധികൃതര്‍ ഇതിനായി ഒന്നും ചെയ്‌തിട്ടില്ല. ഒരിക്കല്‍ വന്നവര്‍ ബ്ലോഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും കൊടുത്ത പ്രചാരമാണ്‌ മറ്റുളളവരെയും ഇവിടേക്ക്‌ എത്തിക്കുന്നത്‌. സോഷ്യല്‍ മീഡിയയുടെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ ഇതിലേക്ക്‌ കാര്യമായി രംഗത്തിറങ്ങാന്‍ തന്നെയാണ്‌ കമ്പനിയുടെ തീരുമാനം.
 ജൂവല്‍റി, റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ സാന്നിദ്ധ്യമുള്ള കെ.പി വര്‍ക്കി ഗ്രൂപ്പ്‌ ഒരു മാസം മുമ്പാണ്‌ ഹൗസ്‌ബോട്ട്‌ പായ്‌ക്കേജുകള്‍ തുടങ്ങുന്നത്‌. ഓര്‍ക്കൂട്ടിലെ തന്റെ പ്രൊഫൈലിലൂടെ ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുക മാത്രമേ ഡയറക്‌റ്റര്‍ വര്‍ഗീസ്‌ പീറ്റര്‍ ചെയ്‌തുള്ളു. പക്ഷെ ഒരു മാസം കൊണ്ട്‌ കിട്ടിയത്‌ എട്ടോളം ബിസിനസാണ്‌. ഈ പ്രതികരണം കൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്‌ വര്‍ഗീസ്‌.
ഇവരെല്ലാം സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ മനസിലാക്കിയവരാണ്‌. ഇത്തരം എത്രയെത്ര ഉദാഹരണങ്ങള്‍. ചിലരുടെ ബിസിനസ്‌ ഇതിലൂടെ ഇരട്ടിയായെങ്കില്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളിലേക്ക്‌ കൂടി വിപണി വിശാലമാക്കി. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി ചിലര്‍ കരാറിലേര്‍പ്പെട്ടു. കേരളത്തിന്റെ ഏതോ മൂലക്കിരിക്കുന്ന കമ്പനിയ്‌ക്ക്‌ സായിപ്പ്‌ കോടികളുടെ ബിസിനസ്‌ നല്‍കി. എന്താണ്‌ ഇവരെ സോഷ്യല്‍ മീഡിയയിലേക്ക്‌ ആകര്‍ഷിച്ചത്‌? സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണ പരിപാടികള്‍ക്ക്‌ പണം മുടക്കില്ലെന്നതുതന്നെയാണ്‌ ഇതില്‍ പ്രധാനം.
സാധ്യതകള്‍ അപാരം
നാം ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളിലേക്ക്‌ സോഷ്യല്‍ മിഡിയയിലൂടെ നേരിട്ടെത്താം. ഉദാഹരണത്തിന്‌ പ്രാദേശികമായി പേരെടുത്ത ഒരു ചെരുപ്പ്‌ നിര്‍മാണ കമ്പനിയാണ്‌ നിങ്ങളുടേതെന്ന്‌ കരുതുക. `ചെരുപ്പ്‌ വാങ്ങുന്നതിന്‌ മുമ്പ്‌ ആരും സോഷ്യല്‍ മീഡിയയില്‍ കയറി നോക്കില്ല' എന്ന വാദഗതിയായിരിക്കും നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. എന്നാല്‍ റബ്ബര്‍ അടിസ്ഥാനമായി ബിസിനസ്‌ ചെയ്യുന്ന ലക്ഷക്കണക്കിന്‌ കമ്പനി മേധാവികളെ നിങ്ങള്‍ക്ക്‌ ഇതിലെ വിവിധ കമ്യൂണിറ്റികളില്‍ കാണാന്‍ കഴിഞ്ഞേക്കും. അവരുമായി ബന്ധം സ്ഥാപിച്ച്‌ വിദേശ കമ്പനിക്കായി ചെരുപ്പോ റബ്ബര്‍ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളോ നിര്‍മ്മിച്ച്‌ കൊടുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചേക്കും. പക്ഷേ പരമ്പരാഗത രീതിയില്‍ വിദേശരാജ്യത്തുള്ള ഒരു കമ്പനി സി.ഇ.ഒയുമായി ആശയവിനിമയം നടത്തുക എത്ര ദിവസങ്ങളെടുക്കുന്ന, ശ്രമകരമായ കാര്യമാണ്‌.

കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം. ഓര്‍ക്കൂട്ടിലെ ഇവരുടെ കമ്യൂണിറ്റികളിലൊന്നില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്‌. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, യു ട്യൂബ്‌ എന്നിവയിലൊക്കെ ഇവരുണ്ട്‌. ട്വിറ്ററില്‍ മികച്ച ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ സമ്മാനം കൊടുക്കുന്ന മല്‍സരവും ഇവരുടെ പ്രൊഫൈലിനെ ജനകീയമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ ഈ രംഗത്ത്‌ സജീവമായുണ്ടെന്ന്‌ കേരള ടൂറിസം ഡയറക്‌റ്റര്‍ എം.ശിവശങ്കര്‍ പറഞ്ഞു.
``നിങ്ങളുടെ ഉല്‍പ്പന്നം എല്ലാ ജനങ്ങള്‍ക്കും ഉപയോഗമുള്ളതോ അല്ലെങ്കില്‍ ചെറിയൊരു വിഭാഗത്തിന്‌ മാത്രം പ്രയോജനപ്പെടുത്താനാകുന്നതോ ആകട്ടെ എല്ലാറ്റിലും മികച്ച വിപണി നേടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കും. കമ്പനിയുടെ വിപുലീകരണത്തിനും വ്യത്യസ്‌തവല്‍ക്കരണത്തിനുമൊക്കെ വഴിതെളിക്കാന്‍ ഇവയ്‌ക്കാകും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഡിവിഷന്റെ 20 മുതല്‍ 30 ശതമാനം വരെ ബിസിനസ്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌,'' ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ എസ്‌.ആര്‍ നായര്‍ പറയുന്നു. 
കേരളത്തിലെ സ്ഥാപനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗിന്‌ ജനപ്രീതി കൂടിവരുന്നുണ്ട്‌. എന്നാല്‍ വലിയൊരു ശതമാനവും ഇതിന്റെ സാധ്യതകള്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്ന്‌ എറണാകുളത്തെ മീഡിയ വര്‍ക്‌സിന്റെ ഡയറക്‌റ്റര്‍ ക്രിസ്റ്റന്‍ ജോസഫ്‌ അഭിപ്രായപ്പെടുന്നു. 
ഭാവിയില്‍ മാര്‍ക്കറ്റിംഗിന്‌ സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നൂ, കൊച്ചിയിലെ ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ റാം മേനോന്‍. ``ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ പല ഉപഭോക്താക്കളും സോഷ്യല്‍ മീഡിയയില്‍ എങ്ങനെ സജീവമാകാം എന്ന്‌ ചോദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ബ്രാന്‍ഡിംഗില്‍ സോഷ്യല്‍ മീഡിയയെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്‌,'' റാം മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.
എങ്ങനെ ബിസിനസ്‌ നേടാം?
ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ലിങ്ക്‌ഡ്‌ ഇന്‍ എന്നിവയാണ്‌ പ്രചാരം സിദ്ധിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങള്‍. ഇവയിലെല്ലാം പ്രത്യേക താല്‍പ്പര്യക്കാരുടെ കൂട്ടായ്‌മകള്‍ കാണാം. അവയെ കമ്യുണിറ്റികള്‍ എന്ന്‌ വിളിക്കുന്നു. ഐസ്‌ക്രീം ലവേഴ്‌സിന്റെ കമ്യൂണിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളുടെ കമ്യൂണിറ്റിവരെ വൈവിധ്യമാര്‍ന്നവ ഇതില്‍ കാണാം. നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഇത്തരത്തില്‍ കമ്യൂണിറ്റികള്‍ ഉണ്ടാക്കാം. കമ്യുണിറ്റികളില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുന്നതനുസരിച്ച്‌ അവയുടെ പ്രാധാന്യവും വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കും.
പ്രത്യക്ഷത്തില്‍ ബിസിനസ്‌ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഇവയൊന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ വമ്പിച്ച ജനസമ്മിതിയും പുതിയ അംഗങ്ങളെയുമാണ്‌ ദിനം പ്രതിയെന്നോണം ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. ഭാവിയില്‍ ഇവയുടെ വളര്‍ച്ചയും ഭീമമായിരിക്കും. അതിനാല്‍ തന്നെ വലിയ അവസരങ്ങളാണ്‌ ഇവ സംരംഭകര്‍ക്ക്‌ മുന്നില്‍ തുറക്കുന്നത്‌. എന്നാല്‍ ഓരോ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങളും അവയുടെ സ്വഭാവമനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്‌ ബന്ധങ്ങളുണ്ടാക്കാനാണെങ്കില്‍ മറ്റൊന്ന്‌ മനസിലുള്ളവ മറ്റുള്ളവരുമായി പങ്കുവെക്കാനാണ്‌. അതുകൊണ്ട്‌ തന്നെ ഓരോ സോഷ്യല്‍ മീഡിയയിലും നാം സ്വീകരിക്കുന്ന സമീപനങ്ങള്‍ വേറിട്ടതായിരിക്കണം.

പുതിയ ബന്ധങ്ങള്‍ തേടാനും ഉള്ളവ കൂടുതല്‍ ദൃഢമാക്കാനുമാണ്‌ ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌ എന്നീ മാധ്യമങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്‌. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക്‌ പ്രിയം ഫേസ്‌ബുക്കാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ പ്രധാനം ഓര്‍ക്കൂട്ട്‌ തന്നെ. ഓര്‍ക്കൂട്ടിന്റെ വിശ്വാസ്യതയില്‍ കുറച്ചുകാലങ്ങളായി അല്‍പ്പം ഇടിവുണ്ടെങ്കിലും ജനസമ്മിതി ഇതിന്റെ കരുത്താണ്‌.
നിങ്ങളുടെ കമ്പനിയുടെ പേരിലോ ഉല്‍പ്പന്നത്തിന്റെ പേരിലോ ഓര്‍ക്കൂട്ടില്‍ കമ്യൂണിറ്റികള്‍ തുടങ്ങാം. ആദ്യമാദ്യം ഓര്‍ക്കൂട്ടില്‍ എക്കൗണ്ടുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും തന്നെ ഈ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാം. പിന്നീട്‌ നിങ്ങളുടെ പ്രമുഖ ഉപഭോക്താക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കുമൊക്കെ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാനുള്ള ഇന്‍വിറ്റേഷന്‍ അവരുടെ പ്രൊഫൈലിലേക്ക്‌ അയച്ചുകൊടുക്കാം. കമ്യൂണിറ്റി സൃഷ്‌ടിച്ച്‌ വെറുതെയിരുന്നാല്‍ പോര. ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫോറങ്ങള്‍ സൃഷ്‌ടിക്കാം. മാര്‍ക്കറ്റിനെക്കുറിച്ചറിയാനും ഉപഭോക്താക്കളുടെ ഇഷ്‌ടങ്ങളറിയാനും സര്‍വേകള്‍ നടത്താം. ഇടക്കിടക്ക്‌ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക്‌ പ്രചോദനമേകി കൂടെ നിറുത്തണം.
സൗജന്യമായി പ്രൊമോഷനുകള്‍ സൃഷ്‌ടിക്കാനുള്ള അവസരവും ഓര്‍ക്കൂട്ട്‌ ഒരുക്കുന്നുണ്ട്‌. നമ്മുടെ സുഹൃത്തുക്കള്‍ക്ക്‌ ഇവ `പ്രൊമോട്ട്‌' ചെയ്യാനുള്ള അവസരവുമുണ്ട്‌. ഏതെങ്കിലും സുഹൃത്ത്‌ അത്‌ പ്രൊമോട്ട്‌ ചെയ്‌താല്‍ അയാളുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ആ പരസ്യം വരും.
ഫേസ്‌ബുക്കില്‍ കമ്പനിയുടെ പേരില്‍ എക്കൗണ്ട്‌ നേടുകയാണ്‌ ആദ്യപടി. പരമാവധി അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കുക. കമ്പനിയുമായോ ബിസിനസുമായോ നിങ്ങള്‍ വ്യാപരിക്കുന്ന മേഖലയുമായോ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ അംഗങ്ങളുമായി പങ്കുവെക്കാം. നിങ്ങളുടെ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക്‌ നിങ്ങള്‍ പറഞ്ഞതിനോട്‌ യോജിക്കാനോ യോജിക്കാതിരിക്കാനോ അതിനെക്കുറിച്ച്‌ അഭിപ്രായം പറയാനോ ഒക്കെ സാധിക്കും. അങ്ങനെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തിന്റെ മറ്റ്‌ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ഈ പ്രതികരണങ്ങളെല്ലാം കാണാന്‍ സാധിക്കും. അതുവഴി നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേരറിയുന്നു. ഫേസ്‌ബുക്കിലെ പ്രധാന പേജില്‍(wall) എഴുതുന്ന കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. അതുപോലെ കമ്പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മറ്റോ ഇവയില്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌

റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌

ഫൗണ്ടറികളില്‍ ഉപയോഗിക്കുന്ന റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡിന്‌ കേരളത്തില്‍ വലിയ ഡിമാന്റ്‌ ആണുള്ളത്‌. പ്രതിവര്‍ഷമുള്ള 40000 ടണ്ണിന്റെ ഡിമാന്റ്‌ ശരാശരി അഞ്ച്‌ ശതമാനം വീതം വര്‍ധിക്കുകയാണ്‌. കേരളത്തില്‍ ഇപ്പോള്‍ റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌ നിര്‍മിക്കുന്ന സ്ഥാപനങ്ങളൊന്നുമില്ല. ആകര്‍ഷകമായ വിലയില്‍ സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വില്‍ക്കാന്‍ കഴിയും. സിലിക്ക സാന്‍ഡും റെസിനുമാണ്‌ അസംസ്‌കൃത വസ്‌തുക്കള്‍
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌
പദ്ധതി ചെലവ്‌
1. സ്ഥലം (1.5 ഏക്കര്‍): 22ലക്ഷം
2. കെട്ടിടം (750ച:അ) : 18 ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 210 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 40 ലക്ഷം
5. പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ :10ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 50 ലക്ഷം
7. കണ്ടിന്‍ജെന്‍സീസ്‌ : 40 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 15 ലക്ഷം
9. ആകെ : 450 ലക്ഷം

സാമ്പത്തിക സൂചികകള്‍ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 26 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌ മെന്റ്‌ :13 %
പേ ബാക്ക്‌ പീരിഡ്‌ : 5 വര്‍ഷം

പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 10000 ടണ്‍
പദ്ധതി ചെലവ്‌ : 450 ലക്ഷം
വിറ്റുവരവ്‌്‌ : 700 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 25
നികുതിക്കുമുമ്പുള്ള ലാഭം: 110 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 60ലക്ഷം

ബ്രോയ്‌ലര്‍ ചിക്കന്‍ ഫാം


ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കാവുന്ന ഒരു മൈക്രോ സംരംഭമാണ്‌ ഇറച്ചി കോഴി വളര്‍ത്തല്‍. ഇന്ന്‌ കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ്‌ നിയന്ത്രിക്കുന്നത്‌.
ഈ സംരംഭം തുടങ്ങുന്നതിന്‌ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണം. മൃഗസംരക്ഷണ വകുപ്പിന്റെ ട്രെയ്‌നിംഗ്‌ സെന്ററുകളില്‍ കോഴിക്കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നതിനും അതിനെ വളര്‍ത്തുന്നതിനും പിന്നീട്‌ മാര്‍ക്കറ്റിംഗിനും പരിശീലനം ലഭ്യമാണ്‌. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കോഴികളെക്കാള്‍ കേരളത്തിലെ കോഴികള്‍ക്കാണ്‌ ഇന്നും ഡിമാന്റ്‌.

പദ്ധതി ചെലവ്‌
സ്ഥലം : ലീസ്‌
കെട്ടിടം : 15 ലക്ഷം
വൈദ്യൂതീകരണം : 50,000 രൂപ
അളവ്‌ യന്ത്രം : 10,000 രൂപ
മിസ്‌ലേനിയസ്‌ അസറ്റ്‌സ്‌ : 40000 രൂപ
ആകെ : 16.00 ലക്ഷം
പ്രവര്‍ത്തന മൂലധനം (രണ്ട്‌ മാസത്തേക്ക്‌)
1000 കോഴിക്കുഞ്ഞുങ്ങളുടെ
വില : 20,0000 രൂപ
തീറ്റച്ചെലവ്‌ : 88,0000 രൂപ
വാക്‌സിന്‍
മുതലായവ : 5000 രൂപ
വൈദ്യുതി ചെലവ്‌ : 5000 രൂപ
ജോലിക്കാര്‍ക്ക്‌
വേതനം : 15,000 രൂപ
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : 10,000 രൂപ
തറവാടക : 15,000 രൂപ
മറ്റ്‌ അനാമത്ത്‌
ചെലവുകള്‍ : 10,000 രൂപ
മൊത്തം : 11,40,000
വിറ്റുവരവ്‌ (രണ്ട്‌ മാസം)
ഇറച്ചികോഴികള്‍ : Rs. 13,72000/-
(Chicken Rs. 70/kg)
വളം വിറ്റുവരവ്‌ : Rs. 7500/-
ആകെ : Rs. 13,79,500
രണ്ട്‌ മാസത്തെ ലാഭം, പലിശ, നികുതി
മുതലായവയ്‌ക്ക്‌ മുന്‍പ്‌ : Rs. 2,39,500
പദ്ധതി അടങ്കല്‍
സ്ഥിരം മൂലധനം : Rs. 16,00000 ലക്ഷം
പ്രവര്‍ത്തന മൂലധനം : Rs. 11,40000
മൊത്തം : Rs. 27,40,000
മുടക്കു മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രൊമോട്ടറുടെ വിഹിതം : Rs. 85,6000
ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്‌പ : Rs. 18,84000/-
ആകെ : Rs. 27,40,000/
ഒരു വര്‍ഷത്തെ ചെലവ്‌
ആവര്‍ത്തന ചെലവ്‌ : Rs. 68,40,000
പലിശ : Rs. 30,0000/-
തേയ്‌ മാനം : Rs. 80,000/
ബാങ്കില്‍ തവണ അടയ്‌ക്കല്‍: Rs.50,000/-
നികുതി : Rs. 25,000
ആകെ : Rs. 72,95000
ഒരു വര്‍ഷത്തെ ലാഭം: Rs. 82,77,000-72,95000
Rs.9,82,000

സിലിക്ക സാന്‍ഡ്‌ പ്രോസസിംഗ്‌


തിന്‍ ഗ്ലാസ്‌ വെയറുകള്‍, ഗ്ലാസ്‌, റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുവാണ്‌ സിലിക്ക സാന്‍ഡ്‌. ഇത്‌ നിര്‍മിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്‌തു സിലിക്കാ സാന്‍ഡ്‌ മിനറലാണ്‌. ഇന്ത്യയിലെ ??ഫൗണ്ടറികള്‍ മാത്രം പ്രതിവര്‍ഷം ആറുലക്ഷം ടണ്‍ ഫൗണ്ടറി സാന്‍ഡ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. സിലിക്കാ സാന്‍ഡിന്റെ ഡിമാന്‍ഡില്‍ പ്രതിവര്‍ഷം അഞ്ച്‌ ശതമാനം വര്‍ധനയാണ്‌ ഉണ്ടാകുന്നത്‌. കോയമ്പത്തൂരാണ്‌ ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ കേന്ദ്രം. അവിടെ ഇത്തരത്തിലുള്ള നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌
പദ്ധതി ചെലവ്‌
1. സ്ഥലം (1 ഏക്കര്‍): 15ലക്ഷം
2. കെട്ടിടം (500 ച: മീ.) : 10ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 240 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 10 ലക്ഷം
5. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 65ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 10 ലക്ഷം

7. കണ്ടിന്‍ജെന്‍സീസ്‌ : 30 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 2 ലക്ഷം
9. ആകെ : 360 ലക്ഷം

സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 36 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌ മെന്റ്‌ :18 %
പേ ബാക്ക്‌ പീരിഡ്‌ : 5 വര്‍ഷം

പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 30000 ടണ്‍
പദ്ധതി ചെലവ്‌ : 360 ലക്ഷം
വിറ്റുവരവ്‌്‌ : 210 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 20
നികുതിക്കുമുമ്പുള്ള ലാഭം: 124 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 77ലക്ഷം
വിവരങ്ങള്‍ക്ക്‌: കെ.എഫ്‌.സി സൗത്ത്‌ സോണ്‍ മാനേജര്‍: സി.ആര്‍ രംഗസ്വാമി- 9447042874, കെ.എഫ്‌.സി സെന്‍ട്രല്‍ സോണ്‍ മാനേജര്‍: തോമസ്‌ ജോണ്‍ - 9447061162,
കെ.എഫ്‌.സി നോര്‍ത്ത്‌ സോണ്‍ മാനേജര്‍: ശശിധരന്‍ - 9847506032

പവര്‍ ലോണ്‍ട്രി

എല്ലാ സ്ഥലങ്ങളിലും ആരംഭിക്കാവുന്ന സര്‍വീസ്‌ സെക്‌റ്ററിലെ ഒരു ചെറു സംരംഭമാണ്‌ പവര്‍ ലോണ്‍ട്രി. ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്‌പിറ്റല്‍, ഇന്ത്യന്‍ റെയില്‍വേ എന്നിവയാണ്‌ പ്രധാന ഉപഭോക്താക്കള്‍. പ്രവര്‍ത്തനമൂലധനം വളരെ കുറച്ചു മതിയെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം 2500 പീസസ്‌ വരെ അലക്കാം. ഇത്‌ ഒരു സര്‍വീസ്‌ ആക്‌റ്റിവിറ്റി ആയതുകൊണ്ട്‌ ഇലക്‌ട്രിസിറ്റി കണ്‍സെഷന്‍ ലഭിക്കില്ല. വ്യവസായ വകുപ്പില്‍ നിന്ന്‌ മറ്റ്‌ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.
പദ്ധതി ചെലവ്‌
സ്ഥലം : സ്വന്തം / ലീസ്‌
കെട്ടിട 1300 Sq. feet : 12 ലക്ഷം രൂപ
പ്ലാന്റ്‌ & മെഷിനറി : 29.50 ലക്ഷം രൂപ
വൈദ്യുതീകരണം : 2.50 ലക്ഷം രൂപ
വെഹിക്കിള്‍ : 3.50 ലക്ഷം രൂപ
പ്രീ ഓപ്പറേറ്റീവ്‌ എക്‌സ്‌പെന്‍സ്‌ : 3.00 ലക്ഷം രൂപ
കണ്ടിന്‍ജെന്‍സീസ്‌ : 1.50 ലക്ഷം രൂപ
മൊത്തം : 52 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം
ഒരു മാസം : 1.00 ലക്ഷം രൂപ
ജോലിക്കാര്‍ : 8 പേര്‍
(80 ശതമാനത്തിന്‌ മുകളില്‍ കപ്പാസിറ്റി ഉപയോഗിക്കാം)
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 2.5 : 1 (2.5:1)
ബി ഇ പി : 41%
പേ ബാക്ക്‌ പീരീഡ്‌ : 3 വര്‍ഷവും 2 മാസവും
സാമ്പത്തിക സ്രോതസ്സ്‌
ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്‌പ : 36.40 ലക്ഷം രൂപ
സ്വന്തം വിഹിതം : 15.60 ലക്ഷം രൂപ
ആകെ : 52.00 ലക്ഷം രൂപ
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി
വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ആന്‍ഡ്‌ എന്റര്‍പ്രൈസസ്‌ ഡെവലപ്‌മെന്റി(സീഡ്‌)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്‌: 9847211022

ചൈന സെറാമിക്‌ സാനിറ്ററി വെയേഴ്‌സ്‌


വിട്രിയസ്‌ ചൈന സെറാമിക്‌ സാനിറ്ററി വെയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്‌ ആവശ്യമായ പ്രധാന അസംസ്‌കൃത വസ്‌തുക്കളായ ബാള്‍ ക്ലേ, ചൈനാ ക്ലേ എന്നിവ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ലഭ്യമാണ്‌. ഫെല്‍ഡ്‌സ്‌പാര്‍, ക്വാര്‍ട്‌സ്‌ എന്നിവ തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ലഭ്യമാക്കാം. ഇത്തരമൊരു പദ്ധതി 1996ല്‍ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്‌തപ്പോള്‍ 36 കോടി രൂപയായിരുന്നു പദ്ധതി ചെലവ്‌. നിര്‍ദിഷ്‌ട പദ്ധതിയുടെ ശേഷി കൊച്ചിയിലേതിനേക്കാള്‍ അഞ്ചിരട്ടിയുണ്ട്‌.
ലൊക്കേഷന്‍
കാസര്‍ഗോഡ്‌ ഈ പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌
പദ്ധതി ചെലവ്‌ (കോടി രൂപയില്‍)
1. സ്ഥലം (15 ഏക്കര്‍) : 1.2
2. കെട്ടിടം (24000 ച: മീ.) : 12
3. പ്ലാന്റ്‌ & മെഷിനറി : 80
4. സാങ്കേതിക വിദ്യ : 3
5. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 12
6. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 3
7. കണ്ടിന്‍ജെന്‍സീസ്‌ : 9.6
8. മിസ്‌ലേനിയസ്‌ ഫിക്‌സഡ്‌
അസറ്റ്‌സ്‌ : 3.2
9. ആകെ : 124കോടി

സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1.8: 1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 27%
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ : 11 %
പേ ബാക്ക്‌ പീരിഡ്‌ : 4 വര്‍ഷം
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : പ്ലാന്റ്‌ കപ്പാസിറ്റിയുടെ 49 ശതമാനം
പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി (പ്രതിവര്‍ഷം) : 10 ലക്ഷം പീസസ്‌
പദ്ധതി ചെലവ്‌ : 124 കോടി
വിറ്റുവരവ്‌്‌ : 73 കോടി
തൊഴിലാളികളുടെ എണ്ണം : 100
നികുതിക്കുമുമ്പുള്ള ലാഭം : 21 കോടി
നികുതിക്ക്‌ ശേഷമുള്ള ലാഭം : 13.54കോടി

ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌

തേങ്ങയുടെ തൊണ്ട്‌ ധാരാളം ലഭിക്കുന്ന പ്രദേശത്ത്‌ ആരംഭിക്കാന്‍ കഴിയുന്ന ഒരു ചെറു സംരംഭമാണ്‌ കയര്‍ ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌. ചകിരിക്ക്‌ നല്ല ഡിമാന്റാണ്‌ ഇപ്പോഴുള്ളത്‌. തൊണ്ട്‌ കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സെല്‍ഫ്‌ ഹെല്‍പ്പ്‌ ഗ്രൂപ്പ്‌ എന്നിവ വഴി സംരംഭിക്കാം. തൊണ്ട്‌ സംഭരണത്തിന്‌ ബ്ലോക്ക്‌ തലങ്ങളില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. തൊണ്ട്‌, ചകിരി എന്നിവ ട്രാന്‍സ്‌പോര്‍ട്ട്‌ ചെയ്യുന്നതിന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സബ്‌സിഡിയും ലഭിക്കും. സഹകരണ സംഘങ്ങള്‍ ഡീഫില്‍റ്ററിംഗ്‌ യൂണിറ്റ്‌ ആരംഭിച്ചാല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ
75 ശതമാനം-പരമാവധി 25 ലക്ഷം രൂപവരെ- ധനസഹായം നല്‍കും. മറ്റുള്ളവര്‍ക്ക്‌ സ്ഥിരം മൂലധനത്തിന്റെ 50 ശതമാനം -പരമാവധി 10 ലക്ഷം രൂപ വരെ- കേരള സര്‍ക്കാര്‍ കയര്‍ വികസന വകുപ്പുവഴി ഗ്രാന്‍ഡ്‌/സബ്‌സിഡിയും നല്‍കുന്നു.








ഹൈ ടെക്‌ കോള്‍ഡ്‌ സ്റ്റോറേജ്‌


പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉപയോഗം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. പ്രതിവര്‍ഷം 1.5 ലക്ഷം ടണ്‍ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വ്യാപാരമാണ്‌ ഇവിടെ നടക്കുന്നത്‌. ആപ്പിള്‍, ഓറഞ്ച്‌, ഉരുളക്കിഴങ്ങ്‌, മുളക്‌ എന്നിവയാണ്‌ ഇതില്‍ മുഖ്യം. കേരളത്തിന്‌ പുറത്തുനിന്ന്‌ വരുന്ന ഇവ കേടാകാതെ സൂക്ഷിച്ചുവെക്കാന്‍ ഇവിടെ മതിയായ കോള്‍ഡ്‌ സ്റ്റോറേജ്‌ സംവിധാനമില്ല. കോള്‍ഡ്‌ സ്റ്റോറേജ്‌ പ്രധാന കാര്‍ഷികാധിഷ്‌ഠിത വ്യവസായമായാണ്‌ പരിഗണിക്കുന്നത്‌. ഗവണ്‍മെന്റിന്റെ മുന്‍ഗണന മേഖലയിലുള്ള വ്യവസായമാണിത്‌. കേന്ദ്രഗവണ്‍മെന്റില്‍ നിന്ന്‌ 25 ശതമാനം മൂലധന സബ്‌സിഡി ലഭിക്കും. കിന്‍ഫ്രയാണ്‌ ഇതിനുള്ള കേരളത്തിലെ നോഡല്‍ ഏജന്‍സി
 
 

ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌


ഈ ഡിജിറ്റല്‍ യുഗത്തിലും പേപ്പറിനുള്ള ഡിമാന്‍ഡ്‌ നാള്‍ക്കുനാള്‍
വര്‍ധിക്കുകയാണ്‌. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പേപ്പറിനുള്ള ലോക ഡിമാന്‍ഡില്‍ ഇരട്ടി വര്‍ധനയാണ്‌ ഉണ്ടായത്‌. ഈ ദശാബ്‌ദം പൂര്‍ത്തിയാകുന്നതോടെ വീണ്ടും ഇരട്ടി വര്‍ധനയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യാക്കാരുടെ പ്രതിശീര്‍ഷ പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്‌ ഉപയോഗം അഞ്ച്‌ കിലോ ആണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലെ പ്രതിവര്‍ഷ പേപ്പര്‍ ഡിമാന്‍ഡ്‌ 1.6 ലക്ഷം ടണ്ണാണ്‌. കേരളത്തിന്റെ സമീപ പട്ടണങ്ങളായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ശിവകാശി, കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ തുടങ്ങിയ വിപണികളും നമുക്ക്‌ ഉപയോഗിക്കം. ക്രാഫ്‌റ്റ്‌ ലൈനര്‍, വെറ്റ്‌ ലൈനര്‍, ഡ്യൂപ്ലെക്‌സ്‌ ബോര്‍ഡ്‌, ഫയല്‍ ബോര്‍ഡ്‌ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മികച്ച സാധ്യതയുണ്ട്‌.

ലൊക്കേഷന്‍
എറണാകുളത്ത്‌ പദ്ധതി തുടങ്ങാം

പദ്ധതി ചെലവ്‌ (ലക്ഷം രൂപയില്‍)
1. സ്ഥലം (10 ഏക്കര്‍) : 105.00
2. കെട്ടിടം (3000 സ്‌ക്വയര്‍ മീറ്റര്‍) : 195.00
3. പ്ലാന്റ്‌ & മെഷിനറി : 758.74
4. യൂട്ടിലിറ്റീസ്‌ : 348.00
5. മിസ്‌ലേനിയസ്‌ ഫിക്‌സഡ്‌
അസറ്റ്‌ : 32.00
6. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 90.63
7. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 153.88
8. കണ്ടിന്‍ജെന്‍സീസ്‌ : 36.75
9. മറ്റുള്ളവ : 30.00
ആകെ : 1750.00

സാമ്പത്തിക നിര്‍ദേശം
ഇക്വിറ്റി : 875.00
ഡെബിറ്റ്‌ : 875.00
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 30.74 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ : 25.96%
ഐആര്‍ആര്‍ : 15.51
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 54.27%
പദ്ധതി ഒറ്റ നോട്ടത്തില്‍
പദ്ധതി : ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌
പദ്ധതി സ്ഥലം : എറണാകുളം ജില്ല
കപ്പാസിറ്റി : 18000 ടിപിഎ
പ്രോജക്‌റ്റ്‌ കോസ്റ്റ്‌ : 1750 ലക്ഷം
വിറ്റുവരവ്‌ : 3264.75 ലക്ഷം
നിര്‍മാണ സാമഗ്രി : വേസ്റ്റ്‌ പേപ്പര്‍
ആവശ്യമുള്ള സ്ഥലം : 10 ഏക്കര്‍
മനുഷ്യവിഭവശേഷി : 200
നികുതിക്കു മുമ്പുള്ള ലാഭം
(ഒപ്‌റ്റിമം കപ്പാസിറ്റി) : 400.33 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 257.39 ലക്ഷം

വളര്‍ത്താം, നിങ്ങളുടെ ബിസിനസ്‌ അതിരുകളില്ലാതെ


രാജ്യാന്തര നിലവാരത്തിലുള്ള ഒരു കമ്പനി എനിക്ക്‌ കെട്ടിപ്പടുക്കാന്‍ സാധിക്കുമോ? കേരളത്തിലെ ഒരു ശരാശരി സംരംഭകന്റെ ഉള്ളിലുണ്ടാകും ഈ സംശയം. എന്നാല്‍ ഗുജറാത്തിലുള്ള ഒരു ചെറുകിട സംരംഭകനോട്‌ സംസാരിച്ചു നോക്കൂ. അയാള്‍ സംരംഭം തുടങ്ങുന്നതു തന്നെ ഒരു പക്ഷേ രാജ്യാന്തരതലത്തിലേക്ക്‌ വളരാനായിരിക്കും 
ഇന്ന്‌ കേരളത്തില്‍ നിന്ന്‌ ദേശീയ, രാജ്യാന്തര തലത്തിലേക്ക്‌ വളര്‍ന്ന സംരംഭങ്ങളെല്ലാം തന്നെ എളിയനിലയില്‍ നിന്നുതന്നെയാണ്‌ തുടങ്ങിയത്‌. ``ജ്യോതി ലാബോറട്ടറീസ്‌ എന്ന കമ്പനി ചെറുകിട കമ്പനിയായിട്ടല്ല സൂക്ഷ്‌മ (ടൈനി) സംരംഭമായാണ്‌ തുടങ്ങിയത്‌'' ഇത്‌ പറയുന്നത്‌ ഇപ്പോള്‍ ഹെങ്കല്‍ എന്ന രാജ്യാന്തര കമ്പനിയെ ഏറ്റെടുത്ത്‌ 2016ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവറിനും പ്രോക്‌ടര്‍ ആന്‍ഡ്‌ ഗാംബിളിനുമൊപ്പം ഹോം കെയര്‍ ഉല്‍പ്പന്ന രംഗത്ത്‌ ശക്തമായ ബഹുരാഷ്‌ട്ര കമ്പനിയാകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നേറുന്ന ജ്യോതി ലാബോറട്ടറീസിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌റ്ററുമായ എം.പി രാമചന്ദ്രനാണ്‌. 5000 രൂപ മൂലധനത്തില്‍, വസ്‌ത്രങ്ങള്‍ക്ക്‌ വെണ്മ പകരാനുള്ള തുള്ളി നീലമായ ഉജാലയെന്ന ഏക ഉല്‍പ്പന്നവുമായി വിപണിയിലെത്തിയ ജ്യോതി ലാബോറട്ടറീസിന്‌ ഈ വിധം വളരാമെങ്കില്‍ എന്തുകൊണ്ട്‌ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ രാജ്യാന്തര തലത്തിലേക്ക്‌ വളര്‍ന്നു കൂടാ?

ദേശീയ, രാജ്യാന്തരതലത്തില്‍ വളര്‍ന്നു വന്ന സംരംഭങ്ങള്‍ ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ വളര്‍ന്നവയല്ല. അവര്‍ ആശയം കണ്ടെത്തിയതു മുതല്‍ വന്‍കിട കമ്പനിയായി വളര്‍ന്നതുവരെയുള്ള ഘട്ടങ്ങളില്‍ നടന്നത്‌ വ്യത്യസ്‌തമായ വഴികളിലൂടെയാണ്‌. ഏതൊക്കെയായിരുന്നു ആ വഴികള്‍?

സ്വയമൊരു ഉപഭോക്താവാകാം, ആശയം കണ്ടെത്താം
ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം അയാള്‍ കണ്ടെത്തുന്ന ബിസിനസ്‌ ആശയം ഏറ്റവും നിര്‍ണായകമാണ്‌. വിജയിച്ച ഓരോ സംരംഭകനും ആശയം കണ്ടെത്തിയത്‌ തനിക്ക്‌ ചുറ്റിലുമുള്ള സമൂഹത്തില്‍ നിന്നു തന്നെയാണ്‌. ഇവിടെയും ഉജാല തന്നെ ഉദാഹരണം. വസ്‌ത്രത്തിന്‌ വെണ്മ നല്‍കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗുണമേന്മയുള്ള ഒരു ഉല്‍പ്പന്നം വിപണിയിലില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഉജാലയുടെ ആരംഭം. ``എനിക്ക്‌ അനുഭവപ്പെട്ട ഒരു പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തി ഉപഭോക്താക്കള്‍ക്ക്‌ അത്‌ നല്‍കുകയായിരുന്നു,'' എന്നും വെള്ള വസ്‌ത്രം ധരിക്കുന്ന രാമചന്ദ്രന്‍ പറയുന്നു. വൈദ്യുതി പ്രശ്‌നം രൂക്ഷമായപ്പോള്‍ അതില്‍ നിന്നൊരു ബിസിനസ്‌ ആശയം കണ്ടെത്തിയാണ്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ്‌ സ്റ്റെബിലൈസര്‍ വിപണിയിലെത്തിച്ചത്‌; വി ഗാര്‍ഡ്‌ എന്ന സംരംഭം കെട്ടിപ്പടുത്തതും.

ഇന്ന്‌ മൂന്നു സംസ്ഥാനങ്ങളില്‍ 100ലേറെ സ്റ്റോറുകളായി വളര്‍ന്നിരിക്കുന്ന ഗോലി വടാ പാവ്‌ നമ്പര്‍ വണ്‍ എന്ന വടാപാവ്‌ വില്‍പ്പന ശാലയുടെ സാരഥി എസ്‌. വെങ്കിടേഷ്‌ അയ്യരും ബിസിനസ്‌ ആശയം കണ്ടെത്തിയത്‌ ഇതുപോലെ തന്നെ. ``വടാ പാവ്‌ കൈയില്‍ പിടിച്ച്‌ തിന്നാം. നടന്നുകൊണ്ടും തിന്നാം. മുംബൈ നിവാസികളെ വടാപാവ്‌ എന്താണെന്ന്‌ പഠിപ്പിക്കുകയും വേണ്ട. ഗുണമേന്മയോടെ നല്‍കിയാല്‍ കെന്റകി ഫ്രൈഡ്‌ ചിക്കന്‍ പോലെ വടാപാവിനും വളരാന്‍ സാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഗോലി വടാപാവ്‌ നമ്പര്‍ വണ്‍ എന്ന റീറ്റെയ്‌ല്‍ സ്റ്റോര്‍ ആശയത്തിന്‌ തുടക്കമിട്ടത്‌,'' വെങ്കിടേഷ്‌ അയ്യര്‍ പറയുന്നു.

വടാപാവിന്റെ വിജയത്തില്‍ നിന്ന്‌ ആവേശം ഉള്‍ക്കൊണ്ട്‌ ഒരു മലയാളി സംരംഭകന്‌ ഇഡ്ഡലിയിലൂടെ അത്‌ ആവര്‍ത്തിക്കാമെന്ന്‌ എം.പി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നതും അതുകൊണ്ടു തന്നെ.

ഇന്ന്‌ കേരളത്തില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്ന മണപ്പുറം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസും മുത്തൂറ്റൂം ചെയ്യുന്നത്‌ സ്വര്‍ണ പണയ ബിസിനസാണ്‌. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന ബിസിനസ്‌ ആശയം തന്നെ.

മണപ്പുറം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ വി.പി നന്ദകുമാറും മൂത്തൂറ്റ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ ജോര്‍ജ്‌ എം. ജോര്‍ജും ഏകസ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്‌: ബിസിനസ്‌ മോഡല്‍ എത്രമാത്രം ലളിതമാക്കാമോ അത്രമാത്രം വിജയസാധ്യതയും ഏറും.

അപാരമായ സാധ്യത മുന്നില്‍ കാണുന്ന ആശയം കണ്ടെത്തിയാല്‍ ബിസിനസ്‌ വളര്‍ത്താന്‍ പിന്നെ വേണ്ടത്‌ ശക്തമായ അടിത്തറയാണ്‌.

പിന്തുടരാം, അസാധാരണ രീതികള്‍
``തോല്‍ക്കാതിരിക്കാനല്ല കളിക്കേണ്ടത്‌, വിജയിക്കാനാണ്‌,'' പ്രമുഖ ബിസിനസ്‌ സ്‌ട്രാറ്റജിസ്റ്റും മോട്ടിവേഷണല്‍ സ്‌പീക്കറും ഗ്രന്ഥകാരനുമായ പോള്‍ റോബിന്‍സണ്‍ സംരംഭകര്‍ക്ക്‌ നല്‍കുന്ന ആദ്യ ഉപദേശമാണിത്‌. ഉപജീവനമാര്‍ഗമായി സംരംഭത്തെ കണ്ടാല്‍ എന്നെന്നും ചെറുകിടയായി തന്നെ അത്‌ നിലനില്‍ക്കും.

അതുകൊണ്ട്‌ അതിവേഗത്തില്‍ കുതിക്കാനാണ്‌ സംരംഭകന്‍ ശ്രമിക്കേണ്ടതെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. ``റോഡിലൂടെ കാര്‍ ഓടിച്ചുപോകുമ്പോള്‍ മുന്നില്‍ ഹമ്പ്‌ കാണുമ്പോള്‍ വേഗത കുറച്ച്‌ ഹമ്പ്‌ പിന്നിടും. പക്ഷേ മുന്നിലൊരു അഗാധ ഗര്‍ത്തം വന്നാല്‍ വേഗത കുറച്ച്‌ മുന്നേറാന്‍ നിന്നാല്‍ വണ്ടി അതിലേക്ക്‌ പതിക്കും. നേരെ മറിച്ച്‌ അതിവേഗത്തില്‍ കടന്നുവന്നാല്‍ ആ വെല്ലുവിളിയെ മറികടന്ന്‌ അപ്പുറമെത്താന്‍ സാധിച്ചേക്കും. അതുകൊണ്ട്‌ ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ശരിയായ വേഗം എന്നാല്‍ അതിവേഗമാണ്‌,'' പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അസാമാന്യ വേഗതയില്‍ മുന്നേറും മുമ്പ്‌ സംരംഭത്തിന്‌ ശക്തമായ അടിത്തറ അനിവാര്യമാണ്‌. ഒരു നില വീടു പണിയാന്‍ അടിത്തറ കെട്ടിയിട്ട്‌ അതില്‍ പിന്നീട്‌ 99 നിലയുള്ള വീട്‌ പണിയാന്‍ സാധിക്കില്ല. പക്ഷേ 100 നിലകെട്ടാനുള്ള അടിത്തറ ഒരുക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും അത്‌ പടുത്തുയര്‍ത്താനാകും. ``മണപ്പുറത്തിന്‌ ഒരു ശാഖയായിരുന്ന കാലം മുതല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താനും സുതാര്യമായ എക്കൗണ്ടിംഗ്‌ രീതികള്‍ നടപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മണപ്പുറത്തിന്റെ ഏത്‌ ശാഖയിലും നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയുന്ന സംവിധാനം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ്‌ സ്വന്തമായ സോഫ്‌റ്റ്‌വെയര്‍ സംവിധാനം വരെ ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്‌. നിലവിലുള്ള അടിസ്ഥാനത്തില്‍ നിന്ന്‌ മണപ്പുറത്തിന്റെ ശാഖകളുടെ എണ്ണം 20000 വരെ ഉയര്‍ത്താം,'' മണപ്പുറത്തിന്റെ വ്യത്യസ്‌തമായ പാതയെ കുറിച്ച്‌ നന്ദകുമാര്‍ വിശദീകരിക്കുന്നതിങ്ങനെ.

അതിരുകളില്ലാതെ സംരംഭത്തെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ആരംഭകാലം മുതല്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെ മുന്നേറണമെന്ന കാഴ്‌ചപ്പാടാണ്‌്‌ മലബാര്‍ ഗോള്‍ഡ്‌ ചെയര്‍മാന്‍ എം.പി അഹമ്മദിനുള്ളത്‌. കോഴിക്കോട്‌ ഒറ്റമുറിയിലെ സ്റ്റോറില്‍ നിന്ന്‌ മലബാര്‍ ഗോള്‍ഡിന്‌ തുടക്കമിട്ട എം.പി അഹമ്മദും കൂട്ടരും 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണാഭരണ ശൃംഖലയായി അതിനെ വളര്‍ത്താനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഈ ലക്ഷ്യം 2015ഓടെ സാക്ഷാത്‌കരിക്കാന്‍ സാധിച്ചേക്കുമെന്ന്‌ അഭിപ്രായപ്പെടുന്ന അഹമ്മദ്‌ സംരംഭകര്‍ക്ക്‌ നല്‍കുന്ന ഒരു ഉപദേശമുണ്ട്‌. ``ലക്ഷ്യത്തെ കുറിച്ച്‌ വ്യക്തമായ ധാരണ വേണം. അത്‌ നിരന്തര ആശയ വിനിമയത്തിലൂടെ ടീം അംഗങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും വേണം.''

സുതാര്യത ഉറപ്പാക്കാം, ഫണ്ട്‌ നേടാം
ആധുനിക കാലത്ത്‌ സംരംഭത്തെ വളര്‍ത്താന്‍ പണം മാത്രമല്ല. പുത്തന്‍ സാങ്കേതിക വിദ്യയും മനുഷ്യവിഭവ ശേഷിയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നവും സേവനവും ലഭ്യമാക്കലും എല്ലാം അനിവാര്യമാണ്‌. ഇതിനായി പരമ്പരാഗത രീതികള്‍ വിട്ട്‌ സംരംഭകന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

പലര്‍ക്കും പുതുതലമുറ ഫണ്ടിംഗ്‌ രീതികളായ പ്രൈവറ്റ്‌ ഇക്വിറ്റിയും വെഞ്ച്വര്‍ ക്യാപ്പിറ്റലുമെല്ലാം സംരംഭത്തിലേക്ക്‌ ആകര്‍ഷിക്കണമെന്നുണ്ടാകും. പക്ഷേ അത്‌ സാധിക്കാറില്ല. സംരംഭകര്‍ തുടര്‍ന്നുകൊണ്ടുവരുന്ന ചില തെറ്റായ രീതികള്‍ തന്നെയാകും ഇതിന്‌ കാരണം. ഹ്രസ്വകാല നേട്ടത്തിനു വേണ്ടി ഇവര്‍ സംരംഭത്തില്‍ സ്വീകരിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാല ലക്ഷ്യം നേടുന്നതിന്‌ വിലങ്ങുതടിയായി മാറും. ഉദാഹരണത്തിന്‌ പല സംരംഭങ്ങളും സംരംഭകന്റെ മാത്രം അറിവില്‍ ലാഭകരമായിരിക്കും. പക്ഷേ ബാലന്‍സ്‌ ഷീറ്റിലോ മറ്റോ ആ ലാഭം കാണില്ല. ബിസിനസ്‌ ചെയ്‌തുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക്‌ വീതിച്ചു കൊടുക്കേണ്ടി വരുമെന്ന സങ്കുചിത കാഴ്‌ചപ്പാടുകൊണ്ട്‌ പുറമെ നിന്നുള്ള ഫണ്ടിനോട്‌ മുഖം തിരിച്ചു നില്‍ക്കുകയും വളര്‍ച്ചാ സാധ്യതകള്‍ സ്വയം കൊട്ടിയടക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടം സംരംഭകരും ഉണ്ട്‌. ഇത്തരം കാഴ്‌ചപ്പാടുകളില്‍ നിന്ന്‌ പുറത്തു കടന്നാല്‍ മാത്രമേ വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക്‌ കടക്കാന്‍ സാധിക്കൂവെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

``സമകാലിക സാഹചര്യങ്ങളില്‍ ബാങ്കില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ സംരംഭത്തെ വളര്‍ത്തുന്നതിന്‌ പരിമിതികളുണ്ട്‌. അപ്പോള്‍ ഫണ്ട്‌ സമാഹരണത്തിന്‌ പുതുതലമുറ രീതികള്‍ അവലംബിക്കേണ്ടിവരും. പ്രൈവറ്റ്‌ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കാം. പക്ഷേ നിങ്ങളുടെ ബിസിനസ്‌ മികച്ച രീതിയില്‍ തന്നെയാണ്‌ മുന്നേറുന്നതെന്ന്‌ തെളിയിക്കാന്‍ മാത്രം ശക്തമായ ബാലന്‍സ്‌ ഷീറ്റ്‌ വേണം. പക്ഷേ കേരളത്തിലെ പല സംരംഭകര്‍ക്കും ഇത്‌ കാണില്ല,'' നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നത്‌ കേരളീയ സംരംഭകരുടെ പൊതുവായ ഒരു മനോഭാവമാണ്‌. ഇത്‌ മാറ്റാന്‍ തയ്യാറായാല്‍ വളര്‍ച്ച താനെ വരുമെന്ന്‌ നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വേരുറപ്പിക്കാം, രാജ്യാന്തര കമ്പനിയാകാം
രാജ്യാന്തരതലത്തിലുള്ള കമ്പനിയാകാന്‍ വിദേശ വിപണിയില്‍ ഉല്‍പ്പന്നവും സേവനവും വില്‍ക്കണമെന്നുണ്ടോ? തിരുവനന്തപുരത്തെ ടെറുമോ പെന്‍പോളിന്റെ സാരഥി സി.ബാലഗോപാല്‍, ജോര്‍ജ്‌ എം. ജോര്‍ജ്‌ തുടങ്ങിയവര്‍ ഇതിന്‌ നല്‍കുന്ന ഉത്തരം വിരല്‍ ചൂണ്ടുന്നത്‌ ഇന്ത്യന്‍ വിപണിയുടെ സാധ്യതകളിലേക്ക്‌ കൂടിയാണ്‌. ``അടുത്ത 30 കൊല്ലത്തിനുള്ളില്‍ സമസ്‌ത മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തുന്ന വിപണിയാകും ഇന്ത്യയിലേത്‌. അതുകൊണ്ട്‌ അമേരിക്കയിലേക്കോ യൂറോപ്യന്‍ വിപണിയിലേക്കോ പോകുന്നതിനെ കുറിച്ചാലോചിച്ച്‌്‌ ഉല്‍കണ്‌ഠപ്പെടാതെ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കൂ. രാജ്യാന്തര തലത്തിലുള്ള സംരംഭം കെട്ടിപ്പടുക്കാന്‍ സാധിക്കും,'' ബാലഗോപാല്‍ വ്യക്തമാക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം വൈവിധ്യങ്ങളുള്ള രാജ്യമാണ്‌ ഇന്ത്യ. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ബഹുരാഷ്‌ട്ര സ്വഭാവം തുടങ്ങുന്നത്‌ ഇന്ത്യയില്‍ നിന്നാണെന്ന്‌ ചൂണ്ടിക്കാട്ടുന്ന ജോര്‍ജ്‌ എം. ജോര്‍ജ്‌ രാജ്യാന്തരതലത്തിലെ വിപണികളെ എന്തിന്‌ ഭയത്തോടെ വീക്ഷിക്കണമെന്നും ചോദിക്കുന്നു. ``ബീഹാറില്‍ നിങ്ങള്‍ ബിസിനസ്‌ ചെയ്യാന്‍ പോകുന്നുവെന്നിരിക്കട്ടെ. അവിടത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കപരിചിതമല്ലേ? അവിടുത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അപരിചിതമല്ലേ? അവിടെ നിങ്ങള്‍ക്ക്‌ വിപണി കണ്ടെത്താമെങ്കില്‍ വിദേശ രാജ്യത്തും നിങ്ങള്‍ക്കതിന്‌ സാധിക്കും,'' ജോര്‍ജ്‌ എം. ജോര്‍ജ്‌ പറയുന്നു.

അനേക കോടികളുടെ വിറ്റുവരവോ പടര്‍ന്നു പന്തലിച്ച ബിസിനസ്‌ സാമ്രാജ്യമോ രാജ്യാന്തരതലത്തിലുള്ള കമ്പനിയായി വളരാന്‍ ആവശ്യമില്ലെന്നും ബാലഗോപാല്‍ പറയുന്നു. ഇതിന്‌ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌ ജര്‍മനിയിലെ ചെറുകിട ബിസിനസുകളെയും കുടുംബ സംരംഭങ്ങളെയുമാണ്‌. ``ജര്‍മനിയിലെ ഒരു കുടുംബ ബിസിനസ്‌ സംരംഭമാണ്‌ ചിലിയിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച യന്ത്രം നിര്‍മിച്ച്‌ നല്‍കിയത്‌. 25 മില്യണ്‍ യൂറോയില്‍ താഴെ വിറ്റുവരവുള്ള ആ കമ്പനിക്ക്‌ പക്ഷേ, ആ ഉല്‍പ്പന്നത്തിന്റെ മേഖലയില്‍ ആഗോളതലത്തില്‍ 75 ശതമാനം വിപണി വിഹിതമുണ്ട്‌. പ്രവര്‍ത്തന മേഖലയില്‍ പരമാവധി സ്‌പെഷലൈസ്‌ ചെയ്യുകയെന്നതാണ്‌ ജര്‍മന്‍ കുടുംബ ബിസിനസുകളുടെ പ്രത്യേകത'', ബാലഗോപാല്‍ വിശദീകരിക്കുന്നു.

``രാജ്യാന്തര സംരംഭം കെട്ടിപ്പടുക്കുകയെന്നാല്‍ വിദേശ വിപണിയില്‍ ഉല്‍പ്പന്നം വില്‍ക്കുന്ന തലത്തിലേക്ക്‌ കമ്പനിയെ വളര്‍ത്തുകയെന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്‌. രാജ്യാന്തര തലത്തില്‍ നിന്നുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാകാം, ബഹുരാഷ്‌ട്ര കമ്പനികളുമായുള്ള പങ്കാളിത്തമാകാം, രാജ്യാന്തരതലത്തില്‍ നിന്ന്‌ ഉല്‍പ്പന്നവും സേവനങ്ങളും സോഴ്‌സ്‌ ചെയ്യുന്നതാകാം, അങ്ങനെ ഏതുതലത്തിലുമുള്ള രാജ്യാന്തര സഹകരണവും നിങ്ങളുടെ സംരംഭത്തെ രാജ്യാന്തരതലത്തിലേക്ക്‌ വളര്‍ത്തും,'' പ്രശസ്‌ത സാമ്പത്തിക കാര്യ വിദഗ്‌ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്‌ ചൂണ്ടിക്കാട്ടുന്നത്‌ രാജ്യാന്തര തലത്തിലേക്ക്‌ കമ്പനിയെ വളര്‍ത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ കൂടിയാണ്‌.

ചെലവ്‌ കുറയ്‌ക്കാം, നേടാം കൂടുതല്‍ ലാഭം
രാജ്യാന്തര ബിസിനസ്‌ കെട്ടിപ്പടുക്കാന്‍ ഏറ്റവും ചെലവ്‌ കുറഞ്ഞ രീതികള്‍ കൂടി സംരംഭകന്‍ അറിഞ്ഞിരിക്കണം. കേരളത്തില്‍ തന്നെയുള്ള ചില സംരംഭകര്‍ 50ലേറെ ബ്രാന്‍ഡുകള്‍ ഒരേസമയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഇവരാരും കേരളത്തില്‍ ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിച്ച്‌ ഉല്‍പ്പന്നം നിര്‍മിക്കുന്നില്ല. പകരം ലോകത്ത്‌ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നം കിട്ടുന്ന സ്ഥലം തേടി പിടിച്ച്‌ അവിടെ നിന്ന്‌ ഉല്‍പ്പന്നം വാങ്ങി ബ്രാന്‍ഡ്‌ ചെയ്യുക മാത്രമാണ്‌ ചെയ്യുന്നത്‌. ``ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ ഉല്‍പ്പന്നം നിര്‍മിക്കാന്‍ പറ്റുന്ന സ്ഥലം ഒരു സംരംഭകന്‍ എപ്പോഴും തെരഞ്ഞുകൊണ്ടേയിരിക്കണം. ഇക്കാര്യത്തില്‍ സംരംഭകന്‌ മാതൃകയാക്കാവുന്നത്‌ ആപ്പിള്‍ കമ്പനിയെ തന്നെയാണ്‌. 220 ഡോളര്‍ വിലയുള്ള ഐപ്പോഡ്‌ ഏറ്റവും ചെലവ്‌ ചുരുക്കി ഉന്നതമായ ഗുണമേന്മയോടെയാണ്‌ ആപ്പിള്‍ നിര്‍മിക്കുന്നത്‌. ഐപ്പോഡിന്റെ വിലയുടെ 80 ശതമാനവും ആപ്പിളിന്റെ ലാഭമാണ്‌,'' കോഗ്നിസന്റ്‌സ്‌ ടെക്‌നോളജീസിന്റെ ലേണിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡയറക്‌റ്റര്‍ പ്രൊഫ. എ. വി വേദ്‌പുരീശ്വര്‍ ചൂണ്ടിക്കാട്ടുന്നു.

സൂക്ഷ്‌മമായി നിരീക്ഷിക്കാം, മാര്‍ഗങ്ങള്‍ കണ്ടെത്താം
സംരംഭത്തെ അതിരുകളില്ലാതെ വളര്‍ത്താന്‍ സംരംഭകന്‍ കണ്ണും കാതും തുറന്നുവെച്ച്‌ കൊണ്ട്‌ പ്രവര്‍ത്തിക്കണം. സംരംഭത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്‌ സംരംഭകന്റെ ജീവിതമെങ്കില്‍ പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ച്‌ അവതരിപ്പിക്കാന്‍ സംരംഭകന്‌ സാധിച്ചെന്നിരിക്കില്ല. ഒടുവില്‍ മുകളില്‍ മറ്റൊരു മേധാവിയില്ലാത്ത വെറുമൊരു ഉദ്യോഗസ്ഥനായി സംരംഭകനും മാറും. മറിച്ച്‌ പ്രൊഫഷണലുകളെ ഓരോ വിഭാഗത്തിലും നിയമിച്ച്‌ അവര്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി മുന്നോട്ടു പോയാല്‍ വിജയങ്ങള്‍ സാധ്യമാക്കാമെന്ന്‌ എം. പി രാമചന്ദ്രനും നന്ദകുമാറും വ്യക്തമാക്കുന്നു.

``ഓരോ സംസ്ഥാനത്തും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മിടുക്കനായ ഒരാളെ കണ്ടെത്തി ചുമതലകള്‍ കൈമാറും. പിന്നീട്‌ അതിന്‌ മേല്‍നോട്ടം നല്‍കും,'' സ്വന്തം പ്രവര്‍ത്തന ശൈലി രാമചന്ദ്രന്‍ വിശദീകരിക്കുന്നതിങ്ങനെ. തികച്ചും സാധാരണക്കാരായ ജീവനക്കാര്‍ക്ക്‌ മികച്ച പരിശീലനവും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയാണ്‌ അസാധാരണ വിജയം കൊയ്യുന്നതെന്ന്‌ നന്ദകുമാര്‍ വിശദീകരിക്കുന്നു. കമ്പനിയെ മുന്നോട്ടു നയിക്കുന്നവര്‍ക്കെല്ലാം മികച്ച പരിശീലനം നല്‍കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന്‌ എം.പി അഹമ്മദും വ്യക്തമാക്കുന്നു.

ഇതിലൂടെ ഏറ്റവും മികച്ച മനുഷ്യ വിഭവശേഷിയെ സൃഷ്‌ടിക്കാനും സംരംഭകന്‌ തന്റെ ആശയങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാനും സാധിക്കുന്നു. തന്റെ ബിസിനസ്‌ സംരംഭത്തെ സമാനതകളില്ലാത്ത, സുസ്ഥിരമായ ബിസിനസ്‌ മോഡലായി വളര്‍ത്തിയെടുക്കാനും സംരംഭകന്‌ സൂക്ഷ്‌മ നിരീക്ഷണശൈലി സഹായകമാകും. ``മലബാര്‍ ഗോള്‍ഡ്‌ മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസഡറാക്കിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ താരമൂല്യം മാത്രം നോക്കിയല്ല. മോഹന്‍ലാലിന്റെ കണ്ണും കൈയും സ്വരവും എല്ലാം ചേര്‍ന്നാല്‍ ഒരു ആശയത്തെ വളരെ എളുപ്പം ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ മൂന്ന്‌ മിനിട്ടെടുത്ത്‌ പറയുന്ന ആശയത്തെ മോഹന്‍ലാല്‍ മൂന്ന്‌ സെക്കന്റ്‌ കൊണ്ട്‌ മറ്റുള്ളവരിലേക്കെത്തിക്കും. ടെലിവിഷനില്‍ പരസ്യത്തിന്‌ സെക്കന്റിനാണ്‌ നിരക്ക്‌. നമ്മുടെ കാര്യം അതിവേഗം പറയുന്ന ആളെയല്ലേ അപ്പോള്‍ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്‌,'' അഹമ്മദ്‌ ചോദിക്കുന്നു.

ലോകം ആരാധിക്കുന്ന മാനേജ്‌മെന്റ്‌ ഗുരുക്കളുടെ തത്വങ്ങളെ പോലും നിഷ്‌പ്രഭമാക്കുന്ന തികച്ചും ലളിതമായ ഇത്തരം പാഠങ്ങളാണ്‌ സംരംഭത്തെയും സംരംഭകനെയും വളര്‍ത്തുന്നത്‌.

ഇളനീരിനെ പായ്‌ക്കറ്റിലാക്കാം, നേട്ടമുണ്ടാക്കാം



ശ്രീകുമാര്‍ പൊതുവാള്‍

ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ്‌ ഇളനീര്‍. ജീവന്റെ ദ്രാവകമെന്ന്‌ വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്‌. വഴിയോരങ്ങളില്‍ വില്‍പ്പനയ്‌ക്കുളള ഇളനീര്‍ പന്തലുകള്‍ ഇന്ന്‌ സാധാരണമാണ്‌, ഇതിന്‌ പുറമെ പായ്‌ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര്‍ പായ്‌ക്ക്‌ ചെയ്‌ത്‌ വില്‍പ്പനക്കെത്തുന്നു.
കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര്‍ മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഉത്തമമാണ്‌. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്‌. ഈ ഘടകങ്ങളെല്ലാം തന്നെയാണ്‌ ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന്‌ പുറമെ ഇളനീര്‍ കാമ്പും വളരെ മൂല്യമുളളത്‌ തന്നെ.

എങ്ങനെ പായ്‌ക്ക്‌ ചെയ്യാം
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക്‌ നേരിട്ട്‌ വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്‌കരിച്ചും വിപണിയിലെത്തുന്നുണ്ട്‌. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്‌, സിട്രിക്‌ ആസിഡ്‌ എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ്‌ പായ്‌ക്കിംഗിനുപയോഗിക്കുന്നത്‌. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര്‍ കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്‌ക്കിംഗിലൂടെ ഇത്‌ പരിഹരിക്കാം.

മൈസൂരിലെ ഡിഫന്‍സ്‌ ഫുഡ്‌ റിസര്‍ച്ച്‌ ലബോറട്ടറിയുമായി ചേര്‍ന്ന്‌ നാളികേര വികസന ബോര്‍ഡ്‌ റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര്‍ പായ്‌ക്ക്‌ ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന്‌ മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ്‌ മാസം വരെയും ഇളനീര്‍ കേട്‌ വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത്‌ മാസത്തോളമാണ്‌.

ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്‌റ്റിക്‌ പായ്‌ക്കേജിംഗ്‌ രീതിയും പ്രചാരത്തിലുണ്ടണ്ട്‌. ഈ പായ്‌ക്കുകളില്‍ 18 മാസത്തോളം ഇളനീര്‍ കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര്‍ സംസ്‌കരണം നടത്തുന്ന ആറ്‌ യൂണിറ്റുകള്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ്‌ ഇവിടങ്ങളില്‍ സംസ്‌കരണം ചെയ്യപ്പെടുന്നത്‌. പായ്‌ക്കറ്റിലുളള ഇളനീര്‍ പാനീയത്തിന്‌ ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ്‌ സംരംഭകര്‍ക്കുളളത്‌.

(ലേഖകന്‍ നാളികേര വികസന ബോര്‍ഡില്‍ പ്രോസസിംഗ്‌ എന്‍ജിനീയറാണ്‌. ഫോണ്‍: 98958 16291) 

IDEA യു ണ്ടോ? ബിസിനസ്‌ തുടങ്ങാന്‍ ഇതാ പണം


 തിരുവനന്തപുരത്തെ തമ്പാനൂര്‍. ഒരു മഴ പെയ്‌താല്‍ റോഡ്‌ പിന്നെ തോടാകും. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു വര്‍ഷകാലത്ത്‌ തമ്പാനൂരിലെ വെള്ളക്കെട്ടില്‍ തന്റെ ഫിയറ്റ്‌ കാറുമായി കുടുങ്ങിയ എ സി മെക്കാനിക്കായ ബാലരാമപുരം സ്വദേശി വിനോദിന്റെ ഉള്ളില്‍ ഒരു ബള്‍ബ്‌ കത്തി. എന്തുകൊണ്ട്‌ വെള്ളത്തിലും കരയിലും ഓടുന്ന കാര്‍ നിര്‍മിച്ചുകൂടാ? പിന്നെ മടിച്ചില്ല. ബാങ്കില്‍ നിന്നുള്ള മൂന്നര ലക്ഷം രൂപയ്‌ക്ക്‌ പുറമെ സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ തുകയും ഉള്‍പ്പടെ ഏകദേശം എട്ട്‌ ലക്ഷം രൂപ ചെലവില്‍ നാല്‌ വര്‍ഷം കൊണ്ട്‌ വിനോദ്‌ ഒരു മാരുതി - 800 നെ ഒരു ആംഫീബിയസ്‌ കാറാക്കി മാറ്റി തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു. ആദ്യ പരീക്ഷണങ്ങള്‍ പരാജയമായിരുന്നെങ്കിലും ഒടുവില്‍ വിജയം കണ്ടെത്തിയ അദ്ദേഹം റോഡിലൂടെ മാത്രമല്ല കടലിലൂടെയും അഞ്ച്‌ കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു. ടൂറിസം, മിലിട്ടറി മേഖലകളില്‍ ഉപയോഗിക്കാവുന്ന ഈ വാഹനത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പിന്നീട്‌ ഫലവത്തായില്ലെന്ന്‌ മാത്രമല്ല ഇത്തരമൊരു വാഹനം ഇന്നേവരെ നിലവിലില്ലാത്തതിനാല്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റോ തുറമുഖ, ഇറിഗേഷന്‍ വകുപ്പുകളോ ഇതിന്‌ ലൈസന്‍സും നല്‍കിയില്ല. റോഡിലോ ജലത്തിലോ വാഹനം ഇറക്കാനാകാത്തതിനെ തുടര്‍ന്ന്‌ അത്‌ നശിച്ചുപോയി. ഒപ്പം വലിയൊരു തുകയുടെ ബാധ്യത വിനോദിന്റെ തലയിലാവുകയും ചെയ്‌തു. രാജ്യത്തെ ആദ്യത്തെ ആംഫീബിയസ്‌ കാര്‍ നിര്‍മാതാവിന്റെ അവസ്ഥയാണിത്‌. 
എന്നാല്‍ വിനോദിന്‌ വിജയിക്കാമായിരുന്നു. അതും അഞ്ച്‌ പൈസ കൈയില്‍ നിന്ന്‌ ചെലവാക്കാതെ. എങ്ങനെയെന്നല്ലേ? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നവീന കണ്ടണ്ടുപിടുത്തങ്ങള്‍ക്ക്‌ നല്‍കുന്ന ഫണ്ടണ്ടും മറ്റ്‌ സഹായങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍. 
സഹായം ഇവിടെ നിന്നെല്ലാം
കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‌ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സൈന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ (ഡി.എസ്‌.ഐ.ആര്‍) നവീനമായ കണ്ടെത്തലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ടെക്‌നോപ്രെണര്‍ പ്രൊമോഷന്‍ പ്രോഗ്രാം (ടെപ്‌) നടത്തുന്നുണ്ട്‌. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചുമതല ടെക്‌നോപാര്‍ക്കിനാണുള്ളത്‌. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ പ്രായ-ലിംഗ വ്യത്യാസമോ കൂടാതെ ആര്‍ക്കും അവര്‍ കണ്ടെത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍ദേശം ഇവിടെ നല്‍കാമെന്ന്‌ ടെക്‌നോപാര്‍ക്ക്‌ ടെപ്‌ ഔട്ട്‌റീച്ച്‌ സെന്ററിന്റെ കോര്‍ഡിനേറ്ററായ കെ.സി.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പദ്ധതി നിര്‍ദേശങ്ങള്‍ ഇവിടത്തെ വിദഗ്‌ധ കമ്മിറ്റി വിലയിരുത്തിയശേഷം ഗുണകരമാണെന്ന്‌ കണ്ടെത്തിയാല്‍ അത്‌ ഡി.എസ്‌.ഐ.ആറിലേക്ക്‌ അയക്കും. അവരും അത്‌ അംഗീകരിക്കുകയാണെങ്കില്‍ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്‌) നിര്‍മിക്കുന്നതിനായി പരമാവധി 15 ലക്ഷം രൂപ വരെ നല്‍കും. വിദ്യാര്‍ത്ഥികള്‍ പുതിയ ആശയവുമായി വന്നാല്‍ മൈക്രോ ടെപ്‌ വിഭാഗത്തില്‍ അവര്‍ക്ക്‌ 75,000 രൂപ നല്‍കുകയും പഠനം പൂര്‍ത്തിയാക്കിയശേഷം ആദ്യ മാതൃക നിര്‍മിക്കുന്നതിനുള്ള ഫണ്ട്‌ അനുവദിക്കുകയും ചെയ്യും.

``ആദ്യ മാതൃക പൂര്‍ത്തിയായാല്‍ ഡെല്‍ഹിയില്‍ നിന്നുള്ള പ്രതിനിധി ഉള്‍പ്പടെയുള്ള വിദഗ്‌ധ സംഘം അത്‌ വിലയിരുത്തിയശേഷം വാണിജ്യവല്‍ക്കരണത്തിനായി പരമാവധി 45 ലക്ഷം രൂപ വരെ നല്‍കിക്കൊണ്ട്‌ ഇന്നൊവേറ്ററെ ഒരു സംരംഭകനാക്കി മാറ്റുന്നതാണ്‌'', -ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു. സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക്‌ ഉല്‍പ്പന്നമോ സാങ്കേതികവിദ്യയോ മറ്റ്‌ കമ്പനികള്‍ക്ക്‌ വില്‍ക്കുന്നതിനും ടെപ്പില്‍ സംവിധാനമുണ്ട്‌. ഇതിനുപുറമെ റോയല്‍റ്റി ലഭിക്കത്തക്ക വിധത്തിലോ അല്ലെങ്കില്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിക്കൊണ്ട്‌ സാമ്പത്തിക ലാഭം നേടുന്നതിനോ അവസരം ലഭിക്കുന്നതാണ്‌.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌, ടെക്‌നോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റും (കെ.എസ്‌.സി.എസ്‌.ടി.ഇ) നൂതനമായ കണ്ടെത്തലുകള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നുണ്ട്‌. ``റൂറല്‍ ടെക്‌നോളജി പ്രോഗ്രാമിലൂടെ പരമാവധി നാല്‌ ലക്ഷം രൂപയുടെ ധനസഹായവും കൂടാതെ സ്‌ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. ഇതിനായുള്ള അപേക്ഷകള്‍ എപ്പോള്‍ വേണമെങ്കിലും കൗണ്‍സിലില്‍ സമര്‍പ്പിക്കാവുന്നതാണ്‌.'' കൗണ്‍സിലിന്റെ ജോയ്‌ന്റ്‌ ഡയറക്‌റ്ററായ ഡോ. അജിത്‌ പ്രഭു പറഞ്ഞു. അപേക്ഷകര്‍ക്ക്‌ പ്രത്യേക യോഗ്യതകള്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പുതിയ ഒരു ആശയമുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്‌. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ഉല്‍പ്പന്ന സാങ്കേതികവിദ്യകള്‍ വാണിജ്യവല്‍ക്കരിക്കാന്‍ താല്‍പ്പര്യമുള്ളവരെ വ്യവസായ വികസന ഏജന്‍സികളുമായും ടെക്‌നോപാര്‍ക്കിലെ ബിസിനസ്‌ ഇന്‍കുബേറ്ററുമായും മറ്റും ബന്ധപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

നൂതനമായ കണ്ടെത്തലുകള്‍ക്ക്‌ പേറ്റന്റ്‌ നേടുക അനിവാര്യമായതിനാല്‍ അതിനുവേണ്ടി ഒരു പേറ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൗണ്‍സിലിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാമ്പത്തിക ശേഷി ഇല്ലാത്ത ഇന്നൊവേറ്റേഴ്‌സിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക്‌ കൗണ്‍സില്‍ തന്നെ പേറ്റന്റ്‌ എടുത്ത്‌ നല്‍കുന്ന
താണെന്ന്‌ അജിത്‌ പ്രഭു വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ വ്യവസായ സംരംഭകര്‍ക്കും ഇന്നൊവേറ്റേഴ്‌സിനും പേറ്റന്റ്‌ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ സെന്ററിന്റെ സഹായം തേടാവുന്നതാണ്‌. സാങ്കേതികവിദ്യാഭ്യാസ രംഗത്ത്‌ ഉന്നത ഗുണനിലവാരമുള്ള ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനായി എന്‍ജിനീയറിംഗ്‌ ടെക്‌നോളജി പ്രോഗ്രാമിലൂടെ കേരളത്തിലെ എന്‍ജിനീയറിംഗ്‌ കോളെജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഫാക്കല്‍റ്റിക്ക്‌ ഗവേഷണ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കൗണ്‍സില്‍ 15 ലക്ഷം രൂപ വരെയും ധനസഹായം നല്‍കുന്നുണ്ട്‌. ഇതിനുപുറമെ എന്‍ജിനീയറിംഗ്‌ ബിരുദധാരികളുടെ കണ്ടെത്തലുകള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നതിനുള്ള ഒരു പദ്ധതി നടപ്പാക്കുന്നതിനും കൗണ്‍സില്‍ ആലോചിച്ചു വരുന്നു.

കേന്ദ്ര-സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ച്‌ നൂതനമായ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്ത ഏതാനും മികച്ച കണ്ടുപിടുത്തക്കാരെയും അവരുടെ കണ്ടെത്തലുകളെയും പരിചയപ്പെടാം.





മെഹര്‍ അലി
സംരംഭകന്‍, എറണാകുളം

കണ്ടെത്തല്‍ - ത്രീ ഡൈമെന്‍ഷണല്‍ ബില്‍ ബോര്‍ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നുംഎട്ട്‌ ലക്ഷം രൂപ
സവിശേഷത - ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന ഈയൊരു പരസ്യബോര്‍ഡ്‌ മൂന്ന്‌ പരസ്യബോര്‍ഡുകളുടെ ഇഫക്‌റ്റ്‌ സൃഷ്‌ടിക്കുന്നതാണ്‌. പരസ്യങ്ങള്‍ക്കായി നഗരങ്ങളില്‍ വളരെ പരിമിതമായി ലഭിക്കുന്ന സ്ഥലത്തെ മൂന്നിരട്ടിയായി ഇത്‌ വര്‍ധിപ്പിക്കുകയും പരമാവധി ദൃശ്യാനുഭവം സംജാതമാക്കുകയും ചെയ്യുന്നു. ദുബായിലെ പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരം ബോര്‍ഡുകള്‍ കണ്ടിരുന്നെങ്കിലും അവ ഇവിടെ അനുയോജ്യമല്ലാത്തതി
നാല്‍ ഏകദേശം നാല്‌ വര്‍ഷംകൊണ്ട്‌ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഉല്‍പ്പന്നത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ ടെപ്പിന്‌ നല്‍കികൊണ്ട്‌ സ്വന്തമായി മറ്റൊരു സംരംഭംകൂടി തുടങ്ങുകയാണ്‌ ലക്ഷ്യം. പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌.



ഹരി ശശി
പ്രോജക്‌റ്റ്‌ മാനേജര്‍, ആലപ്പുഴ

കണ്ടെത്തല്‍ - ഓട്ടോമേറ്റഡ്‌ പോര്‍ട്ടബിള്‍ പബ്ലിക്‌ ടോയ്‌ലറ്റ്‌ (ഇ-ടോയ്‌ലറ്റ്‌)
ധനസഹായം - ടെപ്പില്‍ നിന്നും ഒരു ലക്ഷം രൂപ
സവിശേഷത - ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ സ്വയം പ്രവര്‍ത്തിക്കുകയും എവിടേക്ക്‌ വേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്നതുമായ പബ്ലിക്‌ ടോയ്‌ലറ്റാണിത്‌. നാണയം നിക്ഷേപിച്ചാല്‍ സ്വയം വാതില്‍ തുറക്കുകയും ഉപയോഗശേഷം തനിയെ ഫ്‌ളഷിംഗ്‌, ക്ലീനിംഗ്‌, സ്റ്റെറിലൈസേഷന്‍ എന്നിവ യാന്ത്രികമായി നിര്‍വഹിക്കപ്പെടുകയും ചെയ്യും. മൊബീലും വെബും മുഖേന നിയന്ത്രണം, ബയോ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ പ്രത്യേകതകളുമുണ്ട്‌. യാത്രാവേളകളില്‍ പബ്ലിക്‌ ടോയ്‌ലറ്റുകളുടെ ശുചിത്വമില്ലായ്‌മ നേരിട്ടറിഞ്ഞതും സ്‌ത്രീകള്‍ അവ ഉപയോഗിക്കാന്‍ മടിക്കുന്നുവെന്ന വസ്‌തുത മനസിലാക്കിയതുമാണ്‌ ഇത്‌ നിര്‍മിക്കാന്‍ പ്രേരണയായത്‌. രണ്ടു വര്‍ഷംകൊണ്ട്‌ നിര്‍മിച്ചെടുത്ത ഈ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാം സൈന്റിഫിക്‌ എന്ന കമ്പനിക്ക്‌ സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്‌. തിരുവനന്തപുരം, കോഴിക്കോട്‌ നഗരങ്ങളില്‍ ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.



ദാസ്‌ അജി കമ്മത്ത്‌
സംരംഭകന്‍, എറണാകുളം
കണ്ടെത്തല്‍ - ആര്‍.വി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍
ധനസഹായം - ടെപ്പില്‍ നിന്നും 20 ലക്ഷം രൂപ
സവിശേഷത - പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എന്‍ജിന്‍ നിര്‍ത്താതെതന്നെ വ്യത്യസ്‌ത ഇന്ധനങ്ങളില്‍ ഓടിക്കാവുന്ന സാങ്കേതികവിദ്യയാണിത്‌. എന്‍ജിന്‍ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന ഒരു കണ്ടെത്തലാണിത്‌. വേരിയബിള്‍ കംപ്രഷന്‍ റേഷ്യോ സാങ്കേതികവിദ്യ പ്രായോഗികതലത്തില്‍ സാധ്യമാക്കിയെന്നതാണ്‌ ഏറ്റവും വലിയ നേട്ടം. ഇത്തരമൊരു സാധ്യതയെക്കുറിച്ചുള്ള ജിജ്ഞാസയാണ്‌ മുന്‍ മറൈന്‍ എന്‍ജിനീയറായ ഇദ്ദേഹത്തെ ഈയൊരു കണ്ടെത്തലിലേക്ക്‌ നയിച്ചത്‌. 10 വര്‍ഷംകൊണ്ട്‌ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍തന്നെ പേറ്റന്റ്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. ഇതിന്റെ വാണിജ്യവല്‍ക്കരണത്തിനായി ടെപ്പിന്റെ രണ്ടാംഘട്ട ഫണ്ട്‌ ലഭിച്ചിട്ടുള്ള ഇദ്ദേഹം അതിനായി ഗ്യാറ്റ്‌ക്‌ ആര്‍.വി.സി.ആര്‍ അപ്പാരറ്റസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിച്ചിട്ടുള്ളതിന്‌ പുറമേ രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ നിര്‍മാതാക്കളുമായി ധാരണയിലുമേര്‍പ്പെട്ടുകഴിഞ്ഞു.
ഭാവികാല എന്‍ജിന്‍ സാങ്കേതികവിദ്യയാണ്‌ ആര്‍.വി.സി.ആര്‍. ഡീസലിന്റെയും പെട്രോളിന്റെയും എല്‍.പി.ജിയുടെയും എല്‍.എന്‍.ജിയുടെയുമൊക്കെ ലഭ്യതക്ക്‌ അനുസരണമായി അവയൊക്കെ മാറിമാറി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്‌ ഈ സാങ്കേതികവിദ്യ. ഇന്ധനക്ഷമത 50 ശതമാനം വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്‌ക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ എന്‍ജിന്റെ ഭാരവും വലുപ്പവും വന്‍തോതില്‍ കുറയ്‌ക്കാനിടയാക്കുകയും തേയ്‌മാനം ഒഴിവാക്കുകയും ചെയ്യും. എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഹൈഡ്രോളിക്‌സ്‌, വിന്‍ഡ്‌ പവര്‍ ഉല്‍പ്പാദനം തുടങ്ങിയ ഒട്ടേറെ എന്‍ജിനീയറിംഗ്‌ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കാമെന്നതാണ്‌ മറ്റൊരു സുപ്രധാന നേട്ടം.



ശ്യാംകുമാര്‍ എസ്‌
റിസര്‍ച്ച്‌ ഫെല്ലോ, തിരുവനന്തപുരം
കണ്ടെത്തല്‍ - പെഡസ്റ്റല്‍ വെറ്റ്‌ ഗ്രൈന്‍ഡര്‍, സോളാര്‍ ബോട്ട്‌, സോളാര്‍ ബംബര്‍ ബോട്ട്‌
ധനസഹായം - വെറ്റ്‌ ഗ്രൈന്‍ഡറിന്‌ ടെപ്പില്‍ നിന്നും 1.7 ലക്ഷവും സോളാര്‍ ബോട്ടിനും സോളാര്‍ ബംബര്‍ ബോട്ടിനും ശാസ്‌ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും യഥാക്രമം 1.29 ലക്ഷവും 3.85 ലക്ഷവും നേടി.
സവിശേഷത - കിച്ചന്‍ ജിംനേഷ്യം എന്നൊരു നവീന മേഖല കേന്ദ്രീകരിച്ച്‌ വ്യായാമത്തോടൊപ്പം അടുക്കള പണിയും ചെയ്യാന്‍ സഹായിക്കുന്ന ഒരു ഉല്‍പ്പന്നമാണ്‌ പെഡസ്റ്റല്‍ വെറ്റ്‌ ഗ്രൈന്‍ഡര്‍. ട്രെഡ്‌മില്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജം പാഴായിപ്പോകുമെങ്കില്‍ ഇത്‌ ചവിട്ടുന്നതിലൂടെ വ്യായാമത്തോടൊപ്പം അരി അരക്കാനും മാവ്‌ കുഴക്കാനും തേങ്ങ ചുരണ്ടാനും സാധിക്കും. പെഡലുള്ള ഉപകരണങ്ങളില്‍ നിന്നും നേടിയ ഈ ആശയം ഒരു വര്‍ഷം കൊണ്ടാണ്‌ വികസിപ്പിച്ചത്‌. പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ആറ്‌ മാസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിക്കൊണ്ട്‌ സംരംഭകനായി മാറുകയാണ്‌ ലക്ഷ്യം. തുച്ഛമായ പ്രവര്‍ത്തന ചെലവാണ്‌ സോളാര്‍ ബോട്ടിന്റെ പ്രത്യേകത. അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പരസ്‌പരം ഇടിച്ച്‌ തെറിപ്പിക്കുന്ന ചെറിയ ഇലക്‌ട്രിക്‌ കാറുകള്‍ ഉള്ളതുപോലെ പാര്‍ക്കുകളിലെ കൃത്രിമ തടാകത്തില്‍ ഉപയോഗിക്കാവുന്ന സോളാര്‍ ബംബര്‍ ബോട്ടുകള്‍ ഇന്ത്യയില്‍ ആദ്യത്തേതാണ്‌. ബോട്ടുകളുടെ സാങ്കേതികവിദ്യ മറ്റുള്ളവര്‍ക്ക്‌ കൈമാറിക്കൊണ്ട്‌ ഗവേഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്‌ ഇദ്ദേഹത്തിന്റെ ലക്ഷ്യം.




ജോയ്‌ ഏബ്രഹാം
മെഡിക്കല്‍ ഇലസ്‌ട്രേറ്റര്‍, തിരുവനന്തപുരം & 

ഓബിന്‍ജോ 

എന്‍ജിനീയര്‍ തിരുവനന്തപുരം
കണ്ടെത്തല്‍ - ഓട്ടോമേറ്റഡ്‌ മള്‍ട്ടി ലെവല്‍ മോഡുലര്‍ ഓട്ടോമൊബീല്‍ പാര്‍ക്കിംഗ്‌ സിസ്റ്റം
ധനസഹായം - ടെപ്പില്‍ നിന്നും 7.5 ലക്ഷം രൂപ
സവിശേഷത - ലോകത്താകമാനമുള്ള എല്ലാവിധ പാര്‍ക്കിംഗ്‌ സംവിധാനങ്ങളെയും 
അപേക്ഷിച്ച്‌ പൂര്‍ണമായും ഓട്ടോമാറ്റിക്‌ ആണെന്നതാണ്‌ പ്രധാന പ്രത്യേകത. പ്രീ ബില്‍റ്റ്‌ 
സ്‌ട്രക്‌ചറായതിനാല്‍ ഒരു സ്ഥലത്ത്‌ നിന്നും മറ്റൊരിടത്തേക്ക്‌ മാറ്റി സ്ഥാപിക്കാനാകും. 
വശങ്ങളിലേക്ക്‌ ആവശ്യാനുസരണം വികസിപ്പിച്ച്‌ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാം. കുറഞ്ഞ സ്ഥലത്ത്‌ കൂടുതല്‍ പാര്‍ക്കിംഗ്‌ സൗകര്യം 
ലഭ്യമാകും. സാങ്കേതികവിദ്യക്ക്‌ ആദ്യമേതന്നെ പേറ്റന്റ്‌ നേടിയശേഷമാണ്‌ 
ഈ ഉല്‍പ്പന്നം പൂര്‍ണ തോതില്‍ വികസിപ്പിച്ചത്‌. ഒരിക്കല്‍ വിദേശത്ത്‌ പോയപ്പോള്‍ കാര്‍ പാര്‍ക്കിംഗിനായി മണിക്കൂറുകളോളം അലഞ്ഞതാണ്‌ ഇത്തരമൊരു കണ്ടെത്തലിന്‌ പ്രേരണയേകിയത്‌. മികച്ച നിക്ഷേപകരെ കണ്ടെത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങുകയാണ്‌ ലക്ഷ്യം.

അനില്‍ സി.സി
വര്‍ക്‌ ഷോപ്‌ മെക്കാനിക്‌, എറണാകുളം
കണ്ടെത്തല്‍ -സിക്‌സ്‌ സ്‌ട്രോക്ക്‌ എന്‍ജിന്‍
ധനസഹായം -ടെപ്പില്‍ നിന്നും 12 ലക്ഷം രൂപ
സവിശേഷത - സിക്‌സ്‌ സ്‌ട്രോക്‌ എന്‍ജിന്‍ ലോകത്ത്‌ ഒരിടത്തും തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ മലിനീകരണവുമാണ്‌ പ്രധാന പ്രത്യേകത. ഇരുചക്ര വാഹനത്തില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഫോര്‍ സ്‌ട്രോക്‌ എന്‍ജിനെക്കാളും 23 ശതമാനം ഇന്ധനക്ഷമത സിക്‌സ്‌ സ്‌ട്രോക്ക്‌ എന്‍ജിനില്‍ ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്‌. ഒരു ലിറ്റര്‍ പെട്രോളില്‍ 55 കിലോമീറ്റര്‍ മൈലേജ്‌ എന്നതിനെ 80 കിലോമീറ്ററായി വര്‍ധിപ്പിക്കുകയാണ്‌ ലക്ഷ്യം. എന്‍ജിന്‍ സാങ്കേതികവിദ്യയിലാകെ വമ്പന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഈ പരീക്ഷണം കഴിഞ്ഞ ഏഴ്‌ വര്‍ഷമായി തുടരുകയാണ്‌. ഓട്ടോമൊബീല്‍, മറൈന്‍ എന്‍ജിന്‍ തുടങ്ങി എല്ലാതരം പെട്രോള്‍ എന്‍ജിനുകളിലും സിക്‌സ്‌ സ്‌ട്രോക്‌ വികസിപ്പിച്ചെടുക്കുകയാണ്‌ ലക്ഷ്യം.

വി.കെ. ജയന്‍
കരകൗശല വിദഗ്‌ധന്‍, എറണാകുളം
കണ്ടെത്തല്‍ - കളിമണ്ണിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ ചുട്ടെടുക്കുന്നതിനുള്ള ഗ്യാസ്‌ ചൂള
ധനസഹായം - ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും ഏകദേശം മൂന്ന്‌ ലക്ഷം രൂപ
സവിശേഷത - പരമ്പരാഗതമായുള്ള വിറക്‌ ചൂളയില്‍ ഊര്‍ജം പാഴായിപ്പോകുകയും പരിസര മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നതിന്‌ പുറമേ അതില്‍ വെക്കുന്ന കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ പകുതിയോളം പൊട്ടിപ്പോകുകയും ചെയ്യും. ഗ്യാസ്‌ ചൂള ഇതെല്ലാം ഒഴിവാക്കുന്നുവെന്ന്‌ മാത്രമല്ല ചൂട്‌ കൂടുതലുള്ളതിനാല്‍ സമയം ലാഭിക്കാം. ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പാക്കാം. കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മികച്ച നിറവും ഉറപ്പും കിട്ടാന്‍ ഗ്യാസ്‌ ചൂള സഹായിക്കുന്നു. ചെറുകിട നിര്‍മാതാക്കള്‍ക്ക്‌ അനുയോജ്യമാണിത്‌. കളിമണ്‍ ശില്‍പ്പങ്ങള്‍, യൂട്ടിലിറ്റി ഐറ്റംസ്‌, ഗാര്‍ഡന്‍ ഡെക്കറേഷന്‍ തുടങ്ങിവയില്‍ നൂതന സാധ്യതകള്‍ കണ്ടെത്തുകയാണ്‌ ലക്ഷ്യം.

ലീലാമ്മ ജയിംസ്‌,
ജയിംസ്‌ പി. മാത്യു

കര്‍ഷകര്‍, പാലക്കാട്‌
കണ്ടെത്തല്‍: ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ ചക്ക വൈന്‍, പച്ചചക്ക ഉണക്കിയത്‌, ചക്കപ്പഴം ഉണക്കിയത്‌, ഇടിച്ചക്ക വേവിച്ചത്‌
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും നാല്‌ ലക്ഷം രൂപ
സവിശേഷത- വൈനുകളില്‍ ഏറ്റവും രുചികരവും 
ആസ്വാദ്യകരവുമാണ്‌ ചക്ക വൈന്‍. പച്ചചക്കക്കൊണ്ട്‌ നിര്‍മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും പച്ചചക്ക ഉണക്കിയത്‌ ഉപയോഗിച്ച്‌ നിര്‍മിക്കാനാകും. ചക്കപ്പഴം ഉണക്കിയത്‌ പായസത്തിന്‌ ഉപയോഗിക്കാമെങ്കില്‍ ഇടിച്ചക്ക വേവിച്ചത്‌ എട്ട്‌ മാസം വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്‌. വീടിന്‌ ചുറ്റുമുള്ള അനേകം പ്ലാവുകളില്‍ നിന്നും ചക്ക പഴുത്തുവീഴുമ്പോള്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായതിനെ തുടര്‍ന്നാണ്‌ ദമ്പതികളായ ഇവര്‍ ചക്കയില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്‌. ഒമ്പത്‌ വര്‍ഷംകൊണ്ട്‌ വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നങ്ങള്‍ ടെസ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയിട്ടുണ്ട്‌.
ഗവേഷണത്തിനുശേഷം ഒട്ടേറെ തിക്താനുഭവങ്ങളും ഇവര്‍ക്ക്‌ നേരിടേണ്ടതായി വന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ചില ശാസ്‌ത്രജ്ഞര്‍ ഇവരുടെ കണ്ടെത്തലുകള്‍ക്ക്‌ നേരെ മുഖം തിരിച്ചെങ്കില്‍ കര്‍ണാടകയില്‍ ചിലര്‍ വൈനിന്റെ പേറ്റന്റ്‌ തട്ടിയെടുക്കാനും ശ്രമം നടത്തുകയുണ്ടായി. സംരംഭകര്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക്‌ സാങ്കേതികവിദ്യ പകര്‍ന്നു നല്‍കി കുറെയധികം യൂണിറ്റുകള്‍ കേരളത്തിനകത്തും പുറത്തും രൂപീകരിക്കുകയെന്നതാണ്‌ ഇവരുടെ ലക്ഷ്യം.

ബുഷയറുസലാം ആന്‍ഡ്‌ ടീം
സംരംഭകര്‍, തിരുവനന്തപുരം

കണ്ടെത്തല്‍ - വെബ്‌സൈറ്റ്‌ മുഖേന തല്‍സമയ ആശയവിനിമയം സാധ്യമാക്കുന്ന ഉല്‍പ്പന്നമായ ബൗണ്‍സ്‌ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നും 24 ലക്ഷം രൂപ
സവിശേഷത - ഒരു കമ്പനിയുടെ വെബ്‌സൈറ്റില്‍
ബൗണ്‍സ്‌ഡ്‌ സ്ഥാപിച്ചാല്‍ സൈറ്റ്‌ സന്ദര്‍ശിക്കുന്നവരുടെ സ്വഭാവ സവിശേഷതകള്‍ അത്‌ വിലയിരുത്തും. കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ളവരെ കണ്ടെണ്ടത്തി അവര്‍ക്ക്‌ അപ്പോള്‍തന്നെ സെയ്‌ല്‍സ്‌ ടീമുമായി സംസാരിക്കാനുള്ള അവസരം ലഭ്യമാക്കും. ഇത്തരത്തില്‍ അവരെ ഉപഭോക്താക്കളാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു ഉല്‍പ്പന്നമാണിത്‌. എന്‍ജിനീയറിംഗ്‌ പഠനത്തിനുശേഷം ടെക്‌നോപാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ 2009ല്‍ വേബിയോ ടെക്‌നോളജി സൊലൂഷന്‍സിന്‌ തുടക്കം കുറിച്ച ഈ സംരംഭകര്‍ ബൗണ്‍സ്‌ഡിന്റെ വികസിപ്പിച്ചെടുത്തശേഷം ഇപ്പോള്‍ അതിന്റെ രണ്ടണ്ടാംഘട്ട ഗവേഷണത്തിലാണ്‌. ഹോര്‍ഡിംഗുകളില്‍ ബൗണ്‍സ്‌ഡിന്റെ ഇമേജ്‌ പതിപ്പിക്കുന്നതിലൂടെ ഹോര്‍ഡിംഗ്‌ കാണുന്ന ഉപഭോക്താക്കള്‍ക്ക്‌ കമ്പനിയുമായി ബന്ധപ്പെടണമെന്നുണ്ടെണ്ടങ്കില്‍ ആ ഇമേജിലേക്ക്‌ അവരുടെ മൊബീല്‍ കാമറ ഫോക്കസ്‌ ചെയ്യുന്നതിലൂടെ ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി സംസാരിക്കാവുന്ന സംവിധാനമാണ്‌ ഇനി വികസിപ്പിക്കുന്നത്‌. പരസ്യവും ഇന്റര്‍നെറ്റും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സംവിധാനത്തിലൂടെ ഒരു ഹോര്‍ഡിംഗ്‌ എത്രപേര്‍ കാണുന്നുവെന്നും അറിയാനാകും. 4 ജി അധിഷ്‌ഠിത സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും ഒരു ഗ്ലോബല്‍ പ്രൊഡക്‌റ്റ്‌ വികസിപ്പിച്ചെടുക്കണമെന്നുള്ള താല്‍പ്പര്യമാണ്‌ ഇവരെ ഇതിലേക്ക്‌ നയിച്ചത്‌.

ഡോ.മായാദേവി സി
സൈന്റിസ്റ്റ്‌, തിരുവനന്തപുരം
കണ്ടെത്തല്‍ - ഡി.എന്‍.എ ഫിംഗര്‍പ്രിന്റ്‌ ഹോളോഗ്രാഫിക്‌ ഐ.ഡി കാര്‍ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നും 13 ലക്ഷം രൂപ
സവിശേഷത - വ്യക്തികളെ തിരിച്ചറിയാനുള്ള ഏറ്റവും ആധികാരികമായ ഐഡി കാര്‍ഡാണിത്‌. ഒരിക്കലും ഇതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ നിര്‍മിക്കാനാകില്ല എന്നതിനാല്‍ പാസ്‌പോര്‍ട്ട്‌, ബാങ്കുകള്‍, സേനാവിഭാഗങ്ങള്‍, തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍, സുരക്ഷാ നിലയങ്ങള്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഉപയോഗസാധ്യതയുണ്ട്‌. ഹോളോഗ്രാഫിക്‌ സൈന്റിസ്റ്റായ ഡോ.അജിത്‌ കുമാറുമായുള്ള ചര്‍ച്ചകളാണ്‌ ഇത്തരമൊരു ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തിന്‌ പ്രേരണയായത്‌. ഏകദേശം രണ്ട്‌ വര്‍ഷത്തെ പരിശ്രമം കൊണ്ടണ്ടാണ്‌ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തത്‌. ടെക്‌നോപാര്‍ക്കിലെ ലൈറ്റ്‌ ലോജിക്‌സ്‌ ഹോളോഗ്രാഫി ആന്‍ഡ്‌ ഒപ്‌റ്റിക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ വേണ്ടി കണ്ടെത്തിയ ഈ ഉല്‍പ്പന്നത്തിന്‌ പേറ്റന്റ്‌ നേടി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി.

അജി തോമസ്‌
കര്‍ഷകന്‍, വയനാട്‌
കണ്ടെത്തല്‍ - റബര്‍ ടാപ്പിംഗ്‌ ടൂള്‍
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും 1.40 ലക്ഷം രൂപ
സവിശേഷത - ഭാരക്കുറവ്‌, ബില്‍റ്റ്‌ ഇന്‍ ടോര്‍ച്ച്‌, സര്‍ച്ച്‌ ലൈറ്റ്‌, ക്രമീകരിക്കാവുന്ന ഹാന്‍ഡില്‍ എന്നിവയാണ്‌ പ്രത്യേകത. ടാപ്പിംഗ്‌ അറിയാത്തവര്‍ക്കും നിഷ്‌പ്രയാസം ഇത്‌ ഉപയോഗിക്കാനാകും. വളരെ വേഗത്തില്‍ ടാപ്പിംഗ്‌ സാധ്യമാകും. ഈ കണ്ടുപിടിത്തതിന്‌ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ഫാര്‍മര്‍ സൈന്റിസ്റ്റ്‌ കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച കര്‍ഷക ശാസ്‌ത്രജ്ഞനുള്ള അവാര്‍ഡ്‌ ഇദ്ദേഹത്തിന്‌ ലഭിച്ചു. ഉല്‍പ്പന്നത്തെ കൂടുതല്‍ മെച്ചപ്പെടുത്തി ചെറിയ ഒരു പേനയുടെ വലുപ്പത്തിലാക്കുന്നതിനുള്ള പരീക്ഷണം തുടരുകയാണ്‌. വീട്ടില്‍ പത്തായം നിര്‍മിച്ചപ്പോള്‍ ആശാരി ഉപയോഗിച്ച `ചിപ്പുളി'യില്‍ നിന്നാണ്‌ ഇത്‌ കണ്ടെത്താനുള്ള ആശയം ലഭിച്ചത്‌. കര്‍ഷകര്‍ ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി ഏതെങ്കിലും ഒരു പൊതുമേഖല സ്ഥാപനത്തിന്‌ ഉല്‍പ്പന്ന സാങ്കേതികവിദ്യ സൗജന്യമായി നല്‍കാനും തയാറാണ്‌. 

ഗിവര്‍ഗീസ്‌ ടൈറ്റസ്‌
പ്രൊഫസര്‍, കോട്ടയം
കണ്ടെത്തല്‍ - ഓട്ടോമൊബീലുകള്‍ക്കായുള്ള ഓട്ടോമാറ്റിക്‌ ലൈറ്റ്‌ ഡിമ്മര്‍
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും 2.16 ലക്ഷം രൂപ
സവിശേഷത - എതിരെ നിന്നും വരുന്ന വാഹനങ്ങളില്‍ നിന്നുള്ള പ്രകാശത്തിന്‌ അനുസരിച്ച്‌ ലൈറ്റ്‌ ഡിമ്മാക്കുന്ന ഉപകരണമാണിത്‌. സ്‌ട്രീറ്റ്‌ലൈറ്റ്‌ ഉള്‍പ്പടെയുള്ള മറ്റ്‌ യാതൊരുവിധ പ്രകാശവും ഉള്‍ക്കൊണ്ടുകൊണ്ട്‌ ലൈറ്റ്‌ ഡിമ്മാക്കില്ല എന്നതാണ്‌ ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുചക്ര വാഹനങ്ങള്‍ക്ക്‌ വേണ്ടി വികസിപ്പിച്ചതാണെങ്കിലും എല്ലാതരം വാഹനങ്ങളിലും ഉപയോഗിക്കാനാകും. ഉല്‍പ്പാദനചെലവ്‌ കുറവായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ 300 മുതല്‍ 500 രൂപക്ക്‌ വരെ ഉല്‍പ്പന്നം ലഭ്യമാക്കാനാകും. സുഹൃത്തായ പ്രൊഫ.സതീഷ്‌ ജോണുമായി ചേര്‍ന്ന്‌ 2008ല്‍ ആരംഭിച്ച ഗവേഷണം അദ്ദേഹത്തിന്റെ വിയോഗത്തോടെ ഗിവര്‍ഗീസ്‌ വീണ്ടണ്ടും തുടരുകയാണ്‌. ഉല്‍പ്പന്നത്തെ വാണിജ്യവല്‍ക്കരിക്കുന്നതിന്‌ വേണ്ടിയുള്ള രണ്ടാംഘട്ട ധനസഹായത്തിന്‌ അപേക്ഷിക്കുന്നതോടൊപ്പം പേറ്റന്റിനും ഇദ്ദേഹം അപേക്ഷിച്ചുകഴിഞ്ഞു.